മു​സ്‍ലിം പ്രീ​ണനമോ?

പ്രീ​ണി​പ്പി​ച്ച് പ്രീ​ണി​പ്പി​ച്ച് മു​സ്‍ലിം സ​മു​ദാ​യ​ത്തെ ഇ​രു​മു​ന്ന​ണി​ക​ളും എ​വി​ടെ കൊ​ണ്ടെ​ത്തി​ച്ചു എ​ന്ന ക​ണ​ക്കു പ​രി​ശോ​ധി​ക്കാം. 

ഐ​ക്യ​കേ​ര​ളം പി​റ​വി​യെ​ടു​ത്ത് ആ​റ​ര പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ ഇ​വി​ടെ 48 ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ഉ​ണ്ടാ​യി. അ​തി​ൽ ഒ​രാ​ൾ പോ​ലും കേ​ര​ള​ത്തി​ലെ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് നി​യ​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കേ​ൾ​ക്കാ​റു​ണ്ടാ​യി​രു​ന്ന സ്ഥി​രം പ​ല്ല​വി​യാ​യി​രു​ന്നു മു​സ്‌​ലിം​ക​ൾ അ​വി​ഹി​ത​മാ​യി എ​ന്തൊ​ക്കെ​യോ നേ​ടി​യെ​ടു​ക്കു​ന്നു എ​ന്ന​ത്. അ​തി​ന്റെ ഉ​ച്ചി​യി​ലാ​ണ് ര​ണ്ടാം ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തെ യു​ക്തി​ര​ഹി​ത​മായ അ​ഞ്ചാം മ​ന്ത്രി വി​വാ​ദ​മു​യ​ർ​ന്ന​ത്. വെ​റും 72 എം.​എ​ൽ.​എ​മാ​ർ മാ​ത്ര​മു​ള്ള ഭ​ര​ണ​മു​ന്ന​ണി​യി​ൽ 21 എം.​എ​ൽ.​എ​മാ​രു​ണ്ടാ​യി​രു​ന്ന മു​സ്‌​ലിം ലീ​ഗി​ന്, 20 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ അ​ഞ്ചാ​മ​തൊ​രു അം​ഗ​ത്തെ​ക്കൂ​ടി ന​ൽ​കു​ന്ന​ത് കൊ​ടി​യ വ​ർ​ഗീ​യ പാ​ത​ക​മാ​യി അ​ന്നു ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടു. 

സം​സ്ഥാ​ന ജ​ന​സം​ഖ്യ​യി​ൽ നാ​ലി​ലൊ​ന്നി​ൽ കൂ​ടു​ത​ൽ ഔ​ദ്യോ​ഗി​ക​മാ​യും മൂ​ന്നി​ലൊ​ന്നോ​ളം അ​നൗ​ദ്യോ​ഗി​ക​മാ​യും വ​രു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​ന്റെ രാ​ഷ്ട്രീ​യ പ്രാ​തി​നി​ധ്യ​ത്തി​ന്റെ തി​ര​സ്കാ​രം കൂ​ടി​യാ​യി​രു​ന്നു അ​ത്. അ​തേ സ​മ​യം, പി​ണ​റാ​യി സ​ർ​ക്കാ​റി​ൽ ഒ​രേ സ​മു​ദാ​യ​ക്കാ​രാ​യ പ​ത്തോ​ളം മ​ന്ത്രി​മാ​രു​ണ്ടാ​യ​ത് മ​ല​യാ​ളി ജീ​വി​ത​ത്തി​ൽ ഒ​രു​വി​ധ ‘സാ​മു​ദാ​യി​ക അ​സ​ന്തു​ലി​ത​ത്വ​വും’ സൃ​ഷ്ടി​ച്ച​തു​മി​ല്ല.

ഭ​ര​ണ​മു​ന്ന​ണി​യി​ൽ മു​സ്‌​ലിം ലീ​ഗ് മു​ഖ്യ ഘ​ട​ക​ക​ക്ഷി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് പൊ​തു​വേ ‘മു​സ്‌​ലിം പ്രീ​ണ​ന’ ആ​രോ​പ​ണം വ്യാ​പ​ക​മാ​വാ​റ്. എ​സ്.​എ​ൻ.​ഡി.​പി, എ​ൻ.​എ​സ്.​എ​സ് ക​ക്ഷി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​വി​ഹി​ത​മാ​യി നേ​ടാ​നു​ള്ള​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഇ​ത് സ​ജീ​വ​മാ​കാ​റു​ള്ള​ത് എ​ന്ന​താ​ണ് അ​നു​ഭ​വം. അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഭൂ​രി​പ​ക്ഷ സ​മു​ദാ​യം അ​സം​തൃ​പ്ത​രാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച് സ​ർ​ക്കാ​റി​നെ ഇ​മോ​ഷ​ന​ൽ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യു​ന്ന രീ​തി​യാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യും മ​റ്റു മ​ന്ത്രി​മാ​രും പെ​രു​ന്ന​യി​ലും ക​ണി​ച്ചു​ കു​ള​ങ്ങ​ര​യി​ലും പ​റ​ന്നെ​ത്തി അ​ടു​ത്ത കാ​ബി​ന​റ്റി​ൽ ഇ​ക്കൂ​ട്ട​രു​ടെ ഉ​ദ്ദി​ഷ്ട കാ​ര്യം പാ​സാ​ക്കി കൊ​ടു​ക്കു​ന്ന​തു​വ​രെ ഇ​തു​ തു​ട​രും. ഇ​തു​വ​ഴി അ​വി​ശ്വ​സ​നീ​യ​മാ​യ അ​വി​ഹി​ത നേ​ട്ട​ങ്ങ​ൾ ത​ന്നെ ഇ​വ​രൊ​ക്കെ കൈ​യ​ട​ക്കി. 

സം​സ്ഥാ​ന ബ​ജ​റ്റി​ൽ​ വ​രെ ഫ​ണ്ട് വ​ക​യി​രു​ത്തി​ക്കൊ​ടു​ത്ത വി​ചി​ത്ര സം​ഭ​വ​ത്തി​ന് ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ളം സാ​ക്ഷി​യാ​യി. ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ സെൻറി​ന് കോ​ടി​യി​ലേ​റെ വി​ല​യു​ള്ള ഭൂ​മി സ​ർ​ക്കാ​റി​ൽ നി​ന്നു സൗ​ജ​ന്യ​മാ​യി പ​തി​ച്ചു​വാ​ങ്ങു​ക, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ഡ​സ​ൻ കണ​ക്കി​ന് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നൂ​റു​ക​ണ​ക്കി​ന് ത​സ്തി​ക​ക​ളു​ടെ​യും മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന നി​യ​മ​നാം​ഗീ​കാ​രം അ​വി​ഹി​ത​മാ​യി നേ​ടി​യെ​ടു​ക്കു​ക, 

പെ​രു​ന്ന​യി​ലെ​യും ക​ണി​ച്ചു​ കു​ള​ങ്ങ​ര​യി​ലെ​യും നേ​താ​ക്ക​ന്മാ​രു​ടെ ക​ൽ​പ​ന പ്ര​കാ​രം സ​ർ​ക്കാ​റി​ന്റെ താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​നം ന​ൽ​കു​ക തു​ട​ങ്ങി​യ ഒ​രു ബ​ഹു​ത​ല ഗു​ണ​ഭോ​ക്തൃ അ​ഭ്യാ​സ​മാ​ണ് കു​റ​ച്ചു കാ​ല​മാ​യി ന​ട​ന്നു​ വ​രു​ന്ന​ത്.

ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ക്ക കൊ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​ക​ണ്ട് ഇ​ളി​ഭ്യ​രാ​യി ഇ​രി​ക്കാ​നാ​ണ് കാ​ക്കാ​മാ​രു​ടെ നി​യോ​ഗം. അ​വ​ർ​ക്ക് ആ​കെ​യു​ള്ള​ത് വ​ഖ​ഫ് ബോ​ർ​ഡും ഹ​ജ്ജ് ക​മ്മി​റ്റി​യും മാത്രം.

● ക​ണ​ക്കു​ക​ൾ സം​സാ​രി​ക്ക​ട്ടെ. യു.​ഡി.​എ​ഫ് കാ​ല​വും വി​ട്ട് ഇ​പ്പോ​ൾ ഇ​ട​തു  ഭ​ര​ണ​ത്തി​ലും മു​സ്‍ലിം​ക​ൾ അ​വി​ഹി​ത നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു എ​ന്നാ​ണ് ദു​രാ​രോ​പ​ണം. 2015 ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് അ​ഴു​ക്കു​ചാ​ലി​ൽ വീ​ണ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ന​ര​സിം​ഹ​ന്റെ​യും ഭാ​സ്ക​ർ റാ​വു​വി​ന്റെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ എ​ടു​ത്തു​ചാ​ടി ജീ​വ​ഹാ​നി സം​ഭ​വി​ച്ച ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി നൗ​ഷാ​ദി​ന് ന​ൽ​കി​യ മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ൽ​ പോ​ലും ജാ​തി ക​ണ്ടെ​ത്തി​യ വെ​ള്ളാ​പ്പ​ളി ന​ടേ​ശ​നാ​ണ് ഇ​പ്പോ​ഴും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നി​ലു​ള്ള​ത്.

പ്രീ​ണി​പ്പി​ച്ച് പ്രീ​ണി​പ്പി​ച്ച് മു​സ്‍ലിം സ​മു​ദാ​യ​ത്തെ ഇ​രു​മു​ന്ന​ണി​ക​ളും എ​വി​ടെ കൊ​ണ്ടെ​ത്തി​ച്ചു എ​ന്ന ക​ണ​ക്കു പ​രി​ശോ​ധി​ക്കാം. ഐ​ക്യ​കേ​ര​ളം പി​റ​വി​യെ​ടു​ത്ത് ആ​റ​ര പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ ഇ​വി​ടെ 48 ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ ഉ​ണ്ടാ​യി. അതി​ൽ ഒ​രാ​ൾ പോ​ലും കേ​ര​ള​ത്തി​ലെ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് നി​യ​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ര​ണ്ട് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്ത് 14 സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് യു.​ജി.​സി​യു​ടെ​യും സം​സ്ഥാ​ന 

സ​ർ​ക്കാ​റി​ന്‍റെ​യും നി​യ​മ​ന 

നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

സം​സ്ഥാ​ന​ത്തെ മി​ക്ക​വാ​റും എ​ല്ലാ പ്ര​ധാ​ന സ​മു​ദാ​യ​ങ്ങ​ൾ​ക്കും ഈ ​

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വൈ​സ് 

ചാ​ൻ​സ​ല​ർ​മാ​രാ​യി വേ​ണ്ട​തി​ല​ധി​കം 

പ്രാ​തി​നി​ധ്യം ല​ഭി​ച്ച​പ്പോ​ൾ മു​സ്‍ലിം 

സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് ഒ​രാ​ൾ പോ​ലും 

ഇ​പ്പോ​ൾ ഈ ​പ​ദ​വി​യി​ൽ ഇ​ല്ല. കു​റ​ച്ചു​മു​മ്പ് പു​തു​താ​യി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട 

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു മു​സ്‌​ലിം 

അ​ക്കാ​ദ​മീ​ഷ്യ​നെ നി​യ​മി​ച്ച​പ്പോ​ൾ 

സാ​ക്ഷാ​ൽ വെ​ള്ളാ​പ്പ​ള്ളി ത​ന്നെ നി​ല​വി​ളി​ച്ചു, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജി​ഹാ​ദി​ക​ൾ 

എ​ത്തു​ന്നു എ​ന്ന്.


സം​സ്ഥാ​ന​ത്ത് ര​ണ്ട് ഡ​സ​നി​ൽ അ​ധി​കം 

സ്റ്റാ​റ്റ്യൂ​ട്ട​റി ക​മീ​ഷ​നു​ക​ൾ ഇ​പ്പോ​ൾ 

നി​ല​വി​ലു​ണ്ട്. 150ലേ​റെ പേ​രാ​ണ് ഇ​ത്ത​രം 

ക​മീ​ഷ​നു​ക​ളി​ൽ ചെ​യ​ർ​മാ​നും 

അം​ഗ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. 

ഇ​തി​ൽ വെ​റും നാ​ലു​പേ​രാ​ണ് മു​സ്‍ലിം 

സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് നി​യ​മി​ക്ക​പ്പെ​ട്ട​ത്. 

മി​ക്ക​വാ​റും ക​മീ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്ക് 

യ​ഥാ​ക്ര​മം ചീ​ഫ് സെ​ക്ര​ട്ട​റി, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​ക​ളും അ​തി​ന​നു​സ​രി​ച്ച 

ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചു 

വ​രു​ന്നു. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും 

സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ല 

ക​മീ​ഷ​നു​ക​ളി​ലെ ചെ​യ​ർ​മാ​നും 

അം​ഗ​ങ്ങ​ൾ​ക്കും വെ​റും സി​റ്റി​ങ് അ​ല​വ​ൻ​സ് മാ​ത്ര​മാ​ണ് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, 

സാ​മ്പ​ത്തി​ക​മാ​യി കു​ത്തു​പാ​ള​യെ​ടു​ത്ത 

കേ​ര​ളം ചെ​ല​വ് നി​യ​ന്ത്ര​ണ​ത്തി​ന്റെ 

ഭാ​ഗ​മാ​യി​​പ്പോ​ലും ഈ ​പ​ണം​തീ​നി 

ക​മീ​ഷ​നു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. പ​ല​പ്പോ​ഴും സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു 

പു​ന​ർ​നി​യ​മ​ന​വും തോ​റ്റ എം.​എ​ൽ.​എ​ 

മാ​രെ​യും ഭ​ര​ണ​ക​ക്ഷി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള രാ​ഷ്ട്രീ​യ​ക്കാ​രെ​യും മ​റ്റും 

കു​ടി​യി​രു​ത്താ​നു​ള്ള ഇ​ട​മാ​യി​ക്കൂ​ടി ഇ​ട​ത്-​വ​ല​ത് ക​ക്ഷി​ക​ൾ ഇ​തി​നെ മാ​റ്റി​യി​ട്ടു​ണ്ട്.


ഇ​നി, സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​രാം. ഇ​രു​പ​ത് അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ 

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി കു​റ​ഞ്ഞ​ത് 

ആ​റു പേ​രെ​ങ്കി​ലും വ​രേ​ണ്ട​താ​ണ്. ര​ണ്ടു​

പേ​രാ​ണ് മു​സ്‍ലിം സ​മു​ദാ​യ​ത്തെ 

പ്ര​തി​നി​ധാ​നം​ ചെ​യ്ത് ഇ​പ്പോ​ൾ 

കാ​ബി​ന​റ്റി​ലു​ള്ള​ത്. ഈ ​മ​ന്ത്രി​മാ​ർ​ക്ക് 

എ​ല്ലാ​വ​ർ​ക്കും കൂ​ടി 489 പേ​ഴ്സ​ന​ൽ സ്റ്റാ​ഫ് ഉ​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​തി​ൽ മു​സ്‍ലിം​ക​ളെ ‘സ​ദാ പ്രീ​ണി​പ്പി​ക്കു​ന്ന’ 

പി​ണ​റാ​യി വി​ജ​യ​ന്റെ ഓ​ഫി​സി​ൽ ക​യ​റി നോ​ക്കു​ക, പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി മു​ത​ൽ 

അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി വ​രെ​യു​ള്ള ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ മാ​ത്രം 14 പേ​രു​ണ്ട്. 

അ​തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ റാ​ങ്കാ​യ 

അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ളം 1,23,700 രൂ​പ​യാ​ണ്, മ​റ്റ്

ആ​നു​കൂ​ല്യ​ങ്ങ​ൾ പു​റ​മേ. ഇ​തി​ൽ ഒ​രാ​ൾ പോ​ലും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ​ നി​ന്ന് ഇ​ല്ല. സ​മാ​ന ത​സ്തി​ക​ക​ളി​ൽ മാ​ത്രം മ​റ്റ് 20 

മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ളി​ൽ ശ​രാ​ശ​രി 

നൂ​റി​ല​ധി​കം പേ​രു​ണ്ട്. കു​റ്റം പ​റ​യ​രു​ത​ല്ലോ, മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് ഈ ​

ഓ​ഫി​സു​ക​ളി​ൽ ര​ണ്ടു​പേ​രു​ണ്ട്.


130ല​ധി​കം വ​രു​ന്ന പൊ​തു​മേ​ഖ​ല 

സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ചെ​യ​ർ​മാ​ന്മാ​രു​ടെ​യും എം.ഡി​-

മാ​രു​ടെ എ​ണ്ണ​വും ഒ​റ്റ അ​ക്ക​ത്തി​ലൊ​തു​ങ്ങു​ന്നു. സി.​പി.​എം. നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന 

ഇ​ട​തു​മു​ന്ന​ണി​യി​ലെ 99 എം.​എ​ൽ.​എ​മാ​രി​ൽ 15 പേ​രാ​ണ് മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ 

നി​ന്നു​ള്ള​ത്. കോ​ൺ​ഗ്ര​സ് ആ​ക​ട്ടെ 

എ​പ്പോ​ഴും മു​സ്‍ലിം പ്രാ​തി​നി​ധ്യം മു​സ്‍ലിം 

ലീ​ഗി​ന്റെ അ​ക്കൗ​ണ്ടി​ൽ മാ​ത്രം ടാ​ലി 

ചെ​യ്യാ​നാ​ണ് ശ്ര​മി​ച്ചു​വ​രു​ന്ന​ത്.


പ്രാ​തി​നി​ധ്യ ജ​നാ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് ഈ ​

സ​മു​ദാ​യ​ത്തെ മാ​റ്റി​നി​ർ​ത്താ​നു​ള്ള 

ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ത​ന്നെ​യാ​ണി​ത്. 

ഇ​ട​ത്, ഐ​ക്യ​മു​ന്ന​ണി​ക​ൾ മു​സ്‍ലിം​ക​ളെ കേ​വ​ലം വോ​ട്ട​ർ​മാ​രാ​യി മാ​ത്രം 

ഉ​പ​യോ​ഗി​ച്ചു​ വ​രു​ന്ന പൊ​തു​രീ​തി കൂ​ടി 

ഇ​വി​ടെ​യു​ണ്ട്. നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലും ഭ​ര​ണ​നി​ർ​വ​ഹ​ണ രം​ഗ​ത്തും നീ​തി​ന്യാ​യ 

കോ​ട​തി​ക​ളി​ലു​മൊ​ക്കെ​യു​ള്ള മു​സ്‌​ലിം 

പ്രാ​തി​നി​ധ്യ​ക്കു​റ​വി​ന്‍റെ വി​വ​ര​ണ​ത്തി​ന് ഒ​രു നെ​ടു​നീ​ള​ൻ പ​ട്ടി​ക ത​ന്നെ വേ​ണ്ടി​വ​രും. 

എ​ന്നി​ട്ടും മു​സ്‍ലിം പ്രീ​ണ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​പ​ക്വ​മാ​യ പ്ര​സ്താ​വ​ന​ക​ൾ​ക്കു​നേ​രെ 

സ​ർ​ക്കാ​ർ മൗ​നം ഭ​ജി​ക്കു​ന്ന​ത് 

അ​ത്യാ​പ​ത്ക​ര​മാ​യ രാ​ഷ്ട്രീ​യ ന​യ​മാ​ണ്.


~ DrNazeer P  (ഡോക്ടർ പി നസീർ)

(മു​സ്‍ലിം എം​പ്ലോ​യീ​സ് ക​ൾ​ച​റ​ൽ 

അ​സോ​സി​യേ​ഷ​ൻ-​മെ​ക്ക സം​സ്ഥാ​ന 

പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ 

വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​റു​മാ​ണ് ലേ​ഖ​ക​ൻ)
















SAMASTHA


Education & Career



















ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
Madin Academy
Madin Academy mega prayer meet goes online
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം









ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
























അവ്വാബീൻ നിസ്കാരം



ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം 

വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ 


Post a Comment

أحدث أقدم