കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി

ബംഗരൂളു: മുസ്‌ലിം ജമാഅത്തിന്റെ കര്‍ണാടക ഘടകം ബംഗളൂരു ഈദ്ഗാഹ് നഗരിയില്‍ നടന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സയ്യിദ് നൂറാമിയാ സാഹിബും ചേര്‍ന്ന് ലോഞ്ചിംഗ് നിര്‍വഹിച്ചു. 
ഭാരവാഹികള്‍: മൗലാന ശംസുല്‍ ഹഖ് ഖാദിരി (പ്രസി.), എന്‍ കെ എം ശാഫി സഅദി (ജന.സെക്രട്ടറി), ഡോ. എസ് എസ് ഖാദര്‍ ഹാജി (ഫൈനാന്‍സ് സെക്രട്ടറി), മുഫ്തി മുഹമ്മദ് ബെല്ലാരി, ഖാളി ശബീര്‍ അഹമ്മദ് നൂരിയ, ജാവിദ് മിസ്ബാഹി ഗുല്‍ബര്‍ഗ, അബൂസുഫ്‌യാന്‍ മദനി മംഗളൂരു, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട, ഇഖ്ബാല്‍ സേട്ട് ഷിമോഗ, മുഹമ്മദ് ഹാജി സാഗര, മുംതാസ് ഹാജി സൂറത്ത്കല്‍ (വൈസ് പ്രസി.), യഅ്ഖൂബ് യൂസുഫ് ഷിമോഗ, ഹബീബ് കോയ കാര്‍വാര്‍, മുഹ്‌സിന്‍ രിഫാഇ ഹാവേരി, മൗലാന ഹസ്സന്‍ ആമിലി, അഡ്വ. സുല്‍ഫിക്കര്‍ അഹമ്മദ് ചിത്രദുര്‍ഗ, കെ എം സിദ്ദീഖ് മോണ്ടുഗോളി, അബ്ദുല്‍ ഹമീദ് മടിക്കേരി (ജോ.സെക്ര.).
മുസ്‌ലിം ജമാഅത്ത് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും എസ് വൈ എസ് കേരള സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശപ്രഭാഷണവും നടത്തി. ഡോ. എസ് എസ് ഖാദര്‍ ഹാജി സ്വാഗതവും എന്‍ കെ എം ശാഫി സഅദി നന്ദിയും പറഞ്ഞു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നിര്‍വഹിച്ചു.  കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ശൈഖുല്‍ ഹദീസ് മുഫ്തി ശരീഫുറഹ്മാന്‍ അനുമോദന പ്രഭാഷണവും നടത്തി. മുഫ്തി സഹീറുദ്ദീന്‍ വാജിദ്, അസ്‌ലം മിസ്ബാഹി, മൗലാന സഹീര്‍ അഹമ്മദ്, അല്ലാമ അന്‍വര്‍ റസ്‌വി, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട, അല്ലാമ സാരി സുല്‍ഫുഖര്‍, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുര്‍റശീദ് സൈനി, സയ്യിദ് കില്ലൂര്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ഉമര്‍ അസ്സഖാഫ് മദനി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, സി എം കോയ മാസ്റ്റര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സിദ്ദീഖ് മോണ്ടുഗോളി, ഇരിട്ടി ഹംസ സഖാഫി, മന്ത്രിമാരായ റഹീം ഖാന്‍, യു ടി ഖാദര്‍,  മുന്‍കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, റോഷന്‍ബേഗ്, നസീര്‍ അഹമ്മദ്, നാസര്‍ ഹുസൈന്‍ എം പി, സമീര്‍ പാഷ എം പി, ടി എ ബാവ, ഹാജി മുംതാസ് അലി, യു ടി ഇഫ്തിഹാര്‍, ഉമര്‍ ഹാജി, അമീര്‍ജാന്‍, ശിഹാബ് മുഹമ്മദ് സാഗര തുടങ്ങിയവര്‍ സംബന്ധിച്ചു.
SYS Malappuram
SSF Kerala
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
English News

Post a Comment

Previous Post Next Post