മലപ്പുറം: രാജ്യത്തെ ഭരണഘടന പൗരന്മാര്‍ക്ക് അനുവദിക്കുന്ന അവകാശങ്ങളാണ് രാജ്യത്തിന്റെ സവിശേഷതയെന്നും അത്തരം മൗലീകാവശങ്ങള്‍ക്കുനേരയുള്ള കടന്നാക്രമണങ്ങളെ ചെറുക്കുകയാണ് പൗരബോധമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. ഫാസിസം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഉന്നതമായ ഭരണഘടന ഉയര്‍ത്തിപ്പിച്ചു മാത്രമെ രാജ്യത്തെ നയിക്കാന്‍ കഴിയൂ. രാജ്യം അനുവദിക്കുന്ന മൗലീകാവകാശക്ക് നേരയുള്ള കടന്ന് കയറ്റം വളരെ ഗൗരവത്തില്‍ കാണേണ്ടതാണെന്നും രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് കാവലിരിക്കുന്ന എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ മൗലീകവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍, എന്‍ എം സ്വാദിഖ് സഖാഫി, കരുവള്ളി അബ്ദുറഹീം പ്രസംഗിച്ചു. ഇ കെ മുഹമ്മദ് കോയ സഖാഫി, സയ്യിദ് വി പിഎം ബശീര്‍, കെ പി ജമാല്‍, സയ്യിദ് സീതിക്കോയ തങ്ങള്‍, ടി അലവി പുതുപമ്പ്, എ പി ബശീര്‍ ജലാലുദ്ദീന്‍ ജീലാനി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, സി കെ ഹസൈനാര്‍ സഖാഫി, ടി മുഈനുദ്ദീന്‍ സഖാഫി, ടി സിദ്ദീഖ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
SYS Malappuram
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SSF Kerala
+ എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്,
RSC Oman
+ സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
+ ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+ ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
SYS Kasaragode
+ എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
English News
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
Post a Comment