വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാം... പുതുതായി പേര് ചേർക്കാം... /Official Election Commission of India App for Voter Registration and Elections.

വോട്ടർ പട്ടികയിൽ പേർ ചേർക്കാൻ നിർദ്ദേശിച്ച് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.
 വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കുന്നതിന് വരുന്ന  18 വയസ്സോ അതിനു മുകളിലോ പ്രായം എത്തുന്നവർ ഇപ്പോൾ തന്നെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. സമീപകാലത്ത് സ്ഥലം മാറിയവർക്ക് മേൽവിലാസം മാറ്റുന്നതിനും അല്ലെങ്കിൽ വോട്ടർ ഐ ഡിയിൽ വല്ല തെറ്റും ഉണ്ടെങ്കിൽ തിരുത്തുന്നതിനും ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. 

 വോട്ടർ രജിസ്ട്രേഷൻ പട്ടികയിൽ
 നിങ്ങൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടൽ  സന്ദർശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്. 

 ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടെങ്കിൽ, നിങ്ങൾ വോട്ടുചെയ്യാൻ യോഗ്യനാണ്. അല്ലാത്തപക്ഷം നിങ്ങൾ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യണം.  വോട്ടർ രജിസ്‌ട്രേഷനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Register as a New Elector/Voter
  Register as Overseas Elector/Voter
  Deletion or Objection in Electoral Roll
  Correction in Elector Details
  Transposition within Assembly Constituency
  Migration to another Assembly Constituency
  Download E-EPIC
 തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഈ സൈറ്റ് ഉപയോഗിക്കാം...

 ഈ വെബ്സൈറ്റ് ഓപ്പൺ ആവുന്നില്ല എങ്കിൽ നാഷണൽ വോട്ടേഴ്സ് സർവീസസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അല്ലെങ്കിൽ, വോട്ടർ പട്ടികയിൽ  നിങ്ങളുടെ പേര് സ്ഥിരീകരിക്കുന്നതിനോ, ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനോ നിങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

കൂട്ടത്തിൽ മറ്റൊരു കാര്യം പറയട്ടെ, 16 വയസ് തികഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'വോട്ടര്‍ ഹെൽപ്പ് ലൈൻ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. മൊബൈല്‍ ആപ്ലിക്കേഷനില്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തും.

അതേസമയം 18 വയസ് തികഞ്ഞാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ കഴിയുകയുള്ളു. 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും (ബിഎല്‍ഒ) മൊബൈലിലെത്തും.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post