മദ്രസയിൽ മോശം നിലവാരമുള്ള ബാലൻ ഉമ്മയുടെ ഖബർ തേടി പള്ളിക്കാട്ടിൽ പോയി.. ഉമ്മയുടെ ചാരത്തിരുന്ന് വേദനയോടെ അവൻ ഉരുവിട്ടു : "എന്റെ കൂടെ വാ ഉമ്മാ.. ടീച്ചർ (ഉസ്താദ്) എന്നെ കുട്ടികളുടെ മുൻപിൽ വെച്ച് അടിച്ചു, അവരെന്നോട് പറഞ്ഞു: നിന്റെ ഉമ്മാക്ക് നിന്നെ വേണ്ട.. നിന്നെ ഉമ്മ നോക്കുന്നില്ലാന്ന്"
(ഓർക്കുക: ചില വാക്കുകൾ കൊല്ലുന്നതാണ്)
വന്ദ്യവയോധികനോട് ആരോ പറഞ്ഞു : "റൊട്ടിക്കൊക്കെ എന്താ വില !? പണ്ട് നിങ്ങൾക്ക് ഒരു ദിനാറിന് കിട്ടിയിരുന്നതല്ലെ..!"
വയോധികൻ: "എനിക്കത് പ്രശ്നമല്ല; ഞാൻ കല്പിക്കപ്പെട്ട പോലെ അള്ളാഹുവിനെ ആരാധിക്കുന്നു. അവൻ വാഗ്ദത്തം ചെയ്തപോലെ എനിക്ക് തരുന്നുമുണ്ട്...!!!"
(ഈമാന്റെയും സൽഭാവനയുടെയും മകുടോദാഹരണം)
റോഡിൽ ഐസ്ക്രീം വണ്ടി നിൽക്കുന്നത് കണ്ടപ്പോൾ കൊച്ചുപെൺകുട്ടി സുജൂദ് ചെയ്തു: കച്ചവടക്കാരൻ ചോദിച്ചു: " മോൾ എന്തിനാ സുജൂദ് ചെയ്തത് ?!" അവൾ: എന്റെ ഉമ്മ സന്തോഷം വരുമ്പോഴെല്ലാം സുജൂദ് ചെയ്യും, അത് കണ്ടിട്ടാ"
( മക്കൾക്ക് നിങ്ങൾ നല്ല ശിക്ഷണം നൽകുക. അന്ത്യദിനത്തിൽ അവരെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും)
ഒരാളോട് ചോദിക്കപ്പെട്ടു : താങ്കളുടെ വീടും ജോലി സ്ഥലവും തമ്മിലുള്ള അകലം എത്ര?
അയാൾ : 500 വീതം തസ്ബീഹ്, തഹ് മീദ്, തഹ് ലീൽ എന്നിവയ്ക്കുള്ള ദൂരം!!ഇനി കാൽനടയാണെങ്കിൽ ഇതുപോലെ 1200 വീതം വേണം.
(നോക്കൂ അയാളുടെ ഒരു സമയവും വെറുതെ പോകുന്നില്ല).
സ്ഥിരം പള്ളിയിൽ നിന്ന് വെള്ളം കുടിക്കുന്ന യുവാവിനോട് : എന്താ എന്നും പള്ളിയിൽ നിന്ന് വെള്ളം കുടിക്കുന്നത്, വീട്ടിൽ നിന്ന് വെള്ളം കുടിച്ചു വന്നുകൂടെ?!
" ഞാൻ അങ്ങനെ ചെയ്യുന്നത് ഇവിടെ വെള്ളം വെച്ച വ്യക്തിക്ക് ഇഷ്ടത്തിന് കൂലി കിട്ടാൻ വേണ്ടിയാ..!!"
(വലിയ മനസ്സ് തന്നെ)
വിദേശത്ത് ഒരു പള്ളിയിൽ സ്ഥാപിക്കപ്പെട്ട എ സി കൾ ഫ്രീ ആയി നന്നാക്കി കൊടുക്കുന്ന ലേബറോട്: താങ്കൾ എന്താ ലേബർ ചാർജ് വാങ്ങാത്തത്?
അയാൾ : " പള്ളിയിലെ ജോലിക്ക് പ്രതിഫലം പറ്റരുതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്!!"
(നിങ്ങൾ അയാളുടെ ഉമ്മയെ കുറിച്ച് അത്ഭുതപ്പെടുന്നുവല്ലെ ; ഞാൻ അത്ഭുതപ്പെടുന്നത് അയാൾ ഉമ്മയോട് കാണിക്കുന്ന ഗുണത്തെ ആലോചിച്ചാണ്!)
എന്നും ആ കിളവൻ വൃദ്ധസദനത്തിൽ തന്റെ ഭാര്യയെ സന്ദർശിക്കും. കൂടെ ഇരുന്നു സംസാരിക്കും. അവിടെ തന്നെ ഭക്ഷണമുണ്ടെന്നിരിക്കെ കൂടെ വല്ലതും കൊണ്ടുവരും!
ഒരിക്കൽ ആരോ കിളവനോട് ചോദിച്ചു : "നിങ്ങൾക്കിവരെ അറിയാമോ?"
അതെ, പക്ഷേ പത്ത് വർഷമായി ഓർമ്മ നഷ്ടപ്പെട്ടിട്ട്.. അവൾക്കെന്നെ ഓർമ്മയില്ല, പരിചയമില്ലാത്ത ഭാവമാണ്....
ചോദ്യകർത്താവ്: പിന്നെ എന്തിനാണ് നിങ്ങൾ ഒരുപാട് ദൂരം താണ്ടി ഇവിടെ വരുന്നു? അവർക്ക് നിങ്ങളെ തിരിച്ചറിഞ്ഞു ഒരു പുഞ്ചിരി പോലും സമ്മാനിക്കാൻ കഴിയില്ലല്ലോ...
കിളവൻ : എന്നാലും എനിക്ക് അവളെ അറിയാമല്ലോ.. അവൾ എന്റെ ഭാര്യയും ജീവിതത്തിലെ നല്ലപാതിയുമാണ്.... !!!
+ ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്‌റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Islamic finance can play a key role in Post-COVID-19 economic revival
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Post a Comment