ജീവിതത്തിൽ ഒരു മുള്ള് കൊണ്ടിട്ടെങ്കിലും വേദനിക്കാത്തവരായി ആരും ഇല്ലെന്ന് പറയാം...
എന്നാൽ ഒരിക്കലെങ്കിലും അങ്ങനെ വേദനിച്ചപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ......അതെ... ദൈവം നമുക്ക് തന്ന വലിയൊരു അനുഗ്രഹം ആണ് വേദന... അതെ കുറിച് നമ്മൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ മീനിന്റെ മുള്ള് നഖത്തിനുള്ളിലേക്ക് കയറി നല്ല വേദന അനുഭവപ്പെട്ടു... ഉടനെ കൈ വലിച്ചു... ആ സമയത് മനസ്സിലേക്ക് കടന്ന് വന്നത് വേദന എന്ന അനുഗ്രഹത്തെ കുറിച്ചായിരുന്നു... ജീവിതത്തിൽ ആദ്യമായാണ് വേദനിച്ചപ്പോൾ അൽഹംദുലില്ലാഹ് പറയുന്നത്..
വേദന എന്ന സെൻസേഷൻ നമ്മിൽ നിന്ന് എടുത്ത് കളഞ്ഞാലുള്ള അവസ്ഥയെ പറ്റി ആലോചിച്ചിട്ടുണ്ടോ?
ആശുപത്രികളിൽ ചില കേസുകൾ വരാറുണ്ട്... കാലുകൾ പൊള്ളിയും കൈകൾ പൊള്ളിയും ചികിത്സക്ക് വേണ്ടി.... വളരെ ചൂടുള്ള പാത്രം തൊട്ടപ്പോഴും അല്ലെങ്കിൽ തീക്കനലിൽ ചവിട്ടിയപ്പോഴും അവർ വേദന അറിഞ്ഞില്ലത്രേ... പഴക്കം ചെന്ന പ്രമേഹ രോഗികൾക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്....അത് ചിലപ്പോൾ കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥ വരെ എത്താം...
മീനിന്റെ മുള്ള് തട്ടിയപ്പോൾ കൈ അറിയാതെ വലിച്ചു എന്ന് പറഞ്ഞല്ലോ.... ഇങ്ങനെ ഉള്ള അവസരങ്ങളിൽ വേദന എന്ന സെൻസേഷൻ സഞ്ചരിക്കുന്ന വേഗത 67miles /hour വരെയാണ്.....ബ്രെയിൻ ഇത് തിരിച്ചറിയാൻ എടുക്കുന്ന സമയം 0.6 milli seconds....അത് കൊണ്ടാണ് വളരെ വേഗത്തിൽ നമ്മൾ കൈ വലിക്കുന്നത്.....
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
വേദന ഇല്ലാത്തതിന്റെ വിഷമം അനുഭവിക്കുന്ന ഒരാൾ പറഞ്ഞതിങ്ങനെ: പത്തു വർഷങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് ആക്സിഡന്റിൽ എന്റെ ഒരു കാലിന്റെ മുട്ടിന് താഴെ ചലനശേഷി നഷ്ടപ്പെട്ടു. ഇപ്പോഴും ആ ഭാഗത്ത് വേദനയോ സ്പർശന ശേഷിയോ ഇല്ല. അതുകൊണ്ടു അവിടെ ചെറിയ ഒരു മുറിവോ ഒന്നും സംഭവിക്കരുത് എന്ന പ്രാർത്ഥനയോടെ ആണ് നടക്കുന്നത്. കാരണം മുറിവ് വന്നാൽ എനിക്ക് വേദന അറിയില്ല. പിന്നെ ആ മുറിവ് ഉണങ്ങുവാൻ സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെ എന്റെ മുഖം ശ്രദ്ധിക്കുന്ന തിനേക്കാൾ കൂടുതൽ ശ്രദ്ധിച്ചു കൊണ്ടാണ് ആ കാലിനെ ഞാൻ കൊണ്ടു പോകുന്നത്. വേദന എന്ന അനുഗ്രഹത്തെ കുറിച്ച് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. നമ്മൾ അനുഭവിക്കുന്ന ഓരോ സുഖവും ദൈവത്തിന്റെ അപാരമായ ഔദാര്യം തന്നെയാണ്. നമ്മളനുഭവിക്കുന്ന ആരോഗ്യത്തിൽ നിന്ന് എന്തെങ്കിലും ഒന്ന് എടുത്തുകളഞ്ഞാൽ മാത്രമേ നമുക്ക് അതിന്റെ വില മനസ്സിലാകൂ. അൽഹംദുലില്ലാ നാം എത്ര ഭാഗ്യവാന്മാർ..
----------------------------------
ഒരു സുഹൃത്തിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഉടനെ ട്രീട്മെൻ്റ് തുടങ്ങി. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു. കുറഞ്ഞ സമയത്തേക്ക് വലിയൊരു തുക അതിൻ്റെ പേരിൽ ബില്ലിൽ ഉൾപ്പെടുത്തി.
ഒരാൾ ഒരു ദിവസം 550 ലിറ്റർ ഓക്സിജൻ ഉപയോഗിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഒരു ലിറ്ററിന് 50 രൂപ കണക്കാക്കിയാൽ തന്നെ ഒരു വർഷം കൊണ്ട് എനിക്ക് ഉപയോഗിക്കേണ്ടി വരുന്ന ഒരു കോടി രൂപയുടെ സമ്പത്ത് എനിക്ക് വേണ്ടി റബ്ബ് ദാനമായി നൽകുന്നു. ഇത്ര മാത്രം സമ്പത്ത് നൽകിയ എൻ്റെ റബ്ബിന് സർവ്വ സ്തുതിയും അൽഹംദുലില്ല.
ഒരു ദിവസം എൻ്റെ ആവശ്യങ്ങൾക്കായി 100 ലിറ്റർ ജലം എങ്കിലും കുറഞ്ഞത് ഉപയോഗിക്കുന്നു. 10 രൂപ വെച്ച് കണക്കാക്കിയാൽ തന്നെ ഒരു വർഷം കൊണ്ട് 365000 രൂപ ഉപയോഗിക്കുന്നു.
ഒരു ദിവസത്തെ രക്തശുദ്ധീകരണത്തിന് എത്ര വില കൽപ്പിച്ചാലും മതിയാവുന്നില്ല.
ഞാൻ ജനിക്കുമ്പോൾ കൊണ്ട് വന്നതോ മരിക്കുമ്പോൾ കൊണ്ട് പോകുന്നതോ അല്ല എനിക്കുള്ള സമ്പത്ത്. എനിക്ക് വേണ്ടി ചിലവഴിക്കപ്പെട്ടത് മാത്രമാണ് എനിക്ക് അനുഭവിക്കാനായ സമ്പത്ത്.
ഓരോന്നിനെയും എൻ്റെ ജീവിത വർഷം കൊണ്ട് ഗുണിക്കുമ്പോൾ എൻ്റെ ജീവിതത്തിന് വേണ്ടി ദാനമായി കിട്ടിയ സമ്പത്തിൻ്റെ കണക്ക് വളരെ കോടികളുടെ തുകയായി കാണുന്നു. ഇത്ര വലിയ കോടീശ്വരൻ ആയിട്ടാണോ ഞാൻ പിന്നെയും പരാതികൾ പറഞ്ഞിരുന്നതെന്ന ചിന്ത റബ്ബിൻ്റെ അനുഗ്രഹങ്ങളുടെ ആഴങ്ങളിലേക്ക് എന്നെ കൊണ്ട് ചെന്ന് എത്തിക്കുന്നു.
ഞാൻ തന്നതിനെക്കുറിച്ച് ഓർത്ത് നന്ദി പറഞ്ഞോളൂ കൂടുതലായി തന്നോളാം എന്ന് പറഞ്ഞിട്ട് എനിക്കിത് വരെ ചെറിയ നന്ദി പോലും പ്രകടിപ്പിക്കാനായിട്ടില്ല. എന്നിട്ടും ഇത്ര കോടികൾ അനുഭവിച്ചു. പടച്ചവനെ അറിഞ്ഞ് നന്ദി പ്രകടിപ്പിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഇപ്പോൾ ചിന്തിച്ച് പോകുന്നു.
----------------------------------
കിഡ്നി ആണല്ലോ ബ്ലഡ് ക്ലീൻ ചെയ്യുന്നത്...
അത് തകരാറിൽ ആയാൽ ചെയ്യുന്ന procedure ആണ് ഡയാലിസിസ്...
സാധാരണ ഒരു വൃക്ക രോഗിക്ക് ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ടതുണ്ട്... 4 മണിക്കൂർ ആണ് ഓരോ സെഷൻ...
നാട്ടിൽ ഒരു ഡയാലിസിസ് ഏകദേശം 2000 രൂപയോളം വരും... മരുന്ന് മറ്റുള്ളവ വേറെ.... സൗദിയിൽ ഏകദേശം 1000 റിയാൽ വരും...
ഇനി ആരോഗ്യവാനായ ഒരാളുടെ കാര്യം എടുക്കാം....
ഒരു ദിവസം 6 തവണ ഡയാലിസിസ് ചെയ്യപ്പെടുന്നു ആരോഗ്യമുള്ള കിഡ്നി യുടെ സഹായത്തോടെ...
അപ്പോൾ അതിനുള്ള ചിലവ്
6x2000=12,000 രൂപ ( വിദേശത്താണെങ്കിൽ 6x1000= 6000= 1 ലക്ഷം രൂപ )
30 വയസ്സുള്ള ആരോഗ്യമുള്ള ഒരു വ്യക്തിക്ക് കിഡ്നി യുടെ സഹായം 12000x365x30=131,400,000 (13 കോടി, 14 ലക്ഷം രൂപ)!!!
ഇനി ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് ആ സമയത് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ
* BP കുറയൽ
* തല കറക്കം
* Muscle പിടുത്തം
* രക്തസ്രാവം
* തലവേദന
* ഛർദ്ധി
* അലര്ജി etc....
+ വേദനക്ക് നന്ദി പറഞ്ഞിട്ടുണ്ടോ?
+ അറബി ഭാഷയുടെ പ്രാധാന്യം
+ മിസ്വാക് ചെയ്യുന്നതിൻറെ ഗുണങ്ങൾ
+ ബാങ്കും ഇഖാമത്തും നിർവ്വഹിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില മസ്അലകൾ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന് മുസ്ലിയാര്: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള് പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല് ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Islamic finance can play a key role in Post-COVID-19 economic revival
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality
Post a Comment