1991ൽ റിയാദിലെ അറസ്റ്റിനുശേഷം കോഴിക്കോട് വന്നിറങ്ങുമ്പോൾ സ്വീകരിക്കാൻ വന്ന ആൾക്കൂട്ടത്തിൽ ശംസുൽ ഉലമ ഇ കെ അവകൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ (കാന്തപുരം ഉസ്താദ്) ആഗ്രഹിച്ചു പോയി.
(1979ലെ ഖത്തർ യാത്രക്കുശേഷവും
1983 ലെ കുവൈത്ത് യാത്രക്കുശേഷവും കാന്തപുരം ഉസ്താദിന് ശക്തി പകർന്നുകൊണ്ട് സ്വീകരിക്കാൻ ശംസുൽ ഉലമ ഉണ്ടായിരുന്നു )
പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. എങ്കിലും ഞങ്ങൾക്കിടയിലെ വ്യക്തി ബന്ധങ്ങൾക്ക് ഒരു അകൽച്ചയും സംഭവിച്ചില്ല .
ശംസുൽ ഉലമയുടെ ഭാര്യ മരണപ്പെട്ടപ്പോൾ ഞാൻ മേരിക്കുന്നിലെ വീട്ടിൽ പോയി, മയ്യിത്ത് പള്ളിയിലേക്ക് എടുക്കാനിരിക്കെ എന്നോട് ദുആ ചെയ്യാൻ ശംസുൽ ഉലമ അവർകൾ ആവശ്യപ്പെട്ടു.
1996 ൽ ഞാൻ അമേരിക്കൻ യാത്ര പുറപ്പെടാനിരിക്കെയാണ് ഇ.കെ അവർകളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്.
നേരെ ആശുപത്രിയിലേക്ക് പോയി അദ്ദേഹത്തെ കണ്ടു ഞങ്ങൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
പരസ്പരം കൈകൾ കോർത്തുപിടിച്ചിരുന്ന് അൽപനേരം സംസാരിച്ചു.
'നാം തമ്മിൽ വന്നു പോയ അകൽച്ച ദൗർഭാഗ്യകരമായിപ്പോയി ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം ഇനി നമുക്ക് എന്ന് കിട്ടും ?' എൻ്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഇകെ അവറുകൾ ചോദിച്ചു.
സംഘടനാപരമായി രണ്ടു ചേരികളിൽ ആയെങ്കിലും ഒന്നിച്ചു നിൽക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവസാന ദിവസങ്ങളിൽ അദ്ദേഹം മറ്റു പലരെയും ഓർമ്മപ്പെടുത്തി.
ഇ കെ അവർകളുമായി ഇക്കാര്യം സംസാരിച്ചതിനെക്കുറിച്ച് മുസ്ലിം ലീഗ് നേതാവായ അബ്ദുറഹ്മാൻ കല്ലായി വിശദമായ ഒരു ലേഖനം തന്നെ അക്കാലത്തെ ചന്ദ്രികയിൽ എഴുതിയിരുന്നു.
(വിശ്വാസപൂർവ്വം)
✒️സി. അമീർഅലി സഖാഫി വാഴക്കാട്
Post a Comment