ഡിസംബർ 18; ലോക അറബി ഭാഷാ ദിനം

അറബി ഭാഷ മനുഷ്യരാശിയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ സ്തംഭമാണ്. ലോകത്ത് ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ ഒന്നാണിത്. അറബി ഭാഷ 290 ദശലക്ഷത്തിലധികം ആളുകൾ ദിവസവും ഉപയോഗിക്കുന്നു. 2012 മുതൽ എല്ലാ വർഷവും ഡിസംബർ 18 നാണ് ലോക അറബി ഭാഷാ ദിനം ആഘോഷിക്കുന്നത്.
ഡിസംബർ 18 ന് പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടക്കുന്ന 2019 ലെ ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ പ്രമേയമാണ് അറബിക് ഭാഷയും നിർമ്മിത ബുദ്ധിയും (Artificial Intelligence). അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും AI യുടെ പങ്ക്, അറബി ഭാഷയുടെ കമ്പ്യൂട്ടറൈസേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യും. സൗദി അറേബ്യയിലെ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

International Arabic Day Celebration in Jamia Saadiyya

Articles
Guidance
English News

Post a Comment

Previous Post Next Post