കേരളീയ ഇസ്‌ലാമിക സമൂഹത്തില്‍ അടിക്കുറിപ്പ് ആവശ്യമില്ലാത്ത പണ്ഡിത ശ്രേഷ്ടനാണ് ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍. 40 വര്‍ഷത്തോളമായിട്ടും വായിച്ചു തീര്‍ന്നിട്ടില്ലാത്ത ആ ജീവിതം അടുത്തറിഞ്ഞ ശിഷ്യനും മര്‍കസ് ശരീഅത്ത് മുദരിസുമായ
പി സി അബ്ദുല്ല മുസ്‌ലിയാര്‍ (പൊയിലൂര്‍) നാളെ കോഴിക്കോട്ട് നടക്കുന്ന സെമിനാറിന്റെ പശ്ചാത്തലത്തില്‍ ശൈഖുനായെ ഓര്‍ക്കുന്നു.
ശൈഖുനാ വിടവാങ്ങി നാല് പതിറ്റാണ്ട് തികയുന്നു. ഇപ്പോഴും അദ്ദേഹം നമുക്കിടയില്‍ ലൈവായിരിക്കുന്നത്- ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്?
സൂറഃ മര്‍യം 96ാം വചനത്തിന്റെ ആശയമാണ് ഇതിനുള്ള മറുപടി. ചാഞ്ചല്യമില്ലാത്ത ഉറച്ച വിശ്വാസവും കാപട്യം ഒന്നുമില്ലാത്ത കറകളഞ്ഞ കര്‍മശുദ്ധിയും ഒരാളിലുണ്ടായാല്‍ അല്ലാഹു അത്തരക്കാരെ സ്‌നേഹഭാജനമായി സ്വീകരിക്കുമെന്നാണ് ഈ വചനത്തിന്റെ ആശയം. ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ യാതൊരു സംശയവും ആശയക്കുഴപ്പവും ചാഞ്ചല്യവുമില്ലാത്ത പണ്ഡിതനായിരുന്നു. നന്മയുടെയും സുകൃതത്തിന്റെയും എല്ലാ വഴികളിലും അദ്ദേഹം ഉണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യനായി. റബ്ബിന്റെ ഇഷ്ടപാത്രമായി. അല്ലാഹുവിന്റെ ഇഷ്ടക്കാരന്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനും അമരക്കാരനുമാകുന്നത് സ്വാഭാവികം.
ഹദീസിലും വരുന്നുണ്ടല്ലോ ഈ ആശയം?
ഉണ്ട്, മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനത്തിന് ഇമാം ബയ്‌ളാവിയും മറ്റും നല്‍കിയ വ്യാഖ്യാനത്തില്‍ സ്വഹീഹു മുസ്‌ലിമില്‍ നിന്നുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസിന്റെ സാരാംശം ഇങ്ങനെയാണ്: അല്ലാഹു ഒരാളെ സ്‌നേഹഭാജനമായി സ്വീകരിച്ചാല്‍ അക്കാര്യം ജിബ്‌രീല്‍(അ)മിനെ വിളിച്ചു പറയും. ജിബ്‌രീല്‍(അ) അതു മലക്കുകള്‍ക്കിടയില്‍ വിളംബരപ്പെടുത്തും. ഇതോടെ ഭൂമിയിലും ഈ വിളംബരമെത്തും. പിന്നെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനു സ്വീകാര്യതയുണ്ടാകും, ഭൗതിക ലോകത്തുനിന്നു മറഞ്ഞാലും കാലമെത്ര കഴിഞ്ഞാലും ഈ സ്വീകാര്യതക്കു മങ്ങലേല്‍ക്കുകയില്ല. ശൈഖുനാ ഹസന്‍ മുസ്‌ലിയാര്‍ ഇപ്പോഴും സ്മരിക്കപ്പെടുന്നതിന്റെ പൊരുളിതാണ്.
അധികാരവും സ്വാധീനവും കൊണ്ട് സമൂഹത്തില്‍ വലിയ തോതില്‍ മാറ്റങ്ങളുണ്ടാക്കിയവര്‍, ഗഹനമായ രചനകള്‍ കൊണ്ട് കാലത്തെ തേജോമയമാക്കിയവര്‍… ഇങ്ങനെ ശ്രദ്ധേയരായവരാണ് സാധാരണയില്‍ ഇത്തരത്തില്‍ കാലോചിതമായി സ്മരിക്കപ്പെടുക. അത്രയൊന്നും പറയാനില്ലല്ലോ ശൈഖുനായെക്കുറിച്ച്?
ശരിയാണ്, അധികാര സ്ഥാനങ്ങള്‍ വാണിട്ടില്ല, ധാരാളം എഴുതിയിട്ടുണ്ടെങ്കിലും വലിയ തോതിലുള്ള തസ്വ്‌നീഫാതുകള്‍(രചനകള്‍) ഇല്ല. എന്നിട്ടും ശൈഖുനാ കാലത്തില്‍ നിന്ന് മാഞ്ഞു പോകുന്നില്ല. അത് ആ വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും മാഹാത്മ്യം കൊണ്ടു തന്നെയാണ്. മറ്റൊന്ന് ഗഹനവും അഗാധവുമായ അറിവ്, ആഴത്തിലുള്ള അറിവുകൊണ്ട് നേടിയെടുത്ത അസാമാന്യമായ ആത്മവിശ്വാസം, പഠിച്ചെടുത്തതിനോടു കാണിച്ച നേരും കൂറും, അറിഞ്ഞതും പഠിച്ചതും പറയാനും പഠിപ്പിക്കാനും പ്രകടിപ്പിക്കാനും കാണിച്ച ആത്മധൈര്യം… ഈ സവിശേഷതകള്‍ ശൈഖുനായെ സംബന്ധിച്ചിടത്തോളം അസാമാന്യമായിരുന്നു. ഊഹിക്കാകുന്നതിലും ഏറെ അളവിലുണ്ടായിരുന്നു. നോക്കൂ, പഠിച്ചും അറിഞ്ഞും നിങ്ങള്‍ക്ക് ഒരു കാര്യത്തില്‍ ചില ബോധ്യങ്ങള്‍ ഉണ്ടാകാം. അതാണു ശരിയെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ അതിനപ്പുറം ഒരു ശരിയുമില്ല എന്ന അറിവാണ് തഹ്ഖീഖ്- ജ്ഞാനസ്ഥിരത. ശൈഖുന ഹസന്‍ മുസ്‌ലിയാര്‍ ഇത്തരത്തില്‍ ജ്ഞാനസ്ഥിരത നേടിയ മഹാനായിരുന്നു. പാണ്ഡിത്യം കൊണ്ട് ഇതുണ്ടാകുകയില്ല. “തൗഫീഖിയ്യ്’ എന്നാണ് ഇതിന്റെ മതസംജ്ഞ. അതായത് വരദാനം എന്നൊക്കെപ്പറയുന്ന ചിലതില്ലേ, അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന പ്രത്യേക തരത്തിലുള്ള ജ്ഞാന ദാനം. അത് പഠിച്ചുണ്ടാക്കുന്നതല്ല. “ലദുന്നിയ്യ്’ എന്നൊക്കെ പറയുന്നതിന്റെ ചെറുപതിപ്പ്.
ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസപരവും കര്‍മപരവുമായ ഏകീകരണത്തിനും കെട്ടുറപ്പിനും വേണ്ടി ഒരായുഷ്‌കാലമത്രയും കഠിനാധ്വാനം ചെയ്ത സാത്വികനായ പണ്ഡിതനായി ശൈഖുന പ്രകീര്‍ത്തിക്കപ്പെടേണ്ടതല്ലേ?
തീര്‍ച്ചയായും. ശൈഖുനായെ കൂട്ടത്തില്‍ ശ്രദ്ധേയനാക്കുന്നത് അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രശംസനീയമായ സേവനം തന്നെയാണ്. 1920കള്‍ വരെ കേരളത്തിലെ ഇസ്‌ലാമിക സമൂഹം ഭിന്നതകളൊന്നുമില്ലാത്ത ഏക സമൂഹമായിരുന്നു. അവരുടെ പള്ളികളും പള്ളിക്കൂടങ്ങളും മഹല്ലുകളും കൂട്ടായ്മകളും ഒന്നായിരുന്നു. മുസ്‌ലിംകളോ അവരുടെ കൂട്ടായ്മകളോ ആചാരാനുഷ്ടാനങ്ങളോ സമൂഹത്തിനോ നാട്ടിനോ യാതൊരു അലോസരവും ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആഗോളതലത്തില്‍ മുസ്‌ലിംകളെ വിശ്വാസപരമായും സാമൂഹികമായും ഭിന്നിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു വിഭാഗം കേരളത്തിലും രംഗത്തുവരുന്നത്. ഇന്നു നാം കാണുന്ന ആഗോള ഭീകരതയുടെ ആശയ സ്രോതസ്സായ, സലഫിസം എന്നു വ്യവഹരിക്കപ്പെടുന്ന ഭീകരപ്രസ്ഥാനം. ഈ ആപത്തില്‍ നിന്ന് ഇസ്‌ലാമിക സമൂഹത്തെയും രാജ്യത്തെയും രക്ഷപ്പെടുത്താന്‍ കേരളത്തിലെ പണ്ഡിതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്നുവെന്നതാണ് ശൈഖുനയെ ശ്രദ്ധേയനാക്കുന്നത്.
ഈ രംഗത്ത് വേറെയും പണ്ഡിതന്മാരുണ്ടായിരുന്നല്ലോ?
ഉണ്ട്, നിരവധി പേരുണ്ട്. മഹാജ്ഞാനികളുടെയും ആത്മീയ പുണ്യ പുരുഷന്മാരുടെതുമെന്ന പോലെ ആശയ പോരാട്ടം നടത്തിയ ധീരജ്ഞാനികളുടെയും ഒരു പരമ്പര നമുക്കുണ്ട്. പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും റശീദുദ്ദീന്‍ മൂസാ മുസ്‌ലിയാരും വഴി കടന്നുവന്ന ഒരു പരമ്പര. ആ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍. ഒരു കാലത്തെ ഇസ്‌ലാമിക സമൂഹത്തെ ആദര്‍ശ പ്രചോദിതമാക്കിയ, വലിയ തോതില്‍ ഊര്‍ജം അവരിലേക്കു സന്നിവേശിപ്പിച്ച മഹാനായിരുന്നു ശൈഖുനാ. നാല് പതിറ്റാണ്ടു പിന്നിടുമ്പോഴും അദ്ദേഹം സ്മരിക്കപ്പെടുന്നുവെന്നത് ഇങ്ങനെ നിരീക്ഷിക്കുമ്പോള്‍ അതിശയമൊന്നുമല്ല.
ശിഷ്യനായി, സഹചാരിയായി ഏറെക്കാലം ശൈഖുനാക്കൊപ്പം കഴിഞ്ഞിട്ടുണ്ടല്ലോ, അനുഭവങ്ങള്‍?
അവിസ്മരണീയമാണ് ശൈഖുനായുടെ ശിഷ്യനായി കഴിഞ്ഞ കാലം. വലിയ ഗൗരവക്കാരനാണ്, ശുണ്ഠിക്കാരനാണ്, കണിശക്കാരനാണ് എന്നൊക്കെപ്പറഞ്ഞാല്‍ നേരാണ്. പക്ഷേ, അതൊക്കെ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ കാര്യത്തില്‍ മാത്രമാണ്. വ്യക്തിപരമായി ശൈഖുനാ വിനീതനും ദയാലുവും ശാന്തനും വലിയ പരോപകാരിയും ആയിരുന്നു. ഈ സവിശേഷതകളുടെ ആദ്യത്തെ ഗുണഭോക്താക്കള്‍ ഞങ്ങള്‍ ശിഷ്യന്മാരായിരുന്നു.
എന്നുവച്ചാല്‍?
ശമ്പളമായും മറ്റും ലഭിക്കുന്ന പണവും മറ്റു പാരിതോഷികങ്ങളും മക്കളും കുടുംബവും അനുഭവിച്ചതു പോലെ ഞങ്ങള്‍ ശിഷ്യന്മാര്‍ക്കും കിട്ടിയിട്ടുണ്ട്. ഭൗതികമായ ഒന്നിനോടും താത്പര്യമില്ലായിരുന്നു. ഭക്ഷണ പ്രിയനായിരുന്നില്ല, എന്തും കഴിക്കും, വസ്ത്രം വൃത്തിയായിരിക്കണം- മുന്തിയതാകണമെന്നില്ല. വിശ്രമം- ഉറക്ക് നന്നേ കുറവായിരുന്നു. ഷൂവിന്റെ മടമ്പ് പൊട്ടിയാല്‍ ആ ഭാഗം മുറിച്ചു കളഞ്ഞ് ചെരിപ്പാക്കി ഉപയോഗിക്കും! ഉടുതുണി പുതിയതാണെങ്കില്‍ പഴയ ഷര്‍ട്ടായിരിക്കും. പരിപാടികള്‍ക്കു വേണ്ടിയുള്ള ദീര്‍ഘ യാത്രയില്‍ പാണ്ടിവണ്ടി മുതല്‍ പത്രവണ്ടി വരെ വാഹനമായിരിക്കും!
ഒറ്റ ബിന്ദുവിലായിരുന്നു ശ്രദ്ധയത്രയും- താന്‍ ശരിയെന്നു വിശ്വസിക്കുന്ന ഇസ്‌ലാം- അഹ്‌ലുസ്സുന്നഃ. അതിനപ്പുറം ഒരു ലോകമില്ല, താത്പര്യങ്ങളുമില്ല. ആ ജന്മം അടിമുടി സാര്‍ഥകമായിരുന്നു.
പി സി അബ്ദുല്ല മുസ്‌ലിയാര്‍/ഒ എം തരുവണ
Articles
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
SYS Malappuram
+ പ്രവാഹമായി സന്നദ്ധ സേവകര്‍; മഹാ ശുചീകരണവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ രംഗത്ത്
+ അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
+ അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
+ എസ് വൈ എസ് സാന്ത്വന വാരം അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
+ എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
+ എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
+ എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
+ ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
+ കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
+ കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
+ എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
+ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
+ ദാറുല്‍ ഖൈല്‍ സമര്‍പ്പണം
+ എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
+ SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
+ കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
+ എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
+ SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Jamia Markaz
+ മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
+ ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
+ Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
+ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+ നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
+ ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
+ കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
+ ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
+ ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
+ കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു
+ മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
+ ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
+ ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
+ സർക്കാർ തീരുമാനങ്ങൾ പക്ഷപാതപരമാവരുത്; മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ്
+ ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
+ കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
+ എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ പ്രൗഢമായ തുടക്കം
+ എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്,
KMJ-Kerala Muslim Jamaath
+ മുത്തലാഖ് ബില്ല് പൗരാവകാശ ലംഘനം : കേരള മുസ്ലിം ജമാഅത്ത്
+ കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത് കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
+ കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
+ സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
+ ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+ സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
+ ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
+ ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ് സി ബഹ്‌റൈൻ
+ പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+ ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
+ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
+ ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
+ ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
+ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
+ എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
+ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
+ ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
+ ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
+ പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
+ ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality

Post a Comment