ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി

ദേളി: അരനൂറ്റാണ്ടിന്റെ അറിവനുഭവങ്ങളുമായി 2019 ഡിസംബര്‍ 27, 28, 20 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ പ്രമേയ പ്രഖ്യാപനം സഅദിയ്യയില്‍ നടന്നു. 
ജ്ഞാനം മനനം മുന്നേറ്റം എന്നതാണ് പ്രമേയം, നൂറുല്‍ ഉലമയുടെ ദാര്‍ശനിക നേതൃത്വത്തില്‍ സഅദിയ്യ അരനൂറ്റാണ്ട് കൊണ്ട് സാധ്യമാക്കിയ വിജ്ഞാന വിപ്ലവം വരച്ചു കാട്ടുന്നതിനും സഅദിയ്യയുടെ  ഗവേഷണ പര്യവേക്ഷണ മുന്നേറ്റത്തെ ചര്‍ച്ച ചെയ്യുന്നതിനുമാണ് ഈ പ്രമേയം തെരെഞ്ഞെടുത്തത്.
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രമേയ പ്രഖ്യാപനം നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്‌തു സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ആശീര്‍വാദം നല്‍കി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഷറഫുദ്ധീന്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സലാഹുദ്ധീന്‍ അയ്യൂബി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, ഹനീഫ് അനീസ്, ആസിഫ് ഫാളിലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

SYS Malappuram
Kanthapuram
SSF National
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
IPF
English News

Post a Comment

Previous Post Next Post