കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്

നീലഗിരി: രാജ്യത്തിന്റെ ഭരണഘടനപോലും കൃത്യമായ അജണ്ടയോടെ തിരുത്താന്‍ ശ്രമിക്കുകയാണ്് ഭരണകൂടം. സംവരണ അട്ടിമറി, സ്വവര്‍ഗ ലൈംഗീകത, വിവാഹപൂര്‍വ ലൈംഗികത തുടങ്ങി തീര്‍ത്തും അരാചകത്വപരമായ വിഷയങ്ങളില്‍ ഭരണകൂടം നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം അവസരങ്ങളില്‍ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവരേണ്ട കലാലയങ്ങള്‍ നിഷ്‌ക്രിയമായി മൗനം പാലിക്കുന്നത് മതേതര ജനതയെ ഭീതിപ്പെടുത്തുന്നുണ്ടെന്ന്് എസ്എസ് എഫ് ദേശീയ പ്രൊഫ്‌സമ്മിറ്റ് പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ സര്‍ഗാത്മകമായ സമരങ്ങളും വിപ്ലവകരമായ നിലപാടുകളും തീവ്രമായ പ്രതികരണങ്ങളും നടത്തിയ കാമ്പസിന്റെ തെരുവുകളില്‍ നിന്നും ചിന്തകളും ആലോചനകളും നഷ്ടപ്പെട്ടുപോകുന്നത്് ഏറെ ഭയപ്പാടോടെ വേണം കാണാന്‍. മതത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യപ്രതിബന്ധതയുമുള്ള വിദ്യാര്‍ത്ഥിസമൂഹത്തെ കാമ്പസിനകത്ത് രൂപപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. അത്തരമൊരു ദൗത്യനിര്‍വഹണമാണ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലിലൂടെ എസ്എസ്എഫ് ലക്ഷ്യം വെക്കുന്നത്. മൂന്ന് ദിനങ്ങളിലായി നടക്കുന്ന പ്രൊഫ്‌സമ്മിറ്റില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് നീലഗിരിയിലെത്തിയത്

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളെ വരവേറ്റ്  നീലഗിരി

നീലഗിരി: കലാലയങ്ങളില്‍ നിന്ന് എസ്.എസ്.എഫ് ഒരുക്കിയ അറിവിന്റെ ലോകത്തേക്ക് വന്നിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് നീലഗിരി മര്‍കസ് സാരഥികള്‍ നല്‍കിയത്. രാജ്യത്തെ വിവിധ കാമ്പസുകളിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളാണ് പ്രൊഫ്‌സമ്മിറ്റിന് പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ നീലക്കുറിഞ്ഞി പൂക്കുന്ന നീലഗിരിയിലെ പാടന്തറ ഗ്രാമത്തിലാണ് പന്ത്രണ്ടാമത് പ്രൊസ്‌സമ്മിറ്റിന് വേദിയൊരുങ്ങിയത്. പാടന്തറ മര്‍കസ് സാരഥികളായ ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് അലി അക്ബര്‍ സഖാഫി, സി.കെ.കെ മദനി എന്നിവരും എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ സി.കെ റാഷിദ് ബുഖാരിയും, എ.പി മുഹമ്മദ് അശ്ഹറും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. രജിസ്‌ട്രേഷന്‍ സംവിധാനത്തിന് വിപുലമായ ആധുനിക സംവിധാനങ്ങളാണ് പ്രധാന കവാടത്തോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രതിനിധികളെ നീലഗിരി വിഭവങ്ങളാലാണ് മര്‍കസ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ചായ, കാപ്പി, ജ്യൂസുകള്‍, പലഹാരങ്ങള്‍, പഴങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളൊരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനും പ്രാഥമിക കര്‍മ്മങ്ങള്‍ക്കും വിശാലമായ സൗകര്യങ്ങളുമാണ് പ്രധാനവേദിയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. പ്രൊഫ്‌സമ്മിറ്റിന്റെ വിവിധ സെഷനുകള്‍ മൂന്ന് വേദികളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയായ പാം നവയില്‍ നാലായിരം പ്രതിനിധികള്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം വേദിയായ പാം സെഞ്ചറും മൂന്നാം വേദിയായ പാം ഗീലാനും മര്‍കസ് കാമ്പസിനുള്ളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇസ്‌ലാമിക് പബ്ലീഷിംഗ് ബ്യൂറോ (ഐ.പി.ബി) യുടെ പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ സ്വീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. എസ്.വൈ.എസിന്റെ സാന്ത്വനം സമിതിക്ക് കീഴില്‍ മെഡിക്കല്‍ വിഭാഗവും ആംബുലന്‍സ് സംവിധാനവും എത്തിയിട്ടുണ്ട്. 

സവര്‍ക്കറിന്റെ ആശയങ്ങളെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: വെങ്കിടേഷ് രാമകൃഷ്ണന്‍

നീലഗരി : രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ സവര്‍ക്കറിന്റെ ഹിന്ദുത്വ അജണ്ടകളുമായി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന്് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പന്ത്രണ്ടാമത് എസ്.എസ്.എഫ് ദേശീയ പ്രോഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടേയും ഏറ്റവും നല്ല ആശയതലങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ഒരു പ്രത്യയശാസ്ത്രത്തെ മാത്രം ഭരണഘടനയുടെ ആശയമാക്കി വ്യാഖ്യാനിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. പൗരന്റെ മേല്‍ നടക്കുന്ന നിരന്തരമായ കടന്നുകയറ്റങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ജനിക്കുക എന്നതാണ് പൗരത്വത്തെ നിര്‍ണയിക്കുന്ന ഘടകം, വിശ്വാസപരമായി ഇവിടുത്തെ ആശയങ്ങള്‍ മാത്രം സ്വീകരിക്കാനാവുക എന്നതല്ല. പ്രത്യക്ഷമായും പരോക്ഷമായും പാര്‍ശ്വവത്കരിക്കപ്പെടാന്‍ അനുവദിച്ചുകൊടുക്കില്ലെന്ന് പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ധാര്‍മിക സദാചാര സങ്കല്‍പ്പങ്ങളെ  ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മൂല്യങ്ങളെ കൃത്യയമായി നിര്‍ണയിച്ചുകൊണ്ടും ഇത്തരം സംഗമങ്ങള്‍ ഒരുക്കുന്നത് എന്തുകൊണ്ടും പ്രതീക്ഷാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സികെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം രാജീവ് ശങ്കരന്‍, കോളമിസ്റ്റ് കെ സി സുബിന്‍, എസ്.എസ്.എഫ് ദേശീയ അദ്ധ്യക്ഷന്‍ ഷൗക്കത്ത് നഈമി കശ്മീര്‍, രിസാല എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍ എം സ്വാദിഖ് സഖാഫി, ഐ.പി.ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് എസ്.എസ്.എഫ് ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദലി എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ നന്ദിയും പറഞ്ഞു.

നീലഗിരിയില്‍ നിറഞ്ഞു നിന്ന് പ്രൊഫ് ടീം
നീലഗിരി: പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി രൂപീകരിച്ച വിപ്ലവസംഘമാണ് പ്രോഫ് ടീം വിവിധ കലാലയങ്ങില്‍ നിന്നും തിരഞ്ഞെടുത്ത 44 അംഗ പ്രൊഫ് ടീമിന് നിരന്തരമായ പരിശീലനം നല്‍കിയിരുന്നു. പഠനം, സേവനം ആത്മീയം സംഘാടനം തുടങ്ങിയ വിവ്ധ ഗ്രൂപ്പുകലായിട്ടാണ് പ്രൊഫ് ടീം പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടാമത് പ്രൊഫ്‌സമ്മിറ്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ആഭ്യന്തര ഒരുക്കങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു പ്രൊഫ് ടീം. മൂന്ന് ദിനങ്ങളില്‍ പ്രൊഫ്‌സമ്മിറ്റിന് എത്തിയ പ്രതിനിധികള്‍ അതിഥികള്‍ പ്രെക്ഷകര്‍ എന്നിവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നതിന്ന് പ്രൊഫ് ടീം മികച്ചു നിന്നു. സംസ്ഥാന കാമ്പസ് സിന്റിക്കേറ്റിന് കീഴില്‍ രൂപീകരിച്ച പ്രൊഫ് ടീമിനു നേതൃത്വം കൊടുക്കുന്നത് ഡോ. ശമീറലി ചെയര്‍മാനും ശബീറലി മഞ്ചേരി കണ്‍വീനറും റമീസ് കൊണ്ടോട്ടി ക്യാപ്റ്റനും, അനീസ് വിംസ് മെഡിക്കല്‍കോളേജ്, അജ്മല്‍ ഗവ. പോളി ടെക്‌നിക് വയനാട് വൈസ് ക്യാപ്റ്റന്‍മാരുമായ സമിതിയാണ് പ്രൊഫ് ടീമിനെ നിയന്ത്രിക്കുന്നത്. അടുത്ത രണ്ട് വര്‍ഷക്കാലത്തെ കേരളത്തിലെ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രൊഫ് ടീം മുന്‍നിരയിലുണ്ടാകും.
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിക്കുന്നു.
SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post