സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി

"എന്റെ അടുത്തുള്ളതൊക്കെ നിങ്ങൾക്കു ഞാൻ തന്നു" മഹാനായ സയ്യിദ്അബ്ദുർറഹ്‌മാൻകുഞ്ഞിക്കോയ അൽബുഖാരി (റഹിമഹുല്ലാഹ്) എന്ന ഉള്ളാളം തങ്ങളുപ്പാപ്പയുടെ വാക്കുകളാണിത്.

ആരോടാണെന്നറിയുമോ? തങ്ങന്മാരിലെ പണ്ഡിതനും പണ്ഡിതന്മാരിലെ തങ്ങളുമായ സയ്യിദ്ഇബ്രാഹീമുൽഖലീൽ അൽബുഖാരിയോട്.

"ഞാൻ എല്ലാം ഖലീൽ തങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെടോ... പോയി അയാളെ കണ്ടോ...." എന്നും ഉള്ളാളം തങ്ങളുപ്പാപ്പ പലരോടും പറയാറുണ്ടായിരുന്നു.

മശായിഖിന്റെ ഭാഷയിൽ ഇതിനർത്ഥം ഉള്ളാളത്തെ ഓറുടെ ഖലീഫയാണു സയ്യിദ് ഖലീൽ തങ്ങളുപ്പാപ്പ എന്നാണ്. ഖിലാഫത്തു നൽകി എന്നതിന്റെ നാടൻ പ്രയോഗങ്ങളാണിതൊക്കെ.

ഒരു ശൈഖിന്‌ ഒന്നിലധികം ഖുലഫാക്കൾ ഉണ്ടാകുന്നതിനോ ഒരാൾ തന്നെ പല ശൈഖന്മാരുടെയും ഖലീഫയാകുന്നതിനോ വിരോധമില്ലെന്ന് ഈ ഫന്നിൽ അറിവുള്ളവർക്കെല്ലാം അറിയാവുന്ന സംഗതിയാണ്.

കാജൂർ തങ്ങൾ (സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി  (റഹിമഹുല്ലാഹ്) എന്ന പേരിൽ പ്രസിദ്ധനായ വലിയ്യും സയ്യിദും ആലിമുമായ ഒരു മഹാൻ ഉണ്ടായിരുന്നു. രിഫാഇയ്യഃ ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു മഹാനവർകൾ, ഖലീൽ തങ്ങളുപ്പാപ്പയുടെ അമ്മോശനും.

കാജൂർ തങ്ങളും അവിടുത്തെ ഖലീഫയായി അവരോധിച്ചതു സ്വന്തം ജാമാതാവായ ഖലീൽ തങ്ങളെ തന്നെയായിരുന്നു. അവിടുത്തെ കൈപ്പടയിൽ(?) എഴുതിയ ഇജാസത്തിന്റെ ദൈർഘ്യമേറിയ ഒരു രേഖ തന്നെ ഖലീൽ തങ്ങളുപ്പാപ്പയുടെ കൈവശമുണ്ട്. കാജൂർ തങ്ങളുടെ പ്രധാന ശൈഖ്, സയ്യിദ്യഹ്‌യൽഅഹ്ദൽ (റഹിമഹുല്ലാഹ്) എന്ന ആദൂർ തങ്ങളായിരുന്നു.

സമീപ കാലത്തു വഫാത്തായ സയ്യിദ്യൂസുഫ്ഹാശിം അർരിഫാഈ (റഹിമഹുല്ലാഹ്) എന്ന കുവൈത്തിലെ പ്രമുഖനായ ശൈഖ്, രിഫാഇയ്യഃ ത്വരീഖത്തിലുള്ള ഖിലാഫത്തും തങ്ങളവർകൾക്കു നൽകുകയുണ്ടായി. ഇങ്ങനെ നിരവധി ശൈഖന്മാരുടെ ആശീർവാദങ്ങളാൽ ധന്യമാണ്‌ അവിടുത്തെ ജീവിതം.

ചാവക്കാട്, കടപ്പുറം ബുഖാറയിലെ #സയ്യിദ്മഹ്‌മൂദ്‌ഹിബത്തുല്ലാഹിൽബുഖാരി റഹിമഹുല്ലാഹിയിൽ നിന്നു #ഖാദിരിയ്യത്തും നൂഞ്ഞേരി മുഹമ്മദ് ശാദുലിയുടെ മകനും ഫതഹാജിക്ക എന്ന പേരിൽ പ്രസിദ്ധനുമായ #അശ്ശൈഖ്അബ്ദുൽഫത്താഹ്_അശ്ശാദുലി റഹിമഹുല്ലാഹിയിൽ നിന്നു #ശാദുലിയ്യഃ ത്വരീഖത്തും സ്വീകരിക്കാൻ ഖലീൽ തങ്ങൾക്കു ഭാഗ്യമുണ്ടായിട്ടുണ്ട്.

മഹാനായ #കണ്ണിയത്ത്ഉസ്താദ് (റഹിമഹുല്ലാഹ്), #കക്കിടിപ്പുറംവലിയമൂപ്പർ (റഹിമഹുല്ലാഹ്), യെമനിലെ മുഫ്തി അൽഹബീബ് #അലിഅൽമശ്ഹൂർ (ഹഫിളഹുല്ലാഹ്), ദാറുൽ മുസ്തഫയുടെ ശില്പി, അൽഹബീബ് #ഉമർ_ബാഹഫീള് (ഹഫിളഹുല്ലാഹ്) തുടങ്ങിയവരിൽ നിന്നും തങ്ങളുപ്പാപ്പാക്ക് ഇജാസത്തുകളുണ്ട്.

അലവിയ്യഃ ത്വരീഖത്തിലുള്ള ഇജാസത്ത് അവിടുത്തേക്കു നൽകിയതു മഹാനായ അൽഹബീബ് ഉമർ ബാഹഫീള് എന്നവരാണ്.

കിതാബുമുത്വാലഅഃ ചെയ്യാനും #നാരിയ്യഃസ്വലാത്തു ചൊല്ലാനുമുള്ള ഇജാസത്തു കണ്ണിയത്ത് ഓറിൽ നിന്നു ലഭിച്ചപ്പോൾ #ദലാഇലുൽ_ഖൈറാത്തിനുള്ള സമ്മതം കക്കിടിപ്പുറം മൂപ്പരിൽ നിന്നാണു കിട്ടിയത്.

ചാലിയത്തെ #ആറ്റക്കോയതങ്ങളും (സയ്യിദ് അബ്ദുർറഹ്‌മാൻ അൽഐദറൂസ് - റഹിമഹുല്ലാഹ്) അവരുടെ സഹോദരൻ #ഇമ്പിച്ചിക്കോയതങ്ങളും (സയ്യിദ് അഹ്‌മദ്‌ സൈനുദ്ധീൻ അൽഐദറൂസ് - റഹിമഹുല്ലാഹ്) തങ്ങളുപ്പാപ്പയുടെ ശൈഖന്മാരാണ്.

കൂടാതെ #ഓകെസൈനുദ്ധീൻകുട്ടിമുസ്ല്യാർ (റഹിമഹുല്ലാഹ്) എന്ന ഉസ്താദുൽ അസാതീദുമായി അഭേദ്യമായ ബന്ധമായിരുന്നു തങ്ങളവർകൾക്കുണ്ടായിരുന്നത്. ഹദ്ദാദ് റാത്തീബ്, വിർദുല്ലത്വീഫ് തുടങ്ങി നിരവധി വിഷയങ്ങളിലുള്ള ഇജാസത്തും ഓ. കെ. ഉസ്താദിൽ നിന്നു ലഭിച്ചിട്ടുണ്ട്.

തങ്ങളെ സംബന്ധിച്ചിടത്തോളം ശൈഖുനാ ഓ.കെ. ശരിക്കും ഉസ്താദുൽ അസാതീദ് തന്നെയായിരുന്നു. അവിടുത്തെ പ്രധാന ഗുരുവര്യനായിരുന്ന #മീരാൻകോയമുസ്ല്യാർ (റഹിമഹുല്ലാഹ്) എന്ന പെരുമുഖം ഉസ്താദിന്റെ പ്രധാന ഉസ്താദ്, ശൈഖുനാ ഓ.കെ. ആയിരുന്നുവല്ലോ?

ഫത്ഹിനും വിലായതിനും മുൻഗാമികൾ ചട്ടമാക്കിയിരുന്ന #അസ്മാഉൽബദ്റിന്റെ ഇജാസത്തു തങ്ങൾക്കു നൽകിയതു നടേ പറഞ്ഞ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു. അവിടുത്തേക്കു സ്വന്തം സഹോദരനായിരുന്ന സയ്യിദ് ആറ്റക്കോയ തങ്ങളും അവിടുത്തേക്കു മുസ്നിദു മലബാർ, #അല്ലാമാഃഅഹ്‌മദ്‌കോയഅശ്ശാലിയാത്തി റഹിമഹുല്ലാഹിയും. ഈ വിഷയത്തിലുള്ള തന്റെ സനദ്, അല്ലാമാഃ ശാലിയാത്തി, അവിടുന്നു രചിച്ച ഹംസിയ്യയുടെ ശറഹിൽ വിവരിച്ചിട്ടുണ്ട്.

ഖലീൽ തങ്ങളുപ്പാപ്പാക്കു ലഭിച്ചിട്ടുള്ള വിവിധങ്ങളായ ഇജാസത്തുകളുടെ വിവരങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല. വരികൾക്കിടയിൽ നിന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ശേഷിയുള്ളവരെ ഉദ്ദേശിച്ചു ചുരുക്കം ചിലത് എടുത്തെഴുതിയെന്നു മാത്രം.

ഇതത്രയും വായിച്ച്, തങ്ങളവർകൾ കേവലം തസ്വവ്വുഫിന്റെ ഇജാസത്തുകളിൽ മാത്രമാണു ശ്രദ്ധയൂന്നിയതെന്ന് ആരും ധരിച്ചു പോകണ്ട. ഇൽമിയ്യായ ഇജാസത്തുകളും സനദുകളും അതിന്റെ അഹ്ലുകാരിൽ നിന്നു നേടിയെടുക്കാൻ അവിടുന്നു ബദ്ധശ്രദ്ധ കാട്ടിയിരുന്നു.

അതിന്റെ ഭാഗമായി, മുസ്നിദുൽ അസ്ർ #അല്ലാമാഃമുഹമ്മദ്യാസീൻഅൽഫാദാനി റഹിമഹുല്ലാഹിയിൽ നിന്നും മുഹദ്ദിസുൽഹറം #അല്ലാമാഃമുഹമ്മദ്അലവിഅൽമാലികി റഹിമഹുല്ലാഹിയിൽ നിന്നും സുൽത്വാനുൽ ഉലമാ അൽഹബീബ്സാലിംഅബ്ദുല്ലാഹ്_അശ്ശാഥ്വിരി റഹിമഹുല്ലാഹിയിൽ നിന്നും ശരീഅത്തു വിജ്ഞാനങ്ങളിലുള്ള ഇജാസത്തും സനദും സ്വീകരിച്ചു.

ഇപ്പറഞ്ഞവരെല്ലാം അവർക്കുള്ള മുഴുവൻ ഇജാസത്തുകളും സനദുകളും ഇജാസത്ത് ആം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി തങ്ങളുപ്പാപ്പാക്കു നൽകുകയുണ്ടായി.

അല്ലാമാഃ ഫാദാനിയിൽ നിന്നും അല്ലാമാഃ മുഹമ്മദ് മാലികിയിൽ നിന്നും അവിടുന്ന് ആദ്യമായി കേട്ടത് #അൽമുസൽസൽബിൽഅവ്വലിയ്യഃ എന്ന പേരിൽ മുഹദ്ദിസീങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഹദീസുർറഹ്‌മയായിരുന്നു. അതുപ്രകാരം തങ്ങളുപ്പാപ്പ അവിടുത്തെ ശിഷ്യരേയും പ്രസ്തുത ഹദീസു കേൾപ്പിക്കുന്നു. ഹദീസ് അധ്യാപനം നടത്തുന്ന ഏതൊരു ഗുരുവും തന്റെ ശിഷ്യർക്ക് ആദ്യമായി കേൾപ്പിക്കുന്ന ഹദീസാണിത്.

സ്വഹീഹുൽ ബുഖാരി ഉൾപ്പെടെയുള്ള മുഴുവൻ ഹദീസു ഗ്രന്ഥങ്ങളുടെയും ദർസീ രംഗത്തു സജീവമായ മറ്റു ഗ്രന്ഥങ്ങളുടെയും സനദുകൾ തങ്ങളുപ്പാപ്പാക്ക് ഇപ്പറഞ്ഞവരിൽ നിന്നെല്ലാം കിട്ടിയിട്ടുണ്ട്.

കൂടാതെ സ്വഹീഹുൽ ബുഖാരിയുടെ പ്രത്യേകമായൊരു സനദ്, ബാഖിയാത്തിലെ പ്രിൻസിപ്പാൾ ആയിരുന്ന അല്ലാമാഃ കമാലുദ്ധീൻ ബിൻ ഹുസൈൻ മുഹമ്മദ് അൽബാഖവി (റഹിമഹുല്ലാഹ്) എന്ന കമാലുദ്ധീൻ ഹസ്രത്തിൽ നിന്നും അവിടുത്തേക്കുണ്ട്. കമാലുദ്ധീൻ ഹസ്രത്തിന്റെ ഈ വിഷയത്തിലുള്ള ഗുരു, പാപ്പിനിശ്ശേരി ശൈഖ് ഹസൻ ഹസ്രത്ത് (റഹിമഹുല്ലാഹ്) എന്നവരാണ്.

തങ്ങളുപ്പാപ്പയുടെ തസ്വവ്വുഫിലും ശരീഅത്തു വിജ്ഞാനങ്ങളിലുമുള്ള മുഴുവൻ സനദുകളും ക്രോഡീകരിച്ച്, അവിടുത്തെ സഹോദരൻ സയ്യിദ് ശിഹാബുദ്ധീൻ അൽബുഖാരി (ഹഫിളഹുല്ലാഹ്) ഖസ്‌ദുസ്സബീൽ എന്ന ഒരു ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്.

ഇക്കൊല്ലം സനദു സ്വീകരിക്കുന്ന മുഴുവൻ അദനികൾക്കും അതിന്റെ ഒരു പ്രതി ഇജാസത്തോടെ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. അതവർക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യം തീർച്ചയാണ്.

തങ്ങൾ ഓതിയതും ഇനി ഓതാൻ ഇരിക്കുന്നതുമായ ഭൂരിപക്ഷം കിതാബുകളുടെയും സനദുകൾ അവർക്കതിൽ കണ്ടെത്താൻ സാധിക്കും.

കൂടാതെ തെരഞ്ഞെടുത്ത ചില പ്രത്യേക ദിക്റു-ദുആകളുടെയും സ്വലാത്തുകളുടെയും വൻശേഖരവും അതിലുണ്ട്. അതൊരു അമൂല്യനിധി തന്നെ! മറ്റൊരാളുടെയും ഇജാസത്ത് ആവശ്യമാകാത്ത നിലയിൽ അവരെ ധന്യരാക്കാൻ മാത്രം പോന്ന വിഭവങ്ങൾ അതിൽ അടക്കം ചെയ്തിട്ടുണ്ട്. അതു ലഭിച്ചവർ ഭാഗ്യവാന്മാരത്രെ!

ഒരു അദനിയാകാൻ വിധി ഉണ്ടായില്ലെങ്കിലും വിനീതനായ ഈ കുറിപ്പുകാരനും പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു കോപ്പി, തങ്ങളുപ്പാപ്പ ഇജാസത്തോടെ സമ്മാനിക്കുകയുണ്ടായി. അല്ലാഹു അവിടുത്തേക്കു മുന്തിയ ജസാ നൽകട്ടെ - ആമീൻ.

ഹിജ്‌റഃ 1383, റംസാൻ 18-ന് (ഫെബ്രുവരി 2, 1964) കടലുണ്ടി ഗ്രാമത്തിലാണു ഖലീൽ തങ്ങളുപ്പാപ്പ ഭൂജാതനാകുന്നത്. ബുഖാരി ഖബീലയിലെ പ്രമുഖനായ സയ്യിദ് അഹ്‌മദ്‌ ബിൻ ഹാമിദ് ബാഫഖ്‌റുദ്ധീൻ (റഹിമഹുല്ലാഹ്) എന്നവരാണു പിതാവ്.

ഖുർആൻ തജ്‌വീദ് അനുസരിച്ച് ഓതാൻ പഠിച്ചതും മറ്റു പ്രാഥമിക കാര്യങ്ങൾ അഭ്യസിച്ചതും പിതാവിൽ നിന്നു തന്നെ. ശേഷം പെരുമുഖം മീരാൻ കോയ മുസ്ല്യാരുടെ (റഹിമഹുല്ലാഹ്) ദർസിൽ ചേർന്നു.

ഒരു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആ പഠന കാലത്തു ദീനീ വിജ്ഞാനങ്ങളിലെല്ലാം അവഗാഹം നേടി. ശേഷം ബാഖിയാത്തിൽ ചേർന്നു. അവിടെ നിന്ന് ഒന്നാം റാങ്കോടെ മൗലവി ഫാസിൽ ബാഖവി ബിരുദവും.

പിന്നീടു മലപ്പുറത്തിനടുത്തുള്ള കോണോംപാറയിൽ ദർസ് ആരംഭിച്ചു. 1997-ൽ സ്വലാത്തു നഗറിലേക്കു മാറുന്നതു വരെ നീണ്ട പത്തു വർഷക്കാലം ആ ദർസ് അതിപ്രശസ്തമായ നിലയിൽ നടന്നു.

സ്വലാത്തു നഗറിലേക്കു മാറിയതിനു ശേഷമുള്ള അവിടുത്തെ ജീവിതം കേരളം ജനതയുടെ, ഏറ്റവും കുറഞ്ഞതു മലപ്പുറത്തിന്റെ ചരിത്രം കൂടിയാണ്. അതിവിടെ അനാവരണം ചെയ്യേണ്ട കാര്യമില്ല.

അവിടുന്ന് ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ അലയൊലികൾ കേരളവും ഇന്ത്യയും കടന്നു ലോകമൊട്ടാകെ മാറ്റൊലി കൊള്ളുന്നു. അൽഹംദു ലില്ലാഹ്!

അവിടുത്തെ യശസ്സും അവിടുന്ന് ഉയർത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും സൂര്യചന്ദ്രന്മാരുള്ള കാലം വരെ മാനവകുലത്തിനു പൊതുവിലും മുസ്ലിം ഉമ്മത്തിനു വിശേഷിച്ചും പ്രഭ ചൊരിയട്ടെ - ആമീൻ.

മഹാനായ ഇബ്നു മസ്ഊദ് (റളിയല്ലാഹു അൻഹു) ഒരിക്കൽ മുആദ് റളിയല്ലാഹു അൻഹുവിനെ സംബന്ധിച്ചു സൂറത്തുന്നഹ്‌ലിലെ നൂറ്റി ഇരുപതാം ആയത്തിൽ ഇബ്രാഹീം നബി അലൈഹിസ്സലാമിനെക്കുറിച്ച് അല്ലാഹു വിശേഷിപ്പിച്ചതു പോലെ വിശേഷിപ്പിച്ചു. "ഇന്ന മുആദൻ കാന ഉമ്മതൻ ഖാനിതൻ ലില്ലാഹി ഹനീഫൻ" എന്ന്.

ഇതു കേട്ട ഫർവത് ബിൻ നൗഫൽ (റളിയല്ലാഹു അൻഹു) മനസ്സിൽ പറഞ്ഞു. ഇബ്നു മസ്ഊദ് പറഞ്ഞതു തെറ്റാണ്. അല്ലാഹു ഇബ്രാഹീം നബിയെക്കുറിച്ചാണ് അങ്ങനെ പറഞ്ഞത്. ഇബ്രാഹീം നബിയ്ക്കു നൽകിയ വിശേഷണം മറ്റൊരാൾക്കു നൽകിയതിൽ ഫർവത് എന്നവർക്കു നീരസം തോന്നി എന്നു ചുരുക്കം.

ഇതു മനസ്സിലാക്കിയെന്നോണം ഇബ്നു മസ്ഊദ് ഫർവതിനോടു ചോദിച്ചു: ഉമ്മത്ത് എന്നും ഖാനിത് എന്നും പറഞ്ഞാൽ എന്താണെന്നറിയുമോ?

അല്ലാഹുവിനും റസൂലിനുമറിയാം എന്നായിരുന്നു ഫർവതിന്റെ മറുപടി.

തത്സമയം ഇബ്നു മസ്ഊദ് വിശദീകരിച്ചു: ഉമ്മത്ത് എന്നാൽ ജനങ്ങളെ ഖൈർ പഠിപ്പിക്കുന്നവൻ, ഖാനിത് എന്നാൽ അല്ലാഹുവിനും റസൂലിനും വഴിപ്പെടുന്നവൻ. മുആദ് എന്നവർ ജനങ്ങളെ നന്മ പഠിപ്പിക്കുന്നവരും അല്ലാഹുവിനും റസൂലിനും വഴിപ്പെടുന്നവരുമായിരുന്നു.

ഇമാം ഇബ്നു കസീർ റഹിമഹുല്ലാഹുവിന്റെ തഫ്സീറിൽ ഈ സംഭവം കാണാം.

ഹനീഫ് എന്നാൽ ഋജുവായ മാർഗത്തിൽ സഞ്ചരിക്കുന്നവൻ എന്നറിയാമല്ലോ?

ഇനി പറയൂ.... മഹാനായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരിയ്ക്ക് ഇതിലും നല്ല വിശേഷണം പറയാൻ മറ്റെന്തുണ്ട്?

അവിടുത്തെ പേരു പോലും മഹാനായ ഇബ്രാഹീം നബിയുടെ പേരായതു കേവലം യാദൃശ്ചികമായിരിക്കുമോ?

മഹാനായ തങ്ങളുപ്പാപ്പ അവിടുത്തെ പേരിനോടൊപ്പം ചേർത്തു വെച്ചിരിക്കുന്ന അൽബുഖാരി എന്ന ഖബീലയുടെ പേരിനുമില്ലേ ഇബ്രാഹീം നബി (അലൈഹിസ്സലാം) തരണം ചെയ്തതു പോലൊരു അഗ്നി പരീക്ഷണത്തിന്റെ കഥ പറയാനുള്ള ചരിത്ര പശ്ചാത്തലം!

അത് അവിടുത്തെ പൂർവ്വ പിതാവായിരുന്ന സയ്യിദ് മഹ്‌മൂദ്‌ അൽജലാലി റഹിമഹുല്ലാഹിയുമായി ബന്ധപ്പെട്ടതാണെങ്കിലും തങ്ങളുപ്പാപ്പയും സമാനമായ പല അഗ്നി പരീക്ഷണങ്ങളും തരണം ചെയ്തു തന്നെയല്ലേ ഇന്നെത്തി നിൽക്കുന്ന ഔന്നത്യങ്ങളിൽ വിജയശ്രീലാളിതനായി നില കൊള്ളുന്നത്?

SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality
-------------------------------------------------------------------------
കുട്ടികളിലെ വിവിധ പഠന പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ബോധനരീതികൾ നടപ്പാക്കാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനം. 
Diploma in Learning Disability (LD) Management & Remediation - Six Months
STED Council Certificate
ആർക്കൊക്കെ പങ്കെടുക്കാം:
📌സ്വന്തം മക്കളിലെ പഠന പ്രയാസങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ
📌LD-മേഖലയിൽ ജോലിചെയ്യുന്നവർ
📌Remediator ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ
📌കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ
📌അധ്യാപകർ...
Pilot Faculty
Mr. V. Muhammed Oorkkadavu
✳(Psychologist, Psycho-Hypno-Edu-Grapho Therapist)
✳PhD-Scholar, MSc, MA, MEd, MBA, PGDPC, PGDTE, PGCTE
Study Centre: Explore International, MANJERI (Pandikkad Road, Near Old Bus Stand)
Call: 9539051386

www.allprocess.in

Post a Comment

Previous Post Next Post