സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം

കോഴിക്കോട്: ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ സാമൂഹിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. വികസന പദ്ധതികൾ മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം (ഐ പി എഫ്) സെൻട്രൽ കമ്മ്യൂൺ യൂത്ത് സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഡോ. ഇ എൻ അബ്ദുൽ ലത്വീഫ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക വിദ്യാഭ്യാസ പ്രൊഫഷനൽ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് കമ്മ്യൂൺ രൂപം നൽകി.

തുടർന്ന് നടന്ന കൗൺസിലിൽ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികളായി ഡോ മുഹമ്മദ് ഹനീഫ (ചെയർ.), എൻജീനിയർ അബ്ദുറഊഫ്(എക്‌സി.ഡയ.),ഡോ. പി കെ അബ്ദുൽ സലിം (ഫിനാൻസ് ഡയറക്ടർ) ഡോ. അബൂസ്വാലിഹ് വേങ്ങര, ഡോ. മുസ്തഫ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഡോ. അബൂബക്കർ പത്തംകുളം, ഡോ.മുജീബുറഹ്‌മാൻ കോഴിക്കോട്, ഡോ.ഉമറുൽ ഫാറൂഖ് സഖാഫി, ഡോ.ഫൈസൽ അഹ്‌സനി ഉളിയിൽ, ഡോ. നൂറുദ്ദീൻ റാസി, അഡ്വ. മുബശിറലി, ഷംനാദ് തിരുവനന്തപുരം (ഡയറക്ടർമാർ)എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ ഫോറം കൺവീനർമാരായി ഡോ. സി.പി ഷാഹുൽ ഹമീദ്(മെഡിക്കൽ), അബ്ദുസ്സലീം കൊടിയത്തൂർ(ടെക്‌നോളജി), അഡ്വ. മുബശിറലി(ലോയേഴ്‌സ്), ഡോ. സിദ്ദീഖ് സിദ്ദീഖി(റിസർച്ച്) ബഷീർ പുളിക്കൂർ(സിവിൽ സർവെന്റ്‌സ്), ഡോ. എ ബി അലിയാർ(ഇക്കണോമിക്), ഇ പി അബ്ദുല്ല (ടീച്ചേഴ്‌സ്) ടി എ അലിഅക്ബർ(ജേർണലിസ്റ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

സയ്യിദ് ത്വാഹാസഖാഫി, അബ്ദുൽ മജീദ് കക്കാട്, എം മുഹമ്മദ് സ്വാദിഖ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, റഹ്‌മത്തുല്ല സഖാഫി എളമരം, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല വടകര, അഡ്വ. ഫൈസൽ പ്രസംഗിച്ചു.
ഡോ. പി കെ സലീം സ്വാഗതവും അബ്ദുറഊഫ് നന്ദിയും പറഞ്ഞു. മെഡിക്കൽ ഫോറം, ടെക്‌നോളജി ഫോറം, ലോയേഴ്സ് ഫോറം, സിവിൽ സെർവന്റ് ഫോറം, ടീച്ചേഴ്സ് ഫോറം, റിസർച്ച് & ഡെവലപ്പ് മെന്റ് ഫോറം എന്നീ എട്ട് ഫോറങ്ങളിലായി അടുത്ത രണ്ട് വർഷം ഐ പി എഫിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി രേഖ കമ്മ്യൂൺ ചർച്ച ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതര സംസ്ഥാന നഗരങ്ങളിലും റീജ്യൻ, ചാപ്റ്റർ ഘടകങ്ങളിലൂടെ പ്രവർത്തനം വിപുലപ്പെടുത്തും.
--------------------------------------------------------------------
(Diploma in Counselling Psychology) ഡിപ്ലോമ ഇൻ കൗണ്സിലിംഗ് സൈക്കോളജി
Study Centers: Manjeri, Mavoor & Batheri 

6 Months Diploma-Practical Counselling Training Course ൻറെ ഗുണങ്ങളിൽ ചിലത്.
✳ ഏറ്റവും സാധ്യതയുള്ള ജോലിയും അതിലുപരി ഒരു നല്ല സേവനവും

✳ ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കറ്റ്

✳ സ്ക്കുളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്പിറ്റലുകളിലും കൗൺസിലർമാർക്ക് സാധ്യതകളേറെയാണ്.

✳ സിലബസിൽ പറയപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭർ ക്ളാസ്സെടുക്കുന്നു.

✳ കൃത്യമായി ഫീൽഡ് സ്റ്റഡീ റിപ്പോർട്ടും അസൈൻമെന്റും പരീക്ഷയും നടത്തുന്നതിനാൽ കൗൺസിലിംഗ് പഠനം എളുപ്പമാക്കുന്നു.
✳ നിലവിലെ കോഴ്‌സിന്/ജോലിക്ക് തടസ്സമാവാതെ പഠിക്കാം.
✳ ഫീസ് ഒന്നിച്ച് അടക്കേണ്ടതില്ല, തവണകളായി അടച്ചു തീർക്കാവുന്നതാണ്.
📒 യോഗ്യത: പ്ലസ്ടു / above

🎤 പ്രയോഗിക ജീവിതത്തിനും കൗൺസിലിംഗിനും കൂടുതൽ ഊന്നൽ നൽകിയുള്ള ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജീവിതത്തിന്റെ ഏത് മേഖലയിലും ശോഭിക്കാനാകും.
📆 ഞായറാഴ്ച്ചകളിൽ ഫുൾടൈം ക്ലാസ്.
✳ വിദേശത്തുള്ളവര്‍ക്ക് പഠിക്കാന്‍ Online സൗകര്യം. UAE യില്‍ താമസിയാതെ പഠന കേന്ദ്രം ആരംഭിക്കുന്നു.
📞അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും +91-9539051386 എന്ന നമ്പറിൽ ബന്ധപ്പെടുക (Call/WhatsApp).
----------------------------------------------------------------------------
IPF
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
സകാത് ഒരു ചാനല്‍ ഫണ്ടല്ല
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post