Markaz Sharia City: Frequently Asked Questions and Answers (FAQs)

ശരീഅ: സിറ്റിയെക്കുറിച്ചുള്ള പ്രധാന സംശയങ്ങളും നിവാരണങ്ങളും

എന്താണ്/ എന്ത്‌കൊണ്ട് മർകസ് ശരീഅസിറ്റി? 
ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങൾക്ക് മാറ്റമില്ലാതെ പുതിയ കാലഘട്ടത്തിനനുസൃതമായ ശൈലിയിലും രൂപത്തിലും ആവിഷ്ക്കരിച്ച കോഴ്‌സുകളാണ് ശരീഅ സിറ്റിയിൽ പഠിപ്പിക്കപ്പെടുന്നത്.  പുതിയ തലമുറയെ അഭിമുഖീകരിക്കാനുതകുന്ന പണ്ഡിതന്മാരെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വാർത്തെടുക്കലാണ് ലക്ഷ്യം. പഴയകാല കിതാബുകളും പാഠ്യപദ്ധതിയും ഒഴിവാക്കാതെ തന്നെ പുതിയ സമൂഹത്തോടും പുതിയകാല വെല്ലുവിളികളോടും സംവദിക്കുന്ന പണ്ഡിതന്മാരെ നോളജ്‌സിറ്റിയിൽ വാർത്തെടുക്കുന്നു.
 ഏതെല്ലാം കോഴ്‌സുകളിലേക്കാണ് ശരീഅസിറ്റി അഡ്മിഷന്‍ നൽകുന്നത്?
 മൂന്ന് വിഭാഗം വിദ്യാർത്ഥികൾക്കാണ് ശരീഅ സിറ്റിയിൽ കോഴ്‌സുകൾ സംവിധാനിച്ചിട്ടുള്ളത്. ഒന്ന്. മാസ്റ്റർ ഇന്‍ ശരീഅ & മോഡേണ്‍ ലോ/ മാസ്റ്റർ ഇന്‍ ശരീഅ&ബിസിനസ്സ് സ്റ്റഡീസ് . ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ ഡിഗ്രി അഞ്ചാം വർഷം കഴിഞ്ഞ അതോടൊപ്പം ഇന്ത്യയിലെ ഏതെങ്കിലും ഒരു യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി പാസ്സായ/ഡിഗ്രി അവസാന വർഷമെഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുത്വവ്വൽ(PG) ഓടെ ത്രിവത്സര LLB/ MCom  പഠനം.
രണ്ട്. ബാച്ച്ലർ ഇന്‍ ശരീഅ & മോഡേണ്‍ ലോ/ ബാച്ച്ലർ ഇന്‍ ശരീഅ & മെഡിക്കൽ സയന്‍സ്. പ്ലസ്ടു കഴിഞ്ഞതോടൊപ്പം ജാമിഅതുൽ ഹിന്ദിന്റെ ഹയർസെക്കണ്ടറി കിതാബുകൾ കൂടി ഓതിയ കുട്ടികൾക്ക് അഞ്ച് വർഷത്തെ LLB യോ അല്ലെങ്കിൽ യൂനാനി മെഡിക്കൽ സയന്‍സ് (BUMS) നൽകും.
മൂന്ന്. പ്രോഗ്രാം ഇന്‍ ശരീഅ & ലൈഫ് സയന്‍സ്. എസ്.എസ്.എൽ.സി കഴിഞ്ഞ പെണ്‍കുട്ടികൾക്ക് മാത്രമുള്ള അഞ്ച് വർഷ കോഴ്‌സ്. മുഖ്തസർ വരെയുള്ള കിതാബുകൾ ഓതുന്നതോടൊപ്പം പ്ലസ്ടു ഡിഗ്രി പഠനവും മികച്ചരീതിയിൽ നടക്കുന്നു.

 പ്രധാന ഉസ്താദുമാർ ആരൊക്കെയാണ്? 
സ്വഹീഹുൽ ബുഖാരി എടുക്കുന്നത് മർകസ് ചാന്‍സിലർ കൂടിയായ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് തന്നെയാണ്. ഫിഖ്ഹ് വിഷയങ്ങൾക്ക് നേതൃത്വം നൽകുന്ന ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ആഴ്ചയിൽ പതിനെട്ട് മണിക്കൂറോളം ക്ലാസ് എടുക്കുന്നു. കൂടാതെ ഹദീസ് വിഭാഗം തലവന്‍ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ, കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാർ, ഇസ്ലാമിക് ലോ വിഭാഗം തലവന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയറക്ടർ ഡോ: എപി അബ്ദുൽ ഹകീം അസ്ഹരി, പിജി വിഭാഗം ഹെഡ് അബ്ദുൽ ബസ്വീർ സഖാഫി, അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, മർകസ് മുദരിസ് നൗശാദ് സഖാഫി, അഡ്വ: ശംസീർ നൂറാനി തുടങ്ങിയവരുടെ ക്ലാസുകൾ  റെഗുലറായി ലഭിക്കുന്നു. പുറമേ വ്യത്യസ്ത മേഖലകളിൽ കേരളത്തിൽ പ്രശസ്തരായ ഉസ്താദുമാരുടെ സ്‌പെഷൽ ക്ലാസുകൾ, കേരളത്തിനു പുറത്തുള്ള അറിയപ്പെട്ട ആലിമീങ്ങളുടെ ക്യാമ്പുകൾ, ഇതോടൊപ്പം വിദ്യാർത്ഥികളെ കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള അത്യുന്നതമായ കലാലയങ്ങളിലെ ദർസീ സിസ്റ്റങ്ങളുമായി സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവയും ശരീഅസിറ്റിയിൽ ഉണ്ട്.

 അഡ്മിഷന്‍ ലഭ്യമാകാനുള്ള യോഗ്യതകളെന്തൊക്കെയാണ്? 
 മാസ്റ്റർ ഇന്‍ ശരീഅ & മോഡേണ്‍ ലോ. ജാമിഅതുൽ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വർഷം പൂർത്തിയാവുകയോ അല്ലെങ്കിൽ മുഖ്തസർ ബിരുദം നേടുന്നതിനോടൊപ്പം ഏതെങ്കിലും യൂനിവേഴ്‌സിറ്റിയിൽ നിന്ന്  ഡിഗ്രി കഴിയണം. അതോടൊപ്പം ജാമിഅ മർകസിൽ വെച്ച് നടക്കുന്ന എൻട്രൻസ്പരീക്ഷ പാസ്സാവുകയും മർകസ് ലോ കോളേജിൽ ചേരാനുള്ള യോഗ്യത ഉണ്ടായിരിക്കുകയും വേണം. ഡിഗ്രിക്ക് മിനിമം 45 ശതമാനം മാർക്കും കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷ KLEE യിൽ പാസ്സാവുകയും വേണം. നോളജ്‌സിറ്റിയിൽ അഡ്മിഷന്‍ പൂർത്തീകരിച്ച ശേഷമായിരിക്കും പ്രസ്തുത പരീക്ഷ.
 മാസ്റ്റർ ഇന്‍ ശരീഅ & ബിസിനസ് സ്റ്റഡീസ്. ശരീഅ സിറ്റിയിൽ പിജിക്ക് ചേരാനുള്ള പ്രസ്തുത മാനദണ്ഡങ്ങൾക്ക് പുറമെ ബി.കോം/ബിബിഎ പാസ്സായവരാകണം.

 ബാച്ചിലർ ഇന്‍ ശരീഅ & മോഡേണ്‍ ലോ.
 പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സായതോടൊപ്പം ജാമിഅതുൽ ഹിന്ദിന്റെ ഹയർസെക്കന്ററി കോഴ്‌സ് പൂർത്തിയാക്കുകയോ ഖത്‌റുന്നദയും ഖുലാസയും ഓതുകയോ വേണം.
 ബാച്ചിലർ ഇന്‍ ശരീഅ & മെഡിക്കൽ സയന്‍സിൽ ഇത്തരം കിതാബുകൾ ഓതിയതിനു പുറമെ പ്ലസ്ടു സയന്‍സായിരിക്കണം പാസ്സാവേണ്ടത്. പെണ്‍കുട്ടികളുടെ കോഴ്സിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്നതോടൊപ്പം ശരീഅസിറ്റിയിൽ വെച്ച് നടക്കുന്ന എന്ട്രന്‍സ് പരീക്ഷ പാസ്സായിരിക്കണം.

 പഠനത്തിന് ഫീസ് ഈടാക്കുന്നുണ്ടോ? 
മതപഠനം തീർത്തും സൗജന്യമാണ്. അല്ലാത്ത പഠനങ്ങളിലും അർഹമായ വിദ്യാർത്ഥികൾക്ക് നൂറു ശതമാനം സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. എന്നാൽ പെണ്‍കുട്ടികൾക്ക് നിലവിൽ സ്‌കോളർഷിപ്പുകളൊന്നും ലഭ്യമല്ല.

പെണ്‍കുട്ടികൾക്ക് പoനം? 
SSLC കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് ഡിഗ്രി പൂർത്തിയാക്കുന്നതോടൊപ്പം മുഖ്തസർ കോഴ്‌സ് ചെയ്യാവുന്ന രീതിയിലാണ് ആവിശ്ക്കരിച്ചിരിക്കുന്നത്
 നിയമ/യൂനാനി കോഴ്‌സുകളിലേക്കല്ലാതെ ഏതെങ്കിലും കോഴ്‌സുകളിലേക്ക്

അഡ്മിഷന്‍ ഉണ്ടോ? 
നിലവിൽ M.com ഉം ഭാവിയിൽ MBA ഉൾപ്പടെ നിരവധി കോഴ്‌സുകളും ശരീഅ സിറ്റിയിൽ സാധ്യമാകും.

 പിജി പഠനം മുത്വവ്വലിന് തുല്യമാണോ ?
അതെ. മുത്വവ്വലിന് തുല്യമാണ്. മുത്വവ്വൽ ബിരുദം ലഭിക്കുകയും ചെയ്യും
 ഏതുതരം സിലബസ്സാണ് മർകസ് ശരീഅസിറ്റി പിന്തുടരുന്നത് ?
ജാമിഅ മർകസുസ്സഖാഫത്തിസ്സുന്നിയ്യ, ജാമിഅതുൽ അസ്ഹർ തുടങ്ങിയ ലോകത്തെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികൾ പിന്തുടരുന്ന സിലബസ്സിനോടൊപ്പം കേരളത്തിലെ പ്രധാനപ്പെട്ട പണ്ഡിതന്മാരും ഉസ്താദുമാരും കൂടിയാലോചിച്ച സിലബസ്സാണ് പിന്തുടരുന്നത്. സിഹാഹുസിത്ത, തുഹ്ഫതുൽ മുഹ്താജ് തുടങ്ങിയ കിതാബുകൾ പാരമ്പര്യ രീതിയിൽ ഓതുന്നതോടൊപ്പം പുതിയ കിതാബുകളും ടെക്‌സ്റ്റുകളും ശൈലികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.

 എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് പ്രവേശനമുണ്ടോ? 
SSLC കഴിഞ്ഞ പെണ്‍കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

 എൽ.എൽ.ബി/ബി.യു.എം.എസ് മറ്റു ഭൗതിക കോഴ്‌സുകൾ ചെയ്യാതെ ശരീഅ സിറ്റിയിൽ തുടരാനാവുമോ? 
നിലവിൽഇല്ല.

 വിദ്യാہത്ഥികളുടെ കോ- കരിക്കുലർ ആക്ടിവിറ്റീസ് എന്തൊക്കെയാണ്? 
ഒരു മതവിദ്യാര്‍ത്ഥി അഭ്യസിക്കേണ്ട കലകള്‍ എഴുത്ത്, വായന, പ്രസംഗം തുടങ്ങിയവ മാത്രമാണെന്ന സങ്കല്‍പത്തോട് ശരീഅഃ സിറ്റി വിയോജിക്കുന്നു. ആധുനിക മത വിദ്യാര്‍ത്ഥിയും പണ്ഡിതനും നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അനന്തമാണെന്നിരിക്കെ, പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രതയും വൈപുല്യവും അനിവാര്യമാണ്. എഴുത്തും പ്രസംഗവും എന്ന പാരമ്പര്യ അടിസ്ഥാന സങ്കല്‍പത്തിനപ്പുറം സര്‍വ്വോന്മുഖ കഴിവുകള്‍ പരിപോഷിക്കുന്ന അതിവിശാലമായ പാഠ്യേതര പദ്ധതികളാണ് ശരീഅ: സിറ്റിയില്‍ ആവിഷ്‌കരിക്കുന്നത്- എല്ലാം ഗവേഷണ കുതുകികളായ ഒരു കൂട്ടം പണ്ഡിതന്മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

 ശാരീരിക മാനസിക ഉല്ലാസത്തിനുള്ള  പദ്ധതികൾ? 
നീന്തൽ,സൈക്ലിംഗ്,കരാട്ടെ , കളരി തുടങ്ങിയ മാർഷ്യൽ ആർട്‌സ്, അനുവദനീയമായ രീതിയിലുള്ള സ്‌പോർട്‌സ്, ഗൈംസ്, മന്ത്‌ലി സിയാറത് കം എക്‌സ്‌കേർഷന്‍ ട്രിപ്പുകൾ, ട്രക്കിംഗ് തുടങ്ങിയ നാനോന്മുഖ പദ്ധതികൾ സമയാനുസൃതം നടത്തപ്പെടുന്നു. കൂടാതെ വെക്കേഷന്‍ സമയത്ത് ദീർഘമായ ദേശീയ അന്തർ ദേശീയ ട്രിപ്പുകളും സംഘടിപ്പിക്കപ്പെടും.

 ശരീഅസിറ്റിയിലേക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? 
പിജി കോഴ്‌സുകൾക്ക് www.markaz.in വഴിയാണ് അപേക്ഷിക്കേണ്ടത്. 2019 വർഷം മാർച്ച് ഇരുപത് വരെ അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ ഒന്നിനായിരിക്കും. ബാച്ചിലർ കോഴ്‌സുകൾക്കും ഹയർസെക്കന്ററി കോഴ്‌സുകൾക്കുമുള്ള അപേക്ഷ www.shariacity.com വഴിയാണ് അയക്കേണ്ടത്.

 മുത്വവ്വൽ പ്രവേശന പരീക്ഷയെ കുറിച്ച് വിവരിക്കാമോ?
മുത്വവ്വൽ എന്‍ട്രന്‍സ് പരീക്ഷ ജാമിഅ മർക്കസാണ് നടത്തുന്നത്. മുഖ്തസറിൽ ഓതുന്ന കിതാബുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചോദ്യങ്ങളും വിദ്യാർത്ഥിയുടെ അടിസ്ഥാന കഴിവുകൾ പരിശോധിക്കുന്നതിന് ഇംഗ്ലീഷ്,ജനറൽനോളജ് എന്നിവയും എഴുത്ത് പരീക്ഷയിൽ ഉണ്ടാകും. ശേഷം വാചകപരീക്ഷയും ഉണ്ടാകും.

 ശരീഅസിറ്റി വിദ്യാർത്ഥികൾക്ക് മറ്റു സൗകര്യങ്ങൾ എന്തെല്ലാമാണ്? 
മർകസ് നോളജ്‌സിറ്റിയിൽ വരുന്ന / നിലവിലുള്ള അത്യാധുനിക ലൈബ്രറി ഉപയോഗം, ഇരുപത്തിനാലു മണിക്കൂറും ഉപയോഗിക്കാന്‍ പറ്റുന്ന WiFi, എല്ലാ പിജി വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്‌ടോപ്പ്, ഉന്നത നിലവാരം പുലർത്തുന്ന ഹോസ്റ്റൽ സൗകര്യങ്ങൾ, വിശാലവും പഠന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ, അത്യുന്നത സംവിധാനങ്ങളുള്ള ലോണ്ട്രി സിസ്റ്റം എന്നിവ ലഭ്യമാണ്.
ബന്ധടേണ്ട നമ്പർ?
9747708786
Kanthapuram
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SYS Malappuram
Markaz Sharia City: Frequently Asked Questions and Answers (FAQs)
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
KMJ-Kasaragode
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
English News
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality
Previous Post Next Post