ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി

അഖ്തർ റസാ ഖാൻ ഖാദിരിയുടെ പിൻഗാമിയായി ശൈഖ് അബൂബക്കറിനെ പോലുള്ള വിശ്രുതനായ ഒരു പണ്ഡിതൻ വരുമ്പോൾ, അതുണ്ടാക്കുന്ന അനുരണനങ്ങൾ വളരെ വലുതാണ്. പ്രത്യേകിച്ചും ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ മുസ്‌ലിംകളെ അനുവദിക്കുന്ന ഭരണഘടനാദത്തമായ അവകാശങ്ങൾ നിർത്തലാക്കുന്ന നീക്കങ്ങൾക്ക് മേൽകൈ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശൈഖ് അബൂബക്കറിനെ പോലുള്ള ഒരാൾ ഈ പദവിയിലേക്കെത്തുന്നത്. അന്താരാഷ്ട്ര മുസ്‌ലിം വേദികളിൽ ദീർഘകാലമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരാൾ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവ പരിചയങ്ങളും, സാമൂഹിക ബന്ധങ്ങളും സംഘാടനാ മികവും മധ്യമ നിലപാടുകളും സർവോപരി ഇതിനെയൊക്കെ സാധ്യമാക്കുന്ന അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഈ സങ്കീർണ ഘട്ടത്തിൽ ഇന്ത്യൻ മുസ്‌ലിംകൾക്ക് ആത്മവിശ്വാസം നൽകാൻ പര്യാപ്തമാകും.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഇന്ത്യയിലെ സുന്നി പണ്ഡിതന്മാരുടെയും സ്ഥാപനങ്ങളുടെയും സംയുക്തയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായുള്ള അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തിരഞ്ഞെടുപ്പ് പല കാരണങ്ങൾകൊണ്ടും സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ സുന്നി മുസ്‌ലിംകളുടെ ആത്മീയ നേതാവായ ഹസ്‌റത്ത് മന്നാൻ ഖാൻ രസ്‌വി ബറേൽവി, മർഹൂം മുഹമ്മദ് അഖ്തർ റസാ ഖാൻ ബറേൽവിയുടെ പിൻഗാമിയായി കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ഇന്ത്യയിലെ മുസ്‌ലിംകളുടെ ഗ്രാൻറ് മുഫ്തിയായി തിരഞ്ഞെടുത്ത തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ അമാമ (പരമ്പരാഗതമായ ചുവന്ന തലപ്പാവ്) അണിയിച്ചപ്പോൾ, ദീർഘകാലത്തെ ഇന്ത്യൻ മുസ്‌ലിം സാമൂഹിക ചരിത്രത്തിലെ സവിശേഷമായ ഒരു മുഹർത്തത്തിനു കൂടിയാണ് മുസ്‌ലിം ലോകം സാക്ഷ്യം വഹിച്ചത്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാം മത വിശ്വാസി സമൂഹമായ ഇന്ത്യയിലെ സുന്നി മുസ്‌ലിംകളുടെ മത നിയമ സംബന്ധമായ കാര്യങ്ങളിലുള്ള അധികാരിയായി ഇതോടെ ശൈഖ് അബൂബക്കർ മാറുകയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള മുഫ്തി പദവിയെ ഇന്ത്യയിൽ കൂടുതൽ വിപുലവും വ്യവസ്ഥാപിതവുമാക്കിയത് സെൻട്രൽ ഏഷ്യയിലെ ദക്ഷിണ കാണ്ഡഹാർ പ്രൊവിൻസിൽ നിന്നും ഉത്തരേന്ത്യയിൽ എത്തിയ അഅലാ അഹമദ് രിളാഖാന്റെ പണ്ഡിത കുടുംബ പരമ്പരയിൽ പെട്ട പൂർവസൂരികളാണ്. 1830 കളുടെ തുടക്കത്തിൽ മുഫ്തിയായി പ്രവർത്തിച്ച ഹസ്‌റത്ത് മൗലാനാ റസാ അലി ഖാൻ ആണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. മുഗൾ ഭരണത്തിന്റെ തകർച്ച പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഇദ്ദേഹം മുസ്‌ലിം പൊതുജീവിതത്തിലേക്കു കടന്നുവന്നത്. മുഗൾ ഭരണകാലത്ത് ദൈനംദിന ഭരണ നിർവഹണത്തിന്റെ സവിശേഷമായ ഭാഗം തന്നെയായിരുന്നു മുഫ്തിയുടെ പദവി. എന്നു മാത്രമല്ല, ഇസ്‌ലാമിക ഭരണ വ്യവസ്ഥയിൽ മുഫ്തികളായ പണ്ഡിതന്മാരുടെ നിലപാടുകൾ ആയിരുന്നു ഭരണകൂടത്തിന്റെ തന്നെ സ്വഭാവം തീരുമാനിച്ചത് എന്നതാണ് ചരിത്രം. മുഗൾ ചക്രവർത്തി അക്ബർ പണ്ഡിതന്മാരുടെ ഈ സവിശേഷ അധികാരം എടുത്തുകളയുകയും മത നിയമങ്ങൾ രൂപവത്കരിക്കുന്ന കാര്യത്തിലും പ്രമാണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവസാന വാക്ക് ഭരണാധികാരിയുടേതാണ് എന്ന നിലക്ക് സമീപനങ്ങൾ ചില രാജാക്കന്മാർ സ്വീകരിച്ചുവെങ്കിലും പ്രമുഖ നഖ്ശബന്ധി പണ്ഡിതനായ ശൈഖ് അഹമ്മദ് സർഹിന്ദിയുടെ നേതൃത്വത്തിൽ ശക്തമായ എതിർപ്പുകൾ രൂപം കൊണ്ടു. ഔറംഗസീബ് അധികാരമേറ്റെടുത്തതോടെ ഭരണനിർവഹണ രംഗത്ത്, പ്രത്യേകിച്ചും സിവിൽ അഡ്മിനിസ്‌ട്രേഷന്റെ കാര്യത്തിൽ പണ്ഡിതന്മാരുടെ പ്രാധാന്യം കൂടിവന്നു. പണ്ഡിതന്മാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിൽ ഔറംഗസേബ് ശ്രദ്ധ പുലർത്തി. പല മുഗൾ ചരിത്രകാരന്മാരും പറയുന്നത്, ഔറംഗസീബിന്റെ ഈ സമീപനം ഭരണ രംഗത്തെ മറ്റുള്ളവർക്കിടയിൽ അസൂയയും ശത്രുതയും ഉണ്ടാക്കി എന്നാണ്. ഫതാവാ ആലംഗീരിയ എന്നറിയപ്പെടുന്ന ഫത്‌വാ സമാഹാരം ഈ സവിശേഷമായ ഘട്ടത്തിന്റെ സംഭാവനയാണ്. ഇസ്‌ലാമിക ഖിലാഫത്തിന്റെ കീഴിൽ പൊതുവെ ഉണ്ടായിരുന്ന മാതൃകകളാണ് ഖാളി, മുഫ്തി തുടങ്ങിയ കാര്യങ്ങളിൽ മുഗൾ രാജാക്കന്മാർ പിന്തുടർന്നു പോന്നതെങ്കിലും, ഈ നിയമ വ്യവസ്ഥയെ നിലവിലുണ്ടായിരുന്ന ബ്യൂറോക്രസിയുമായി കൂട്ടിച്ചേർത്തിയെടുക്കുന്നതിന് ആവശ്യമായ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്ന നിയമ വ്യവസ്ഥയുടെ പ്രധാന മാതൃക മുഗൾ നീതിന്യായ സ്ഥാപനങ്ങളും സംവിധാനങ്ങളും ആണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നു മാത്രമല്ല, ആധുനിക നിയമവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ എളുപ്പത്തിലും വേഗത്തിലുമുള്ള മാറ്റത്തിന് വഴിയൊരുക്കിയതും മുഗൾ നിയമ സംവിധാനങ്ങളായിരുന്നു.

ശൈഖ് അഹമ്മദ് സർഹിന്ദിയുടെ നേതൃത്വത്തിൽ അക്കാലത്തെ പണ്ഡിതന്മാർ സാധ്യമാക്കിയെടുത്ത മതപണ്ഡിതന്മാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യത്തിന്റെ തുടർച്ചയിലാണ് മുഫ്തി റസാ അലി ഖാനെ പോലുള്ളവരുടെ ഇടപെടലുകൾ രൂപം കൊണ്ടത്. മുഗൾ ഭരണത്തിന്റെ തകർച്ചയോടെ സംഭവിച്ച അനിശ്ചിതാവസ്ഥയും ബ്രിട്ടീഷ് ഭരണകൂടം ഉയർത്തിയ പുതിയ വെല്ലുവിളികളും ചേർന്നുണ്ടാക്കിയ സവിശേഷമായ സാഹചര്യം ഈ ഇടപെടലുകളെ കൂടുതൽ ക്രിയാത്മകമാക്കി. മുഫ്തിമാരുടെ സേവനം ജനങ്ങൾക്ക് കൂടുതൽ ആവശ്യമായ ഘട്ടവും ഇതായിരുന്നുവെന്നാണ് നിയമ ചരിത്രകാരന്മാരും പറയുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മുഗൾ ഭരണത്തിന്റെ പതനത്തോടെ, മുസ്‌ലിം നിയമ വ്യവസ്ഥ നടപ്പിലാക്കാനുള്ള ഒരു ഏജൻസി ഇല്ലാതായി. രണ്ട്, ഈസ്റ്റ് ഇന്ത്യാ കമ്പനി കൊണ്ടുവന്ന, അതുവരെയും അപരിചിതമായ പല മാറ്റങ്ങളും മുസ്‌ലിംകളുടെ സാമൂഹികവും മതപരവുമായ ജീവിതത്തിൽ ഉയർത്തിയ വലിയ വെല്ലുവിളികൾ. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു തന്നെ കാരണമായിത്തീർന്നത് അത്തരമൊരു വെല്ലുവിളിയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്ത സ്വദേശികളായ മുസ്‌ലിംകളെ പന്നിയുടെ കൊഴുപ്പു കൊണ്ടുണ്ടാക്കിയ വെടിയുണ്ട ഉപയോഗിക്കാൻ നിർബന്ധിച്ചതായിരുന്നു പൊടുന്നനെ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് മതപരമായ ഒരു നിയമ പ്രശ്‌നവും കൂടി ആയിരുന്നല്ലോ.

മുഗൾ ഭരണത്തിന്റെ പതനം പക്ഷേ, ശരീഅത്ത് നിയമങ്ങളെ ദുർബലമാക്കുകയല്ല, മറിച്ച് അവക്ക് പുതിയൊരു ജീവിതം നൽകുകയാണ് ചെയ്തത് എന്ന് കാണാം. വ്യവസ്ഥാപിതമായ ഒരു ഇസ്‌ലാമിക ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ലാതെ തന്നെ ശരീഅത്ത് നിയമങ്ങൾ അനുസരിക്കാനുള്ള വിശ്വാസികളുടെ സ്വയം സന്നദ്ധതയാണ് മുഫ്തിമാരെ മുസ്‌ലിം സാമൂഹിക ജീവിതത്തിലെ അവിഭാജ്യ ഘടകമായി നിലനിർത്തിയത്. അധികാരത്തിലൂടെയല്ല, വിശ്വാസികളുടെ ധാർമികമായ കർതൃത്വ നിർവഹണത്തിലൂടെയാണ് ഇസ്‌ലാമിക നിയവ്യവസ്ഥ ഇന്ത്യയിൽ പിന്നീട് നിലനിന്നു പോന്നത് എന്നു കാണാം. ഇസ്‌ലാമിക ഭരണകൂടമല്ല മുഫ്തികളെ സാധ്യമാക്കിയത്, മറിച്ച് ഇസ്‌ലാമിക നിയമങ്ങൾക്ക് വഴങ്ങി ജീവിക്കാനുള്ള മുസ്‌ലിംകളുടെ സ്വയം തീരുമാനങ്ങളാണ് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുഗൾ ഭരണത്തിന് ശേഷം വന്ന ഗ്രാൻഡ് മുഫ്തിയുടെ സ്വീകാര്യതയും ജനകീയതയും. ആധുനിക നിയമ വ്യവസ്ഥയും ഫത്‌വാ കൗൺസിലും പ്രവർത്തിക്കുന്ന ഈജിപ്ത് പോലുള്ള ഇടങ്ങളിൽ ജനങ്ങൾ എന്തുകൊണ്ട് ഫത്‌വാ കൗൺസിലുകളെ, (അവയുടെ വിധികൾ കർക്കശമായിട്ടും) തിരഞ്ഞെടുക്കുന്നു എന്നത് വിശദമാക്കി കൊണ്ട് ഹുസൈൻ അലി ആഗ്രാമയെ പോലുള്ള സാമൂഹിക ശാസ്ത്രജ്ഞർ ഫത്‌വയുടെ അധികാരം, ഭരണകൂടത്തിന്റെ അധികാരത്തിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് വീശദീകരിക്കുന്നുണ്ട്. 75 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ പ്രയോക്താക്കൾ ഒരു മുഫ്തിയെ തിരഞ്ഞെടുക്കുമ്പോൾ അതിൽ പ്രതിഫലിക്കുന്നതും അറിവിനെയും പണ്ഡിതനെയും അനുസരിക്കാനുള്ള അവരുടെ ധാർമികമായ സ്വയം സന്നദ്ധതയാണ്. നിയമം പുറത്തുനിന്നല്ല, ഒരാളുടെ അകമേ നിന്ന് ഇടപെടുന്ന അവസ്ഥ. ഇത് യഥാർഥത്തിൽ നിയമ വ്യവസ്ഥയെക്കുറിച്ച് തന്നെയുള്ള ചില പുതിയ ആലോചനകൾ മുന്നോട്ടു വെക്കുന്നുണ്ട്. By മുഹമ്മദ് മുനീബ്

Kanthapuram
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SYS Malappuram
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
KMJ-Kasaragode
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
English News
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post