കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ

ഗൾഫ് പണത്തെയും നാട്ടിലെ നല്ലവരായ സമ്പന്നരെയും ആശ്രയിച്ചു മുന്നോട്ട് പോയിരുന്ന മദ്‌റസകൾ, സൗജന്യ പഠനം നൽകി വരുന്ന മത സ്ഥാപനങ്ങൾ, സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളും വ്യക്തികളുമെല്ലാം  ഇന്ന് പ്രതിസന്ധിയിലാണ്. പ്രാദേശിക തലം തൊട്ട് ആഗോളാടിസ്ഥാനത്തിൽ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം സ്ഥാപങ്ങളുടെയും സംവിധാനങ്ങളുടെയും സുഗമമായ നടത്തിപ്പ് സർവോപരി അനിവാര്യവും എന്നാൽ പ്രയാസകരവുമായിരിക്കുന്നു. പക്ഷെ ഇതൊരു അവസരമായി കാണുന്നിടത്താണ് യഥാർത്ഥത്തിൽ പുനരുജ്ജീവനവും അതിജീവന നവോത്ഥാനവും സാധ്യമാകുന്നത്. ഇല്ലായ്മകളാണ് എപ്പോഴും പുതുമകളെ ആവിഷ്കരിക്കാനും പുനഃക്രമീകരിക്കാനും മനുഷ്യനെ നിർബന്ധിക്കുന്നത്. ഇപ്പോഴുള്ള ഈ ഇല്ലായ്മകൾ തീർച്ചയായും അത്തരം വഴികൾ നമുക്ക് മുമ്പിൽ തുറക്കേണ്ടതുണ്ട്.

വ്യക്തികൾക്കും സ്ഥാപങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പണം കണ്ടെത്തുന്നതിന് അതിവിശാലമായ കവാടങ്ങളാണ് ഇസ്ലാം തുറന്നിട്ടിരിക്കുന്നതെങ്കിലും ഉപയോഗപ്പെടുത്തുന്നതിൽ എല്ലാവരും വളരെ പിന്നിലാണ്. സ്ഥാപനങ്ങളും സംഘടനകളും സംഭാവനകളിലും ഒരു പരിധിവരെ വാടക അഥവാ ഇജാറ സംവിധാനത്തെയും ആശ്രയിക്കുകയാണ് പതിവ്. അതേസമയം വ്യക്തികളാവട്ടെ, പൂർണമായും ആധുനിക മുതലാളിത്ത സംവിധാനങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. നാം പോലുമറിയാതെ ഓരോരുത്തരും അതിന്റെ ഭാഗമായിരിക്കുന്നു.

നമ്മുടെ ദീനി സംവിധാനങ്ങളെ ചലിപ്പിക്കാൻ സംഭാവനകളെ മാത്രം ആശ്രയിക്കുന്നതിനോട് ആർക്കും യോജിപ്പില്ല. പരിഹാരമായി ചിന്തിച്ച വാടക അഥവാ ഇജാറ സംവിധാനത്തിനും ധാരാളം പരിമിതകൾ വന്നിരിക്കുന്നു/ വരാനിരിക്കുകയാണ്. സാമ്പത്തിക ശാസ്ത്രമനുസരിച്ചും ലോകചരിത്രം പറയുന്നത് പ്രകാരവും സാമ്പത്തിക വളർച്ച ഒരു പരിധി വരെ മുന്നോട്ട് പോയാൽ എവിടെയെങ്കിലും വെച്ചതു തകർന്നു തരിപ്പണമാകും. കഴിഞ്ഞകാല ചരിത്രമതാണെന്നു ഇബ്നു ഖൽദൂൻ തന്റെ മുഖദ്ദിമയിലും പറയുന്നുണ്ട്. ഏതു തകർച്ചയും ഏറ്റവും പെട്ടെന്ന് ബാധിക്കുക പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള ബിസിനസ് വാടക സംവിധാങ്ങളെയാണ്. കാരണം വ്യാപാരം തകരുമ്പോൾ ഇതെല്ലം ഉപേക്ഷിക്കാൻ മനുഷ്യൻ നിർബന്ധിതനാകുന്നു.

ഇവിടെയാണ് ഇസ്ലാം തുറന്നിട്ട വാതിലുകളെ നാം വിശദമായി പഠിക്കേണ്ടി വരുന്നത്. തത്വത്തിൽ എല്ലാം നമ്മുടെ മദ്‌റസകൾ മുതലുള്ള മുഴുവൻ പാഠ്യപദ്ധതിയിലും പഠിക്കുന്നുണ്ടെങ്കിലും പ്രയോഗികതലത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംഘടിതമായി ഉണ്ടായിട്ടില്ല. അതിനുപറ്റിയ ഏറ്റവും വലിയ സമയമാണിത്.

 മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ ഡിമാൻഡ് ഒരിക്കലും അസ്തമിക്കില്ല. ആഡംബര രഹിതമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയുടെ ആവശ്യകത എക്കാലവും നിലനിൽക്കുമെന്നിടത്തുനിന്നാണ് ഇനിയുള്ള ഭാവിയെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. അഥവാ സ്ഥാപനങ്ങളും സംഘടനകളും ഇത്തരം മേഖലയിൽ കൂടുതൽ ശ്രദ്ധിച്ച് വരുമാനമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ മദ്റസയും സ്ഥാപനവും മഹല്ലും സംഘടനയും മനുഷ്യന്റെ വിദ്യാഭ്യാസവും മതപരവുമായ ആവശ്യങ്ങളെ മാത്രം അനുവർത്തിക്കുന്നതിൽനിന്നും മുന്നോട്ടുപോയി ജൈവിക ആവശ്യങ്ങളെയുംകൂടി പരിഗണിക്കേണ്ടതുണ്ട്. അത് സമൂഹത്തിനും ഇത്തരം ദീനീ സംവിധാനങ്ങൾക്കും ഒരുപോലെ വരുമാനം നൽകും.

ഉദാഹരണമായി, ഇപ്പോൾ ആളുകളുടെ കയ്യിൽ പണമുണ്ടാവില്ല. എന്നാൽ ഇഷ്ടംപോലെയും ചെറിയതോതിലും  ഭൂമിയുള്ളവരുണ്ടാവും. ധാരാളം ഭൂമിയുള്ളവരുടെ കയ്യിൽനിന്നും ഭൂമിയുടെ ഉപയുക്തതയാണ് സംഭാവനയായി സ്വീകരിക്കേണ്ടത്. അഥവാ അതിൽ കൃഷി ചെയ്യാനുള്ള അനുമതി. കൃഷിചെയ്യാൻ മദ്‌റസ/സ്ഥാപന പരിധിയിലെ തൊഴിലാളികളെ കൃഷി പങ്കാളിയായിട്ടു തന്നെ വെക്കണം. കാര്ഷികോല്പ്പാദനത്തിന്റെ വരുമാനം ഇസ്ലാം പറയുന്നത് പ്രകാരം വീതിക്കുകയും വേണം. ചെറിയ തോതിൽ ഭൂമിയുള്ളവർക്ക് ഭൂമിയുടെ വാടകയോ അല്ലെങ്കിൽ വരുമാനത്തിൽനിന്നും വിഹിതമോ നൽകാം. നടത്തിപ്പ് വളരെ സുഖകരമായ സംവിധാനമാണിത്. ഇസ്ലാം ഏറ്റവും പുണ്യമുള്ള ജോലിയായി കണ്ട കൃഷിയുടെ മേൽനോട്ടം വേതനടിസ്ഥാനത്തിലോ വരുമാന വിഹിതാടിസ്ഥാനത്തിലോ മദ്റസ അധ്യാപകർക്കു തന്നെ നൽകാം. മദ്‌റസ ജോലികഴിഞ്ഞതിനു ശേഷമുള്ള സമയം വരുമാനം ഉണ്ടാക്കാനുള്ള മാർഗം അവർക്കുകൂടി നാം തുറന്നു നൽകുകയാണ്. വിപണന മാർഗ്ഗങ്ങളും നാം  സൃഷ്ടിക്കണം. ഓരോ മദ്‌റസയും സ്ഥാപനവും അവയെ സ്നേഹിക്കുന്ന ഒരായിരം ആളുകൾക്ക് നടുവിൽ ജീവിക്കുമ്പോൾ ഒരിക്കലും വിപണനം പ്രയാസകരമാവുന്നില്ല. മഹല്ലാടിസ്ഥാനത്തിൽ തന്നെ മാർക്കറ്റുകൾ തുടങ്ങിയാൽ തീർച്ചയായും വിജയിക്കും. കേരളത്തിലെ തൊണ്ണൂറു ശതമാനം ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പഴവര്ഗങ്ങളും അന്യ സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുകയാണെന്ന് പറയുമ്പോഴാണ് ഈ സംവിധാനത്തിന് എത്രമാത്രം വ്യാപ്തിയും സ്വീകാര്യതയും ലഭിക്കുമെന്ന് മനസ്സിലാകുക. കൂടാതെ ഹോം ഡെലിവറി സംവിധാനവും പരീക്ഷിക്കാം. ഇത് കൂടുതൽ ജോലി സൃഷ്ടിക്കുകയും ഇടനിലക്കാരുടെ കമ്മീഷൻ കുറച്ച് സാധനങ്ങളുടെ വില കുറക്കുകയും ചെയ്യും. ഹൈവേകളുടെയും ഉയർന്ന റോഡുകളുടെയും ചാരത്തുള്ള സ്ഥാപനങ്ങൾക്കും മഹല്ലുകൾക്കും വിപണത്തിനു ധാരാളം സാധ്യതകളുണ്ട് താനും.  ദീർഘകാലാടിസ്ഥാനത്തിൽ ഭൂമിയുടെ ഉപയുക്തത തരാൻ തയ്യാറുള്ളവരുടെ ഭൂമിയിൽ ഫലവൃക്ഷങ്ങളും തടി വൃക്ഷങ്ങളും കൃഷിചെയാനാവുകയും ചെയ്യും. കൂടാതെ ഫാമുകൾ, മൽസ്യകൃഷികൾ തുടങ്ങിയവയും വലിയ സാദ്ധ്യതകൾ നൽകുന്നതാണ്.

ഓരോ മഹല്ലും സ്വയം പര്യാപ്തമാകുക എന്നതായിരിക്കണം ഇനിയുള്ള ആദ്യ ചിന്ത. ഇതിനു ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, എണ്ണകൾ തുടങ്ങിയവ മുതൽ ചെറിയചെറിയ വ്യാവസായിക ഉത്പന്നങ്ങളുടെ നിർമിതിവരെ മഹല്ലുകളിൽ തുടങ്ങണം. മഹല്ലിൽ കൃഷിചെയ്യാത്ത ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് മഹല്ല് കമ്മിറ്റി ഉറപ്പുവരുത്തണം. അല്ലാഹുവിന്റെ പ്രകൃതിയനുഗ്രഹങ്ങൾ ഏറ്റവുംകൂടുതലുള്ള കേരളത്തിൽ അവയെ വേണ്ടതുപോലെ  ഉപയോഗിക്കുന്നതിൽ നാം പരാജയപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ കേരളത്തിന് പെട്ടെന്ന് സാധ്യമാണ്. മറ്റുനാടുകളെ അപേക്ഷിച്ച് അത്രയും പ്രകൃതി സമ്പന്നമാണ് നാം. ഇവ ഉപയോഗിക്കേണ്ട സംസ്കാരം നമുക്കിടയിൽ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം കൂടിയാണ് സ്ഥാപനങ്ങളും മദ്‌റസകളും സംഘടനകളും ഇത്തരംസംവിധാങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്നത്.

ചെറിയ വ്യവസായങ്ങളുടെയും കൈത്തൊഴിലുകളുടെയും പരിശീലനവും സംരംഭങ്ങളും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഉദാഹരണത്തിന്, വസ്ത്രനിർമ്മാണരംഗത്ത് പരിശീലനം നൽകുന്നു. ശേഷം ചെറിയൊരു സംരംഭം തുടങ്ങുന്നു. വിപണനം സാധ്യമാക്കാൻ സംവിധാങ്ങളൊരുക്കുകയോ അല്ലെങ്കിൽ വ്യാപകാരികളുമായി കരാറിലെത്തുകയോ ചെയ്യുന്നു. ഇത് ആളുകൾക്ക് ജോലിയും സഥാപനങ്ങൾക്ക് വരുമാനവും നൽകുന്നു. ഒരു മഹല്ലിലേക്ക്/ സ്ഥാപന പരിധിയിലേക്ക് ആവശ്യമായ സോപ്പ് മുതലുള്ള പല ഉല്പന്നങ്ങളും ഇങ്ങനെ നിർമ്മിക്കാനാവും. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയിലെ ഖിറാള്, ശിർകത്ത് തുടങ്ങിയ ധാരാളം സംവിധാങ്ങൾ ഇങ്ങനെ ഉപയോഗപ്പെടുത്താനാവും. കൂടാതെ, മുറാബഹയുടെ അനുവദനീയമായ രൂപങ്ങൾ സ്വീകരിച്ചു ഫർണീച്ചർ, വീടുപകരണങ്ങൾ, കെട്ടിട നിര്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ, വാഹനങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കാനാവും. ഇസ്ലാമിക് ഫൈനാൻസ് രംഗത്ത് വൻ ലാഭമുണ്ടാക്കുന്ന ഒരു സംവിധാനമാണിത്.  വലിയ സ്ഥാപനങ്ങൾ വലിയ വ്യവസായങ്ങൾ തന്നെ തുടങ്ങണം. ജനങ്ങൾക്ക് ജോലിനല്കുകയെന്ന അടിസ്ഥാന ആവശ്യമെങ്കിലും ഇവ പരിഹരിക്കുമല്ലോ. കൂടാതെ വരുമാനവും സൃഷ്ടിക്കും.

ജനസാന്ദ്രത വളരെക്കൂടുതലുള്ള കേരളം ഇനിയനുഭവിക്കാൻപോകുന്ന ഏറ്റവും വലിയ പ്രതിസന്ധി വേസ്റ്റ്  മാനേജ്മെന്റായിരിക്കും. ഓരോ സ്ഥാപനങ്ങൾക്കും മഹല്ല് സംവിധാനങ്ങൾക്കും ഇപ്പോൾ തന്നെ ഇവയെ വരുമാനമായി മാറ്റാനാകും. മനുഷ്യ വേസ്റ്റുകളിൽനിന്നും മറ്റും  വൈധ്യുതി വരെ ഉത്പാദിപ്പിക്കാനും അല്ലാത്തവയിൽനിന്നും പാചകവാതകങ്ങൾ  നിർമ്മിക്കാനും അടിയന്തിര പ്രാധാന്യം നൽകിയാൽ ധാരാളം പ്രശ്നങ്ങൾ തീരുകയും വൻലാഭം നേടുകയും ചെയ്യാം. കൂടാതെ വൈദ്യുതി പ്രശ്നങ്ങൾക്ക് സോളാർ സംവിധാനവും അവലംബിക്കേണ്ട കാലം അതിക്രമിച്ചു.

കൊറോണ നമ്മുക്ക് പഠിപ്പിച്ച പാഠങ്ങളിൽ പ്രധാനമായ ഒന്ന് ഓരോ സ്ഥാപനത്തിനും രണ്ടു പരിധികളുണ്ടെന്നതാണ്. ഒന്ന് ഭൂമി ശാസ്ത്ര പരിധിയാണ്. ഇത് വളരെ ചെറുതായിരിക്കാം. മറ്റൊന്ന് ഓൺലൈൻ പരിധിയാണ്. ഇത് പരിധിയില്ലാതെ കിടക്കുന്നു. സ്ഥാപനങ്ങളിലെ  വിദ്യാർത്ഥികൾക്ക് ചെറിയൊരു ട്രെയിനിങ് നൽകിയാൽ അവരെ ഉപയോഗിച്ചുതന്നെ ആഗോളടിസ്ഥാനത്തിൽ ഫീ വാങ്ങി വിദ്യാഭ്യസം നൽകാൻ നമുക്കാവും. അത് വിദ്യാർത്ഥികൾക്ക് പരിശീലനവും വരുമാനവും സൃഷ്ടിക്കുന്നു.

ചിന്തിച്ചാൽ ഇത്തരം നൂറുകൂട്ടം കാര്യങ്ങളിലൂടെ നമ്മുക്ക് പ്രതിസന്ധിയെ അതിജീവിക്കാനാകും. പ്രതിസന്ധി സൃഷ്ടിക്കുന്ന ചിന്തകളാണ് പ്രതിസന്ധികളുടെ ഏറ്റവും വലിയ ഗുണവശവും. ഒരുകാര്യം പ്രത്യേകം ഓർക്കേണ്ടത് സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇവയല്ലാം നേരിട്ടു ചെയ്യേണ്ടതില്ല/ ചെയ്യുകയുമരുത്. ഇസ്ലാം വിഭാവനം ചെയ്ത് വ്യത്യസ്ത സാമ്പത്തിക സംവിധാങ്ങളെ ഇവയ്ക്ക് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ശിർകത്ത്, ഖിറാള്, മുറാബഹഃ, മുസാറഅ, ഇജാറ തുടങ്ങിയ ധാരാളം സംവിധാങ്ങളുണ്ട്. ഈ മേഖലയിൽ ആയിരക്കണക്കിന് പഠനങ്ങൾ നടക്കുകയും മുഴുവൻ ഫിഖ്ഹ് ഗ്രൻഥങ്ങളിൽ പ്രതിപാദിക്കുകയും ചെയ്തതാണ്. അവയുടെ ഫലപ്രദമായ വിനിയോഗമാണ് ഇനിയാവശ്യം.
ഡോ: ഉമറുൽ ഫാറൂഖ്


Read More: കോവിഡ്: മഹല്ലുകൾക്കൊരു അതിജീവന രേഖ-A Case study by C.M. Shafeeq Noorani

IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
+ ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
+ അവ്വാബീൻ നിസ്കാരം
+  ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം 
ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
ഉറങ്ങാൻ കിടക്കുമ്പോൾ 
മക്കൾ നന്നാവാൻ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Islamic finance can play a key role in Post-COVID-19 economic revival
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App

Post a Comment

Previous Post Next Post