റജബ് ന്റെ പവിത്രത

 നമ്മിലേക്ക് ആഗതമാകാനിരിക്കുന്നത് പവിത്രമായ റജബ് മാസമാണ്. ഇന്ന് വരെ ചെയ്തു കൊണ്ടിരുന്ന പലതും വർജിക്കാൻ സമയമായി.

നബി ﷺ അരുളി: " മാസങ്ങളെ അപേക്ഷിച്ച് റജബിനുള്ള ശ്രേഷ്ടത ഇതര അമ്പിയാക്കളേക്കാൾ എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. എന്നാൽ റമളാൻ മാസത്തിലുള്ള ശ്രേഷ്ടത അല്ലാഹു വിന് അടിമകളേക്കാളുള്ള ഒന്നത്യമെത്രയോ അത്രയുമാണ്.

അറബി മാസങ്ങളിൽ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളിൽ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ് റജബ്. റജബിലെ 'റ' റഹ്മതിനെയും  'ജ ' ജന്നത്തിനെയും 'ബ' ബറകതിനെയും സൂചിപ്പിക്കുന്നു. ഒരു പാട് ഓഫറുകളുമായി വാന ലോകത്തു നിന്നും റജബ് 1 ന് സ്പെഷ്യലായ മലക്കുകൾ ഇറങ്ങി വരുന്നു. ഇവർ തിരിച്ചു പോകുന്നത് ശവ്വാൽ 1 മാസപ്പിറവി കാണുന്നതോടു കൂടിയാണ്...

റജബ് മാസം വിതയുടെയും, ശഅബാൻ നനയുടെയും, റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. അതു കൊണ്ട് റജബ് മാസത്തിൽ ഇബാദത്തുകൾ വിതയ്ക്കുക, ശഅബാനിൽ കണ്ണീർ കൊണ്ട് നനയ്ക്കുക, വിശുദ്ധ റമളാനിൽ കൊയ്യുക...

റമളാനിൽ കൊയ്തെടുക്കണമെങ്കിൽ റജബിൽ വിതയ്ക്കേണ്ടതില്ലേ.....

റജബ് നഷ്ടപ്പെടുത്തിയവന് ശഅബാനും റമളാനുമെല്ലാം നഷ്ടം തന്നെ. നാം അധിക പേരും ഒരുങ്ങാൻ തുടങ്ങുന്നത് തന്നെ ശഅബാൻ 29 ന് അല്ലെങ്കിൽ റമളാൻ 1 ന് ആയിരിക്കും. ആ ശൈലി മാറ്റണം. ഇന്ന് മുതൽ തന്നെ അതിന് തുടക്കം കുറിക്കണം. അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക എന്നത് തഖ് വയുള്ളവരുടെ ലക്ഷണമായാണ് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്...

അല്ലാഹു ബഹുമാനിച്ച മാസത്തെ നാമും ബഹുമാനിക്കണം...
ഇന്നുവരെയുള്ള ശൈലിയിൽ നിന്നും ഒരു മാറ്റമുണ്ടാക്കാൻ തയ്യാറാകുക...

🔖  അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക ...

🔖 ദിവസം ഒരു ജുസ് എങ്കിലും ഖുർആൻ ഓതുക ...

🔖  സോഷ്യൽ മീഡിയകളുടെ ഉപയോഗം കുറക്കുക. നല്ലതിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കുക. അതിന് വേണ്ടി നിശ്ചിത സമയം കണ്ടെത്തുക ...

🔖  രാത്രിയിലുള്ള ഉപയോഗം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക ...

🔖 മഗ്രിബ്-ഇശാ ഇനിടയിൽ ഖുർആനോത്തിലും ദിക്റിലുമായി ചിലവഴിക്കുക ...

🔖 സ്വലാത്തുകൾ, തഹ് ലീലുകൾ അധികരിപ്പിക്കുക ...

🔖  നേരത്തെ ഉണരുക. രണ്ട് റക്അത്ത് തഹജ്ജുദ് പതിവാക്കുക ...

🔖  വിത്റ്, ളുഹാ, തസ്ബീഹ്, അവ്വാ ബീൻ, റവാതീബ് സുന്നത്തുകൾ പതിവാക്കുക ...

🔖  തിങ്കൾ, വ്യാഴം സുന്നത്ത് നോമ്പനുഷ്ഠിക്കുക ...

🔖 ദാനധർമ്മങ്ങൾ അധികരിപ്പിക്കുക ...

📢 അനസു ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം. റസൂൽ ﷺ അരുളിയിരിക്കുന്നു."സ്വർഗത്തിൽ റജബ് എന്നൊരു നദിയുണ്ട്. അതിന് പാലിനേക്കാൾ വെളുത്ത നിറവും തേനി നേക്കാൾ മധുരവുമുണ്ട്. ആരെങ്കിലും റജബ് മാസത്തിൽ ഒരു നോമ്പനുഷ്ഠിച്ചാൽ അവർക്ക് ഈ നദിയിലെ വെള്ളം തരും...

📢 ഇമാം ശാഫിഈ (റ) പറയുന്നു:
5 രാവുകളിൽ ദുആ സ്വീകരിക്കപ്പെടും...

1: വെള്ളിയാഴ്ച രാവ്
2: വലിയ പെരുന്നാൾ രാവ്
3: ചെറിയ പെരുന്നാൾ രാവ്
4: റജബ് മാസത്തിലെ ആദ്യരാവ്
5: ശഅബാൻ പകുതിയുടെ രാവ്

📢 റജബിൽ എല്ലാ നിസ്കാര ശേഷവും ദുആ ചെയ്യുക:

 اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْ لَنَا رَمَضَانْ.وَوَفِّقْنِي فِيه قِيَامِي وَصِيَامِي وَتِلاَوَةِ الْقُرْءَانْ

" റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറകത് ചെയ്യേണമേ... റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ... ആ റമളാനിൽ നിസ്കാരവും നോമ്പും മറ്റു സൽക്കർമ്മങ്ങളും കൊണ്ട് അതിനെ വരവേൽക്കാൻ തൗഫീഖ് നൽകേണമേ... "

📢 എല്ലാ ദിവസവും രാവിലെയും വൈകിട്ടും 70 പ്രാവശ്യം ചൊല്ലുക....👇🏻

اَللَهُمَّ اغْفِرْلِى وَارْحَمْنِي وَتُبْ عَلَيَّ

📢 നബി(ﷺ) തങ്ങൾ റജബിലെ 3 പത്തുകളിൽ ചൊല്ലാൻ പറഞ്ഞത്

 ആദ്യ പത്തിൽ :-
سُبْحَانَ الحَيِّ القَيُّومْ

രണ്ടാം പത്തിൽ :-
سُبْحَانَ الله الٔا حَدِ الصَّمَدْ

മൂന്നാം പത്തിൽ :-
سُبْحَانَ اللهِ الرَّؤُوفْ

ഇതു ദിവസവും 100 ദിക്ർ വീതം ചൊല്ലുന്നവർക്ക് വിവരിക്കാൻ പറ്റാത്ത രീതിയിൽ അല്ലാഹു പ്രതിഫലം നൽകുന്നതാണ്.(നുസുഫ 1/152)

Post a Comment

Previous Post Next Post