അറഫയിലെ "സ്വഹാബി സംഗമ"വും നോളജ് സിറ്റിയിലെ "സഖാഫി സംഗമ'വും

A D 632 മാർച്ച് 6 ന് ഹജ്ജതുല്‍ വദാഇല്‍ നബി(സ)അറഫയിൽ വച്ചു ഒരു ലക്ഷത്തിലേറെ വരുന്ന  ശിഷ്യന്മാരെ അഭിസംബോധനം ചെയ്ത സ്വഹാബി സംഗമത്തിന്റെ ശേഷം ലോകത്ത് നടന്നിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗുരു ശിഷ്യ സംഗമങ്ങൾ ഗവേഷണ വിധേയമാക്കുമ്പോൾ A D 2020 ഫെബ്രുവരി 22 ന് കാന്തപുരം ഉസ്താദ് നോളജ്സിറ്റിയിൽ തന്റെ നേരിട്ടു ശിഷ്യത്വം സ്വീകരിച്ച പതിനായിരത്തോളം സഖാഫികളെ അഭിസംബോധനം  ചെയ്‌ത സഖാഫി സംഗമം ലോകചരിത്രത്തിൽ തുല്യതയില്ലാത്ത സംഗമമായി വിലയിരുത്തപ്പെടുമെന്ന കാര്യം തീർച്ചയാണ്.
ശിഷ്യ ബാഹുല്യം കൊണ്ട് ഈ സംഗമത്തെ അതിജയിക്കുന്ന, ഗുരുനാഥരാൽ സംഘടിപ്പിക്കപ്പെട്ട മറ്റൊരു ലൈവ് സംഗമവും ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയുന്നില്ല.(മറ്റൊരു സമാന സംഗമമുണ്ടായതായി ചരിത്രത്തിൽ നിന്നു ബോധ്യപ്പെട്ടവർ തെളിവ് സഹിതം ഉണർത്തിയാൽ അതു സ്വീകരിക്കുന്നതാണ്). 

ഇസ്ലാമിൽ അനുകരണീയരും അവലമ്പിക്കപ്പെടുന്ന വരുമായ നബിമാരെയും ഖുലഫാക്കളെയും മദ്ഹബിന്റെ ഇമാമുകളെയും അഖ്‌താബുകളെയും പ്രത്യേക മഹത്വമർക്കുന്ന മറ്റു ആത്മീയ നേതാക്കളെയും മാറ്റി (നിർത്തിയാൽ സ്വന്തം കർമ്മ ശേഷിയുടെ വിനിയോഗം കൊണ്ട് ഇത്രയേറെ ചരിത്രം തീർത്ത ഒരു യുഗപുരുഷൻ കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും കടന്നു പോയതായി ചരിത്ര വായനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല! കർമ്മ-പ്രയത്നങ്ങൾക്കതീതമായ ദൈവീകമായ പ്രത്യേക തൗഫീഖിന്റെ പവറിനാൽ അനുഗ്രഹിക്കപ്പെട്ട കാന്തപുരം ഉസ്താദെന്ന മഹാ പണ്ഡിതന്‍ സ്വന്തം പ്രയത്നം കൊണ്ട് ആർജിച്ചെടുത്ത സേവന പ്രവർത്തനങ്ങളുടെ മികവിൽ ലോകചരിത്രത്തിൽ വേറിട്ട് തന്നെ നിൽക്കുകയാണ്. ത്യാഗോജ്ജ്വലമായ പ്രയത്നം കൊണ്ട് ഇത്രത്തോളം പ്രവർത്തനങ്ങൾ നടത്തുകയും പുരോഗതികൾ നേടിയെടുക്കുകയും ചെയ്ത മറ്റൊരു വ്യക്തിത്വത്തെ നടേ പറഞ്ഞ മഹാന്‍മാര്‍ക്ക് ശേഷം ലോക ചരിത്രത്തിൽ വായിക്കാൻ കഴിയുന്നില്ല!അഥവാ പ്രകടിതമായി കാണുന്നില്ല.ഉണ്ടാവാം, ഇല്ലാതിരിക്കാം

സാധാരണ കുടുംബത്തിൽ ജനിച്ച ഉസ്താദിന്റെ കർമ്മമണ്ഡലങ്ങളുടെ വൈവിധ്യ മേഖലകൾ എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആയുധം വെച്ച് കീഴടങ്ങാൻ മാത്രമേ ആർക്കും കഴിയൂ, "ഹിമ്മത്തുർറിജാലി തഹ്ദിമുൽജിബാൽ"  എന്ന ആപ്തവാക്യത്തിന്റെ നേർ സാക്ഷ്യമാണുസ്താദെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. റിസ്‌ക്കുകൾ അനവധിയുള്ള ഏത് കാര്യത്തിനും  വരുംവരാഴ്കൾ പരിഗണിക്കാതെ സധൈര്യം മുന്നിട്ടിറങ്ങുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത കർമയോഗി!

നടേ ഉദ്ധരിച്ച അതുല്യരായ മഹാൻമാർ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട വരാണെന്നതിനാൽ അവരെ ചർച്ചയുടെ പുറത്തുനിർത്തി ഉസ്താദിൻറെ കർമ്മ മണ്ഡലം വിലയിരുത്തുമ്പോൾ സേവന രംഗത്ത് ഉസ്താദ് നടത്തിയതുപോലുള്ള മുന്നേറ്റം നടത്തിയവരെ പ്രകടമായി കണ്ടെത്താൻ കഴിയുന്നില്ല,
3000 ലേറെ പടുകൂറ്റൻ പള്ളികൾ ലോകത്തുടനീളം സ്വയം അധ്വാനഫലമായി പടുത്തുയർത്തിയ ഒരു വ്യക്തി ഉസ്താദല്ലാതെ മറ്റാരുണ്ട് ?

12000 ശിഷ്യന്മാരെ നേരിട്ടും 85000 ലേറെ പേരെ  ഭാഗിക ശിഷ്യന്മാരായും വാർത്തെടുത്ത- പതിനായിരത്തോളം ശിഷ്യന്മാരെ നേരിട്ട് ഒരു വേദിയിൽ വച്ചു അഭിസംബോധനം ചെയ്യാൻ അവസരം ലഭിച്ച ഒരാൾ ചരിത്ര താളുകളിൽ ഉസ്താദല്ലാതെ മറ്റൊരുണ്ട്?

ഈ ഗുരു-ശിഷ്യബന്ധം കിതാബു ഓതിക്കോടുത്തതിൽ മാത്രമൊതുങ്ങുന്നില്ല, മറിച്ച്, അവരുടെ വിദ്യാഭ്യാസ -ജീവിത-തൊഴിൽ-കുടുംബ -സാമൂഹിക മേഖലകളിലെ പുരോഗതികൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള  ഒരു ഗുരു-ശിഷ്യ ബന്ധമാണ്  ഉസ്താദ് വിഭാവനം ചെയ്യുന്നതും പുലർത്തിപ്പോരുന്നതും, ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുമ്പോൾ മുമ്പിൽ വരുന്ന വിദ്യാർത്ഥികൾക്ക് കിതാബോതിക്കോടുത്തു ശിഷ്യന്മാരെ സൃഷ്‌ടിക്കുന്ന പതിവ് പല്ലവിക്കപവാദമായി ശിഷ്യരുടെ നാനോന്മുഖ പ്രശ്നങ്ങളോടും സംവദിച്ചു-പരിഹരിച്ചു രണ്ടാം പിതാവായി വഴിനടത്തുന്ന ഉസ്താദിന് സമാനമായ മറ്റൊരു ഗുരുവുണ്ടോ(?) ഇല്ലെന്നുതന്നെ പറയാം.

 കേവലം  ഒരു കോളേജ് സ്ഥാപിച്ചു അതിൽ അധ്യാപകനായി തുടരുക എന്നതിലുപരി കേരളത്തിലുടനീളം ആയിരത്തിലേറെ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങൾ കെട്ടിപ്പൊക്കുകയും തന്റെ മേൽനോട്ടത്തിൽ തന്റെ ശിഷ്യരെക്കൊണ്ടും സഹകാരികളെക്കൊണ്ടും അതിന്റെ പതിന്മടങ്ങ് സ്ഥാപനങ്ങൾക്ക് അടിത്തറപാകുകയും നിർമാണങ്ങൾക്ക്‌ നാന്ദി കുറിക്കുകയും കുറിപ്പിക്കുകയും ചെയ്ത തന്റെ മാസ്മരികപ്ലാനിംഗിനും സമാനതകളില്ല,ഈ മേഖലയിലും ഉസ്താദിന് പകരം വെക്കാൻ മറ്റാരെങ്കിലുമുണ്ടോ? ഇല്ലേ ഇല്ല.

 അനുകൂലികളിലും പ്രതികൂലികളിലും പെട്ട ഊരിലും പേരിലും ഇത്തരം പദ്ധതികളുടെ ചെറുകിട സംരംഭകരാവാൻ ഇറങ്ങിത്തിരിച്ചവർക്ക് അതിനുള്ള എനർജി കിട്ടിയതും ഉസ്താദ് സൃഷ്‌ടികർമം നടത്തിയവയുടെ നിയലിന്റെ കോപ്പിയിൽ നിന്നാണ്.

 ജലക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളിലെ ലക്ഷങ്ങൾക്കുപകാരപ്പെടുന്ന ആയിരത്തിലേറെ കിണറുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുഴിക്കാനുള്ള വിഭവങ്ങൾ സമാഹരിച്ചു നൽകിയ ഉസ്താദല്ലാത്ത മറ്റൊരു വ്യക്തിത്വത്തെ ലോകചരിത്ര വായനയിൽ കേട്ടിട്ടുണ്ടോ ഇല്ലെന്നായിരിക്കും മറുപടി.

പള്ളികളും മതസ്ഥാപനങ്ങളും മറ്റും നിർമിച്ചവരിൽ  രാജാക്കന്മാരായും പ്രജകളായും പലരെയും അറിയികയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതിനുള്ള വിഭവങ്ങൾ അവരൊക്കെ നൽകിയിട്ടുള്ളത് സ്വന്തം സ്വത്തിൽ നിന്നോ  സ്വയം പ്രയത്നത്താൽ ആർജിച്ചെടുത്ത സമ്പാദ്യത്തിൽനിന്നോ അല്ല(വിരളമായി അങ്ങനെ വിനിയോഗിച്ചവരെ വിസ്മരിക്കുന്നില്ല)പ്രകൃതിയിൽ ദൈവം വരദാനമായി കനിഞ്ഞ രാജ്യത്തിന്റെ ഖജനാവിൽ നിന്നുള്ള വിഭവങ്ങളെടുത്താണ് അവരതത്രയും ചെയ്തട്ടുള്ളത്. (അതും പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്)എന്നാൽ തന്നെയും എണ്ണത്തിൽ ഇത്രയേറെ          സ്ഥാപനങ്ങളും പള്ളികളും നിർമ്മിച്ചവരായി ഒരു രാജാവിനെയും അറിയപ്പെട്ടിട്ടില്ല. ഇവിടെയും ഉസ്താദ് വ്യത്യസ്തനാവുകയാണ്,

തന്റെ ശിഷ്യരിൽ നിന്നും അല്ലാത്തവരിൽ നിന്നുമായി 10000 ത്തോളം പേർക്ക് നാട്ടിലും വിദേശ രാജ്യങ്ങളിലുമായി സ്വയം യാതൊരു ഭൗതിക താൽപര്യവും നേട്ടവും മോഹിക്കാതെ തൊഴിൽ നേടിക്കൊടുത്ത മറ്റൊരു വ്യക്തിത്വം ലോകത്തുണ്ടോ?

10000 ക്കണക്കിന് അനാഥർക്കും അഗതികൾക്കും അശരണർക്കും മാന്യമായി ജീവിക്കാനും അവരവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടാനും അനുയോജ്യമായ തൊഴിൽ നേടിക്കൊടുക്കാനും ഉസ്താദിനെപ്പോലെ അഹോരാത്രം പണിപ്പെട്ട മറ്റൊരു വ്യക്തി ആരാണുള്ളത്?

തീഷ്ണമായ  അന്തരീക്ഷത്തിൽ പോലും തിരക്കുപിടിച്ച ജീവിതത്തിനിടയിലും മതത്തിന്റെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും പ്രശ്നങ്ങളിൽ ഇടപെടാനും മാർഗദർശനങ്ങൾ നൽകാനും   ഇത്രയേറെ ആത്മാർത്ഥതയും ധീരതയും സഹനവും പ്രകടിപ്പിച്ചിട്ടുള്ള മറ്റേതൊരു നേതാവുണ്ട്?

 ഇത്തരുണത്തിൽ ചർവ്വ ണത്തിനു വിദേയമാക്കപ്പെടാത്ത എത്രയെത്ര മേഖലകളുണ്ടോ അതിലൊക്കെ ഉസ്താദിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാവും.
ഇതുകൊണ്ടൊക്കെയാ ണ് നടേ വിവരിച്ച അത്യുന്നതാരായ-ദൈവീക വരദാനം കൊണ്ടു പ്രത്യേക മഹിമക്കർഹമാക്കപ്പെട്ട മഹാന്മാർക്ക് പുറമേ ലോകചരിത്രത്തിൽ കർമം കൊണ്ട്  ഉജ്ജ്വലനായ ഉസ്താദിനെ പോലെയുള്ള മറ്റൊരു വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്ന് വെല്ലുവിളിയുടെ ശൈലിയോടെ അന്വേഷിച്ചത്.

അദ്ദേഹം സ്വന്തമായിട്ടല്ല ,അദ്ദേഹത്തെ പലരും സഹായിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്ക ചെയ്യാൻ കഴിഞ്ഞതെന്നും ഇങ്ങനെ സഹായിക്കാൻ ആളുകളുണ്ടെങ്കിൽ പലർക്കും പലതും ചെയ്യാൻ കഴിയുമല്ലോ എന്നൊക്കെയാണ് നിങ്ങളുടെ അസൂയമനസ്സ് നിങ്ങളോട് അടക്കം പറഞ്ഞു വേദാന്തമോതുന്നതെങ്കിൽ, അങ്ങനെയെങ്കിലും നേതൃമികവോടെ മുന്നിൽ നിന്നു കാർമികത്വം വഹിക്കാൻ നിങ്ങൾക്കോ നിങ്ങളുടെ കൂട്ടത്തിലാർക്കെങ്കിലുമൊകഴിഞ്ഞിട്ടുണ്ടോ എന്നതാണ് എന്റെ മറുചോദ്യം!

കർമ്മപദത്തിൽ തുല്യതയില്ലാത്ത ചരിത്രം സൃഷ്ടിച്ച ഉസ്താദിനെ  ഇന്നു ഭൂതലത്തിൽ ജീവിച്ചിരിക്കുന്നവരിൽ നിന്ന് നാം കണ്ടെത്തിച്ചവരിൽ കർമാധിക്യത്തിലധിഷ്‌ടിതമായ മികവിന്റെഗണത്തിലൂടെ വിലയിരുത്തുമ്പോൾ ലോകത്ത് ഒന്നാം നമ്പറുകാരനായി കുടിയിരുത്താനാണ് എന്റെ അന്വേഷണം എന്നോട് പറയുന്നത്. (എന്റെ ഈ നിയമനം ചരിത്രരേഖകളുടെ അകമ്പടിയോടെ  തിരുത്താൻ മുമ്പോട്ടു വരുന്നവർക്ക് മുമ്പിൽ ഞാൻ വണങ്ങാൻ തയാറായിരിക്കും, ഞഞ്ഞാപിഞ്ഞാ പറഞ്ഞു വരരുത്)
 ജീവിച്ചിരിക്കുന്ന നബിമാർക്കും അഖ്താബുകൾക്കും അബ്ദാലുകൾക്കും അഗ്‌ യാസുകൾക്കും കാര്യനിർവഹണ്ധികാരം നൽകപ്പെട്ട(മുദബ്ബിറാതുൽ ഉമൂർ)വർക്കും അല്ലാഹു പ്രത്യേകം പരിഗണന നൽകിയ മറ്റു മഹത്തുക്കൾക്കും ഒരു കോടി അമുസ്‌ലിംകളെ ഇസ് ലാമിലെത്തിക്കാൻ തക്ക മെഷിനറി പ്രവർത്തനങ്ങൾ നടത്തിയ ആഫ്രിക്കൻ പണ്ഡിതൻ മുഹമ്മദ് സമീഥ്, എന്ന മഹാമനീഷിക്കും ശേഷം     ജീവിച്ചിരിക്കുന്നവരിൽ കർമ വൈപുല്യത്താൽ നേടിയെടുത്ത ശ്രേഷ്‌ഠതയിൽ ഏറെ മുന്നിട്ടു നിൽക്കുന്നത് ഉസ്താദു തന്നെയാണെന്നാണ് എന്റെ ഗവേഷണത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നത്, ഇതിന് അപവാദമായി മറ്റാരെയെങ്കിലും തൽ സ്ഥാനത്ത് പ്രതിഷ്‌ടിക്കാൻ തെളിവ് സഹിതം  ഉയർത്തിക്കാണിക്കാൻ അവലംബം ലഭിച്ചവരുണ്ടെങ്കിൽ അവരുടെ അരങ്ങേറ്റത്തെ ഈ രംഗത്ത് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.ഞങ്ങളുടെ അന്തർദേശീയ പണ്ഡിതൻ ഇയാളേക്കാൾ വല്യവനാണ്, അദ്ദേഹം കടൽകടന്നുപോയി ഷിയാ സമ്മേളനത്തിൽ പോലും  പങ്കെടുത്തവനാണ്,മറ്റേ ശൈഖ് ലോകത്ത് വെളിച്ചം കണ്ടിട്ടില്ലാത്ത വൻ പ്രബന്ധം രചിച്ചവനാണ് എന്നിങ്ങനെയൊക്കെയുള്ള പറച്ചിലുകളുമായി സന ദൊന്നുമില്ലാതെ വരരുതെന്നു മാത്രം.

 ലോകജനതക്ക് വൈജ്ഞാനികമായും സാമൂഹികപരമായും ദിശാബോധം നൽകി ഉസ്താദ് നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം നൽകുന്നതിനുപകരം ജ്വലിച്ചു നിൽക്കുന്ന ആ പ്രകാശ രശ്മികളെ ഊതിക്കെടുത്താൻ ഇരുട്ടിന്റെ പിണയാളുകൾ-അസൂയപൂണ്ട ശത്രുക്കൾ എന്നും ശ്രമിച്ചിട്ടുണ്ട്. ലോകത്ത് നന്മ മാത്രം പരത്തിയ ഇമാം ശാഫി(റ)യെപോലുള്ള പല വടവൃക്ഷങ്ങളെയും അസൂയാലുക്കൾ വെട്ടിമുറിച്ചു വീഴ്ത്തിയിട്ടുണ്ടെങ്കിൽ ഉസ്താദിന്റെ കാര്യത്തിൽ അതിലപ്പുറം കരുനീക്കങ്ങളുണ്ടായാലും  അത്ഭുതപ്പെടാനില്ല,ഇതൊക്കെ ചരിത്രത്തിന്റെ ആവർത്തനങ്ങൾ മാത്രമാണ്.

 കർമ്മകുശലതയുടെ മികവിന് ലോകതലത്തിൽ  വല്ല അവാർഡുകളും നൽകപ്പെടുന്നുണ്ടെങ്കിൽ  ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതിനു പ്രഥമപരിഗണനീയൻ ഉസ്താദ് മാത്രമായിരിക്കും എന്ന് തറപ്പിച്ചു പറയാൻ ഏതൊരു മന്ദബുദ്ധിക്കു പോലും കഴിയും,മുസ്‌ലിം ഇന്ത്യയുടെ ഗ്രാന്റ്മുഫ്തി പട്ടം വളരെ വർണാഭമായി അനുഭവപ്പെട്ടത് ഉസ്താദ് അതണിഞ്ഞപ്പോഴാണ്.

 ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്നം വർത്തമാന കാലത്ത് അറിവിന്റെയും കർ മത്തിന്റെയും മികവടിസ്ഥാനത്തിൽ നൽകപ്പെടാൻ അർഹതയുള്ളവരിൽ പ്രഥമഗണനീയനും ഉസ്താദ് തന്നെയാണന്നു വസ്തുതകൾ കണ്ണു തുറന്നു ദർശിക്കാൻ കഴിയുന്നവർക്കെല്ലാം അറിയാം. ഗാന്ധിജിക്ക് ഭാരതരത്നം നിഷേധിക്കപ്പെട്ട രാജ്യത്ത്  ആർഹതക്കുള്ള പല അവാർഡുകളും പലർക്കും നിഷേധിക്കപ്പെട്ടേക്കാം.

ഉസ്താദിനെക്കുറിച്ചുള്ള മേൽ വിശേഷണങ്ങൾ അമിതപ്രശംസയായിപ്പോയെന്നു മനസ്സിൽ അടക്കം പറയുന്നവർ കലിതുള്ളാതെ അതിൽ ചർവ്വണവിധേയമാക്കിയിട്ടുള്ള മർമ്മങ്ങൾ ജനത്തിനു ബോധ്യപ്പെടുന്ന രീതിയിൽ നിഷ്പ്രഭമാക്കാൻ തക്ക മറുമരുന്നുകളുമായി മുന്നോട്ട് വരികയാണ് വേണ്ടത് ,അതിനു സാധ്യമല്ലാത്ത കാലത്തോളം  ഉന്നയിച്ച മേൽ വസ്തുതകൾ യാഥാർഥ്യങ്ങളായി തന്നെ നിലനിൽക്കുകയും അർഹമായ വിവരണം മാത്രമായി അതിനെ വിലയിരുത്തപ്പെടുകയും ചെയ്യുമെന്നത് തീർച്ച.

 പ്രകടമായ സത്യങ്ങൾ കണ്ണുതുറന്ന് കാണാൻ എല്ലാവരും സന്മനസ്സ് കാണിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു.

NB, വരികൾക്കിടയിൽ തപ്പിപ്പിടിച്ചു AP യെ നബിയാക്കി, വലിയ്യാക്കി,ഖുതുബാക്കി എന്നിങ്ങനെ ഓരിയിടാതെ  യാഥാർഥ്യങ്ങൾ വസ്തുനിഷ്ഠമായി ഗ്രഹിക്കണമെന്നുണർത്തുന്നു.
✒ഹുസൈൻ കാമിൽ ഓമച്ചപ്പുഴ

Kanthapuram
+  Kanthapuram bats for Rohingyas
+ Kanthapuram questions CAA
CAA will uproot Muslims: Kanthapuram
CAB will pave way for another partition: Grand Mufthi of India
+  പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവർക്കെതിരെ താക്കീതായി ആസാദി കാമ്പസുകൾ ആരംഭിച്ചു
മഴവിൽ ക്ലബ് നന്മ വീട് പദ്ധതിയുടെ സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്‌തു
എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്
സർക്കാർ തീരുമാനങ്ങൾ പക്ഷപാതപരമാവരുത്; മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ് 
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
KMJ-Kerala Muslim Jamaath
KMJ പെരിന്തൽമണ്ണ മീലാദ് സന്ദേശറാലി  
മുത്തലാഖ് ബില്ല്  പൗരാവകാശ ലംഘനം : കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Gulf
പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം - ആര്‍ എസ് സി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
ആർ. എസ്. സി .ദേശീയ സാഹിത്യോത്സവ്ന് ഉജ്വല സമാപനം
ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്
'പ്രവാചകരുടെ മദീന' ആര്‍.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
International Arabic Day Celebration in Jamia Saadiyya
താജുൽ ഉലമയും നൂറുൽ ഉലമയും തലമുറകൾക്ക് കരുത്ത് :റഫീഖ് സഅദി ദേലംപാടി
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
ഷിറിയാ കുന്നിലെജ്ഞാനോദയം
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App

Post a Comment

Previous Post Next Post