ശരീഅഃ സിറ്റിക്ക് പുതിയ അത്യാധുനിക കെട്ടിടം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരാവുന്ന എല്ലാ അടിസ്ഥാന അത്യാധുനിക സൗകര്യങ്ങളും സമ്മേളിക്കുന്ന അതി കമനീയമായ കെട്ടിടമാണ് അൻപതിനായിരത്തിലധികം ചതുരശ്രയടിയിൽ ഒരുങ്ങിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെന്ററുമായി ഇരുപതുമീറ്ററോളം വലിപ്പമുള്ള പാലം വഴി ബന്ധിപ്പിക്കുന്ന പുതിയ കെട്ടിടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികളെ ഉൾകൊള്ളുന്ന വിശാലമായ കോൺഫറൻസ് ഹാൾ, നൂറു വിദ്യാർത്ഥികൾക്ക് പര്യാപ്‌തമായ സെമിനാര് ഹാൾ, ഇസ്ലാമിക് ആംഫി തിയേറ്റർ, ഹലാൽ റീക്രീഷൻ റൂം തുടങ്ങിയ ധാരാളം സൗകര്യങ്ങളുള്ളതാണ്. കൂടാതെ വിദ്യാർത്ഥികളെ പഠനാന്തരീക്ഷം വികസിപ്പിക്കാനായി റൂഫ് ഗാർഡൻ, രണ്ടു ഏക്കർ സ്ഥലത്ത് ബിലാൽ ബിൻ റബാഹ് ഫ്രൂട്സ് ഗാർഡൻ, ഹൈ സ്പീഡ് വൈഫൈ, സമ്പൂർണ ഡിജിറ്റൽ ക്ലാസ് റൂമുകൾ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനു മുൻഗണന നൽകുന്ന രൂപത്തിലാണ് കെട്ടിടം പണിതിട്ടുള്ളത്. സിമന്റ് പരമാവധി കുറയ്ക്കുകയും സ്വയം ശീതീകരിക്കുന്ന മണ്ണുകൊണ്ടുള്ള നിർമാണത്തിനു പ്രാധാന്യം നൽകുകയും ചെയ്‌തിരിക്കുന്നു. മഴവെള്ളം പരമാവധി സംഭരിക്കാനുള്ള സൗകര്യവും കെട്ടിടത്തിനകത്തും പുറത്തുമുണ്ട്. വൈദ്യുതി ലഭിക്കാനായി സോളാർ സിസ്റ്റം, ഓട്ടോമാറ്റിക് ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. ക്ളാസ്സിതര സമയങ്ങളിൽ പഠിക്കാനായി പ്രത്യേക സ്ഥലങ്ങൾ വിശാലമായി കെട്ടിടത്തിന് പുറത്ത് വാട്ടർഡാമിനോട് ചേർന്നു സജ്ജീകരിച്ചിരിക്കുന്നു. നോളേജ് സിറ്റിയിൽ കൾച്ചറൽ സെന്ററിന്റെ അനുബന്ധമായി വരുന്ന നാലുനിലയിലുള്ള ലൈബ്രറിക്ക് പുറമെ വിശാലമായ ലൈബ്രറിയും അത്യാധുനിക സൗകര്യത്തോടെ ശരീഅ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള കിച്ചൺ ആൻഡ് ഡൈനിങ്ങ് സിസ്റ്റം, ടേൺ സ്റ്റൈൽ ട്രൈപ്പോഡ് സിസ്റ്റം, ഫ്ലാറ്റ് ബാരിയർ സിസ്റ്റം തുടങ്ങിയവ ഏറ്റവും പുതുമയുള്ള അനുഭവമായിരിക്കും.
നിലവിൽ പി.ജി, യു.ജി. ക്ലാസ്സുകളാണ് നോളേജ് സിറ്റിയിൽ നടക്കുന്നത്. ശരീഅ പഠനത്തോടൊപ്പം മർകസ് ലോ കോളേജിൽ നിന്നും വക്കീലാകാനും മർകസ് യൂനാനി മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടറാകാനും സാധ്യമാകുന്ന കോഴ്‌സുകൾക്ക് പുറമെ ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുന്ന പ്രത്യേകം കോഴ്‌സുകളും ആരംഭിച്ചിരിക്കുന്നു. മിടുക്കരായ കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. അധികം വൈകാതെ വിദേശ വിദ്യാർത്ഥികൾ കൂടി നോളേജ് സിറ്റിയിലെത്തും.
Jamia Markaz
Kanthapuram
Madin Academy
UAE
SSF National
SSF Kerala
+ ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടികുഞ്ഞികണ്ണൻ
KMJ-Kerala Muslim Jamaath
Karnataka
RSC Gulf
ICF Qatar
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
IPF
+ ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
Post a Comment