കർമശാസ്ത്രം ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കുന്നു -സമസ്ത പണ്ഡിത സംഗമം

പെരിന്തൽമണ്ണ :മതവും മതകീയ ജീവിതവും  പ്രശ്ന വൽക്കരിക്കപ്പെടുന്ന സമകാലിക ചുറ്റുപാടിലും മുസ്‌ലിം സമൂഹത്തിന് ഇസ്ലാമിക ധാർമികത ഉയർത്തി പിടിച്ചു ജീവിക്കാനാകുന്നത് കർമ്മ ശാസ്ത്രത്തിന്റെ വൈവിധ്യമാണെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അദ്ബുൽ ജലീൽ സഖാഫി ചെറുശ്ശോല പ്രസ്താവിച്ചു. മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ ഇസ്‌ലാം സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്. ദേശത്തിന്റെയും കാലത്തിന്റെയും പരിണാമങ്ങൾക്കനുസരിച്ച് ജീവസ്സുറ്റ ജീവിതം നയിക്കാൻ മുസ്ലിംകളെ പ്രാപ്തരാക്കുന്നത് കര്മശാസ്ത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യക്തിചേഷ്ടകൾക്കനുസൃതമാ യി വികാസം ഉൾക്കൊള്ളാൻ സാധിക്കുന്ന പ്രമാണബദ്ധമായ ഇസ്‌ലാമിന്റെ സംവിധാനമാണ്  മദ്ഹബുകളെന്നും നാനാത്വത്തിലൂടെ ഏകത്വമെന്ന ഇസ്‌ലാമിന്റെ സൗന്ദര്യത്തെയാണ് അത് അനാവരണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്കമാക്കി. സമസ്ത പെരിന്തൽമണ്ണ മേഖല കമ്മിറ്റി സംഘടിപ്പിച്ച  പണ്ഡിത സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത മേഖല പ്രസിഡന്റ് സയ്യിദ് ഹബീബ്‌കോയ തങ്ങൾ ചെരക്കാപറമ്പ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ല സെക്രട്ടറി ടി ടി മഹ്‌മൂദ്‌ ഫൈസി പറമ്പൂർ ഉത്ഘാടനം നിർവഹിച്ചു. വി മുഹമ്മദ് മുസ്‌ലിയാർ വേങ്ങൂർ, അബൂബക്കർ ബാഖവി ആനമങ്ങാട്, ഉമർ സഖാഫി മേലാറ്റൂർ, ഉസ്മാൻ മുസ്‌ലിയാർ പച്ചീരി, അബൂബക്കർ ഫൈസി പൊന്ന്യകുറിശ്ശി, സയ്യിദ് മുർതള ശിഹാബ് തങ്ങൾ തിരൂർക്കാട് എന്നിവർ സംബന്ധിച്ചു. ഏലംകുളം അബ്ദുറഷീദ് സഖാഫി സ്വാഗതവും കെ മാനു സഖാഫി പുത്തനങ്ങാടി നന്ദിയും പറഞ്ഞു.














Education & Career


















Post a Comment

Previous Post Next Post