അന്യര്‍ എന്ത് വിചാരിക്കുമെന്ന പ്രശ്‌നം പലരേയും അലട്ടാറുണ്ട്. അതിനുള്ള പരിഹാരത്തിന് അഫര്‍മേഷന്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അഫര്‍മേഷന്‍ എന്നത് നമ്മള്‍ മനസ്സിനോട് പോസറ്റീവായ വാചകം ആവര്‍ത്തിച്ച് പറയുക എന്നതാണ്. ഈ അവര്‍ത്തന മൊഴികളിലൂടെ നമ്മുടെ മനസ്സില്‍ കുടികൊണ്ടിരുന്ന കാഴ്ച്ചപ്പാട് തേഞ്ഞ് മാഞ്ഞ് പോകും. പകരം പുതുതായി ആവര്‍ത്തിച്ചു മൊഴിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച്ചപ്പാട് ഇടംപിടി്ക്കുകയും ചെയ്യും. മുന്‍ കാഴ്ച്ചപ്പാടുകളുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലെല്ലാം ഘട്ടം ഘട്ടമായി പുതിയ വീക്ഷണങ്ങള്‍ സ്ഥാനം പിടിക്കും. അഫര്‍മേഷന്‍ കൊണ്ടുടാകുന്ന മാറ്റവും ഇതാണ്. ഇതൊരു പവര്‍ഫുള്ളായ ട്യൂളാണ്. ഇത് മുഖേന മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന അലോസരപ്പെടുത്തുന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.
മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നതല്ല പ്രധാനം. ഞാന്‍ എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം എന്ന ഒരു ഇന്‍ഫര്‍മേഷന്‍ എല്ലാ സമയവും മനസ്സിനെ ഓര്‍മപ്പെടുത്തണം. അങ്ങനെ അഫര്‍മേഷന്‍ വഴി നിങ്ങളുടെ ലൈഫില്‍ ഉറപ്പായും മറ്റൊലിയുടെ പുതിയ ജീവിത താളുകള്‍ തുന്നി ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ നന്മയുള്ളിടത്തോളം കാലം ഞാനത് ചെയ്യുക തന്നെ ചെയ്യും. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നത് മുഖവിലക്കെടുക്കേണ്ട കാര്യമേ അല്ല. ഞാനെന്തിനാണ് ഇത് ചെയ്യുന്നത് എന്നത് മാത്രമേ കാര്യമായി എടുക്കേണ്ടതൊള്ളൂ എന്ന തീരുമാനം മനസ്സില്‍ പ്രതിഷ്ഠിക്കുക.
Post a Comment