ധനികരാവാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്‍...




റോബര്ട്ട് റ്റി. കിയോസാക്കി എന്ന എഴുത്തുകാരന് തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തില് ഒരാള്ക്ക് എങ്ങനെ പണക്കാരനാവാം എന്ന് വിശദീകരിക്കുന്ന പുസ്തകമാണ് റിച് ഡാഡ് പുവര് ഡാഡ്, ഇത് New York Times ലെ ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെട്ട No:1 Bestseller പുസ്തകമാണ്.
ധനികരാവാന് ഒരാള് ആഗ്രഹിക്കുന്നുവെങ്കില് അയാള് സഞ്ചരിക്കേണ്ട വഴികളെ കുറിച്ചും അയാള് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായ രീതിയില് ചിത്രീകരണ സഹിതം പഠിപ്പിച് തരാന് റോബര്ട്ട് ഈ പുസ്തകത്തില് ശ്രമിക്കുന്നുണ്ട്. ധനികനാകാനോ ഒരു നല്ല നിക്ഷേപകനാകാനോ കൈയ്യിലെ പണത്തെ നേട്ടമുണ്ടാക്കുന രീതിയിലോ ഉപയോഗിക്കാന് ആഗ്രഹിക്കുന്നവര് തീര്ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം. ഈ പുസ്തകത്തെക്കുറിച്ച് ചുരുക്കി എഴുതുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതില് ചുരുക്കുക എന്നതില്ല, എല്ലാം അറിയേണ്ടതും മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതുമായ കാര്യങ്ങളാണ്. വലിയ പുസ്തകത്തില് നിന്ന് ഒരു നല്ല നിക്ഷേപകനാകാന് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെന്ന് തോന്നിയ കുറച് കാര്യങ്ങളെ ഇവിടെ ചേര്ക്കുന്നു.
*ഒമ്പത് വയസ്സ് പ്രായമുള്ള റോബര്ട്ട് ധനികരുടെ മക്കള് പഠിക്കുന്ന പബ്ലിക് സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. സ്കൂളില് പഠിക്കുന്ന സമയത്ത് റോബര്ട്ടിനേയും മൈക്കിനെയും മറ്റുള്ള കുട്ടികള് അവരുടെ കൂടെ കൂട്ടിയിരുന്നില്ല, അതിനു കാരണം പറഞ്ഞിരുന്നത് അവര് രണ്ട് പേരും ദരിദ്രരായിരുന്നു എന്നായിരുന്നു. ഈ കാരണം കൊണ്ട് തന്നെ രണ്ട് പേരും ധനികരാവാന് തീരുമാനിക്കുന്നു. അങ്ങനെ അവര് ഒരു ബിസിനസ്സ് തുടങ്ങുന്നു. അവര് ‘ലെഡ് നിക്കല്’ ഉണ്ടാക്കുന്നു. അത് നിയമവിരുദ്ധമായത് കൊണ്ട് തന്നെ റോബര്ട്ടിന്റെ അച്ചന് അതിനെ തടയുന്നു. റോബര്ട്ടിന്റെ പിതാവ് വിദ്യാസമ്പന്നനായിരുന്നു, ഒരു സ്കൂള് ടീച്ചറായിരുന്നു (Poor Dad). അദ്ധേഹം റോബര്ട്ടിനോട്‌ മൈകിന്റെ പിതാവിനെ കാണാന് പറയുന്നു. അദ്ദേഹം ഒരു ബിസിനസ്സ്മാനായിരുന്നു (Rich Dad).
ദരിദ്രനായ പിതാവ് ഉന്നത വിദ്യാഭ്യാസം നേടിയ ആള് ആയിരുന്നു, പി.എച്.ഡി ക്കാരനും, ബുദ്ധിശാലിയും, കഠിനാധ്വാനിയുമായിരുന്നു. ദരിദ്രനായ പിതാവ് പണത്തോടുള്ള ആശയാണ് എല്ലാ തിന്മകള്ക്കും കാരണമെന്ന് പറയാറുണ്ടായിരുന്നു.ദരിദ്രനായ പിതാവ് ദാരിദ്രനായത് അദ്ധേഹം സമ്പാദിക്കുന്ന പണം കുറവായത് കൊണ്ടായിരുന്നില്ല മറിച് അദ്ധേഹത്തിന്റെ ചിന്തകളും പ്രവര്ത്തികളും കൊണ്ടായിരുന്നു. ദരിദ്രനായ പിതാവ് എപ്പോയും പറഞ്ഞ് കൊണ്ടിരുന്നത് “നന്നായി പഠിക്കുക, ഉയര്ന്ന മാര്ക്ക് വാങ്ങുക, ഉയര്ന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളുമുള്ള ഒരു ജോലി നിങ്ങള്ക്ക് ലഭിക്കും.” എന്നായിരുന്നു. വിദ്യാസമ്പന്നനായ പിതാവ് ജീവിതകാലം മുഴുവന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കൊണ്ടിരുന്നു.
ധനികനായ പിതാവ് എട്ടാം ക്ലാസ് പോലും പൂര്ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. അദ്ധേഹം പണമില്ലായ്മയാണ് എല്ലാ തിന്മകള്ക്കും കാരണമെന്ന് പറയാറുണ്ടായിരുന്നു. ധനികനായ പിതാവ് സമ്പൂര്ണ സാമ്പത്തിക സ്വയംപര്യാപ്തതയിലായിരുന്നു വിശ്വസിച്ചിരുന്നത്. അദ്ധേഹം പറഞ്ഞ് വെക്കുന്നത് ““വിദ്യാഭ്യാസമാണ് വിജയത്തിന്റെ അടിത്തറ”. വിദ്യാസംബന്ധിയായ കഴിവ് എത്രമാത്രം സുപ്രധാനമാണോ അത്രയ്ക്ക് പ്രധാനപ്പെട്ടതാണ് സാമ്പത്തികസംബന്ധിയായതും ആശയവിനിമയസംബന്ധിയായതുമായ കഴിവ്”
.
ദാരിദ്രനായിരുന്ന പിതാവ് പഠിപ്പിച്ചിരുന്നത് ഒരു നല്ല ജോലി കിട്ടാനുള്ള അപേക്ഷ എങ്ങനെ എഴുതാമെന്നാണെങ്കില് ധനികനായ പിതാവ് പഠിപ്പിച്ചത് തൊഴിലുകള് സൃഷ്ടിക്കാന് കഴിയുമാറ് എങ്ങനെ ബിസിനസ്‌-സാമ്പത്തിക പ്ലാനുകള് തയ്യാറാക്കാമെന്നായിരുന്നു.
ധനികനായ പിതാവ് എപ്പോയും പറയാറുണ്ടായിരുന്നത്. ”ദരിദ്രരും ഇടത്തരക്കാരും പണത്തിനുവേണ്ടി ജോലി ചെയ്യുന്നു.” “ധനികരാവട്ടെ തങ്ങള്ക്കുവേണ്ടി പ്രവര്ത്തിക്കുന്ന പണത്തിനായി ജോലി ചെയ്യുന്നു” എന്നായിരുന്നു. അദ്ധേഹം സാമ്പത്തിക വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്തു. എങ്ങനെ പണം പ്രവര്ത്തിക്കുന്നു എന്ന് പഠിക്കാന് നിര്ബന്ധിക്കുകയും അതിലൂടെ പണത്തെ നമുക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഒന്നാക്കി മാറ്റാമെന്നും അദ്ധേഹം പഠിപ്പിച്ചു.
ഒരു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനു ഗവണ്മെന്റ് നികുതി എടുത്തതിനു ശേഷമേ പണം ലഭിക്കുന്നുള്ളൂ. അദ്ധേഹം പറയുന്നു “നിങ്ങള് പണമുണ്ടാക്കുമ്പോഴും ചെലവഴിക്കുമ്പോഴും സമ്പാദിക്കുമ്പോഴുമൊക്കെ അതിന്മേല് ഗവണ്മെന്റ് നികുതി ചുമത്തിയിരിക്കുകയാണ്. നിങ്ങള് മരിക്കുമ്പോയും അതിനും നികുതിയുണ്ട്.”
പണത്തെ കുറിച് അറിവില്ലാത്തതും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പോരായ്മയുമാണ് ഇന്ന് പലരിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നത്.


1) ധനികര് പണത്തിനു വേണ്ടി പ്രവര്ത്തിക്കില്ല
“ദാരിദ്രത്തിനും സാമ്പത്തികബുദ്ധിമുട്ടുകള്ക്കും കാരണം ഭയവും അജ്ഞതയുമാണ്, അല്ലാതെ സമ്പദ്വ്യവസ്ഥയോ ഗവണ്മെന്റോ സമ്പന്നരോ അല്ല. സ്വയം അടിച്ചേല്പ്പിക്കുന്ന ഭയവും അഞ്ജതയുമാണ് മിക്ക ആളുകളെയും കെണിയില്പെടുത്തുന്നത്” എന്ന് പറഞ്ഞ് വെക്കുന്നു.
“ഭയത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും അത്യാഗ്രഹം, ദൌര്ബല്യം എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുക. അത് നമ്മുടെ ചിന്തകളെ സ്വീകരിച് മനസ്സിലൂടെ ഉണ്ടാകേണ്ടതാണ്”. പ്രവര്ത്തനങ്ങള് എപ്പോയും വികാരങ്ങളുടെ സ്വാധീനത്താലോ വ്യക്തമായ ചിന്തകളില്ലാതെയോ ആയിരിക്കരുത്
2) സാമ്പത്തിക പാഠങ്ങള് എന്തിനു പഠിപ്പിക്കണം
ഇന്ന് ലോകത്ത് ഏറ്റവും വിരസമായ വിഷയം ഒരുപക്ഷെ, അക്കൌണ്ടിംഗ് ആയിരിക്കും. ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയവും ചിലപ്പോള് അത് തന്നെയാകും. എന്നാല് ധനികനാകാന് ഒരാള്ക്ക് ആഗ്രഹമുണ്ടെങ്കില് അക്കൌണ്ടിംഗ് ആണ് ഏറ്റവും സുപ്രധാനമായ വിഷയം. ഇത്രയും വിരസതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ഒരു വിഷയം എങ്ങനെ കൈകാര്യം ചെയ്യും എന്നും അത് എങ്ങനെ കുട്ടികളെ പഠിപ്പിക്കും എന്നതുമാണ്‌ ചോദ്യം. അതിനുള്ള ഉത്തരം ഇതാണ്: “ അതിനെ ലഘുവാക്കുക. ആദ്യം അതേക്കുറിച്ച് ചിത്രങ്ങളിലൂടെ പഠിപ്പിക്കുക.”
പണം കൂടുതലുണ്ടാവുന്നത് ഒരാളുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നില്ല ബുദ്ധികൊണ്ട് മാത്രമേ അത് പരിഹരിക്കാന് കഴിയുകയുള്ളൂ. കടക്കെണിയിലകപ്പെട്ടവര് ശ്രദ്ധിക്കേണ്ടത് ”കുഴിച് കുഴിച് സ്വയം കുഴിയിലായെന്ന് കണ്ട് കഴിഞ്ഞാല് പിന്നെ കുഴിക്കതിരിക്കുക”
പലര്ക്കും ഇന്നുള്ളത് ഭയമാണ്. വ്യത്യസ്തനാവുന്നതിനുള്ള ഭയം പലരെയും തങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാന് പുതിയ രീതികള് തേടുന്നതില് നിന്നും തടയുന്നു. ഇന്ന് പലര്ക്കും മരണഭയത്തെക്കാള് കൂടുതലാണ് പൊതുവേദിയില് സംസാരിക്കാനുള്ള ഭയം. കാരണം അവര് ചിന്തിക്കുന്നത് പൊതുവേദിയില് സംസാരിക്കുമ്പോ മറ്റുള്ളവരുടെ മുന്നില് പ്രത്യക്ഷപ്പെടാനും വിമര്ശിക്കപ്പെടുമോ പരിഹസിക്കപ്പെടുമോ എന്നൊക്കെ ഭയക്കുന്നു. നിങ്ങളുടെ ഹൃദയത്തിന് ശരിയെന്ന് തോന്നുന്നത് നിങ്ങള് ചെയ്യുക. അത് ചിലപ്പോള് വിമര്ശിക്കപ്പെടാം. നിങ്ങളത് ചെയ്താലും അധിക്ഷേപിക്കപ്പെടാം. ചെയ്തില്ലെങ്കിലും അധിക്ഷേപിക്കപ്പെടാം.
ഇന്ന് പലരും അവരുണ്ടാക്കുന്ന പണത്തെ ഉപയോഗിച് വീട് വാങ്ങുന്നു, ഇന്ന് പലര്ക്കും വീട് എന്നത് അവരുടെ സ്വപ്നവും അവരുടെ ഏറ്റവും വലിയ നിക്ഷേപവുമാണ്. അവരതിനെ ആസ്തിയായി കാണുന്നു. യഥാര്ത്ഥത്തില് വീട് എന്നത് ഒരു ബാധ്യതയാണ്, അത് പോക്കറ്റിലുള്ള പണത്തെ ഇല്ലാതാക്കുന്നു. ഒരു നിക്ഷേപകന് യഥാര്ത്ഥത്തില് ആസ്തിയും ബാധ്യതയും തമ്മിലുള്ള വ്യത്യാസത്തെ അറിയുക. അതിനെ മനസ്സിലാക്കി കഴിഞ്ഞാല് വരുമാനം മാത്രം നല്കുന്ന ആസ്തികള് വാങ്ങാന് ശ്രദ്ധിക്കുക. ധനികനാവാനുള്ള യാത്ര തുടങ്ങുന്നതിനായുള്ള ഏറ്റവും മികച്ച വഴി അതാണ്‌. അങ്ങനെ ചെയ്താല് ആസ്തികള് വളരും.ബാധ്യതകളും ചെലവുകളും കുറയ്ക്കുകയും തന്മൂലം അത് ആസ്തികള് വാങ്ങാന് കൂടുതല് പണം ഉണ്ടാക്കി തരും.
ധനികര് ആസ്തികള് വാങ്ങുന്നു, ദരിദ്രര്ക്ക് എപ്പോയും ചിലവുകള് മാത്രമേയുള്ളൂ, ഇടത്തരക്കാര് ആസ്തിയാണെന്ന് കരുതി ബാധ്യതകള് വാങ്ങിക്കൂട്ടൂന്നു. ധനികര് അവരുടെ ആസ്തികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; മറ്റുള്ളവരാകട്ടെ അവരുടെ വരുമാനത്തിലും. ബിസിനസ്സ് എപ്പോയും ആസ്തിക്ക് ചുറ്റിലുമാണ് തിരിയുന്നത് അല്ലാതെ വരുമാനത്തിനു ചുറ്റിലുമല്ല. പണത്തിന്റെ വരവ് കൂടുന്നതിനനുസരിച് പാവപ്പെട്ടവരും ഇടത്തരക്കാരും ആഡംബര വസ്തുക്കള് ആദ്യമേ വാങ്ങുന്നു (വലിയ വീടുകള്, വജ്രസ്വര്ണാഭരണങ്ങള്, ബോട്ട്). തങ്ങള് ധനികരെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും യഥാര്ത്ഥത്തില് അവര് കടക്കെണിയിലാവുന്നു. പണക്കാര് സുഖഭോഗവസ്തുക്കളും ആഡംബരസാധനങ്ങളും ഏറ്റവും അവസാനമേ വാങ്ങു.
3) നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുക
മിക്കവരും അവരവര്ക്ക് വേണ്ടിയല്ല, മറ്റുള്ളവര്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവര് ആദ്യം അവരുടെ കമ്പനി ഉടമയ്ക്ക് പ്രവര്ത്തിക്കുന്നു. പിന്നീട് നികുതികളിലൂടെ ഗവര്ന്മേന്റിനു വേണ്ടി പ്രവര്ത്തിക്കുന്നു, അവസാനം വായ്പകള് അടച്ച്കൊണ്ട് ബാങ്കിനുവേണ്ടിയും പ്രവര്ത്തിക്കുന്നു. സാമ്പത്തികമായ സുരക്ഷിതത്വം നേടണമെങ്കില് ഒരാള് അയാളുടെ സ്വന്തം കാര്യം നോക്കേണ്ടാതാണ്.
4) നികുതികളുടെ ചരിത്രവും കോര്പറേഷനുകളുടെ ശക്തിയും
കൂടുതല് കഠിനാദ്ധ്വാനം ചെയ്യുന്നവര് അത്രയും കൂടുതല് ഗവണ്മെന്റ്ലേക്ക് അടക്കേണ്ടി വരുന്നു.
നമുക്ക് വേണ്ടി പ്രവര്ത്തിക്കുന്ന പണത്തെ ഉണ്ടാക്കുക, അല്ലാതെ പണത്തിനു വേണ്ടി പ്രവര്ത്തിക്കുകയല്ല വേണ്ടത്. പണത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന ഒരാള് അദ്ധേഹത്തിന്റെ അധികാരത്തെ തൊഴിലുടമയ്ക്ക് അടിയറ വെക്കുന്നു. പണം ഒരാള്ക്ക് വേണ്ടി പ്രവര്ത്തിക്കുകയാണെങ്കില് അവരായിരിക്കും അധികാരം നിയന്ത്രിക്കുന്നത്. “നമുക്കായി പ്രവര്ത്തിക്കുന്ന പണത്തിന്റെ അധികാരശക്തിയെക്കുറിച്ചുള്ള അറിവ് ഒരിക്കലുണ്ടായാല് നമുക്ക് സാമ്പത്തികമായി സമര്ത്ഥരാകാന് കഴിയും. അതിനു നമ്മള് നിയമവും എങ്ങനെ വ്യവസ്ഥിതി പ്രവര്ത്തിക്കുന്നു എന്നും മനസ്സിലാക്കണം. നമ്മള് അജ്ഞാതനാണെങ്കില് മറ്റുള്ളവര്ക്ക് നമ്മളെ എളുപ്പം ഭയപ്പെടുത്താം. നമ്മള് സംസാരിക്കുന്നത് എന്താണ് എന്ന് നമുക്ക് നന്നായി അറിയാമെങ്കില് നമുക്ക് ഒരു ഏറ്റുമുട്ടലിനുള്ള അവസരമുണ്ട്. അത്കൊണ്ട് തന്നെ നല്ല അറ്റോര്ണിമാരെയും അക്കൗണ്ടന്റ്മാരെയും നല്ല ശമ്പളം കൊടുത്ത് നിര്ത്തുന്നത് നല്ലതാണ്. ഗവണ്മെന്റിനു നല്കുന്നതിനേക്കാള് ചെലവ് കുറവാണ് ഇവര്ക്ക് നല്കുന്ന ശമ്പളം. അദ്ധേഹം പറയുന്നു “സമര്ത്ഥരാകുക, ആരും നിങ്ങളെ ആജ്ഞാനുവര്ത്തികളാക്കുകയില്ല”
5) ധനികന് പണം നിര്മിക്കുന്നു.
വ്യക്തിപരമായ പ്രതിഭയുടെ ഏറ്റവും വലിയ വിമര്ശകന് അമിതമായ ഭയവും അവനെക്കുറിച്ചുള്ള സംശയവുമാണ്. സാമ്പത്തികപ്രതിഭയ്ക്ക് വളരാന് സാങ്കേതിക അറിവും അതേപോലെ ധൈര്യവും വേണം. ഭയം അധികമാണെങ്കില് പ്രതിഭ അടിച്ചമര്ത്തപ്പെടും. പണം നിക്ഷേപിക്കുന്ന കാര്യത്തില് സുരക്ഷിതമായി കളിക്കുന്നതിനു പകരം റിസ്ക്‌ എടുക്കാനും വെല്ലുവിളികള് ഏറ്റെടുക്കാനും ഭയപ്പെടാതിരിക്കുക. സാമ്പത്തിക പട്ടികകള്, നിക്ഷേപതന്ത്രങ്ങള് എന്നിവയെ മനസ്സിലാക്കുകയും വിപണിയെക്കുറിച്ചും നിയമത്തെക്കുറിച്ചും ശരിയായ ധാരണയുമുണ്ടാകുക. ഈ വിഷയങ്ങളില് ആളുകള്ക്ക് നല്ല അറിവില്ല എങ്കില് അവര് സുരക്ഷിതമായെ കളിക്കൂ. സുരക്ഷിതമായ നിക്ഷേപങ്ങളിലെ പണമിടൂ. സുരക്ഷിതമായ നിക്ഷേപമാര്ഗങ്ങളുടെ കുഴപ്പം അതെപ്പോയും സുരക്ഷിതമായിരിക്കും; പക്ഷെ നേട്ടം കുറവായിരിക്കും എന്നതാണ്. നമുക്കായി കഠിനമായി അദ്ധ്വാനിക്കുന്ന പണം ഉണ്ടാക്കാന് പഠിക്കുക. അതിനായി സുരക്ഷിതമായി കളിക്കുകയല്ല, സമര്ത്ഥമായി കളിക്കുകയാണ് വേണ്ടത്.
പലരും പലപ്പോയും പറയുന്നതാണ് എനിക്കത് കഴിയില്ല, എനിക്കതിനുള്ള കഴിവില്ലാ എന്നൊക്കെ, യഥാര്ത്ഥത്തില് നിങ്ങള്ക്ക് അതിവിടെ എങ്ങനെ ചെയ്യാമെന്ന് അറിയില്ല എന്നു പറയുന്നതായിരിക്കും ശരി, അല്ലെങ്കില് എനിക്കെങ്ങനെ അതിനു കഴിയും എന്ന് ചിന്തിക്കുന്നതായിരിക്കും ശരി. അത് തലച്ചോറിനെ ഉണര്ത്തും, ചിന്തിക്കാനും പുതിയ ഉത്തരങ്ങള് കണ്ടെത്താനും അത് പ്രേരിപ്പിക്കും. “നമ്മള് തെറ്റുകള് ചെയ്ത് കൊണ്ടാണ് ശരികള് ചെയ്യാന് പഠിക്കുന്നത്.”താഴെ വീണു കൊണ്ടാണ് നടക്കാന് പഠിക്കുന്നതെന്ന പോലെ. ദൌര്ഭാഗ്യവശാല് അധികം പേരും ധനികരാകാത്തതിന്റെ പ്രധാന കാരണം അവര് നഷ്ടപ്പെടുന്നതിനെ ഒരുപാട് ഭയക്കുന്നത് കാരണമാണ്. വിജയികള് ഒരിക്കലും നഷ്ടത്തെ ഭയക്കുന്നവരല്ല. എന്നാല് പരാജിതര് അങ്ങനെയല്ല. ജയം വിജയത്തിന്റെ ഒരു ഭാഗമാണ്. പരാജയം ഒഴിവാക്കുന്നവര് വിജയത്തെയും ഒഴിവാക്കുന്നു.
നിക്ഷേപകര് രണ്ട് തരമുണ്ട്, ഒന്നാമത്തേത് സര്വ്വസാധാരണമായ ആളുകളാണ്. ഒരു റിയല് എസ്റ്റേറ്റ്‌ കമ്പനിയില് നിന്നോ ഓഹരി ദല്ലാളിന്റെയോ സാമ്പത്തിക ആസൂത്രകന്റെയോ അടുത്തുനിന്നോ എന്തെങ്കിലുമൊക്കെ വാങ്ങുന്നു. അതൊരു മ്യൂചല് ഫണ്ട്‌ ആകാം. ഓഹരിയാകാം. ബോണ്ട്‌ ആകാം. നിക്ഷേപിക്കുന്നതിന്റെ ലളിതമായ ഒരു വഴിയാണിത്. രണ്ടാമത്തെ തരം നിക്ഷേപകര് നിക്ഷേപം സൃഷ്ടിക്കുന്നവരാണ്. പലതരം ഇടപാടുകള് ഇത്തരം നിക്ഷേപകര് കൂട്ടിചേര്ക്കുന്നു. രണ്ടാമത്തെ തരം നിക്ഷേപകരാണ് പ്രൊഫഷണല് നിക്ഷേപകര്.
സാമ്പത്തിക ബുദ്ധിശക്തി വികസിപ്പിക്കാന് സമയം കണ്ടെത്തുക, തലച്ചോറിനെ ആയുധസജ്ജമാക്കുക.
6) പഠിക്കാന് പ്രവര്ത്തിക്കുക- പണത്തിനായി പ്രവര്ത്തിക്കാതിരിക്കുക.
നിങ്ങള് എന്താണ് സമ്പാദിക്കുന്നത് എന്നതിനേക്കാള് കൂടുതലായി നിങ്ങള് എന്താണ് പഠിക്കുന്നത് അതിനുവേണ്ടി ജോലി ചെയ്യുക. ഏതെങ്കിലും പ്രൊഫഷന് തിരഞ്ഞെടുക്കുംമുമ്പ് ആ ജോലിയില് ശോഭിക്കാന് എന്തുതരം അറിവാണ് ആര്ജിക്കേണ്ടത് എന്ന് ശരിക്കും പഠിക്കുക. നല്ല പഠിതാക്കളും വില്പനക്കാരും വിപണനക്കാരും ആകുന്നതിനു പുറമേ നമ്മളെല്ലാം നല്ല അദ്ധ്യാപകരും വിദ്യാര്ഥികളുമാകണം. യഥാര്ത്ഥ ധനികരാകാന് നമ്മള് കൊടുക്കുകയും സ്വീകരിക്കുകയും വേണം. സാമ്പത്തികമായും ഔദ്യോഗികമായും ബുദ്ധിമുട്ടുന്നതിന്റെ ഒരു കാരണം നല്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും അഭാവമാണ്. നല്ല അധ്യാപകരോ വിദ്യാര്ഥികളോ അല്ലാത്തത്കൊണ്ട് ദരിദ്രരായിപ്പോയ നിരവധിപ്പേരുണ്ട്. ഓര്മിക്കുക “നല്കുക നിങ്ങള്ക്ക് കിട്ടും”.
പണത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കാര്യം വരുമ്പോള് ഓര്ക്കേണ്ടത്. ആദ്യം നമുക്ക് ആവശ്യമുള്ളത് എന്താണോ അത് മറ്റുള്ളവര്ക്ക് നല്കുക. അത് നമുക്ക് പലമടങ്ങ് തിരിച്ചുകിട്ടും. ആളുകള് നമ്മളെ കാണുമ്പോള് ചിരിക്കുന്നില്ല എന്ന് തോന്നിയാല് നമ്മള് അവരെ കാണുമ്പോള് പുഞ്ചിരിക്കുക, ഹലോ പറയുക. ഇന്ദ്രജാലത്തിലെന്ന പോലെ അവരും ചിരിച്ചുതുടങ്ങും. നിങ്ങളുടെ ലോകം നിങ്ങളുടെ കണ്ണാടിയാണെന്ന് പറയുന്നത് എത്രയോ സത്യം. “കൊടുത്താല് തിരിച് കിട്ടും”.
സാമ്പത്തിക സാക്ഷരത നേടിയിട്ടും പലര്ക്കും ആസ്തിപ്പട്ടിക വികസിപ്പിക്കാന് കഴിയാത്തതിന്റെ അഞ്ച് പ്രധാന കാരണങ്ങള് റോബര്ട്ട് പറയുന്നുണ്ട്. “ഭയം, ദോഷം മാത്രം കാണുന്ന സ്വഭാവം, മടി, ചീത്തസ്വഭാവങ്ങള്, അധികാരഭാവം” എന്നിവയൊക്കെയാണ് അത്”. ഇതൊക്കെ ഇല്ലാതാക്കാന് ശ്രമിച്ചാല് അവിടെ അയാള്ക്ക് വിജയം കണ്ടെത്താന് കഴിയും.*
സാമ്പത്തികവിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമെന്ന് റോബര്ട്ട് ഇതില് ചൂണ്ടിക്കാട്ടുന്നു. ഒരു നല്ല നിക്ഷേപകനാകാന് ആഗ്രഹിക്കുന്നുവെങ്കില് തീര്ച്ചയായും ഈ പുസ്തകം മുഴുവനായി വായിക്കാന് ശ്രമിക്കുക. ഇത്പോലുള്ള കൂടുതല് പുസ്തകങ്ങള് കണ്ടെത്താന് ശ്രമിക്കുക. വായന കൂടുതല് അറിവ് നല്കുന്നു, അറിവ് വിജയത്തിലേക്ക് നയിക്കുന്നു.

കടപ്പാട്‌;

Ajmal Kakkottuchali FB account 

Post a Comment

Previous Post Next Post