അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ

'ഹലോ, സാന്ത്വനം ഹെൽപ്പ് ലൈൻ അല്ലേ,
എനിക്ക് തിരുവനന്തപുരം ആർ സി സിയിൽ നിന്ന് മരുന്ന് കിട്ടേണ്ടതുണ്ട്. ലോക്ക്ഡൗൺ ആയതു കാരണം പോകാൻ നിർവാഹമില്ലല്ലോ. നിങ്ങൾക്കെന്തെങ്കിലും വഴി ഉണ്ടാക്കാൻ കഴിയുമോ?'
ദിവസവും സാന്ത്വനം ഹെൽപ്പ് ലൈനുകളിലേക്ക് ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന നൂറുകണക്കിന് ഫോൺവിളികളിലും  സന്ദേശങ്ങളിലും ഒന്നുമാത്രമാണ് ഇത്.
ഓരോ വിളികളും സന്ദേശങ്ങളും എവിടെ നിന്നാണെങ്കിലും അവയുടെ പരിഹാരം എത്ര അകലെയാണെങ്കിലും അതൊരു ദൂരമായി എസ് വൈ എസ് വളണ്ടിയർമാർ  കണക്കാക്കുന്നില്ല. സംസ്ഥാനത്തുടനീളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹെൽപ്പ് ലൈൻ നെറ്റ്വർക്കിലൂടെ പ്രതീക്ഷിച്ചതിലുമെത്രയോ വേഗതയിലാണ് പരിഹാരം നൽകിക്കൊണ്ടിരിക്കുന്നത്.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ ഓരോ ജില്ലകളിലും  അതിനു പുറമേ സോൺ,  സർക്കിൾ,  യൂണിറ്റ് തലങ്ങളിലും രൂപീകരിക്കപ്പെട്ട ഹെൽപ് ലൈനുകൾ ഒരൊറ്റ നെറ്റ്വർക്ക് ആയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഏതു കാര്യത്തിനും 24 മണിക്കൂറും സേവന സന്നദ്ധമായ ആംബുലൻസ്, വളണ്ടിയർ സ്‌ക്വാഡ്, മറ്റു വാഹനങ്ങൾ എന്നിവയടക്കം സുസജ്ജമാണ് മലപ്പുറം ഈസ്റ്റ് ജില്ല ഹെൽപ്പ് ലൈൻ.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ
കെ പി ജമാൽ കരുളായി(94 47 48 39 78) കൺട്രോളറും മുജീബ് റഹ്മാൻ  വടക്കേമണ്ണ (97 449 35 900) കൺവീനറുമായ ജില്ലാ ഹെൽപ്പ് ലൈനിനു കീഴിൽ ജില്ലയിലെ 11 സോണുകൾ 75  സർക്കിളുകൾ 604 യൂണിറ്റുകൾ തുടങ്ങി മുഴുവൻ ഘടകങ്ങളുടെയും എല്ലാ ഭാഗത്തും ഹെൽപ്പ് ലൈൻ പ്രവർത്തനങ്ങൾ ഏകീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതര ജില്ലകളുമായും തമിഴ്‌നാടുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ നാടുകാണി , ഗൂഢല്ലൂർ, ദേവാല , സി ഫോർത്ത് എന്നിവിടങ്ങളിൽ പരിശീലനം സിദ്ധിച്ച പ്രത്യേക വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ട്.
പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ ഉത്തരവാദപ്പെട്ട വകുപ്പുകളുടെ സഹായത്തോടെയും അനുമതിയോടെയുമാണ് ഹെൽപ്പ് ലൈൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
പഴയ കാല തപാൽ സംവിധാന രൂപത്തിൽ ചെയിൻ നെറ്റ് വർക്ക് സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു ഹെൽപ്പ് ലൈൻ അംഗങ്ങൾ തൊട്ടടുത്തതിലേക്ക് എന്ന രീതിയിൽ കൈമാറ്റം ചെയ്തു പോരുകയും   ഗുണഭോക്താവിന്റെ  യൂണിറ്റ് ഹെൽപ്പ് ലൈൻ രോഗിയുടെ വീട്ടിൽ  എത്തിക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ഇതേ നെറ്റ് വർക്ക് രീതിയാണ് എസ് വൈ എസ് സംസ്ഥാനത്തുടനീളം സ്വീകരിച്ചു വരുന്നത്.
ജില്ലകൾക്ക് പുറത്തു നിന്നുള്ളതും പുറത്തേക്കുള്ളതുമായ ഔഷധവും മറ്റും ഒരു ജില്ലാ ഹെൽപ്പ് ലൈൻ മറു ജില്ലാ ഹെൽപ്പ് ലൈനിന് കൈമാറുകയും  ഗുണഭോക്താവിന്റെ ജില്ലയിലെത്തുന്നതോടെ ജില്ലയിലെ സോൺ,  സർക്കിൾ, യൂണിറ്റ് ഹെൽപ് ലൈനുകൾ വഴി ആവശ്യക്കാരെന്റെ കയ്യിൽ എത്തിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ ആർ സി സിയിൽ നിന്നും, കൊച്ചി മെഡിക്കൽ ട്രസ്റ്റിൽ നിന്നും നിരവധി തവണ മലപ്പുറം ജില്ലയിലേക്ക് മരുന്നെത്തിക്കാനും കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ,ജില്ലകളിലേക്കുള്ള മരുന്നുകൾ കൈമാറാനും ഇതര ജില്ലകളിലേക്കും മംഗലാപുരം, മൈസൂർ, ഗൂഡല്ലൂർ തുടങ്ങി കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളിലേക്ക് മരുന്ന്, ടെസ്റ്റ് റിസൾട്ടുകൾ, പരിശോധനയ്ക്കുള്ള സാമ്പിളുകൾ തുടങ്ങിയവയുടെ  കൈമാറ്റത്തിൽ കണ്ണികളാകാനും ജില്ലയിലെ സാന്ത്വനം ഹെൽപ്പ് ലൈനുകൾക്ക് സാധിച്ചിട്ടുണ്ട്. എടവണ്ണക്കടുത്ത പ്രദേശത്ത് ഒരു സഹോദരി മരണപ്പെട്ടു. അതറിഞ്ഞ് അവരുടെ അന്ത്യകർമ്മങ്ങൾ നടത്താൻ വേണ്ടി ജോലിസ്ഥലമായ വയനാട്ടിൽനിന്ന് പുറപ്പെട്ട സ്വന്തം മകൻ ലക്കിടിയിൽ  വെച്ച് യാത്ര തടസപ്പെട്ടു. വിവരം ജില്ലാ ഹെൽപ്പ് ലൈനിൽ ലഭിച്ചു. ഉടൻ തന്നെ വയനാട്,  കോഴിക്കോട് ജില്ലാ ഹെൽപ്പ് ലൈനുകളുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ തഹസിൽദാരെ കാര്യം ബോധ്യപ്പെടുത്തുകയും തദടിസ്ഥാനത്തിൽ വയനാട് കലക്ടറിൽ നിന്ന് യാത്രാനുമതി നൽകപ്പെടുകയും ചെയ്തു. അതുപ്രകാരം വയനാട്  ജില്ല ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ മലപ്പുറം ജില്ലാതിർത്തിയിൽ എത്തിക്കുകയും തുടർന്ന് ജില്ലയിലെ പ്രാദേശിക ഹെൽപ് ലൈനുകൾ വഴി വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രയാസത്തിലായ പ്രദേശവാസികൾക്കും അതിഥി തൊഴിലാളികൾക്കും ആവശ്യമുള്ള സ്ഥലങ്ങളിൽ ഭക്ഷണം എത്തിച്ചു കൊടുത്തതിനു പുറമേ ക്വാറന്റയിനിൽ കഴിയുന്നവർക്ക് സർക്കാരിന്റെ സൗജന്യ റേഷനും അതിനുപുറമേ ആവശ്യമുള്ള മറ്റു വസ്തുക്കളും വീട്ടിലെത്തിച്ചു കൊടുക്കാനും വളണ്ടിയർമാർ ബദ്ധശ്രദ്ധരാണ്. മഹാരാഷ്ട്രയിൽ നിന്ന് ചരക്കുകളുമായി വന്ന വാഹനങ്ങളിലെ ചുങ്കത്തറയിലുൾപ്പെടെയുള്ള ജോലിക്കാർക്ക് ഭക്ഷണം കൊടുക്കാനും മറ്റും പലരും ഭയത്തോടെ മാറിനിന്നപ്പോൾ ആർജ്ജവത്തോടെ അക്കാര്യം എസ് വൈ എസ് ഏറ്റെടുത്തു പൂർത്തിയാക്കിയിട്ടുണ്ട്.
അതോടൊപ്പം
നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ സന്ദർശകരെ ആശ്രയിച്ചു കഴിയുന്ന കുരങ്ങുകൾ ഭക്ഷണം കിട്ടാത്തതിന്റെ പേരിൽ പരിസരത്ത് അക്രമം നടത്തുന്നതായി വിവരം ലഭിച്ചപ്പോൾ ഉടനടി അവയ്ക്കു ഭക്ഷണം നൽകി പ്രശ്‌നം പരിഹരിച്ചു. ആംബുലൻസും വളണ്ടിയർമാരുമടക്കം
വിപുലമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉള്ളതിനാൽ വിവിധ ക്ലബുകളും സാംസ്‌കാരിക, ചാരിറ്റി സംഘടനകളും ഔദ്യോഗിക ഡിപ്പാർട്ട്‌മെന്റിലുള്ളവർ പോലും ഇത്തരം കാര്യങ്ങൾക്ക് സാന്ത്വനം ഹെൽപ്പ്‌ലൈനുകളെയാണ് ആശ്രയിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെതന്നെ സമൂഹ വ്യാപനം തടയുന്നതിനും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങു നൽകുന്നതിനാവശ്യമായ നടപടികളെല്ലാം സ്വീകരിക്കുകയും ചെയ്ത സർക്കാറിന്റെ സംവിധാനങ്ങളെ പ്രളയ നാളുകളെ പോലെ സഹായിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് എസ് വൈ എസ് നേതൃത്വവും  പ്രവർത്തകരും.
'ജീവൻരക്ഷാമരുന്നുകൾ കിട്ടാൻ പ്രയാസമുണ്ട് അല്ലേ? സാന്ത്വനം ഹെൽപ്പ് ലൈൻ നമ്പറുകൾ കയ്യിലില്ലേ? ഒരു വിളിയേ വേണ്ടൂ'. എന്നതാണ് ഹെൽപ്പ് ലൈനുകളുടെ സന്ദേശം.
ഹെൽപ് ലൈനുകളുടെ മേൽ പ്രവർത്തനങ്ങൾക്കു പുറമേ സാംസ്‌കാരിക വകുപ്പിനു കീഴിൽ മുഴുവൻ ഘടകങ്ങളിലും ഫീച്ചർ പ്രവർത്തനവും നടക്കുന്നു.  ലോക്ക്ഡൗൺ കാലയളവിൽ പ്രവർത്തകരുടെ സർഗ്ഗ സിദ്ധി വളർത്തിയെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രചനാ മത്സരമാണ് ഫീച്ചർ പ്രവർത്തനം. ജില്ലയിൽ ഇതിനു വേണ്ടി ഓരോ ഘടകങ്ങളിലും പ്രത്യേക സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടന്നുവരുന്നു.
അതോടൊപ്പം സാമൂഹിക വകുപ്പിനു കീഴിൽ ജല സംരക്ഷണ ക്യാമ്പയിന്റെ  ഭാഗമായി വരുന്ന കായൽക്കൂട്ടം, തണ്ണീർത്തടം, തണ്ണീർക്കുടം, അടുക്കളത്തോട്ടം തുടങ്ങിയവയും, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും നടക്കുന്നുണ്ട്.

SYS Malappuram
വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
Jamia Markaz
മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
അറഫയിലെ "സ്വഹാബി സംഗമ"വും നോളജ് സിറ്റിയിലെ "സഖാഫി സംഗമ'വും
+  Kanthapuram bats for Rohingyas
+ Kanthapuram questions CAA
CAA will uproot Muslims: Kanthapuram
CAB will pave way for another partition: Grand Mufthi of India
+  പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം

Post a Comment

Previous Post Next Post