പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി

പെരിന്തല്‍മണ്ണ: പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യുവജന റാലിയില്‍ ആയിരങ്ങളുടെ പ്രതിഷേധം അലയടിച്ചു. വൈകുേന്നരം നാലിന് പെരിന്തല്‍മണ്ണ മനഴി ബസ്റ്റാന്‍ഡിന് പരിസരത്ത് നിന്ന് ആരംഭിച്ച് ആയിശാ ജംഗ്ഷന്‍ ചുറ്റി പൊന്ന്യാകുര്‍ശി ബൈപ്പാസില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ യുവജന റാലി സമാപിച്ചു. ജില്ലയിലെ 75 സര്‍ക്കിളില്‍ നിന്നും തെരഞ്ഞെടുത്ത പരിശീലനം നേടിയ 2475 ടീം ഒലീവ് അംഗങ്ങള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. റാലിക്ക് എസ് വൈ എസ് ജില്ലാ കാബിനറ്റ് അംഗങ്ങളായ ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ശക്കീര്‍ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാര്‍ ചാലിയാര്‍, അബ്ദുറഹ്മാന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.
റാലിക്ക് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ആക്ടിവിസ്റ്റ് അഡ്വ:ജിഗ്‌നേഷ് മെവാനി മുഖ്യാതിഥിയായി. സമസ്ത പ്രസഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സാന്ത്വന വിഭാഗമായ ടീം ഒലീവിനെ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി സമര്‍പ്പിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫി, പൊന്മള മുഹ് യിദ്ദീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, താനാളൂര്‍ അബ്ദു മുസ്്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വഖ്ഫ് ബോര്‍ഡ് മെമ്പര്‍ കെ എം എ റഹീം, റഹ്്മത്തുള്ള സഖാഫി എളമരം, അലവി സഖാഫി കൊളത്തൂര്‍, മുസ്ഥഫ കോഡൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, സി പി സൈതലവി ചെങ്ങര, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, കെ പി ജമാല്‍ കരുളായി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി, ബഷീര്‍ പറവന്നൂര്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ എസ്.വൈ. എസ് ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഭരണഘടന സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.

SYS Youth Rally
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ
വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍

Post a Comment

Previous Post Next Post