ആതുരാ ശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍ വയ്പായി റെഡ് ക്രസന്‍റ് ഹോസ്പിറ്റലിന് തുടക്കമിട്ടത് പി.എം.കെയുടെ ഉറച്ച തീരുമാനത്തിന്‍റെ ഫലമായിരുന്നു. അന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഖത്തറിലെ പ്രവര്‍ത്തകര്‍ ധനസഹായവുമായി വന്നതും സുന്നി പ്രസ്ഥാന രംഗത്ത് ഒരു ഹോസ്പിറ്റല്‍ തുടങ്ങിയതും സംഭവം തന്നെയായിരുന്നു. പി,.എം.കെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അന്ന് ഗള്‍ഫില്‍ മുഴപ്പാലയുടേയും ഉമര്‍ കല്ലൂരിന്‍റേയും നേതൃത്വത്തില്‍ സംഘടന ജാഗരൂകമായിരുന്നു. അത് പിന്നീട് ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്‍റററാക്കി അഥവാ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കിയതും പി,എം.കെ യുടെ നേൃത്വത്തില്‍ തന്നെ. ദഅവ ടീം രൂപീകരിച്ച് കൊണ്ട് പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ പ്രവര്‍ത്തനത്തിന്ന് അദ്ദേഹം നേതൃത്വം നല്കി.. അട്ടപ്പാടിയിലും കിള്ളിമലയുടെ താഴ്വാരത്തിലും വയനാട്ടിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. മറ്റ് സംഘടനകളിലും പ്രസ്ഥാനങ്ങളിലെും പ്രവര്‍ത്തിച്ചിരുന്ന പലരേയും പി.എം.കെ സുന്നീ പ്രസ്ഥാനവുമായി സഹകരിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് സ്വന്തം നാടിനെ കൈപിടിച്ചുയര്‍ത്താനുള്ള ആവേശത്തോടെയാണ് മോങ്ങത്തെ ഉമ്മുല്‍ ഖുറാ എഡ്യുകേഷണല്‍ കോംപ്ളക്സ് സ്ഥാപിച്ചത്. ഊണും ഉറക്കുമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് കുടുംബ കാര്യങ്ങളും രോഗങ്ങളും പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പലപ്പോഴും പ്രസ്ഥാനത്തിനകത്ത് നിന്ന് എതിര്‍പ്പുകള്‍ വന്നെങ്കിലും എല്ലാം പുഷ്പ വൃഷ്ടിയിായി തന്നെ പി.എം.കെ സ്വീകരിച്ചു. സ്വന്തക്കാര്‍ പലരും പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാക്കിയപ്പോഴും തന്‍റെ സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ പി.എം.കെ എല്ലാം നിഷ്പ്രഭമാക്കുമായിരുന്നു. രോഗം തളര്‍ത്തിയപ്പോള്‍ മാത്രമാണ് കര്‍മ രംഗത്ത് നിന്ന് അല്പമെങ്കിലും വിശ്രമം കണ്ടെത്താന്‍ അദ്ദേഹം തയ്യാറായത്. ഹൃദ്രോഗം വന്നപ്പോള്‍ സര്‍ജറി വേണമെന്ന് എല്ലാ ഡോക്ടര്‍മാരും നിര്‍ദേശിച്ചെങ്കിലും തനിക്ക് വിശ്വാസപ്പെട്ട ചില ഡോക്ടര്‍മാരുടെ മരുന്നുകളും ആത്മീയ ചികിത്സകളും മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ മരണം മറ്റൊരു വഴിക്കാണ് പി.എം.കെയെ തേടിയെത്തിയത്.
പി.എം.കെ മരിക്കുമ്പോള്‍ 56 വയസ്സുണ്ടായിരുന്നു. 1956 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയിലെ മോങ്ങത്താണ് പി.മുഹമ്മദ് കുട്ടി എന്ന പി.എം.കെ ജനിച്ചത്. പിതാവ് പൂന്തല മുഹമ്മദ് ഷായുടെ മകന്‍ മുഹ്യദ്ദീന്‍. മാതാവ് ചേനാട്ടു കുഴി മരയ്ക്കാര്‍ മുല്ല മകള്‍ ബിയ്യാത്തുമ്മ. ഭാര്യ പൂക്കോട്ടുര്‍ കുറുത്തേടത്ത് ബാപ്പുവിന്‍റെ മകള്‍ നഫീസ. മക്കള്‍ മഅ്റൂഫ്, സുആദ, സുവൈബത്. സുഹൈല, ജസീല, ഹിഷാം അഹ്മദ്, സഈദ, മുബശ്ശിര്‍.
മോങ്ങം ഇര്‍ശാദുസ്സിബ്യാന്‍ മദ്രസ, മോങ്ങം എ.എം.യുപി സ്കൂള്‍, കൊടുവള്ളി സിറാജുല്‍ ഹുദാ, പൊട്ടച്ചിറ അന്‍വരിയ്യാ കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977ല്‍ ഫൈസി ബിരുദം നേടി. 1993ല്‍ കൈറോയിലെ അല്‍ അസ്ഹറില്‍ നിന്ന് ഇസ്ലാമിക് ദഅവ കോഴ്സ് പൂര്‍ത്തിയാക്കി. മുഹമ്മദ് മുല്ല, അലി ഹസ്സന്‍ മുസ്ലിയാര്‍ ഒഴുകൂര്‍, തൃപ്പനച്ചി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, വി.പി ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ വല്ലപ്പുഴ, കെ. പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത് എന്നിവരാണ് പ്രധുാന ഗുരു വര്യന്മാര്‍. വില്യാപള്ളി, കൊളത്തൂര്‍, ഉമ്മത്തൂര്‍, വടക്കേ കാട്, കുണ്ടോട്ടി ബുഖാരി അദ്വാ കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. അല്‍ ഇര്‍ഫാദ് മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പി.എം.കെ മികവുറ്റ ലേഖകനും ഗ്രന്ഥകാരനുമാണ്. നാല്പതോളം കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ ആത്മജ്ഞാന കൃതി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.
കക്കിടിപ്പുറം ഉസ്താദ്, ഹിബതുല്ല തങ്ങള്‍ എന്നിവരുമായി പി.എം.കെ ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. 1995ല്‍ മക്കയിലെ സയ്യിദ് അലവി മാലികിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ ആത്മീയ ശിഷ്യത്വം നേടി.. മാലികിയുടെ സമ്മത പ്രകാരമാണ് അദ്ദേഹത്തിന്‍റെ മഫാഹീം എന്ന കൃതി തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പേരില്‍ മലയാളത്തിലാക്കിയത്.
സുന്നീ പ്രസ്ഥാത്തിന് നവ ജാഗരണം നല്കിയ പി,എം.കെ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വരച്ചു കാണിച്ച വഴിയിലൂടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. ദഅവ രംഗത്ത് പി.എം.കെയുടെ മാതൃക നമ്മുടെ കര്‍മ രംഗത്ത് ഉദ്ദീപനമായി വിളങ്ങട്ടെ. അല്ലാഹുവേ ആ ധന്യാത്മാവിന് നീ പാപമോചനവും അനുഗ്രഹവും നല്കേണമേ. - ഹുസൈന്‍ രണ്ടത്താണി
പി എം കെ: വേറിട്ട വഴികളുടെ കൂട്ടുകാരന്‍
മലപ്പുറം: നിറഞ്ഞ പാണ്ഡിത്യത്തിനൊപ്പം ഇസ്ലാമിക സംവേദനത്തിന് പുതിയ മാതൃകകള്‍ സമര്‍പ്പിച്ചാണ് പി എം കെ ഫൈസി വിടവാങ്ങിയത്. ഇസ്ലാമിക ആദര്‍ശത്തിലൂന്നി പുതിയ സംരംഭങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം പലരും കടന്നു ചെല്ലാത്ത മേഖലകളയിരുന്നു തിരഞ്ഞെടുത്തത്. പിന്നീട് ആ വഴികളിലൂടെ നടക്കാന്‍ എമ്പാടും ആളുകളുണ്ടായത് അദ്ദേഹത്തിന്‍റെ വിജയമായിരുന്നു.
സുന്ദരമായ ഇസ്ലാമിക ധര്‍മ ശാസ്ത്രത്തെ സാധാരണക്കാരന്‍റെ ഭാഷയിലും ചേലിലും അവതരിപ്പിക്കുന്നതില്‍ ഫൈസിക്ക് അപാരമായ മിടുക്കുണ്ടായിരുന്നു. എന്നാല്‍ അവയുടെ അന്തസത്തയും ആശയവും ഒരിക്കലും ചോര്‍ന്നു പോയില്ല. 1984ല്‍ അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കമിട്ട് വായനാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച അദ്ദേഹം കാലം മാറിയപ്പോള്‍, 'ഇസ്ലാം ചൈതന്യം' എന്ന പേരില്‍ ഒരു ഡോക്യുമെന്‍റെറി പരമ്പരക്ക് തുടക്കമിട്ടു. അട്ടപ്പാടിയിലെയും വയനാട്ടിലേയും പാലക്കാട്ടെയും പാവപ്പെട്ട കോളനികളിലും മലമടക്കുകളിലും അദ്ദേഹത്തിന്‍റെ കാരുണ്യ- ബോധവത്കരണ സംരംഭങ്ങളെത്തി. താനൂരിലെ കടപ്പുറത്തും കോഴിക്കോട് ബംഗ്ളാദേശ് കോളനിയിലും അദ്ദേഹം നടത്തിയ സാമൂഹിക വിപ്ലവം വിസ്മരിക്കാനാകില്ല.
സുന്നീ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വഴികാട്ടുന്നതിലും ആനുകാലിക വിഷയങ്ങളില്‍ പഠിച്ച് ഇടപെട്ട്, ആധികാരിക സമര്‍ഥനം നടത്തുന്നതിലും പി എം കെക്ക് പകരം വെക്കാന്‍ അധിക പേരില്ല. കുട്ടികള്‍ക്കും വലിയ ഉസ്താദുമാര്‍ക്കുമൊക്കെ അദ്ദേഹം പി എം കെയായിരുന്നു. പാണ്ഡിത്യത്തിന്‍റെ എളിമയും വിനയവും കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്‍റെ സുഹൃദ് വൃന്ദം പലപ്പോഴും മതത്തിന്‍റെയും സംഘടനകളുടെയും അപ്പുറത്തേക്കും നീണ്ടു.
മോങ്ങം ഉമ്മുല്‍ ഖുറാ സ്ഥാപനങ്ങള്‍ അദ്ദേഹം നേരിട്ടാണ് നിയന്ത്രിച്ചിരുന്നത്. 1989ല്‍ മോങ്ങത്ത് അലിഫ് നഴ്സറി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോംപ്ലക്സ് എന്ന പേരില്‍ പ്രസിദ്ധമായത്. ഇവയുടെ സ്ഥാപകരില്‍ പ്രധാനിയായിരുന്ന പി എം കെയുടെ ശ്രമഫമായി ഉമ്മുല്‍ ഖുറക്ക് പേരും പേരുമയുമുണ്ടായി. ഇന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ദഅ്വാ കോളജ്, അനാഥ അഗതി മന്ദിരം, മസ്ജിദ് എന്നിവയുമായി ഈ സ്ഥാപനം ഗരിമയോടെ നിലനില്‍ക്കുന്നതില്‍ പി എം കെ വഹിച്ച പങ്ക് വളരെ വലുതാണ്. അനാഥ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി അദ്ദേഹം ഓടിനടന്നു. ആതുരാ ശുശ്രൂഷാ രംഗത്ത് അദ്ദേഹം നടത്തിയ വലിയൊരു കാല്‍ വയ്പാണ് ചുങ്കം റെഡ് ക്രസന്‍റ് ഹോസ്പിറ്റലിന്‍റെ സ്ഥാപനം.
സ്വലാത്ത് നഗറിലെ മഅ്ദിന്‍ സംരംഭങ്ങളുടെ തുടക്കം തൊട്ടുള്ള കര്‍മ സാനിധ്യമായിരുന്നു അദ്ദേഹത്തിന്‍റേത്. പുതുയുഗത്തിന് ഒരു പുത്തന്‍ പദ്ധതി എന്ന പേരിലുള്ള മഅ്ദിന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിലും അവയെ വിജയത്തിലേക്കെത്തിക്കുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് നിസ്തുലമായിരുന്നു. ഏറ്റവും ഒടുവിലായി മെയ് 5ന് നടന്ന ടെക്നോറിയം പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. തലേ ദിവസം മരണപ്പെട്ട പി.പി ഉസ്താദിനെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ പ്രസംഗം ചുരുങ്ങിയ കാലം കൊണ്ട് മഅ്ദിന്‍ നടത്തിയ മുന്നേറ്റത്തെ വരച്ചു കാട്ടുന്നതായിരുന്നു. മര്‍കസുകള്‍, ഹികമിയ്യ, മജ്മഉകള്‍ തുടങ്ങി കേരളത്തിലെ മിക്ക സ്ഥാപനങ്ങളും ക്ളാസുകള്‍ക്കും കോച്ചിംഗുകള്‍ക്കുമായി അദ്ദേഹത്തെ ക്ഷണിക്കാറുണ്ട്.
അകാലത്തിലുള്ള ഫൈസിയുടെ വേര്‍പാട് ആരെയും ഞെട്ടിക്കുന്നതാണ്. എന്നാല്‍, രചനകള്‍ കൊണ്ട് ആ ഓര്‍മകള്‍ അനശ്വരമാകുക തന്നെ ചെയ്യും. മരണവാര്‍ത്തയറിഞ്ഞ് സമൂഹത്തിന്‍റെ വിവിധ മേഖലകളിലുളളവര്‍ വസതിയിലേക്കൊഴുകിയെത്തിയത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു. രാത്രി പത്തരയോടെയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് മയ്യിത്ത് വസതിയിലെത്തിച്ചത്. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദുണ്ണി ഹാജി എം എല്‍ എ തുടങ്ങിയവര്‍ വസതിയിലെത്തി.
മലപ്പുറം: ആതുര-സേവന രംഗത്ത് നിറഞ്ഞ് നിന്നിരുന്ന നിസ്വാര്‍ഥനായ ഒരു പൊതുപ്രവര്‍ത്തകനെയാണ് പി എം കെ ഫൈസിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ദഅ്വാ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്‍റേതായ വ്യക്തിത്വം തെളിയിച്ച അദ്ദേഹം തന്‍റെ പ്രശസ്തി തീരെ ആഗ്രഹിച്ചിരുന്നില്ല. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും എന്നും താങ്ങും തണലുമായിരുന്നു അദ്ദേഹം. എളിമയും ലാളിത്യവും മുഖമുദ്രയാക്കിയ പി എം കെയുടെ ജീവിതം തന്നെയായിരുന്നു എറ്റവും വലിയ പ്രബോധനം. നൂറ്കണക്കിന് ആളുകളെ വിശുദ്ധ പ്രസ്ഥാനത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു. പി എം കെ യുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും ഇത് തന്നെയാണ്.
മത-ഭൗതീക രംഗത്ത് അവഗാഹമുള്ള പി എം കെ, വില്യാപ്പള്ളി മാലാറക്കല്‍ ജുമാമസ്ജിദ്, വില്യാപ്പള്ളി കൊളത്തൂര്‍ ജുമാമസ്ജിദ്, പുല്ലാളൂര്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായും കൊണ്ടോട്ടി ബുഖാരി, മര്‍കസ് ആര്‍ട്സ് കോളജ്, വടക്കേക്കാട് ഐ സി എ ഇംഗ്ളീഷ് സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വളര്‍ന്ന് വരുന്ന പുതിയ തലമുറയില്‍ നിന്ന് പ്രബോധകരെ വളര്‍ത്തിയെടുക്കുന്നതില്‍ പി എം കെ ആശ്രാന്ത പരിശ്രമം നടത്തിയിരുന്നു. അതിനായി പി എം കെ ചെയര്‍മാനായ ഐ ആര്‍ ഡി സിയുടെ കീഴില്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. റമസാനിലെ ഒഴിവ് സമയത്ത് വിവിധ ദര്‍സുകളിലും ദഅ്വ കോളജ്കളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ സംസ്ഥാനത്തിന്‍റെ നിരക്ഷരരായ ജനങ്ങളുടെ ഇടയിലേക്ക് പ്രബോധനത്തിനായി അയക്കുക പതിവായിരുന്നു.
തന്‍റെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആദ്ദേഹത്തിന്‍റെ തൂലിക നിരന്തരം ചലിച്ചിരുന്നു. അല്‍ ഇര്‍ഫാദിലൂടെയും സുന്നത്ത്, സുന്നി വോയിസ്, രിസാല, സിറാജ് തുടങ്ങിയവകളിലും അദ്ദേഹം തന്‍റെ ആശയം മറ്റുള്ളവരുമായി പങ്ക് വെച്ചു. മുഹമ്മദ് മുസ്തഫ(സ), തിരുത്തപ്പെടേണ്ട ധാരണകള്‍, ഖുര്‍ആന്‍ സന്ദേശം, മതവും മനുഷ്യനും, ഖുര്‍ആനിലെ വനിതകള്‍ എന്നിങ്ങനെ അമ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സമൂഹം പിന്തള്ളപ്പെട്ടവരെ സംരക്ഷിക്കുന്നതിനായി ഫറോഖ് ചുങ്കത്ത് 'ക്രസന്‍റ് സ്നേഹ സദനം' എന്നൊരു സ്ഥാപനം അദ്ദേഹത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫറോക്ക് ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്‍റ് ഹോസ്പിറ്റല്‍, ആതുര രംഗത്ത് അദ്ദേഹത്തിന്‍റെ സംഭാവനയാണ്.
പി എം കെ ഫൈസിയുടെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും വലിയ സ്ഥാനമാണ് സുന്നി പ്രസ്ഥാനം നല്‍കിയിരുന്നത്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണയക പങ്ക് വഹിച്ച പി എം കെ യുടെ വിയോഗം സുന്നി കൈരളിക്ക് തീരാനഷ്മാണ്.
പ്രധാന ഗ്രന്ഥങ്ങള്‍: വിശ്വാസത്തിന്‍റെ മുഖങ്ങള്‍, മനുഷ്യന്‍ ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്‍റെ തീരങ്ങളില്‍, ഇസ്ലാമും പടിഞ്ഞാറും, ഇസ്ലാമും മതേതരത്വവും, വിശ്വാസത്തിന്‍റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്‍റെ കോടതി, മതം, വിശ്വാസം, ഇസ്ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്കോഡ് ഗാമയും ഇബ്നു മാജിദും, മുസ്ലിം സ്ത്രീ, ജീവനുള്ള ഇസ്ലാം, സകാത്തും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 05/06/2012
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
+ ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
+ ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
+ പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
+ ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്‌റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ COVID-19 flight suspensions: Indian expats from Saudi, Kuwait who are stranded in UAE get free accommodation
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality
Post a Comment