SSF 40th Anniversary Conference, 2013 April 26,27,28 Ernakulam എസ്എസ്എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനം

കരുത്ത് തെളിയിച്ച് വിദ്യാര്‍ഥി റാലി
എസ്എസ്എഫ് സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

കൊച്ചി: അറിവിനെ സമരായുധമാക്കാന്‍ ആഹ്വാനം ചെയ്ത് എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കലൂര്‍ രിസാല സ്ക്വയറില്‍ ഉജ്ജ്വല സമാപനം. ധര്‍മത്തിന്‍റെ കാവല്‍ ഭടന്മാരാകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിന്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ തീര്‍ത്ത പാല്‍ക്കടല്‍ സുന്നി സംഘ ശക്തിയുടെ കരുത്ത് തെളിയിക്കുന്ന മഹാ സംഗമമായി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി സാന്നിധ്യമായി മാറുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

വൈകുന്നേരം നാലു മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ഥി റാലിയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അണി നിരന്ന റാലിയില്‍ യൂണിഫോം ധരിച്ച, പതാകയേന്തിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം കൂടുതല്‍ മിഴിവേകി. സാംസ്കാരിക അധിനിവേശങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയ നിലപാടുകള്‍ക്കെതിരെയും റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി. റാലിക്ക് എസ് എസ് എഫ് നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ് , എന്‍ വി അബ്ദു റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുര്‍റശീദ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഡോ.അലിയ്യുല്‍ ഹാശിമി (യു. എ .ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖത്തീബ് (യു. എ. ഇ), സയ്യിദ് യൂസുഫ് ബുഖാരി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സ്വിദ്ദീഖ് അഹ്മദ്, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘ കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ് ുദുല്‍ കലാം മാവൂര്‍ സ്വാഗതവും കെ കെ ബശീര്‍ നന്ദിയും പറഞ്ഞു. 28/04/2013 
സമരപ്രതിജ്ഞയോടെ പ്രതിനിധി സമ്മേളനത്തിന് സമാപനം 28/04/2013നഗറിന്‍റെ നിറം വെണ്‍മയാണ്; നന്മയുടെ നിറമായ തൂവെള്ള. ആത്മീയതയില്‍ കടഞ്ഞെടുത്ത പ്രസ്ഥാന ബന്ധുക്കള്‍ ശുഭ്രമഞ്ഞു കണക്കെ നഗറില്‍ പരന്നിരിക്കുന്നു. രാപകല്‍ വിജ്ഞാന സദസുകള്‍ പ്രഭചൊരിയുന്നു. ആദര്‍ശത്തിന്‍റെ ആള്‍ രൂപങ്ങളെ വാര്‍ത്തെടുക്കുന്നു. അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്നു.

സമ്മേളനങ്ങള്‍ എങ്ങിനെയായിരിക്കണമെന്നതിന് എന്നത്തേയും മാതൃക. കാലം ഓര്‍മയില്‍ കാത്തു സൂക്ഷിക്കുന്ന മണിച്ചെപ്പായി മാറുകയാണ് ധാര്‍മിക വിദ്യാര്‍ഥികളുടെ ഈ സംഗമം. വിശ്വാസ ദീപ്തിയാണ് ഈ പ്രസ്ഥാനത്തിന്‍റെ കാതല്‍. പോരാട്ട വീര്യമാണ് സംഘടനയുടെ കരുത്ത്. സമ്മേളനം വിളിച്ചോതുന്നതും ഈ സത്യം തന്നെ.
ഓരോ ചുവടുകളും ശ്രദ്ധാ പൂര്‍വം 28/04/2013

ആഴമേറിയ ചര്‍ച്ചകള്‍; അമ്പരപ്പിക്കുന്ന അച്ചടക്കം
കെ എം ബഷീര്‍
രിസാല സ്ക്വയര്‍: ആഴമേറിയ ചര്‍ച്ചകളാല്‍ രിസാല സ്ക്വയര്‍ സമ്പന്നം. ഗഹനമേറിയ പഠനങ്ങളിലൂടെ സമര സഖാക്കള്‍ വരും നാളുകളിലേക്കുള്ള ഊര്‍ജം സംഭരിക്കുകയാണ്. അത്യുഷ്ണത്തിന്‍റെ കാഠിന്യം ഇവരെ തളര്‍ത്തുന്നില്ല. ഒരേമനസുമായി ഒരു ലക്ഷ്യത്തിലേക്ക് സമരമുഖം തുറന്നിരിക്കുകയാണിവര്‍. വിശ്രമത്തിന്‍റെ ഇടവേളകളില്ലാതെ ഗൗരവമായ ഇടപെടലുകള്‍ക്ക് കോപ്പ് കൂട്ടുകയാണ് പ്രതിനിധികള്‍. സമരത്തെ നിര്‍ണയിക്കുകയും അതിന്‍റെ ദിശയും മാര്‍ഗവും നിര്‍വചിക്കുകയുമാണിവിടെ. നിലവിലുള്ള സാഹചര്യം ഇത് അനിവാര്യമാക്കിയിട്ടുണ്ടെന്ന തിരിച്ചറിവിലൂടെയാണ് രിസാല സ്ക്വയറിലെ ചര്‍ച്ചകളുടെ സഞ്ചാരം. പക്വമായ കാഴ്ചപ്പാടിലൂന്നി പുതിയ സമരമാര്‍ഗങ്ങള്‍ ആവിഷ്കരിക്കുകയാണ്. അധര്‍മങ്ങള്‍ക്കും അനീതിക്കുമെതിരെ നിലപാടുകള്‍ ഇല്ലാതിരിക്കുന്നത് അപഹാസ്യമാണെന്ന് സമ്മേളനം ബോധ്യപ്പെടുത്തുന്നു. നിലപാടില്ലായ്മ അരാഷ്ട്രീയമാണെന്നും തിന്മയുമായുള്ള ഒത്തുകളിയാണെന്നും വിളിച്ചുപറയുന്നു. ഈ ഒത്തുകളിക്കെതിരെ സന്ധിയില്ലാസമരം തുടരുമെന്ന് മുന്നറിയിപ്പും നല്‍കുന്നു. പതിനായിരം പ്രതിനിധികള്‍ ഒരുമിച്ചു കൂടിയ സമ്മേളനം കൊച്ചി നഗരവും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. അച്ചടക്കം തന്നെയാണ് സമ്മേളനത്തിന്‍റെ മുഖ്യ ആകര്‍ഷണം. അതിഥികളെയും ആതിഥേയരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഈ ഒരുമയും ഐക്യവും. നേതാക്കളുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന പ്രതിനിധികളുടെ ഇടപെടല്‍ സമ്മേളനത്തെ കൃത്യമായി മുന്നോട്ടുനയിക്കുന്നു. നിശ്ചയിച്ച സമയത്ത് തന്നെ ഓരോ സെഷനും നടക്കുന്നതിന് പ്രതിനിധികളുടെ കൃത്യത സഹായകമാകുന്നുണ്ട്.അടുക്കും ചിട്ടയോടെയുമാണ് എല്ലാ ക്രമീകരണങ്ങളും. സംഘടനാ സംവിധാനത്തിലെ കണ്‍ട്രോള്‍ ബോര്‍ഡും പ്ലാനിംഗ് ബോര്‍ഡും അപ്പപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നു. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് സമ്മേളന നടപടികള്‍ വിലയിരുത്തുന്നു. മാര്‍ഗനിര്‍ദേശം നല്‍കാന്‍ സമുന്നതരായ നേതാക്കള്‍ സമ്മേളന നഗരിയില്‍ തന്നെയുണ്ട്.
ഭക്ഷണ വിതരണത്തിന് പ്രത്യേകം പരിശീലനം നല്‍കിയ വളണ്ടിയര്‍ സംഘമുണ്ട്. സമ്മേളന ഹാളിനടുത്ത് തന്നെ നിസ്കരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയങ്ങളില്‍ തന്നെ ഘട്ടംഘട്ടമായി നിസ്കാരം നടക്കുന്നു. അംഗശുദ്ധി വരുത്താനും പ്രാഥമിക കര്‍മ്മങ്ങള്‍ക്കുമെല്ലാം വിപുലമായ ക്രമീകരണങ്ങള്‍.
സമ്മേളനങ്ങള്‍ കണ്ട് പരിചയിച്ചവരാണ് കൊച്ചിക്കാര്‍. എന്നാല്‍, ഇങ്ങനെയൊന്ന് ആദ്യമാണെന്ന് കണ്ടവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മാറി നിന്ന് സമ്മേളനം വീക്ഷിക്കുന്നവര്‍ അധികം വൈകാതെ ആതിഥേയരാകുന്നു. കൊച്ചി നഗരം ഈ സമ്മേളനം ഏറ്റെടുക്കുകയാണ്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഇന്നത്തെ റാലിയും പൊതുസമ്മേളനവും കാണാനും അനുഭവിക്കാനും കാത്തിരിക്കുകയാണിവര്‍.
സമരത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം നാരിഴ കീറി ചര്‍ച്ച ചെയ്യുകയാണ് സമ്മേളനത്തിലെ ഓരോ സെഷനും. സംഘശക്തിയുടെ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണത്തോടെയാണ് ഇന്നലെ രിസാല സ്ക്വയര്‍ ഉണര്‍ന്നത്. ഗുരുമുഖം സെഷനില്‍ 'അറിവ് ഉണര്‍വിന്‍റെ ആയുധം' എന്ന വിഷയത്തില്‍ പ്രതിനിധികള്‍ക്ക് കാന്തപുരം വിശദമായ ക്ലാസെടുത്തു. സമസ്തയുടെ സമുന്നതരായ നേതാക്കളും ഗുരുമുഖത്തിലെത്തി. പി എ ഹൈദ്രൂസ് മുസ്ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്ലിയാര്‍, പി ഹസന്‍ മുസ്ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി തുടങ്ങിയവര്‍ ഈ സെഷനില്‍ സാന്നിധ്യമറിയിച്ചു.
സമരത്തിന്‍റെ പാഠവും ചരിത്രവും അയവിറക്കിയ പഠനമായിരുന്നു രണ്ടാമത് സെഷന്‍. പാറ്റ്ന സര്‍വകലാശാല പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്ലിയാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ വിഷയാവതരണം നടത്തി. എം മുഹമ്മദ് സ്വാദിഖ് ആമുഖ ഭാഷണം നടത്തി. മാധ്യമ രംഗത്തെ പ്രമുഖര്‍ അണിനിരന്ന മാധ്യമ സെമിനാര്‍ സമ്മേളനത്തിലെ വേറിട്ട അനുഭവമായി. എന്‍ എസ് മാധവന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, തോമസ് ജേക്കബ്, ജോണി ലുക്കോസ്, അഡ്വ. എ ജയശങ്കര്‍, എം പി ബഷീര്‍, ടി കെ അബ്ദുല്‍ഗഫൂര്‍ തുടങ്ങിയവരാണ് മാധ്യമ സെമിനാറില്‍ അണിനിരന്നത്.
അറിവിന്‍റെ സാമൂഹിക ശാസ്ത്രമാണ് തുടര്‍ന്ന് വിശകലനവിധേയമാക്കിയത്. വിദ്യാഭ്യാസ പണ്ഡിതര്‍ക്കൊപ്പം വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ഈ സെഷനില്‍ അണിനിരന്നു. 28/04/2013
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
സമ്മേളന വേദിക്ക് മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ ബലൂണ്‍
രിസാല സ്ക്വയറിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ അഡ്വ. എ.കെ ഇസ്മാഈല്‍ വഫ 22/04/2013
എറണാകുളം രിസാല സ്ക്വയറില്‍ 40 പതാകകള്‍ ഉയര്‍ന്നപ്പോള്‍  22/04/2013
പൊന്നാനി
--------------------------------------------------------------------
എസ് എസ് എഫ് സമ്മേളനപ്പെട്ടി; ഒന്നാം സ്ഥാനം ഒ.കെ പാറ, തഅ്ലീം കാമ്പസ് യൂണിറ്റുകള്‍ക്ക്

മലപ്പുറം: സമരപോരാട്ടങ്ങളുടെ നേര്‍കാഴ്ചയായ് എസ് എസ് എഫ് സമ്മേളനപ്പെട്ടികളില്‍ ഒ.കെ പാറ യൂണിറ്റും, തഅലീം കാമ്പസ് യൂണിറ്റും കരസ്ഥമാക്കി. സംഘ ശക്തിയുടെ അണമുറിയാത്ത പ്രവാഹമായി ജില്ലയിലെത്തിയ 1500 പെട്ടികളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. യൂണിറ്റുകളിലും, സ്ഥാപനങ്ങളിലും, പള്ളികളിലുമായി സ്ഥാപിച്ച പെട്ടികളാണ് മഞ്ചേരിയില്‍ സംഗമിച്ചത്. ആശയ സമ്പുഷ്ടിയിലും, ആകര്‍ഷണീയതയിലും ഒന്നാം സ്ഥാനം താനൂര്‍ ഡിവിഷനിലെ ഒ.കെ പാറ യൂണിറ്റ് നേടി, കൊണ്ടോട്ടി ഡിവിഷനിലെ കൊട്ടപ്പുറം, കോട്ടക്കല്‍ ഡിവിഷനിലെ പെരുമണ്ണ യൂണിറ്റുകള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിരൂരങ്ങാടി ഡിവിഷനിലെ ചുള്ളിപ്പാറ, അച്ചനമ്പലം, പി.എം ചിന, കുണ്ടൂര്‍, അത്താണിക്കല്‍, കൊടക്കല്ല്, വളാഞ്ചേരി ഡിവിഷനിലെ വെട്ടിച്ചിറ, അരീക്കോട് ഡിവിഷനിലെ വിളയില്‍, താനൂര്‍ ഡിവിഷനിലെ ഇട്ടിലാക്കല്‍, കോട്ടക്കല്‍ ഡിവിഷനിലെ വടക്കേതല എന്നീ യൂണിറ്റുകള്‍ ഏ പ്ലസ് ഗ്രേഡ് നേടി.
സാമ്പത്തിക സ്വരൂപണത്തില്‍ പരപ്പനങ്ങാടി തഅലീം കാമ്പസ് ഒന്നാം സ്ഥാനവും, വളാഞ്ചേരി ഡിവിഷനിലെ വട്ടപറമ്പ്, എടക്കുളം യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. പരപ്പനങ്ങാടി തഅലീം കാമ്പസ് യൂണിറ്റ് സമ്മേളനപ്പെട്ടിക്ക് ഇത് ഇരട്ടി മധുരമാണ് നല്‍കുന്നത്. 2006ല്‍ മദീന മഖ്ദുമില്‍ നടത്തിയ ജില്ലാ സമ്മേളന പെട്ടിയിലും സാമ്പത്തിക സ്വരൂപണത്തില്‍ തഅ്ലീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ജില്ലയിലെ 1500 സമ്മേളന പെട്ടികളള്‍ ആശയ വിപുലത കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. സമരങ്ങളുടെ ആശയതലത്തിലുള്ളതായിരുന്നു കൂടുതല്‍ പെട്ടികളും. നിര്‍മ്മാണ ചാരുതയിലും, ആകര്‍ഷണീയതയിലും ചരിത്ര സ്മാരകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. 1921 ലെ വാഗണ്‍ ട്രാജഡി അവതരിപ്പിച്ച സമ്മേളനപ്പെട്ടി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആദിവാസി കോളനിയിലെ ഏറുമാടത്തിന്  രണ്ടാം സ്ഥാനം. കടലിലെ തിരമാലകളോട് പൊരുതുന്ന ഉരുവിന്‍റെ മാതൃകക്കാണ് മൂന്നാം സ്ഥാനം. ചരിത്രം ഉറങ്ങുന്ന സ്മൃതി കുടീരങ്ങല്‍, പുരാതന മസ്ജിദുകള്‍, സമ്മേളന ഗാനം ആലപിക്കുന്നവ, സാറ്റലൈറ്റ് ഉപഗ്രഹങ്ങള്‍, തുടങ്ങിയ വ്യത്യസ്തത പുലര്‍ത്തുന്ന സമ്മേളന പെട്ടികളാണ് മഞ്ചേരിയിലെത്തിയിരുന്നത്. അവാര്‍ഡിന് അര്‍ഹരായ പെട്ടികള്‍ക്ക് ജാഗരണ സമ്മേളന സമാപന നഗരിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹമായ പെട്ടികള്‍ ഏപ്രില്‍ 26, 27, 28 എറണാകുളം രിസാല സ്ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.11/04/2013
ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം

നാല്‍പതാണ്ടിന്‍റെ വിപ്ലവ മുദ്രകളുമായി സമരമരം സജ്ജീവമാകുന്നു
മലപ്പുറം: എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി യൂണിറ്റുകളില്‍ സ്ഥാപിച്ച സമരമരം വിപ്ലവ മുദ്രകളാല്‍ ആവേശം പകരുന്നു. 1973 ഏപ്രല്‍ ഒന്നിന് രൂപീകൃതമായ എസ് എസ് എഫ് കൈരളിയുടെ കൈതലത്തില്‍ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പോരാട്ടങ്ങളും സമരങ്ങളും കൊണ്ട് കഴിഞ്ഞ കാലങ്ങള്‍ വിപ്ലവാത്മകമായ മുന്നേറ്റമാണ് സാധ്യമാക്കിയത്. പാലപ്പറ്റ പള്ളിമോചനം, അറബി പാഠ പുസ്തക വഹാബി വത്കരണം, പാന്‍മസാല വിരുദ്ധ കാമ്പയിന്‍, മദ്യവിരുദ്ധ സമരം തുടങ്ങിയ അനവതധി സമരങ്ങള്‍ എസ് എസ് എഫ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഇന്നും നിര്‍മ്മാണാത്മക സമരങ്ങളാണ് എസ് എസ് എഫ് ചെയ്യുന്നത്. 08/04/2013
എസ് എസ് എഫ് മാരായമംഗലം യൂനിറ്റ് തച്ചങ്ങാട് സ്ഥാപിച്ച സമരമരം Luqman Vilathur
എസ് എസ് എഫ് അന്തമാന്‍ സെന്‍റര്‍ ഐടീം Mohammed Musthafa A. 01/04/2013
---------------------------------------------------------------
എസ് എസ് എഫ് നാല്‍പതാം വാര്‍ഷികം
ബസ്സ്റ്റാന്‍റ് റീഡിംഗ് പോയിന്‍റ് ജനശ്രദ്ധയേറുന്നു
പാണ്ടിക്കാട്
മലപ്പുറം: സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക ഉപഹാരമായി സമര്‍പ്പിക്കുന്ന റീഡിംഗ് പോയിന്‍റില്‍ ആയിരങ്ങളാണ് എത്തുന്നത്. ജില്ലയിലെ വായനപ്രേമികള്‍ക്ക് ഏറെ ഉപകാരമായപ്രദമായ രീതിയിലാണ് പോയിന്‍റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍, പുസ്തകങ്ങള്‍, എന്നിവ ലഭിക്കുന്ന റീഡിംഗ് പോയിന്‍റുകള്‍ സെക്ടര്‍ കമ്മിറ്റികള്‍ക്ക് കീഴിലാണ് നടന്നുവരുന്നത്. ജില്ലയിലെ ബസ് സ്റ്റാന്‍റ്, ബസ് സ്റ്റോപ്പ് എന്നിവ കേന്ദ്രീകരിച്ചാണ് റീഡിംഗ് പോയിന്‍റ് ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തിന്‍റെ ഉപഹാരമായി വരും ദിവസങ്ങളില്‍ യൂണിറ്റുകളിലും റീഡിംഗ് പോയിന്‍റുകളും, റീഡിംഗ് റൂമുകളും വരും. സമ്മേളന സ്വാഗതസംഘ ഓഫീസുകളില്‍ റീഡിംഗ് പോയിന്‍റുകള്‍ യൂണിറ്റ് കമ്മിറ്റി സജ്ജീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ജില്ലാ ഭാരവാഹി മീറ്റിംഗില്‍ എ. ശിഹാബുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദ്ശാഫി സ്വാഗതവും, എം. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. 01/04/2013
എസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പെട്ടി വരവില്‍ ഒന്നാം സ്ഥാനം നേടിയ കരുവമ്പൊയില്‍ യൂനിറ്റ് സമ്മേളനപ്പെട്ടി 31/03/2013
------------------------------------------------
കാസര്‍കോടിന് കൗതുക കാഴ്ച ഒരുക്കി
എസ് എസ് എഫ് പെട്ടി വരവ്
കാസര്‍കോട്: മാരിവില്ലഴകും ധര്‍മപതാക വാഹകരുടെ ആവേശവും സംഗമിച്ച എസ് എസ് എഫ് കാസര്‍കോട് ജില്ലാ പെട്ടിവരവ് കാഴ്ചയുടെ പുതിയ സൗന്ദര്യമൊരുക്കി. ചരിത്രത്തെ ഓര്‍മിപ്പിക്കും തരത്തില്‍ രൂപങ്ങള്‍ നഗരത്തില്‍ സ്പീഡ് വേ ഇന്‍ ഗ്രൗണ്ടില്‍ നിരന്നു. പാഴ് വസതുക്കളും കര കൗശല വസ്തുക്കളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ പെട്ടി നിര്‍മിച്ചത്. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളിലെ വേറിട്ട കാഴ്ചയായിരുന്നു സമ്മേളന പെട്ടികള്‍. ജില്ലയിലെ 6 ഡിവിഷനുകളിലെ നാനൂറോളം യൂനിറ്റുകളില്‍ സ്ഥാപിച്ച പെട്ടികളുമായാണ് പ്രവര്‍ത്തകര്‍ കാസര്‍കോട്ടേക്ക് ബൈക്കുകളില്‍ ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കുകളിലായി എത്തിച്ച പെട്ടികളുമായി പ്രവര്‍ത്തകര്‍  നഗരം ചുറ്റിയാണ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. പെട്ടികളുടെ മനോഹാരിത ആസ്വദിക്കാന്‍ നാട്ടുകാരും പ്രവര്‍ത്തകരും എത്തിയതോടെ നഗരി നിറഞ്ഞ് കവിഞ്ഞു.  ജില്ലയില്‍ ഇദം പ്രഥമായി നടന്ന പെട്ടി വരവ് വീക്ഷീക്കാന്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ട നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
തീര്‍ത്തും അച്ചടക്കത്തോടെയും നിയമങ്ങള്‍ പാലിച്ചും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലി സമൂഹത്തിന്‍റെ പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. നഗരത്തില്‍ എത്തിയ പെട്ടി യാത്രയെ നേതാക്കളും പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ റസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.എം.എ ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹനീഫ് പടുപ്പ, അശ്റഫ് കരിപ്പോടി, മുനീര്‍ സഅദി നെല്ലിക്കുന്ന്. നാസിര്‍ ബന്താട്, അബ്ദുല്‍ റഹീം സഖാഫി, ജമാലുദ്ദീന്‍ സഖാഫി, റഫീഖ് സഖാഫി ചേടിക്കുണ്ട്, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സ്വാഗതവും സിദ്ധീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു. 30/03/2013
----------------------------------------------------
മാരിവില്ലഴകില്‍ മലപ്പുറം ജില്ലാ പെട്ടിവരവ്
മലപ്പുറം: മാരിവില്ലഴകും ധര്‍മപതാക വാഹകരുടെ ആവേശവും സംഗമിച്ച എസ് എസ് എഫ് മലപ്പുറം ജില്ലാ പെട്ടിവരവ് കാഴ്ചയുടെ പുതിയ സൗന്ദര്യമൊരുക്കി. ചരിത്രത്തെ ഓര്‍മിപ്പിക്കും തരത്തില്‍ മമ്പുറം, പൊന്നാനി പള്ളികളുടെയും വാഗണ്‍ ട്രാജഡിയുടെയും കൂറ്റന്‍ വഞ്ചികളുടെയുമെല്ലാം രൂപങ്ങള്‍ മഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിരന്നു. ജില്ലയിലെ 14 ഡിവിഷനുകളിലെ ആയിരത്തി അഞ്ഞൂറോളം യൂനിറ്റുകളില്‍ സ്ഥാപിച്ച പെട്ടികളുമായാണ് പ്രവര്‍ത്തകര്‍ മഞ്ചേരിയിലേക്ക് ബൈക്കുകളില്‍ ഒഴുകിയെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കുകളിലായി എത്തിച്ച പെട്ടികളുമായി പ്രവര്‍ത്തകര്‍ മഞ്ചേരി നഗരം ചുറ്റിയാണ് നഗരിയിലേക്ക് പ്രവേശിച്ചത്. പെട്ടികളുടെ മനോഹാരിത ആസ്വദിക്കാന്‍ നാട്ടുകാരും പ്രവര്‍ത്തകരും കൂടിയെത്തിയതോടെ നഗരി നിറഞ്ഞ് കവിഞ്ഞു. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി സംഘടനാ നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ്, സ്വാദിഖ് വെളിമുക്ക്, ബശീര്‍ പറവന്നൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വി പി എം ഇസ്ഹാഖ്, നാസര്‍ ഹാജി, ഒ എം എ റശീദ്, എം എ മജീദ്, കെ സൈനുദ്ദീന്‍ സഖാഫി തുടങ്ങിയവരും എത്തിയിരുന്നു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സമരമാണ് ജീവിതം എന്ന പ്രമേയവുമായി അടുത്ത മാസം 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായാണ് പെട്ടി വരവ് സംഘടിപ്പിച്ചത്. 30/03/2013
കേരളത്തിന്‍റെ അതിര്‍ത്തിയായ ഇര്‍ഷാദ് നഗര്‍ യൂനിറ്റ് സ്ഥാപിച്ച എസ് എസ് എഫ് സമ്മേളന പ്രചാരണ ബോര്‍ഡ് 25/03/2013

കടല്‍പരപ്പില്‍ ആവേശത്തിര തീര്‍ത്ത് എസ് എസ് എഫ് ജലയാത്ര
തിരൂര്‍ കൂട്ടായി അഴിമുഖത്ത് നിന്ന് ആരംഭിച്ച എസ് എസ് എഫ് മലപ്പുറം ജില്ലാ ജലയാത്ര പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു
22/03/2013
എസ് എസ് എഫ് മലപ്പുറം ജില്ലാ നേതാക്കള്‍ എറണാകുളം സിറ്റിയില്‍ നടത്തിയ മിന്നല്‍ പ്രകടനം 20/03/2013
എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാര്‍ഥം ഡിവിഷന്‍ സെക്രട്ടറി ഫൈസല്‍ കൂടല്ലൂര്‍ പടിഞ്ഞാറങ്ങാടിയില്‍ നടത്തിയ ഒറ്റയാള്‍ പ്രകടനം 18/03/2013
മഞ്ചേശ്വരം മളഹറില്‍ സ്ഥാപിച്ച സമ്മേളനപ്പെട്ടി 15/03/2013
എസ് എസ് എഫ് മലപ്പുറം ജില്ലാ ലീഡേഴ്സ് റാലി 03/03/2013

പെരിന്തല്‍മണ്ണയെ പ്രകമ്പനം കൊള്ളിച്ച്
എസ് എസ് എഫ് ജില്ലാ ഐ ടീം റാലി
പെരിന്തല്‍മണ്ണ: ധര്‍മ വഴിയില്‍ യുവത്വത്തിന്‍റെ കരുത്തറിയിച്ച് എസ് എസ് എഫ് ജില്ലാ ഐ ടീം റാലി പെരിന്തല്‍മണ്ണ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26,27,28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി തിരഞ്ഞെടുത്ത നാല്‍പതിനായിരം യുവാക്കളുടെ സന്നദ്ധ സേനയാണ് ഐടീം കേഡറ്റ്. അധര്‍മ്മത്തിനെതിരെ പോരാടുന്ന സമരസജ്ജരായ യുവാക്കളെയാണ് സംഘടന സൃഷ്ടിച്ചെടുക്കുന്നത്. മനുഷ്യത്വം മരവിച്ച ആധുനികതക്ക്  നന്മയുടെ തിരിനാളമാണ് എസ് എസ് എഫ് കൊളുത്തിവെക്കുന്നത്. ഇന്നലെ വൈകുന്നേരം പെരിന്തല്‍മണ്ണ തറയില്‍ ബസ്സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജില്ലയിലെ ജില്ലാ ഐടീം അംഗങ്ങള്‍, 134 സെക്ടറിലെ ഗ്രീന്‍ കേഡറ്റ് ഐടീം, 50 കാമ്പസുകളിലെ ബ്ലൂ കേഡറ്റ് ഐടീം, 100 മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈറ്റ്‌് കേഡറ്റ് ഐടീം എന്നിങ്ങനെ പതിനായിരം പേര്‍  റാലിയില്‍ അണി നിരന്നു. ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കിയ റാലി മനഴി ബസ്സ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു. പെരിന്തല്‍മണ്ണ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലയിലെ പ്രാസ്ഥാനിക നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പൊന്മള മുഹ്യിദ്ധീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, തിരൂര്‍ക്കാട് അഹമ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, കെ എം.എ റഹീം സാഹിബ്, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, മുഹമ്മദ് പറവൂര്‍, പി.എം മുസ്തഫ മാസ്റ്റര്‍, പി.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ബാവ മുസ്ലിയാര്‍ ക്ലാരി, എന്‍.എം സ്വാദിഖ് സഖാഫി, എം. മുഹമ്മദ് സ്വാദിഖ്, ബഷീര്‍ പറവന്നൂര്‍ തുടങ്ങിയ നേതാക്കള്‍ റാലിയെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് നടന്ന ഐടീം സമ്പൂര്‍ണ സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍വി അബ്ദുറസാഖ് സഖാഫി സന്ദേശം പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാപ്രസിഡന്‍റ് എ ശിഹാബുദ്ദീന്‍ സഖാഫി, ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ്ശാഫി, ട്രഷറര്‍ എം ദുല്‍ഫുഖാറലി സഖാഫി, വൈസ് പ്രസിഡന്‍റുമാരായ സയ്യിദ് മുര്‍തളാ തങ്ങള്‍, ഫക്റുദ്ദീന്‍ സഖാഫി, സെക്രട്ടറിമാരായ ടി എ നാസര്‍, എം അബ്ദുര്‍റഹ്മാന്‍, എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. 02/03/2013

എസ് എസ് എഫ് പ്രതിഷേധം ആളിക്കത്തി
ജില്ലയിലെ രണ്ട് മദ്യ വില്‍പ്പനശാലകള്‍ അടപ്പിച്ചു
എസ് എസ് എഫ് ബാര്‍ ഉപരോധം തിരൂരില്‍ പോലീസ് തടയുന്നു
പൊന്നാനിയില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ മദ്യവില്‍പ്പന തടഞ്ഞപ്പോള്‍
മലപ്പുറം:  പുതുവര്‍ഷത്തേലേന്ന് എസ് എസ് എഫ് ജില്ലയിലെ മദ്യവില്‍പന ശാലകള്‍ക്ക് മുമ്പില്‍ നടത്തിയ ഉപരോധ സമരത്തില്‍ പ്രതിഷേധം ആളിക്കത്തി.  ജില്ലയിലെ രണ്ട് മദ്യവില്‍പ്പനശാലകളിലെ കച്ചവടം എസ് എസ് എഫ് ഇടപ്പെട്ട് അവാസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റ് വഴി വില്‍പ്പന നടന്ന തിരൂരും പൊന്നാനിയിലുമാണ് എസ് എസ് എഫ് തിങ്കളാഴ്ച മൂന്ന്മണി മുതല്‍ സമര രംഗത്തിറങ്ങിയത്.  തിരൂര്‍ റിംഗ് റോഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി തിരൂര്‍  ബീവറേജ് ഔട്ട്ലെറ്റിന് മുമ്പിലും പൊന്നാനിയില്‍ ചമ്രവട്ടം ചന്തപ്പടി സുന്നി മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി ബീവറേജ് ഔട്ട്ലെറ്റിന് മുമ്പിലും സമാപിച്ചു. പ്രതിഷേധത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം തീര്‍ത്തത്.   പുതു വര്‍ഷ പുലരിയില്‍ കോടി കണക്കിന് രൂപയുടെ മദ്യവില്‍പ്പനയാണ് മലപ്പുറത്ത് നടക്കുന്നത്.  ആഘോഷ ദിനങ്ങളില്‍ സന്തോഷംകൊണ്ട് നിറക്കുന്നതിന് പകരം ജീവിതകാലം മുഴുക്കെ കയ്പുനീര്‍ കുടിക്കേണ്ട ധാരുണമായ സാഹചര്യത്തിലാണ് എസ് എസ് എഫ് പ്രതിഷേധ സമരം തീര്‍ത്തത്. സമ്പൂര്‍ണ മദ്യനിരോധനം യാഥാര്‍ഥ്യമാക്കാന്‍ വരും ദിനങ്ങളില്‍ ചിട്ടയാര്‍ന്ന കര്‍മ പദ്ധതികളുമായി എസ് എസ് എഫ് മുന്നോട്ട് ഇറങ്ങും.   പൊന്നാനിയില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി ഉപരോധം ഉദ്ഘാടനം ചെയ്തു. സി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. എ പി ബഷീര്‍ ചെല്ലക്കൊടി, ജില്ലാ പ്രസിഡന്‍റ് സൈനുദ്ദീന്‍ സഖാഫി, വി കെ മുഹമ്മദ് ശാഫി, ശിഹാബുദ്ദീന്‍ സഖാഫി, സി കെ എം ഫാറൂഖ്, മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് സിദ്ദീഖ് മൗലവി അയിലക്കാട്, മുജീബുര്‍റഹ്മാന്‍ വടക്കേമണ്ണ  ഉപരോധത്തിന് നേതൃത്വം നല്‍കി
തിരൂരില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം ഉപരോധം ഉദ്ഘാടനം ചെയ്തു.  മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ പ്രഭാഷണം നടത്തി. സി കെ ശക്കീര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എം മുഹമ്മദ് സ്വാദിഖ്, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുര്‍റഹ്മാന്‍, സി കെ അബ്ദുറഹമാന്‍ സഖാഫി നേതൃത്വം നല്‍കി. 31/12/2012

SSF blocks many liquor retail centres in Kerala ahead of New Year celebrations
Malappuram: The  Sunni Students Federation [SSF] - put up a different protest this time by blocking many retail outlets of the Kerala Beverages Corporation all across the state. The protests was most effective in towns like Malappuram and Ponnani of the Malappuram district, though retail outlets in other district too were not spared. The beverages outlets at Thrissur, Kasargod and Palakkad districts too were shutdown on protest by the Sunni students’ wing.
The SSF workers marched to the liquor outlets by around five in the evening and turned successful in keeping the shutters down, preventing many from celebrating New Year in a manner they cherished to. The SSF rallies were well attended by youths and the organisational leaders were successful in keeping the rallies peaceful until the end without even causing any sought of damage to the public properties; except for the traffic got blocked at many places like the road in front of the Chamravattom beverage Corporation outlet.TwoCircles.net 01/01/2013
--------------------------------------------------------------------------------
ധര്‍മ സ്നേഹികള്‍ക്ക് രിസാല സ്ക്വയറിലേക്ക് സ്വാഗതം
വി. അബ്ദുല്‍ ജലീല്‍ സഖാഫി
മാസങ്ങള്‍ നീണ്ടുനിന്ന വൈവിധ്യവും സ്യഷ് ടിപരവുമായ പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് ശനിയാഴ്ച രിസാല സ്ക്വയറില്‍ പതാക ഉയരൂകയാണ്. ധാര്‍മികതയിലൂന്നിയ സമര പരിപാടികളുടെ അനിവാര്യത കേരളീയ സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനൂള്ള സജീവമായ ഇടപെടലുകളായിരുന്നു സമ്മേളന പ്രചാരണ പരിപാടികള്‍.

നിലവിലുള്ള സാമൂഹിക ക്രമത്തിന്‍റെ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളാണ് സമരങ്ങള്‍. ആധുനിക സമൂഹിക വ്യവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന അപമാനവീകരണം മനൂഷ്യജിവിതവും സാമൂഹിക സുരക്ഷിതത്വവും അപകടപ്പെടുത്തുകയാണ്. മനൂഷ്യന്‍റെയും പ്രക്യതിയുടെയും നിലനില്‍പ്പിന് അനൂവര്‍ത്തിക്കേണ്ട പെരൂമാറ്റച്ചട്ടങ്ങളുടെ വേരറുക്കലും അരാജകത്വവും അസ്വാദനവും ജീവിതലക്ഷ്യമാക്കിയുള്ള തലമുറയുടെ സ്യഷ്ടിപ്പുമാണ് ആഗോളവത്കരണ കാലം ലക്ഷ്യം വെക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യയും വികാസം സമ്മാനിച്ച പുരോഗതിയും അതിവൈദഗ്ധ്യത്തോടെ തിന്മയുടെ വഴിയില്‍ പരീക്ഷിക്കപ്പെടുന്ന യന്ത്രകാലത്തെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവിതം ക്ഷണികമാണെന്നും ക്ഷണികമായ ജീവിതത്തില്‍ ലഭ്യമായ അവസരങ്ങള്‍ പരമാവധി ആസ്വദിച്ച് തീര്‍ക്കണമെന്നുമാണ് മിക്കവാറും മാധ്യമങ്ങള്‍ പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് വരുമ്പോള്‍ പ്രകൃതിയിലെ വിഭവങ്ങളും ബന്ധങ്ങളും നിയന്ത്രണമില്ലാത്തവിധം ചൂഷണം ചെയ്യുന്നത് പാപമല്ലാതായി വരികയാണ്. ആധുനിക ജീവിതത്തിന്‍റെ ധാര്‍മിക താളം നശിപ്പിക്കുന്ന മുഴുവന്‍ തിന്‍മയും ക്രമാതീതമായി വര്‍ധിച്ചുവരുന്നതിവിടെയാണ്.

മദ്യവും മയക്കുമരുന്നും ലഹരിയും സംഘര്‍ഷങ്ങളും ഗുണ്ടാ വിളയാട്ടങ്ങളുമെല്ലാം മേല്‍പറഞ്ഞ നിലപടുകളെ സജീവമാക്കുകയാണ്. മണ്ണും പെണ്ണും വെള്ളവും കഴിയുമെങ്കില്‍ വായുപോലും കമ്പോളച്ചരക്കാകുമ്പോഴും അവയുടെ മൂല്യവും ധാര്‍മികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അപ്രധാനങ്ങളായി മാറ്റിനിര്‍ത്തപ്പെടുകായാണ്. ക്രമരഹിതമായി വര്‍ധിച്ചുവരൂന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ നിര്‍ണിമേശരായി നില്‍ക്കാന്‍ നമുക്ക് കഴിയുമോ?

ഇല്ലെന്ന് തീര്‍ത്തുപറയുകയാണ് എസ് എസ് എഫ്. സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തിലൂടെ മുഴുവന്‍ അധാര്‍മികതക്കുമെതിരെ തുറന്ന പോരാട്ടത്തിനുള്ള പോര്‍നിലങ്ങളാണ് സംഘടന തുറന്നുവെച്ചത്. തിന്‍മക്കെതിരായ പോരാട്ടം അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദാണെന്നാണല്ലോ മതപാഠം. തിന്‍മ അപ്രമാദിത്വം നേടാന്‍ ശ്രമിക്കുന്ന കാലത്ത് സ്വത്വമുയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെ പ്രാധാന്യം തിരെ ചെറുതല്ല. അസാന്‍മാര്‍ഗികതയുടെ ഈയൊരൂ സാഹചര്യത്തിലും നന്‍മയുടെ പ്രകാശം പൊഴിക്കാന്‍ കെല്‍പ്പുള്ള പരശതം പ്രവര്‍ത്തകരുടെ സഷ്ടിപ്പായിരുന്നു എസ് എസ് എഫിന്‍റെ സമരങ്ങളില്‍ പ്രധാനം. ഐടീം രൂപവത്കരണത്തിലൂടെ വരുംകാലത്ത് സ്വജീവിതം കൊണ്ട് ധാര്‍മിക വിപ്ളവത്തിന്‍റെ പ്രകാശം പരത്തുന്ന നാല്‍പതിനായിരം സമരഭടന്‍ മാരെയാണ് എസ് എസ് എസ് നാടിന് സമര്‍പ്പിക്കുന്നത്. സമരം ഒരു രാഷ്ട്രീയായുധം മാത്രമായി തെറ്റിദ്ധരിച്ച ഒരുജനാധിപത്യ സമൂഹമാണ് നമ്മുടേത്. നശീകരണവും അതിക്രമങ്ങളുമാണ് ഒരു സമൂഹത്തിന്‍റെ ജയപരാജയങ്ങളെയും വാര്‍ത്താപ്രാധാന്യത്തെ പോലും നിര്‍ണ്ണയിച്ചുപോന്നത്. സാമൂഹിക മാറ്റത്തിനും മൂല്യങ്ങളുടെ പുന:സ്ഥാപനത്തിനും വേണ്ടിയുള്ള മാതൃകാ സമരങ്ങള്‍ തിരസ്കൃതമാകൂന്ന മാധ്യമ സമൂഹത്തിലാണ് എസ് എസ് എഫ് സമരത്തെ പുനര്‍നിര്‍വചിച്ചത്. ധാര്‍മികത, സാമൂഹികത, സുരക്ഷിതത്വം, അഴിമതി രഹിത സമൂഹം, കൊള്ളക്കും കൊലക്കുമെതിരായ മനോഭാവം സൃഷ്ടിക്കല്‍, പ്രകൃതി ചൂഷണം, സാമ്പത്തിക അരാജകത്വം, ഭരണകൂട ഭീകരത തുടങ്ങിയ വിഷയങ്ങളില്‍ പക്ഷം ചേര്‍ന്നുള്ള സ്വാഭാവിക രാഷ്ട്രീയ സമരങ്ങളെയാണ് എസ് എസ് എഫ് തകിടം മറിച്ചത്. കഴിഞ്ഞ കുറേ കാലങ്ങളായി കേരളം ഈ പ്രചാരണച്ചൂട് കൗതുകപൂര്‍വ്വം വീക്ഷിക്കുകയായിരുന്നു. വൈവിധ്യമാര്‍ന്ന പ്രചാരണങ്ങള്‍, മാതൃകയായ സമരരീതികള്‍, മദ്യമടക്കമുള്ള സാമൂഹിക തിന്‍മകള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം, ചതിക്കൂഴിക്കെതിരെ ജാഗ്രത്തായ നിര്‍ദേശങ്ങള്‍ കൈമാറിയ രക്ഷാകര്‍തൃ ബോധവത്കരണ ക്ളാസുകള്‍, പൊതുയോഗങ്ങള്‍ തുടങ്ങി വിവിധ പദ്ധതികളിലൂടെ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും മാനവികതയുടെയും ധാര്‍മികതയുടെയും സന്ദേശമറിയിക്കാന്‍ എസ് എസ് എഫിനായി എന്നത് അഭിമാനകരമാണ്.

ശനിയാഴ്ച സമ്മേളത്തിന് ഔപചാരികമായി തുടക്കമാകൂകയാണ്. നന്‍മയെ സ്നേഹിക്കുകയും ധാര്‍മിക സമൂഹത്തെ തിരിച്ച് പിടിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന എല്ലാ സഹകാരികളെയും ഞങ്ങള്‍ എറണാകുളം രിസാല സ്ക്വയറിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘടനയുടെ വളര്‍ച്ചയുടെയും മുന്നേറ്റത്തിന്‍റെയും വിളംബരമായി 40 പതാകകള്‍ സമ്മേളന നഗരിയിലുയര്‍ന്നു. ഈ നാല്‍പത് പതാകകള്‍ കേരള മുസ്ലിംകളുടെ ചരിത്ര ബോധത്തെയും വിപ്ളവ മുദ്രകളെയും ത്രസിപ്പിക്കുന്നവയാണെന്നും ചേര്‍ത്തു പറയേണ്ടതുണ്ട്.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും ആത്മീയ മുന്നേറ്റത്തിന്‍റെയും മുസ്ലിംനവോഥാനത്തിന്‍റെയും  ചരിത്ര ശേഷിപ്പുകള്‍ ജ്വലിച്ചുനില്‍ക്കുന്ന 40 കേന്ദ്രങ്ങളില്‍ നിന്നാണ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാകകള്‍ കൊണ്ടുവന്നത്. കേരളത്തിലെ മുസ്ലിം മുന്നേറ്റത്തിന്‍റെയും ആത്മീയ ബോധത്തിന്‍റെയും സംഘടനാ ശാക്തീകരണത്തിന്‍റെയും പ്രഭവകേന്ദ്രങ്ങളുടെ തണല്‍ രിസാല സ്ക്വയറിനെ ധന്യമാക്കും.

സംസ്ഥാന ദേശീയ പാതയിലൂടെ 860 കിലോമീറ്റര്‍ കാല്‍നടയായാണ് സമ്മേളന ഐടീം അംഗങ്ങള്‍ പതാകകള്‍ രിസാല സ്ക്വയറില്‍ എത്തിച്ചത്. ഇത് കേരളത്തിലെ സംഘടനകളുടെ പ്രചാരണ ചരിത്രത്തില്‍ നവ്യാനൂുഭവമാണ്.

എസ് എസ് എഫിന്‍റെ ചരിത്ര മുന്നേറ്റത്തിന് നായകത്വം വഹിച്ച മുന്‍ കാല സാരഥികളാണ് സമ്മേളനത്തിന്‍റെ വിളംബരമറിയിച്ച് പതാകകള്‍ ഉയര്‍ത്തിയത്. അധര്‍മത്തിന്‍റെ കരിങ്കോട്ടകളില്‍ ധര്‍മത്തിന്‍റെ ഇടിനാദം മുഴക്കാന്‍ സജ്ജരായെത്തുന്ന് ലക്ഷോപലക്ഷം ധര്‍മസ്നേഹികള്‍ക്ക് സ്വാഗതം. കേരളത്തിലെ സുന്നി പ്രാസ്ഥാനിക ചരിത്രത്തില്‍ പുതിയ ഇടം നേടാനുള്ള ചരിത്ര സംഗമത്തിലേക്ക് താങ്കള്‍ക്കും സ്വാഗതം.
ധാര്‍മിക വിപ്ളവം സിന്ദാബാദ്. 21/04/2013

ഇമാം നവവി പ്രഥമ അവാര്‍ഡ് കോടമ്പുഴ ബാവ മുസ്ലിയാര്‍ക്ക്
കൊച്ചി: അല്‍കോബാര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രഥമ  ഇമാം നവവി പുരസ്കാരത്തിന് പ്രമുഖ ഗ്രന്ഥകാരനും മതപണ്ഡിതനുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ അര്‍ഹനായി. ഇസ്ലാമിക ഗ്രന്ഥരചനാ രംഗത്ത് അറബി, മലയാള ഭാഷകളില്‍ ബാവ മുസ്ലിയാര്‍ അര്‍പ്പിച്ച സംഭാവനയെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡിന് അദ്ദേഹത്തെ  തിരഞ്ഞെടുത്തതെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളായ സയ്യിദ് അബ്ദുര്‍റഹിമാന്‍ ആറ്റക്കോയ, എ പി അബ്ദുര്‍റഹീം പാപ്പിനിശ്ശേരി, സുബൈര്‍ സഖാഫി തലയോലപ്പറമ്പ് എന്നിവര്‍ അറിയിച്ചു.എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തില്‍വെച്ച് ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കും. ലോകേ ാത്തര ഇസ്ലാമിക യൂനിവേഴ്സിറ്റി കെയ്റോ അല്‍ അസ്ഹര്‍ സ്ഥിതിചെയ്യുന്ന ഈജിപ്തില്‍ നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനമായ 'സീറതു സയ്യിദുല്‍ ബശര്‍' എന്ന അമൂല്യ ഗ്രന്ഥത്തിന്‍റെ രചനക്കാണ് ഇമാം നവവി അവാര്‍ഡിന് ബാവ മുസ്ലിയാരെ അര്‍ഹനാക്കിയത്.  ആധുനിക അറബി പദശേഖരങ്ങളും ആശയ വൈപുല്യവും  ഭാഷാശുദ്ധിയും കോടമ്പുഴ ബാവ മുസ്ലിയാരുടെ ഈ രചനയെ വേറിട്ടുനിര്‍ത്തുന്നു. ഇമാം നവവി പുരസ്കാരത്തിനു പുറമെ കായല്‍പട്ടണം മഹ്ളറത്തുല്‍ ഖാദിരിയ്യ: ശൈഖ് ജീലാനി അവാര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുരസ്കാരം, ജാമിഅ ഇഹ്യാഉസ്സുന്ന മഖ്ദൂമിയ്യ: അവാര്‍ഡ്, മഅ്ദിനുസ്സഖാഫത്തില്‍ ഇസ്ലാമിയ്യ: അഹ്മദുല്‍ ബുഖാരി അവാര്‍ഡ് തുടങ്ങി വിദേശ ഇസ്ലാമിക യൂനിവേഴ്സിറ്റികളില്‍ നിന്നുള്‍പ്പെടെ അനേകം ബഹുമതികള്‍ ബാവ മുസ്ലിയാരെ തേടിയെത്തിയിട്ടുണ്ട്.

കേരളത്തിലെയും വിദേശത്തെയും ഇസ്ലാമിക പഠനത്തിന് ഏര്‍പ്പെടുത്തിയ സിലബസിന്‍റെ മുഖ്യ ശില്‍പ്പിയായ ബാവ മുസ്ലിയാര്‍ 'സീറതു സയ്യിദുല്‍ ബശറി'നു പുറമെ അമൂല്യമായ നിരവധി അറബി ഗ്രന്ഥങ്ങളും ക്ലോണിംഗ്, പോസ്റ്റ്മോര്‍ട്ടം, അവയവമാറ്റം തുടങ്ങി സമകാലിക കര്‍മശാസ്ത്ര വിധികള്‍, സ്പെയിന്‍ ഇന്ത്യ ഇസ്ലാമിക ചരിത്രം, കുരിശുയുദ്ധം, വിശ്രുത പദ്യ-ഗദ്യ വ്യാഖ്യാനങ്ങള്‍, സപ്ത പ്രപഞ്ചം, നശിക്കാത്ത ജഡം തുടങ്ങി നിരവധി വിഷയങ്ങളും ആനുകാലികങ്ങളില്‍ വായനാലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്‍റെ അറബി പാഠപുസ്തക രചന-പരിശോധക സമിതിയംഗമായിരുന്ന ബാവ മുസ്ലിയാര്‍  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗം, കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി നിലകളില്‍ സേവനമനുഷ്ഠിക്കുന്നു. 26/04/2013

Post a Comment

Previous Post Next Post