അറഫയില്‍ വെച്ചു നടന്ന നബി (സ) തങ്ങളുടെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്ദിനം മുതല്‍ കാലം പന്ത്രണ്ട് മാസങ്ങളായി ചാക്രികമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ നാലു മാസങ്ങള്‍ വിശുദ്ധമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ തുടര്‍ന്നുവരുന്ന മാസങ്ങളും റബജുമാണവ. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്തൗബയിലെ മുപ്പത്തിആറാം സൂക്തത്തിലും ഇതേ കാര്യം പ്രതിപാദിക്കുന്നുണ്ട്.
ഇസ്ലാമിലെ ആരാധനകളും കാലഗണനകളുമെല്ലാം ചന്ദ്രമാസത്തെ ആസ്പദമാക്കിയുള്ള ഹിജ്റ കലണ്ടര്‍ അനുസരിച്ചാണ് നടക്കുന്നത്. ഖലീഫ ഉമ(റ) ഭരണം നടത്തുന്ന കാലത്ത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അവധി സംബന്ധമായ തര്‍ക്കം ഖലീഫയുടെ മുന്നിലെത്തി. അപ്പോഴാണ് ഒരു നിര്‍ണിതമായ കാലഗണനയുടെ ആവശ്യകതയെക്കുറിച്ച് ഖലീഫ ചിന്തിച്ചത്. അതിനു മുമ്പ് നബി തങ്ങളുടെ ജനനവര്‍ഷം നടന്ന ആനക്കലഹ സംഭവത്തെ ആസ്പദമാക്കിയും അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന രക്തരൂക്ഷിതമായ ഫിജാര്‍ യുദ്ധത്തെ ആസ്പദമാക്കിയും അനൗദ്യോഗിക കാലഗണനകള്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. യമനിലെ രാജാവായിരുന്ന അബ്റഹത്ത് നിരവധി ആനകളോടു കൂടി മക്കയിലെ കഅബ പൊളിക്കാന്‍ വരികയും അല്ലാഹു അവരെ അബാബീല്‍ പക്ഷികളെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവമാണ് ആനക്കലഹം. ഇത് കഴിഞ്ഞ് അമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് നബി തങ്ങള്‍ ജനിക്കുന്നത്. ഇതുമുതല്‍ എണ്ണുന്ന വര്‍ഷത്തെ ഗജവത്സരം (ആമുല്‍ ഫീല്‍) എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അവയൊന്നും വ്യാപകമായ ജനാംഗീകാരം നേടിയിരുന്നില്ല.
മേല്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ ഖലീഫ വിളിച്ചുചേര്‍ത്ത സ്വഹാബീ പ്രമുഖരുടെ കൂടിയാലോചനാ യോഗത്തിലാണ് ഹിജ്റ വര്‍ഷത്തിന് തുടക്കമായത്. നബിജീവിതത്തിലെ ജനനം, പ്രവാചകലബ്ധി, ഹിജ്റ, വഫാത്ത് തുടങ്ങി നിരവധി കാര്യങ്ങള്‍ അവലംബിക്കുവാന്‍ ചര്‍ച്ചകള്‍ വന്നെങ്കിലും നബിജീവിതത്തിലെ ഏറ്റവും സുപ്രധാന സംഭവവും ഇസ്ലാമിക പ്രബോധന പ്രചാരണരംഗത്ത് ഒരു വഴിത്തിരിവുമായ ഹിജ്റ തന്നെയാണ് അനുസ്മരിക്കാന്‍ ഏറ്റവും അഭികാമ്യമെന്ന നിലയിലാണ് അവര്‍ ഏകോപിതരായി ഹിജ്റയെ തിരഞ്ഞെടുത്തത്.
ഹിജ്റ വര്‍ഷത്തിലെ പ്രഥമ മാസമാണ് മുഹറം. ഹിജ്റ വര്‍ഷത്തിലെ 1431 അവസാനിക്കുകയും 1432 ന്‍റെ മുഹറത്തിലേക്ക് നാം പ്രവേശിക്കുകയും ചെയ്തിരിക്കുകയാണ്. പുതുവര്‍ഷാരംഭം അമിതമായ ആഹ്ളാദപ്രകടനത്തിനല്ല നാം ഉപയോഗിക്കേണ്ടത്. മറിച്ച് മുന്‍വര്‍ഷങ്ങളിലെ ജയപരാജയങ്ങള്‍ വിലയിരുത്തുകയും അതിനെ ചവിട്ടുപടിയായി കണ്ട് വരുംവര്‍ഷത്തില്‍ വിജയത്തിലേക്ക് മുന്നേറുകയുമാണ് നാം ചെയ്യേണ്ടത്.
നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ് മുഹറം മാസത്തിലെ പത്താം ദിവസം. ആദം (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗപ്രവേശിതനായതും ഈ ദിനത്തിലാണ്. ദൈവിക സിംഹാസനമായ അര്‍ശും ആകാശഭൂമികളും സൂര്യചന്ദ്രാദികളും സൃഷ്ടിക്കപ്പെട്ടതും ഈ ദിനത്തില്‍ തന്നെയാണ്. ഇബ്റാഹിം നബിയുടെയും ഈസാ നബിയുടെയും ജന്മദിനം മുഹറം 10 തന്നെ. നൂഹ് നബിയുടെ കപ്പല്‍ ഇടിച്ച് പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും ദൈവമാണെന്ന് വാദിച്ച് ഈജിപ്തിലെ ഫറോവ ചക്രവര്‍ത്തി ചെങ്കടലില്‍ മുങ്ങിമരിച്ചതും മൂസാ നബി.യും അനുനായികളും അവന്‍റെ ആക്രമണത്തില്‍ നിന്ന് ചെങ്കടല്‍ മുറിച്ചുകടന്ന് രക്ഷപ്പെട്ടതും ഈസാ നബിയും ഇദ്രരീസ് നബി.യും ആകാശാരോഹണം നടത്തിയതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും യഅ്ഖൂബ് നബിക്കും അയ്യൂബ് നബിക്കും പൂര്‍ണാരോഗ്യം തിരിച്ചുകിട്ടിയതും യൂസുഫ് നബി കിണറില്‍ നിന്ന് രക്ഷപ്പെട്ടതും ഭമിയില്‍ ആദ്യത്തെ മഴ ലഭിച്ചതും അന്നുതന്നെയാണ്.
ഇങ്ങിനെ അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍മാര്‍ക്ക് നിരവധി ജയങ്ങളും ധിക്കാരികള്‍ക്ക് കടുത്ത ശിക്ഷയും ലഭിച്ച, അല്ലാഹുവിന്‍റെ പ്രധാന സൃഷ്ടിപ്പുകളൊക്കെ നടന്ന ഒരു വിശുദ്ധ ദിനമാണ് മുഹറം പത്ത്. അതുകൊണ്ടുതന്നെ മുസ്ലിം ലോകം ഈ ദിനത്തെ ആദരപൂര്‍വം വരവേല്‍ക്കുകയും നിരവധി അനുഷ്ഠാനകര്‍മ്മങ്ങളാല്‍ ധന്യമാക്കുകയും ചെയ്യുന്നു.
നബിതങ്ങള്‍ മക്കയില്‍നിന്ന് മദീനയിലേക്ക് വന്നപ്പോള്‍ അവിടുത്തെ ജൂതന്മാര്‍ മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അതിന്നവര്‍ കാരണം പറഞ്ഞത് മൂസാനബിയും ഇസ്രായീല്യരും ഫറോവയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുകയും ഫറോവയും അനുയായികളും നശിക്കുകയും ചെയ്ത ദിനമാണെന്നാണ്.
അപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: മൂസാനബിയുടെ വിജയത്തില്‍ സന്തോഷിക്കാന്‍ ഏറ്റവും അര്‍ഹര്‍ നമ്മളാണല്ലോ?
അന്ന് നബിതങ്ങള്‍ നോമ്പനുഷ്ഠിക്കുകയും അതിനു കല്‍പിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ നബിതങ്ങള്‍ പറഞ്ഞു: അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹറം ഒമ്പതിനുകൂടി നോമ്പനുഷ്ഠിക്കും. പക്ഷെ അന്നേക്ക് നബിതങ്ങള്‍ ജീവിച്ചിരുന്നില്ല. ഈ ഒമ്പത്, പത്ത് ദിവസങ്ങളെ യഥാക്രമം താസൂആഅ്, ആശുറാഅ് എന്നിങ്ങനെ വിളിക്കുന്നു. ഈ രണ്ടു ദിനങ്ങളിലെയും നോമ്പ് വളരെ പ്രബലമായ സുന്നത്താണ്. മുഹറം ഒന്നുമുതല്‍ പത്തുവരെയും നോമ്പ് സുന്നത്തുണ്ട്.
ആശുറാഅ് ദിവസം (മുഹറം 10) കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ആശുറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു ഐശ്വര്യം നല്‍കുമെന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. (ത്വബറാനി, ബൈഹഖി). ഇത് നിരവധി വര്‍ഷങ്ങള്‍ പരീക്ഷിച്ച് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് സുഫ്യാനുബ്നു ഉയൈന (റ) വിനെ പോലുള്ള മഹാന്‍മാര്‍ പറയുന്നുണ്ട്. 09/12/2010
+ ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്‌റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ COVID-19 flight suspensions: Indian expats from Saudi, Kuwait who are stranded in UAE get free accommodation
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality
Post a Comment