ചോദ്യം: കൊറോണ പിടിപെട്ടു മരണപ്പെട്ട പലരെയും കുളിപ്പിക്കാതെ മറവു ചെയ്യപ്പെട്ടതായി അറിയാൻ സാധിച്ചു. ഇങ്ങനെ കുളിപ്പിക്കാത്ത മയ്യിത്തുകളുടെ മേൽ നിസ്കരിക്കാമോ? അതു ഹറാമാണെന്നും അസാധുവാണെന്നും ഒരു ഉസ്താദ് പറഞ്ഞു. ബുൽബുൽ എന്തു പറയുന്നു? നിസ്കരിക്കാതെ മറമാടപ്പെടുന്നത് അത്തരം മയ്യിത്തുകളെ നിന്ദിക്കലല്ലേ? അവരുടെ ബന്ധുക്കൾക്ക് അതു സഹിക്കാൻ കഴിയുമോ? ഒരു പരിഹാരം നിർദ്ദേശിച്ചാലും.
ഉത്തരം: ഒരാൾ നമസ്കരിക്കണമെങ്കിൽ ശുദ്ധിയുണ്ടാകണമെന്നതു പോലെ ഒരു മയ്യിത്തിന്റെ നമസ്കാരം സാധുവാകണമെങ്കിൽ ആ മയ്യിത്തിനു ശുദ്ധി വേണം. കുളിയോ തയമ്മുമോ നടക്കണം. അതിനു ശേഷമേ നമസ്കരിക്കാവൂ. അതില്ലാതെ നമസ്കരിക്കൽ അസാധുവും നിഷിദ്ധവുമാണ്. തുഹ്ഫ: 3-189.
തൊടാനും കുളിപ്പിക്കാനും ആളുകൾ തയ്യാറാകാത്ത അഥവാ തയ്യാറുള്ളവരെയും സർക്കാർ അനുവദിക്കാത്ത രോഗങ്ങൾ മൂലമോ അതിനു മയ്യിത്തിനെ ലഭിക്കാത്ത ഉരുൾപൊട്ടൽ പോലുള്ളതു മൂലമോ ഒരു മയ്യിത്തിനെ കുളിപ്പിക്കാനും നമസ്കരിക്കാനും കഴിയാതെ വരുന്നത് മയ്യിത്തിന്റെ യാതൊരു തെറ്റു കൊണ്ടുമല്ലല്ലോ. മയ്യിത്തിന് അല്ലാഹു പരലോകത്തു നൽകുന്ന ഒരു ബഹുമതിയാണിത്. പരലോകത്ത് രക്തസാക്ഷികൾക്കു സമാനമുള്ള ആദരവാണിത്. വിമാനത്തിൽ കരിഞ്ഞോ സമുദ്രത്തിൽ അലിഞ്ഞോ മയ്യിത്തിനെ തീരെ ലഭിച്ചില്ലെങ്കിൽ എന്താണു ചെയ്യുക! കുളിയും നമസ്കാരവും മാത്രമല്ല, മറമാടലും ഈ മയ്യിത്തിനു നഷ്ടപ്പെടുമല്ലോ. ഇതുകൊണ്ടു പക്ഷേ, മയ്യിത്തിന് ഒരു കുറവും വരുന്നില്ല. ശഹീദിന്റെ പുണ്യം ലഭിക്കുകയാണു ചെയ്യുന്നത്. ഈ വസ്തുത ഇത്തരം മയ്യിത്തുകളുടെ ബന്ധുക്കൾ ഓർക്കുകയും അവരെ ഓർമ്മിപ്പിക്കുയും ചെയ്യുകയാണു ശരിയായ പരിഹാരം. ശുദ്ധിയില്ലാത്തതിന്റെ പേരിൽ നിസ്കരിക്കാതിരിക്കുന്നതല്ല നിന്ദിക്കൽ, ശുദ്ധിയില്ലാതെ നിസ്കരിക്കലാണ്! അതു നിസ്കാരത്തെ നിന്ദിക്കലാണല്ലോ.
കുളിപ്പിക്കാത്ത മയ്യിത്തിന് നിസ്കരിച്ചെങ്കിലേ അടക്കം വരൂ എന്ന നിലയിലുള്ളവർക്ക് ഇങ്ങനെ കുളിപ്പിക്കാൻ കഴിയാത്തതു കൊണ്ട് നമസ്കാരം ഒഴിവാക്കേണ്ടതില്ലെന്ന ഒരു അപ്രബല വീക്ഷണമുണ്ട്. അതിനെ അനുകരിച്ചു വേണമെങ്കിൽ പ്രവർത്തിക്കാം. ശർവാനി 3-189 നോക്കുക.
എസ് വൈ എസ് മഈശ പെട്ടിക്കട സമർപ്പിച്ചു
SYS Youth Rally
പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
മഞ്ചേരി സാന്ത്വന സദനം
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
SYS Ernakulam
SYS പറവൂർ സോൺ 1000 പുസ്തക വീടുകൾ ഒരുക്കുന്നു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
Madin Academy
Madin Academy mega prayer meet goes online
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടികുഞ്ഞികണ്ണൻ
KMJ പെരിന്തൽമണ്ണ മീലാദ് സന്ദേശറാലി
ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്
'പ്രവാചകരുടെ മദീന' ആര്.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Jamia Saadiya
ഒക്ടോബര്‍ 10 കേരളാ മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം; പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന് ബഹുജന സംഘടന- പള്ളങ്കോട്
Leaders Profile
സയ്യിദ്അബ്ദുറഹ്മാന്‍ അല്‍ ബുഖാരി (ഉള്ളാള്‍ തങ്ങള്‍)
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്നെറ്റ് സമാപിച്ചു
Articles
തഹജുദ് നിസ്കാരത്തിന് നിർബന്ധ നിസ്കാരത്തിൽ നിന്നും ഭിന്നമായ പ്രാധാന്യങ്ങൾ
ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
English News
UCC will destroy pluralism, says Kanthapuram
إرسال تعليق