മലബാറിലെ പ്രശ്‌നം ഹയർ സെക്കൻഡറി സീറ്റുകളുടേത് മാത്രമല്ല. വികസനത്തിലുൾപ്പെടെ നിലനിൽക്കുന്ന അസമത്വമാണ് അടിസ്ഥാനം. ആ അസമത്വത്തിന്റെ വേരുകൾ ചരിത്രത്തിൽ ആഴ്ന്നുകിടപ്പുണ്ട്. കേരളത്തിന്റെ മധ്യ -തെക്കൻ ജില്ലകളുമായി തട്ടിച്ചുനോക്കുമ്പോൾ ഉത്തരകേരളത്തിന് കിട്ടേണ്ട പലതും കിട്ടിയിട്ടില്ല. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടെ സർക്കാരുകളെ സമ്മർദ്ദത്തിലാക്കുന്ന ശക്തികൾ ഉണ്ടായിരുന്നില്ല എന്നതാണ്. മലബാറിന് പുറത്ത് അങ്ങനെ ആയിരുന്നില്ല. അവിടെ ക്രൈസ്തവ സഭകൾ, എൻ എസ് എസ്, എസ് എൻ ഡി പി, രാഷ്ട്രീയമായി കേരള കോൺഗ്രസ്സ് -ഇവരെല്ലാം സമ്മർദ്ദ ശക്തികളുടെ റോളിൽ ആയിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെ. ഉത്തരകേരളത്തിലാകട്ടെ സർക്കാറിനെ കാത്തുനിൽക്കാതെ എങ്ങനെ സ്വയം പര്യാപ്‌തമാകാം എന്ന ആലോചനയിലായിരുന്നു ഇവിടെ സ്വാധീനമുള്ള സംഘടനകളെല്ലാം; മുസ്ലിം ലീഗ് ഉൾപ്പെടെ. ഇവിടെ ഒരു കുടുംബത്തിന് വീടില്ലെങ്കിൽ അത് സംഘടനകൾ ഏറ്റെടുത്തു നിർവഹിക്കും, വീടുണ്ടാക്കി കൊടുക്കും. മധ്യ-തെക്കൻ കേരളത്തിൽ അത് സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കും. അതാണ് വ്യത്യാസം. ഇവിടെ സ്‌കൂൾ ഇല്ലാത്ത സ്ഥലങ്ങളിൽ അൺഎയ്‌ഡഡ് മേഖലയിൽ സ്‌കൂൾ തുടങ്ങുന്നതിനെ കുറിച്ചാണ് സംഘടനകൾ ആലോചിച്ചത്. അവിടെ എയ്‌ഡഡ് സ്‌കൂൾ തുടങ്ങി സർക്കാരിനെ കൊണ്ട് ശമ്പളം കൊടുപ്പിക്കുകയാണ് സംഘടനകൾ ചെയ്‌തത്. അധ്യാപകരെ നിയമിക്കുന്നത് മാനേജ്‌മെന്റും. മധ്യ-തെക്കൻ കേരളത്തിലെയും ഉത്തരകേരളത്തിലെയും സ്‌കൂളുകളുടെ എണ്ണം നോക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. അവിടെ സംഘടനകൾ സർക്കാരിനെ എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിച്ചു, ഇവിടെ സംഘടനകൾ സർക്കാരിനെ എങ്ങനെ സഹായിക്കാം എന്ന് ചിന്തിച്ചു. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഇതിൽ ഏത് നിലപാടാണ് ശരി എന്ന് ഇപ്പോൾ തർക്കിക്കുന്നതിൽ കാര്യമില്ല. ഓരോ കാലത്തിനും ഓരോ ശരികളുണ്ട്, മുൻഗണനകളും.. അങ്ങനെ കരുതി സമാധാനിക്കുക. കുറ്റപ്പെടുത്തലിന് ഇവിടെ ഇടമില്ല.
ഉത്തരകേരളത്തിലെ ജില്ലകളിൽ മുസ്ലിം സംഘടനകൾക്ക് മേൽക്കൈ ഉണ്ട്. അത് സമൂഹത്തിലേക്കിറങ്ങി 'മേലനങ്ങി' ഉണ്ടാക്കിയെടുത്തതാണ്. പ്രവാസികളുടെ പങ്ക് അതിൽ പ്രധാനമാണ്. ഈ സംഘടനകൾ സർക്കാരിനെ ഉപയോഗിക്കുക എന്നിടത്തേക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി പതിയെ മാറുന്നുണ്ട്. അവർ അവകാശങ്ങൾ ചോദിക്കുന്നുണ്ട്, അർഹതപ്പെട്ടത് വാങ്ങിക്കുന്നുണ്ട്. അത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ഇവിടെയുള്ള മനുഷ്യരും അവർക്കിടയിൽ സ്വാധീനമുള്ള സംഘടനകളും ന്യായമായിത്തന്നെ കിട്ടാനുള്ളത് ചോദിക്കരുത്, കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം എന്ന അലിഖിത നിയമം പൊളിച്ചെഴുതാൻ മുന്നോട്ടുവരുന്നത്,
കാലങ്ങളായി സർക്കാരുകളെ വരുതിയിൽ നിർത്തുന്ന ചിലർക്കൊന്നും പിടിക്കുന്നില്ല. മലബാറിലെ സംഘടനകൾ അർഹമായും കിട്ടേണ്ട അവകാശങ്ങൾ ചോദിക്കുന്നതിനെ ആണ് അനർഹമായത് നേടുന്നു എന്ന് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സംഘ് സഹയാത്രികരും ആക്ഷേപിക്കുന്നത്.
മലബാർ ജില്ലകളിൽ സംഘടനാപരമായ മേൽക്കൈ മുസ്‌ലിം സമുദായത്തിനാണ് എന്നതിന്റെ അർഥം ഇവിടെ ഉണ്ടാകുന്ന നേട്ടങ്ങളുടെ ഗുണഭോക്താക്കൾ മുസ്ലിംകൾ മാത്രമാണ് എന്നല്ല. അവർ എല്ലാവർക്കും വേണ്ടിയാണ് സംസാരിക്കുന്നത്. മലബാർ=മുസ്ലിം എന്ന സമീകരണം സർക്കാരിനെയടക്കം കുഴപ്പത്തിൽ ചാടിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ഈ സമീകരണം രൂപപ്പെടുത്തിയതിൽ ഉദ്യോഗസ്ഥ ലോബിക്ക് വലിയ പങ്കുണ്ട്. കേരള ജനസംഖ്യയുടെ 40 ശതമാനം മലബാർ ജില്ലകളിലാണ്. അതിന് അനുസൃതമായി വീടുകൾ, കച്ചവടങ്ങൾ, മറ്റു ജീവനോപാധികൾ ഇതെല്ലാം ഇവിടെയുണ്ട്. അത്രയും റവന്യു വരുമാനം സർക്കാരിലേക്ക് പോകുന്നുണ്ട്. അതിന്റെ ആനുപാതികമായ വികസനമോ വിദ്യാഭ്യാസ മുന്നേറ്റമോ ഇവിടെ ഉണ്ടാകുന്നില്ല. അത് എന്തുകൊണ്ട് എന്ന് ചോദിക്കുമ്പോൾ സ്‌കൂളിലെ ബെഞ്ചുകളുടെ എണ്ണം തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. പഠിക്കാൻ സീറ്റെവിടെ, ബാച്ചെവിടെ എന്ന് ചോദിക്കുന്ന വിദ്യാർഥികൾ അടിസ്‌ഥാനപരമായി ഉന്നയിക്കുന്ന പ്രശ്‌നം 'ഞങ്ങളുടെ നികുതിപ്പണം കൊണ്ട് കൂടി നിലനിൽക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് എന്തുകൊണ്ട് ഞങ്ങളോട് നീതി പുലർത്താൻ കഴിയുന്നില്ല' എന്നാണ്. അത് ഹയർ സെക്കൻഡറി സീറ്റുകളെ ചൊല്ലിയുള്ള വികാരം മാത്രമായി കാണുന്നതാണ് സർക്കാരിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും പ്രധാന പരിമിതി. സാമൂഹിക നീതിയുടെ പ്രശ്‌നം ഇതിലുണ്ട് എന്ന് മനസ്സിലാക്കാൻ സർക്കാരിനും സർക്കാരിന് മുന്നിൽ ആ വിധത്തിൽ പ്രശ്‌നം അവതരിപ്പിക്കാൻ സംഘടനകൾക്കും കഴിയേണ്ടതുണ്ട്. അല്ലാത്തപക്ഷം മലബാറിലെ പ്ലസ് വൺ സീറ്റും ഇവിടത്തെ ആകമാന വികസനവും തീരാത്ത പ്രശ്‌നമായി ബാക്കിനിൽക്കും.
മുഹമ്മദലി കിനാലൂർ
എസ് വൈ എസ് മഈശ പെട്ടിക്കട സമർപ്പിച്ചു
SYS Youth Rally
പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
മഞ്ചേരി സാന്ത്വന സദനം
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
SYS Ernakulam
SYS പറവൂർ സോൺ 1000 പുസ്തക വീടുകൾ ഒരുക്കുന്നു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
Madin Academy
Madin Academy mega prayer meet goes online
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടികുഞ്ഞികണ്ണൻ
KMJ പെരിന്തൽമണ്ണ മീലാദ് സന്ദേശറാലി
ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്
'പ്രവാചകരുടെ മദീന' ആര്.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Jamia Saadiya
ഒക്ടോബര്‍ 10 കേരളാ മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം; പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന് ബഹുജന സംഘടന- പള്ളങ്കോട്
Leaders Profile
സയ്യിദ്അബ്ദുറഹ്മാന്‍ അല്‍ ബുഖാരി (ഉള്ളാള്‍ തങ്ങള്‍)
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്നെറ്റ് സമാപിച്ചു
Articles
തഹജുദ് നിസ്കാരത്തിന് നിർബന്ധ നിസ്കാരത്തിൽ നിന്നും ഭിന്നമായ പ്രാധാന്യങ്ങൾ
ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
English News
UCC will destroy pluralism, says Kanthapuram
Post a Comment