സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് 99

കോഴിക്കോട് | നവോത്ഥാനത്തിന്റെ നൂറ്റാണ്ടാഘോഷത്തിലേക്ക് ഇനി ഒരാണ്ട് ദൂരം. കേരള മുസ്ലിം ജീവിതത്തെ പൊതുമണ്ഡലവുമായി ചേര്‍ത്തുനിര്‍ത്തി നടത്തിയ മഹാമുന്നേറ്റത്തിന്റെ നിര്‍വൃതിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 26/06/2024ന് 99ാം പിറന്നാള്‍ ആഘോഷിക്കുന്നു. വിശ്വാസ വിഷയങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം കേരളത്തിലെ മുസ്ലിം സമുദായത്തെ വഴിനടത്തിയത് സമസ്തയാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും കര്‍മ നൈരന്തര്യത്തിന്റെയും ആദര്‍ശ ജാഗ്രതയുടെയും കൈയൊപ്പ് പതിപ്പിച്ച പ്രസ്ഥാനത്തിന്റെ 99ാം ജന്മദിനം സമുചിതമായി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

സമസ്‌ത ക്വിസ് 

1. സമസ്തയുടെ താൽക്കാലിക കമ്മിറ്റി രൂപീകരിച്ച വർഷം?

   ans 1925

2. ആ  താൽക്കാലിക കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു?

ans  മുഹമ്മദ് മീറാൻ മുസ്ലിയാർ

3. താൽക്കാലിക കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

ans പാറോൾ ഹുസൈൻ സാഹിബ്

4. സമസ്ത രൂപീകൃതമായ വർഷം ഏത്?

ans 1926

5. സമസ്ത രൂപീകരിക്കപ്പെട്ട മാസം ഏത്?

ans ജൂൺ

6. സമസ്ത രൂപീകരിക്കപ്പെട്ട ഡേറ്റ് ഏത്?

ans 26

7. സമസ്ത രൂപീകരിക്കാൻ യോഗം ചേർന്ന സ്ഥലം ഏത്?

ans കോഴിക്കോട് ടൗൺ ഹാൾ

8. ആരുടെ അധ്യക്ഷതയിലാണ് സമസ്ത രൂപീകരണയോഗം നടന്നത്?

ans സയ്യിദ് ഹാഷിം ചെറുകുഞ്ഞികോയ തങ്ങൾ

9. സമസ്ത രൂപീകരണ യോഗത്തിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത് ആര്?

ans വരക്കൽ മുല്ലക്കോയ തങ്ങൾ

10. സമസ്തയുടെ പ്രഥമ പ്രസിഡണ്ട് ആര്?

ans സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ

11. സമസ്തയുടെ പ്രഥമ ജനറൽ സെക്രട്ടറി ആര്?

ans പള്ളി വീട്ടിൽ മുഹമ്മദ് മുസ്ലിയാർ

12. സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എന്ന്?

ans 1927 ഫെബ്രുവരി 27ന്

13. സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ ?

ans താനൂർ

14. സമസ്തയുടെ പ്രഥമ മുഖപത്രം ഏത്?

ans അൽ ബയാൻ

15. "സമസ്തയുടെ ഊന്നുവടി "എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുജനപ്രസ്ഥാനം ഏത്?

ans സുന്നി യുവജന സംഘം (sys)

16. ഏറ്റവും കൂടുതൽ കാലം സമസ്തയുടെ പ്രസിഡന്റ് ആയതാര്?

ans കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ

17. ഏറ്റവും കൂടുതൽ കാലം സമസ്തയുടെ സെക്രട്ടറി ആയത് ആര്?

ans ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ

18. സമസ്തയുടെ പത്രം ഏത്?

Ans സുപ്രഭാതം

19. ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയുടെ എത്രാമത്തെ പ്രസിഡണ്ടാണ്?

Ans 11

20. ഇവിടെ അഖിലയും വേണ്ട കോകിലയും വേണ്ട സമസ്ത മതിയെന്ന് പറഞ്ഞ മഹാൻ ആര് ?

Ans പി എം എസ് പൂക്കോയ തങ്ങൾ

----------------------------

83 മഹാ  വചനങ്ങൾ മന:പാഠമാക്കി ഹൃദയത്തോട് ചേർത്ത് വെക്കാൻ നമ്മെ പഠിപ്പിച്ചതാരെന്നറിയോ?

ഖുർ അനിലെ മുപ്പത്തി ആറാം അധ്യായം.

നമ്മുടെ ഹൃദയത്തിൽ പതിഞ്ഞ് കിടക്കുന്ന ഖുർആനിൻ്റെ ഹൃദയമായ സൂറ: യാസീൻ, കൊച്ചു നാളിൽ തന്നെ യാസീൻ കേട്ടും, കണ്ടും, അനുഭവിച്ചും ജീവിക്കുന്നവരാണ് നാം, അല്ല !നമ്മുടെ ജീവിതത്തിൻ്റെ വഴികാട്ടിയായി നില നിൽക്കുന്ന നമ്മളറിയാത്ത ഒരു രഹസ്യ കാവലാണ് സൂറ: യാസിൻ

83 വചനങ്ങൾ ആറ് ഭാഗങ്ങളായി ഖുർആനിൽ തല ഉയർത്തി നിൽക്കുന്ന ഹൃദയഹാരിയായ വചനങ്ങൾ, മുത്തു നബി മദ്ഹിൽ തുടങ്ങി തൗഹീദീൻ്റെ ആണിക്കല്ലിൽ അവസാനിപ്പിക്കുന്ന, തൗഹീദിൻ്റെ ശത്രുക്കളുടെ അടയാളമായ നബി നിന്ദയുടെ കഥയും ,ശിക്ഷയും വിശദീകരിച്ച് ,തൗഹീദിൻ്റെ വഴിയിലെ ബൗദ്ധിക തെളിവുകൾ സമർത്ഥിച്ച്, അവിശ്വാസികളുടെ അഹങ്കാരത്തിൻ്റെ ആഴവും ശിക്ഷയും വിശകലനം ചെയ്ത് പുനർജൻമത്തിലൂടെ ഖുർആനിൻ്റെ അടിസ്ഥാന തത്വങ്ങളിലൂടെയുള്ള സർഗാത്മകമായ സഞ്ചാരമാണ് യാസീൻ. സാധാരണ മലയാളി വിശ്വാസികളുടെ നാവിലും ,ഹൃദയത്തിലും എങ്ങനെയാണ് ഈ അധ്യായം പറ്റി പിടിച്ചത് എന്നതിൻ്റെ ഒരു ഉത്തരം നൂറ് തികയുന്ന സമസ്തയാണ്. 

സന്തോഷ, സന്ദാപ വേളകളിൽ യാസീൻ പാരായണം ഒരു ശീലമാക്കി പഠിപ്പിക്കാൻ കഴിഞ്ഞു. വീട് കൂടൽ, മൗലിദിൻ്റെ സദസ്സ്, മരണ വീട്, ആണ്ട്, നേർച്ചകൾ, വെള്ളിയാഴ്ച രാവ്, മഖ്ബറകൾ, പതിവ് വിർദ് ഇതിലെല്ലാം യാസിൻ കയറിക്കൂടി ,അല്ല ! സമസ്തയുടെ ഉലമാക്കൾ അങ്ങിനെ പഠിപ്പിച്ചു. ഖുർആൻ പാരായണം ചെയ്യുന്നിടത്ത് അനുഗ്രഹം വരുമെന്ന് മുത്ത് നബി ഉറപ്പ് തന്നതാണല്ലോ?

അതോടെ അത് നാവിൽ നിന്ന് ഹൃദയത്തിൽ കേറിക്കൂടി, യാസിൻ മന:പാഠമാവൽ സാധാരണ  മുസ്ലിമിൻ്റ മിനിമം ക്വാളിറ്റിയായി പരിഗണിക്കപ്പെട്ടു. യാസിൻ മാത്രമുള്ള ഏടുകൾ, പലവക എടുകളുടെ അമുഖത്തിൽ യാസിൻ സ്ഥാനം പിടിച്ചു. മദ്രസയിൽ മനഃപാഠമാക്കേണ്ട അദ്യ ലിസ്റ്റിൽ യാസിൻ വന്നു.

ലക്ഷദ്വീപിൽ മരിച്ചവരുമായി ബന്ധപ്പെട്ട ചടങ്ങ് യാസീൻ എന്ന പേരിലറിയപ്പെടുന്നത് കൂടി ചേർത്ത് വായിക്കൂ.

നൂറ് വർഷത്തിനിടയിൽ എത്ര ലക്ഷങ്ങളാണ് ഈ പ്രസ്ഥാനത്തിൻ്റെ തണലിൽ നിന്ന് ഈ 83 വചനങ്ങൾ മന:പാഠമാക്കി പോയത്. 
















SAMASTHA


Education & Career



















ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
Madin Academy
Madin Academy mega prayer meet goes online
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം









ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
























അവ്വാബീൻ നിസ്കാരം



ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം 

വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ 


Post a Comment

Previous Post Next Post