സമാന പദങ്ങള്‍
1. ഗ്രഹം 2. ഗൃഹം
1.ഗ്രഹം - ബഹിരാകാശ ഗോളം, സ്വീകരിക്കല്‍, അറിവ് എന്നെല്ലാമുള്ള അര്‍ത്ഥങ്ങളുണ്ട്
ഉദാ. നവഗ്രഹം - സൂര്യനെ ചുറ്റുന്ന ഒമ്പത് ഗ്രഹങ്ങള്‍, കരം ഗ്രഹിക്കുക - കൈ നല്കി സ്വീകരിക്കുക, ദുര്‍ഗ്രാഹ്യമായ - അറിയാന്‍ പ്രയാസമായ
വിഷയം ഗ്രഹിച്ചു- വിഷയം മനസ്സിലായി
2.ഗൃഹം - വീട്, ഭാര്യ എന്നെല്ലാം അര്‍ത്ഥം
ഉദാ. നബിദിനാവശ്യത്തിന് കമ്മിറ്റി അംഗങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു.
ഗൃഹസ്ഥന് - വിവാഹിതന്, വീട്ടിലിരിക്കുന്നവന് (ഗൃഹസ്ഥാശ്രമം-നാലാശ്രമങ്ങളില്‍ ഒന്ന്)
വ്യത്യസ്ത അര്‍ത്ഥമുള്ള ചില പദങ്ങള്‍ നാം തെറ്റായി എഴുതുകയും പറയുകയും ചെയ്യാറുണ്ട്.
അവയില്‍ ചിലതു നോക്കാം
1.ഉദ്ദേശം 2.ഉദ്ദേശ്യം
1.ഉദ്ധേശം - ഏകദേശം സുമാര്‍ എന്നൊക്കെയാണ് അര്‍ത്ഥം,
ഉദാ. മക്കയില്‍ നിന്നു മദീനയിലേക്ക് ഉദ്ദേശം നാനൂറ്റിപ്പത്ത് കി മി ഉണ്ട്.
2.ഉദ്ദേശ്യം - ഉന്നം, ലക്ഷ്യം, ഉദ്ദേശിക്കപ്പെടുന്നത് എന്നൊക്കെയാണ് അര്‍ത്ഥം
ഉദാ. പ്രവാസിയാകുന്നത് കൊണ്ട് എന്താ നിന്റെ ഉദ്ധേശ്യം
1. നാഗം
2. നാകം
1. നാഗം - പാമ്പ്, ഏഴ്, വെളുത്തീയം തുടങ്ങിയ അര്‍ത്ഥങ്ങള്‍
ഉദാ. നാഗം ഫണം വിടര്‍ത്തിയാടി ആഞ്ഞു കൊത്തി, നാഗപടം...
2. നാകം - സ്വര്‍ഗം, ആകാശം, മേഘം എന്നൊക്കെയാണര്‍ത്ഥം
ഉദാ. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ...(ഉള്ളൂര്‍)
വെള്ളരിക്കാപ്പട്ടണം - സർവം തികഞ്ഞ ഒരു സാങ്കല്പിക സ്വർഗ്ഗീയ പട്ടണം.
ഉട്ടോപ്പിയ: സാങ്കല്പിക സ്വർഗ്ഗ രാജ്യം.
ആശയവും ആദർശവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ആദർശം ഉൽകൃഷ്ടവും സുസ്ഥിരവും ആയ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ആശയ സ്വീകരണം
ആശയം - കേവലമായ ഒരു ചിന്തയുടെ ചീന്ത്
ചർവ്വിത - ചർവ്വണം - അയവിറക്കൽ. പറഞ്ഞത് വീണ്ടും പറയുക, വായിലിട്ട് മുറുക്കുക.
Post a Comment