മടക്കയാത്ര; ഓർമയിലെ ഓ ഖാലിദ് എന്ന പുസ്തകത്തിൽനിന്ന്

സലാലയിൽ നിന്ന് നാട്ടിലേക്ക് പറന്ന ഖാലിദ് വഴിയേ ശാശ്വത ലോകത്തേക്ക് യാത്രയായി നടുക്കുന്ന ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

1995 ഏപ്രിൽ 20 വ്യാഴാഴ്ച

ഇന്നു വൈകിട്ടാണ് ഖാലിദിന്റെ നാട്ടിലേക്കുള്ള യാത്ര. സലാല ഇന്ത്യൻ സ്കൂളിലെ സഹപ്രവർത്തകരോട് ഇനിയും യാത്ര പറഞ്ഞിട്ടില്ല.

സുബഹി നിസ്കാരം കഴിഞ്ഞ് പതിവുപോലെ അന്ന് സ്കൂളിലേക്ക് പോയത് അതിനു വേണ്ടിയായിരുന്നു. അല്പം വർക്കുകളും ബാക്കിയുണ്ട്. എല്ലാം ഭംഗിയായി ചെയ്തു തീർത്ത് യാത്ര പറഞ്ഞിറങ്ങി. സഹപ്രവർത്തകരോട്, സ്ഥാപനത്തിലെ മേലധികാരികളോട്, എല്ലാറ്റിലുമുപരി തന്റെ പ്രിയപ്പെട്ട ശിഷ്യഗണങ്ങളോട്.

വീണ്ടും റൂമിൽ തിരിച്ചെത്തുമ്പോൾ സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. പാലക്കാട് ഹംസ സാഹിബ് ക്ഷണിച്ച കാര്യം അപ്പോഴാണ് ഓർമ വന്നത്. നിസ്കാരം നിർവഹിച്‌ ഖാലിദ് അങ്ങോട്ട് പോകാൻ ഒരുങ്ങി.കൂടെ പി എസ് കെ മൊയ്തു ബാഖവിയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ട് വീണ്ടും "റുമൂഷിൽ" തിരിച്ചെത്തുമ്പോൾ സമയം മൂന്നര. സഅദിയ്യ:കോളേജിന്റെയും  മറ്റു ചില സ്ഥാപനങ്ങളുടെയും കണക്കുകൾ പ്രവർത്തകർക്ക് കൈമാറി.റൂം വാടക വകയിലും മറ്റും നൽകാനുള്ള സംഖ്യകൾ ബന്ധപ്പെട്ടവരെ ഏൽപ്പിച്ചു. എല്ലാം ക്ലിയർ. പള്ളിയിൽ നിന്ന് അസർ നിസ്കാരത്തിന് വിളിയാളമുയർന്നു. റൂമിൽ വച്ച് തന്നെ നിസ്കാരം നിർവഹിച് "റുമൂഷ്‌" ഹൗസിന്റെ പടിയിറങ്ങുമ്പോൾ സഹപ്രവർത്തകർ ഖാലിദിനെ അനുഗമിച്ചു.

അവർ നേരെ പോയത് സലാല എയർപോർട്ടിലേക്ക്. കൂടെ പോയ കൂട്ടുകാരോട് സംഘടനാ കാര്യങ്ങൾ പലതും സംസാരിച്ച കൂട്ടത്തിൽ ഐ പി മുഹമ്മദലിയെ വിളിച് ഖാലിദ് പ്രത്യേകമായി പറഞ്ഞു" ഇതാ ഇനി ഞാൻ വരാൻ കാത്തിരിക്കരുത് എല്ലാം ഉഷാറായി നടത്തണം. മൊയ്‌ദു ബാഖവിയുടെ പ്രസംഗം ടേപ്പ്  ചെയ്ത് എസ് ആർ എഫ് ലൈബ്രറിയിൽസൂക്ഷിക്കണം" ഒമാൻ എയർവിമാനം പറന്നുയരാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഒരിക്കൽ കൂടി യാത്ര ചോദിച് ഖാലിദ് പറന്നു- മസ്കറ്റിലേക്ക്.

സ്നേഹം തന്ന് സ്നേഹം സമ്പാദിച്ച ഉറ്റമിത്രം സലാലയിൽ നിന്ന് യാത്ര  പുറപ്പെട്ടു എന്നറിഞ്ഞ് മസ്കറ്റിൽനിന്ന് ഏതാനും പ്രവർത്തകർ എയർപോർട്ടിലേക്ക് പുറപ്പെട്ടു. ഇസ്ഹാഖ് മട്ടന്നൂരും ആ കൂട്ടത്തിൽ ഉണ്ട്. അവസാനമായി ഒന്ന് ആശ്ലേഷിച്ച് യാത്രാമംഗളം നേർന്ന് അവർ  തിരിച്ചു വരുമ്പോൾ ഗൾഫ് എയറിന്റെ വിമാനത്തിൽ ബോംബ്ക്ക് പറന്നുകഴിഞ്ഞിരുന്നു.

ഏപ്രിൽ 21 വെള്ളിയാഴ്ച.

പുലർച്ചെ എയർപോർട്ടിൽ ഇറങ്ങിയ ഖാലിദ് രാവിലെ 11 30ന് കോഴിക്കോട്ടേക്ക് യാത്രയായി. ഉച്ചക്ക് രണ്ടുമണി.

 ജംബോ ജെറ്റ് എയർവെയ്സ്  കോഴിക്കേട് വിമാനം കരിപ്പൂരിലെ മേഘപാളികൾക്ക് മീതെ  തെളിഞ്ഞു വന്നു. യാത്രയയക്കാനും സ്വീകരിക്കാനും വരുന്നവരുടെ ശബ്ദകോലാഹലങ്ങൾക്കിടയിലേക്ക് ആ കൂറ്റൻ പക്ഷി റൺവെയിൽ വന്നു നിന്നു. നിറഞ്ഞ ആഹ്ളാദത്തോടെ യാത്രക്കാർ ഓരോരുത്തരായി ഇറങ്ങി വരുന്നതും നോക്കി പുറത്തുനിൽക്കുന്ന ബന്ധുക്കൾ, സ്ത്രീകളും കുട്ടികളും മുതിർന്നവരും സലാലയിൽ നിന്ന് നാട്ടിലെത്തുന്ന ഖാലിദിനെ  സ്വീകരിക്കാൻ ചൊക്ളിയിൽ നിന്നും സഫീറും സമീറും കാത്തിരിപ്പുണ്ടായിരുന്നു. സഹയാത്രികനായ കണ്ണൂരിലെ തൽഹയോടൊപ്പം ദൂരെനിന്ന് പുഞ്ചിരിയുമായി കടന്നുവന്ന ഖാലിദ് ഓരോരുത്തരേയും  സലാം പറഞ്ഞു ആലിംഗനം ചെയ്തു. ക്ഷേമാന്വേഷണങ്ങൾക്ക് ശേഷം ജീപ്പിൽ കയറി യാത്രയായി. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ട് ഞങ്ങൾക്ക് ഈ വാഹനത്തെ കീഴ്പ്പെടുത്തിയവൻ എത്ര പരിശുദ്ധൻ അതിനെ ഇണക്കുവാൻ ഞങ്ങൾക്ക് കഴിവില്ലായിരുന്നു.നിശ്ചയം ഞങ്ങൾ നാഥനിലേക്ക് തിരിച്ചു വരുന്നവരാണ്.

സമയം മൂന്നുമണി

കോഴിക്കോട് ഐ. ജി റോഡിലെ സ്റ്റുഡന്റസ് സെന്റർ. സ്വപ്നങ്ങളിൽ പൂത്തുലഞ്ഞുനിന്ന സംഘടനയുടെ സംസ്ഥാന കാര്യാലയം. നാട്ടിലെ നെട്ടോട്ടങ്ങൾക്കിടയിലും, ഗൾഫിലെ പൊള്ളുന്ന മണലിൽ വിയർപ്പൊഴുക്കുമ്പോഴും താൻ താലോലിച്ചു വളർത്തിയ രിസാല. ഗൾഫിൽ നിന്നു കുറെ ന്യൂസുകളും പ്രവർത്തകരുടെ കാത്തുക്കളുമായി സമീർ അങ്ങോട്ട് ചെന്നു. പുറത്തു ജീപ്പിൽ ഖാലിദുണ്ടെന്നറിഞ്ഞപ്പോൾ ഓഫിസ് സെക്രട്ടറി സലീം അണ്ടോണ അവിടേക്ക് ചെന്ന് ഓഫീസിലേക്ക് ക്ഷണിച്ചു

"ക്ഷണിക്കാത്തത് കൊണ്ടല്ല ഞാൻ വരാത്തത്. നല്ല ക്ഷീണമുണ്ട്. നിനക്കറിയില്ലേ, കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ വീട്ടിലറിയിച്ചിരുന്നില്ല. നേരെ ഇവിടെ ഓഫീസിലേക്കായിരുന്നു വന്നത്. അന്നെനിക്ക് ബാധ്യതകളില്ലായിരുന്നു. ഈ വണ്ടി നോക്കു സലീം, എന്റെ ഭാര്യ വീട്ടുകാർ അയച്ചതാണ്. ഇന്നെന്നെ കാത്തിരിക്കാനാളുണ്ട്, ഞാൻ ഉടനെ വരാം, പോരെ. "

സംസ്ഥാന സമിതിയുടെ പോളിസി പ്ലാനിംഗ് സെൽ  ചേരുന്നതിനാൽ മുതിർന്ന നേതാക്കളെല്ലാം സെന്ററിൽ ഉണ്ടായിരുന്നു. സി പി സൈതലവി, ജി അബൂബക്കർ,പി കെ എം  ഇരിങ്ങല്ലൂർ, മജീദ് കക്കാട്.

നേതാക്കൾ ഖാലിദിനെ കാണാൻ വാഹനത്തിന്റെ അരികിലേക്ക് വന്നു. പതിവു ശൈലിയിൽ കുറെ

തമാശകൾ,പൊട്ടിച്ചിരികൾ ക്ഷേമ അനേഷണങ്ങൾ,  സംഘടന കാര്യങ്ങൾ പറയാനും മറന്നില്ല. ഖാലിദിന് സംഘടനയായിരുന്നല്ലോ വലുത് സംഘടനയ്ക്ക് ഖാലിദും.

രിസാലയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിൽ ഉണ്ട് ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരാം ഇപ്പോ എനിക്ക് തിരക്കുണ്ട്.

 ഖാലിദ് എന്നും തിരക്കിലായിരുന്നല്ലോ. അനുവദിക്കപ്പെട്ട സമയം കർമ്മഫലങ്ങൾക്കായി തിരക്ക് പിടിച്ചു നടന്ന ചെറുപ്പക്കാരൻ. വഴിയിലെവിടെയോ കാത്തുനിന്ന മരണത്തിലേക്ക്,വിധി പുസ്തകത്തിൽ കുറിച്ചിട്ട അവധിയുടെ അവസാന നിമിഷങ്ങളിലേക്ക് കുതി ചെത്താൻ ഖാലിദിന്  തിരക്കുണ്ടായിരുന്നു. കരിപ്പൂരിൽ ഖാലിദിനെ സ്വീകരിക്കാനെത്തിയ ഭാര്യാ സഹോദരനും അതിലുപരി ഉത്തമ സുഹൃത്തുമായ സഫീർ ഇനി രാത്രിയിൽ കാണാമെന്ന്  പറഞ്ഞ വഴിപിരിഞ്ഞു. ജീപ്പിൻറെ പിൻ സീറ്റിൽ കയറിയിരുന്നു ഖാലിദ് യാത്ര പറഞ്ഞു. ആ യാത്ര ഇനി തിരിച്ചു വരാത്ത ഒരാളുടേതായിരുന്നെന്ന്  എങ്ങനെ അറിയാൻ!! അറിഞ്ഞിരുന്നെങ്കിൽ തടഞ്ഞു വെച്ചേനെ. പക്ഷേ നാഥന്റെ  വിധിയെ മറികടക്കാൻ സൃഷ്ടി ജാലങ്ങൾക്ക് കഴിയില്ലല്ലോ.

നാലു മണി കഴിഞ്ഞ ആ സായാഹ്നം.

കൊയിലാണ്ടിക്കടുത്ത മൂടാടിയിൽ ഖാലിദ് സഞ്ചരിക്കുന്ന ജീപ്പിനു മുന്നിലേക്കു വന്ന ഒരാളെ രക്ഷിക്കാനുള്ള ശ്രമം . പിൻ സീറ്റിൽ സുഖമായി ഉറങ്ങുന്ന ഖാലിദ് ഒന്നും അറിഞ്ഞിരുന്നില്ല. നിയന്ത്രണം വിട്ട ജീപ്പ് ഒരു മതിലിന് മുകളിലുടെ കയറിമറിഞ്ഞു വീണത് നിമിഷനേരം കൊണ്ടായിരുന്നു . രക്തത്തിൽ കുളിച്ച് ഖാലിദ് ! ആയിരങ്ങളുടെ പടനായകനാണ് പിടയുന്നതെന്ന് കൂടിയിരുന്നവരാരുമറിഞ്ഞില്ല. നല്ലവരായ നാട്ടുകാരിൽ നിന്നും മനുഷ്യ സ്നേഹത്തിന്റെ തുടിപ്പുയർന്നു. മെഡിക്കൽ കോളേജിൽ എത്തിക്കാനും ജീപ്പിൽ നിന്ന് കിട്ടിയ നമ്പറിൽ ചൊക്ലിയിലെ വീട്ടിൽ അറിയിക്കാനും അവരുണ്ടായി.

പ്രത്യക്ഷത്തിൽ ഖാലിദിന്റെ ശരീരത്തിൽ പോറലുകളൊന്നുമില്ല . വായിലൂടെ രക്തമൊലിക്കുന്നു . ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഉറങ്ങുന്ന ഖാലിദ് പിന്നെ അബോധാവാസ്ഥയിലേക്ക്, ആ കണ്ണുകൾ അടഞ്ഞുതന്നെ കിടന്നു.

സീറ്റിന്റെ മുൻ നിരയിലുണ്ടായിരുന്ന ഖാലിദിന്റെ സഹയാത്രികൻ ത്വൽഹയ്ക്കും സാരമായ പരിക്കുകളുണ്ട്. ഡ്രൈവർ ഹമീദിനും ഭാര്യാ സഹോദരൻ സമീറിന്റെയും പരിക്കുകൾ നിസ്സാരം .

കവിയൂരിലെ സാബിറ പരിസരവും ഉത്സാഹത്തി മിർപ്പിലായിരുന്നു. ഖാലിദിനെ ഒരു നോക്ക് കാണാൻ കൊതിച്ച്  കാത്തിരിക്കുന്ന ഉപ്പ, മകന്റെ  വരവിനായി കാക്കുന്ന ഉമ്മ, മധുരതരമായ ഓർമ്മകൾ തന്നു ഓടിപ്പോയ പ്രിയതമന്റെ വരവും കാത്ത് ദിനങ്ങൾ എണ്ണി, വിരുന്നൊരുക്കി കാത്തിരിക്കുന്ന ഒരു പെൺകുട്ടി; നസീറ......

ധീരനായ ഒരു പടനായകൻ്റെ ജീവിതപങ്കാളി..... പിന്നെ സ്നേഹം കടംകൊടുത്ത സഹപ്രവർത്തകരും, നാട്ടുകാരും, അയൽക്കാരും, സുഹൃത്തുക്കളും.

അപകടത്തിൽപ്പെട്ട ജീപ്പിന്റെ  സ്റ്റെപ്പിനി ടയറിലെ കവറിന്മേൽ തലശ്ശേരിയിലെ 'ഗ്രഹസ്യ' എന്ന സ്ഥാപനത്തിൻറെ പരസ്യം ഉണ്ടായിരുന്നു. അതിൻറെ ഭാര്യാപിതാവ് ഉസ്മാൻന്റെ  സഹോദരനാണ് സ്ഥാപനത്തിന് ഉടമ. വൈകുന്നേരം ആറുമണിയോടെ അവിടുത്തെ 222902 എന്ന ഫോൺ ശബ്ദിച്ചു "മുടിയിൽ നിന്നാണ് ......നമ്പർ ജീപ്പ് ഇവിടെ അപകടത്തിൽ  പെട്ടിരിക്കുന്നു.

ഗൾഫിൽ നിന്ന് വരുന്ന ആരോ അതിലുണ്ട്.

പിന്നെ ചൊക്ലി യിലും മോന്താലിലും ഈ വാർത്ത പടരാൻ ഏറെനേരം വേണ്ടിവന്നില്ല. നിമിഷങ്ങൾകൊണ്ട് ആ പ്രദേശങ്ങളിൽ ആകെ കരിവാളിപ്പ്.

ഖാലിദിൻറെ ജേഷ്ഠ സഹോദരൻ പോക്കുവും സലീമും മഅറൂഫും അവർക്കൊപ്പം ഖാലിദിനെ പ്രിയപ്പെട്ട മാതാവും മെഡിക്കൽ കോളേജിലേക്ക്.

മർക്കസിൽ നിന്നും സ്റ്റുഡൻസ്  സെന്ററിൽ നിന്നും വാർത്തകൾ ഒഴുകി.

പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും ഫോൺ വിശ്രമമില്ലാതെ ശബ്ദിച്ചു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയി ലേക്ക് വരുന്ന കോളുകൾ മിക്കതും ഗൾഫിൽ നിന്നായിരുന്നു.

ശൈഖുനാ കാന്തപുരം ഉസ്താദ് ഓടിയെത്തി. ഡോക്ടർമാരുമായി സംസാരിച്ചു വേണ്ട നിർദേശങ്ങൾ നൽകി. ഖാലിദിന്റെ നില വഷളായതിനെ തുടർന്ന് കാര്യമായ പരിചരണം നല്കാൻ പറ്റിയില്ല. സ്കാനിംഗ് എടുക്കാൻ പറ്റാത്ത അവസ്ഥ. അനങ്ങിയാൽ രക്തമൊഴുകുന്നു. ഡോക്ടർമാർ ഇടയ്ക്കിടെ വായിൽ നിന്ന് രക്തമെടുത്തൊഴിവാക്കുന്നു. ചെറിയ ഇളക്കം പോലും പ്രശ്നങ്ങൾ ഉണ്ടാക്കി. ബോധം തെളിഞ്ഞില്ല. കണ്ണ് നീര് തുടച്ചു കൊണ്ട് സഹപ്രവർത്തകർ നാഥനോട് മനമുരുകി കേണു "നാഥാ ഞങ്ങളുടെ ഖാലിദിനെ നീ രക്ഷിക്കണേ... "

ശൈഖുനയുടെ ചുണ്ടുകൾ പ്രാർത്ഥനാമന്ത്രങ്ങളാരുവിടുന്നു. ഓരോ മുഖത്തും നിറഞ്ഞു നിൽക്കുന്ന ആകാംക്ഷ. ഫോൺ കോളുകൾക്ക് മറുപടി കൊടുക്കുമ്പോൾ ശബ്ദം പതറാതിരിക്കാൻ പാടുപെടേണ്ട സ്ഥിതി. 

വിവരമറിഞ്ഞ പ്രവർത്തകർ ഉറങ്ങാതിരുന്ന രാവ്, ഞങളുടെ പ്രിയപ്പെട്ടവന് വേണ്ടിയുള്ള പ്രാർത്ഥനകൾ. മാട്ടൂൽ മൻഷഅ് യതീംഖാന അങ്കണത്തിലെ വഅളിന്റെ വേദിയിൽ നൂറു കണക്കിന് ആളുകളെ സാക്ഷിനിർത്തി ചിത്താരി ഹംസ മുസ്‌ലിയാർ പ്രാർത്ഥിച്ചു. ആമീൻ പറഞ്ഞ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.

ഖാലിദിന് ഒന്നും വരുത്തരുതേയെന്ന് മനമുരുകിക്കേണ മാതാവ്, രാത്രി പത്തര മണിയോടെ കഷ്വാലിറ്റിയിലെത്തിയ അവരെക്കണ്ട് ഒരു നിമിഷം എല്ലാവരും നടുങ്ങി. ഈ അവസ്ഥയിൽ അവർ ഖാലിദിനെ കണ്ടാലുണ്ടാവുന്ന പ്രശ്നങ്ങൾ. ഏതൊരു മാതാവിനാണ് താങ്ങാനാവുക? കൈകളിലിരുത്തി തരാട്ടുപാടി വളർത്തിയ ഓമനമകൻ ആശുപത്രികിടക്കയിൽ മരണത്തോടു മല്ലടിക്കുന്നത് കണ്ടാൽ സഹിക്കാൻ കെല്പുള്ള ഉമ്മമാരുണ്ടോ!

പ്രത്യേകിച്ചും ഹാജിയായി വരുന്ന മകനെ ചുംബിക്കണമെന്നു കത്തെഴുതി കാത്തിരുന്ന ഖാലിദിന്റെ ഉമ്മക്ക്‌ അതിനു കഴിയുമോ? ചില കാരണങ്ങൾ  പറഞ്ഞ് അവരെ തിരിച്ചയക്കേണ്ടിവന്നു. ആ മാതൃഹൃദയം തേങ്ങി. സമയം രാത്രി പന്ത്രണ്ടേ അമ്പന്തഞ്ച്. ഖാലിദിന് നല്കപ്പെട്ട ആയുസ്സിന്റെ അവസാന നിമിഷം. രക്ഷിതാവിലേക്ക് മടക്കത്തിനു മണി മുഴങ്ങി.

ദാറുൽ ഖുലൂദിലേക്കുള്ള ഖാലിദിന്റെ യാത്രയുടെ മണിമുഴക്കം.

പുതുദിനത്തിന്റെ പിറവിയറിയാതെ ഇരുണ്ട രാത്രി. എല്ലാവരും ഉറക്കിലാണ്ട സമയം. അവരെല്ലാം നോക്കിനിൽക്കേ അബോധവസ്ഥയിൽ, ആ ധീരനേതാവ് അന്ത്യശ്വാസം വലിച്ചു.

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ....

ഡോക്ടർമാരെത്തി മരണം ഉറപ്പുവരുത്തി. ശൈഖുനാ കാന്തപുരം മർകസിൽ നിന്ന് തിരിച്ചുവന്ന് വേണ്ടതൊക്കെ ചെയ്തു. രണ്ടുമണിയോടെ മയ്യിത്ത് മോർച്ചറിയിലേക്ക് നീക്കി.

കഷ്വാലിറ്റിയിൽ ശബ്‌ദിച്ചുകൊണ്ടിരുന്ന  ഫോണിലൂടെ പുതിയ വാർത്തയൊഴികി. ബാഹ്‌റൈൻ, ഒമാൻ, ഖത്തർ, യുഎഇ.. ഗൾഫുനാടുകളിലെ പ്രവർത്തകരെയെല്ലാം ശൈഖുനാ വിളിച്ചറിയിച്ചു. പത്രങ്ങൾക്കും എ. ഐ. ആറിനും റിപ്പോർട്ട്‌ കൊടുത്തു. ഗൾഫ് സുഹൃത്തുക്കൾ കേട്ടത് ശരിയോ എന്നുറപ്പിക്കാൻ ബന്ധുപ്പെട്ടുകൊണ്ടിരുന്നു. പലർക്കും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല. നേരം വെളുത്തുകഴിഞ്ഞിട്ടും ഫോണുകളുടെ മുഴക്കം നിലക്കുന്നില്ല.

ഏപ്രിൽ 22

രാവിലെ ആറേ അമ്പതിന്റെ പ്രാദേശിക വാർത്തയിൽ ഓർക്കാപ്പുറത്തുകേട്ട വാചകങ്ങൾ... " കൊയിലാണ്ടിക്കടുത്ത് മുടാടിയിൽ ഇന്നലെയുണ്ടായ വാഹാനാപകടത്തിൽ പരിക്കേറ്റ കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ മുൻ സംസ്ഥാന സെക്രട്ടറി, ശ്രീ. ഒ. ഖാലിദ് ഇന്ന് വെളുപ്പിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്യാതനായി..."

വാർത്തകേട്ട് ഞെട്ടിയ പ്രവർത്തകർ മെഡിക്കൽ കോളേജിലേക്കും കവിയൂരിലേക്കും ഒഴുകിക്കൊണ്ടേയിരുന്നു. വിശ്വസിക്കാൻ കൂട്ടാക്കാത്ത മനസ്സുകൾ ! എന്നാലും ഞങ്ങളോടൊരു വാക്കു മിണ്ടാൻ, ഒന്നു പുഞ്ചിരിക്കാൻ , ആലിംഗനം ചെയ്ത് മുഖത്തുമ്മ വെക്കാൻ , ഞങ്ങളുടെ പ്രിയപ്പെട്ട ഖാലിദ് ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് .

ഒന്നും പറയാതെ , കാത്തിരുന്നവരെ കാണാൻ വരാതെ, മാതാവിന്റെ മുഖത്തൊരു മുത്തം കൊടുക്കാതെ, തന്നെയും കാത്ത് ഓർമ്മകളയവിറക്കി കൊതിച്ചുനിന്ന പ്രിയതമക്ക് കൈവശം കരുതിയ സമ്മാനം കൊടുക്കാതെ ... ഖാലിദിക്കയെ കാത്തിരുന്ന കുട്ടികൾക്ക് നുണയാൻ മിഠായി കൊടുക്കാതെ,ഞങ്ങൾ കൂട്ടുകാരോട് , സഹപ്രവർത്തകരോട്, സലാം പറയാതെ , ഖാലിദിനെ സ്നേഹിച്ച  ഖാലിദ് സ്നേഹിച്ച ആയിരങ്ങളെ കാത്തുനിൽക്കാതെ, ഞങ്ങളെ തനിച്ചാക്കി ഒറ്റക്ക് യാത്രയായ ഖാലിദ് ! ആരേയും കാത്തു നിൽക്കാത്ത മഹാമനീഷി !

മെഡിക്കൽ കോളേജ് മോർച്ചറി പരിസരം. പരിസരങ്ങൾ സുന്നി പ്രവർത്തകരും നേതാക്കളും കൂട്ടംകൂടി നിൽക്കുന്നു.

എല്ലാ മുഖങ്ങളിലും ദുഃഖത്തിന് കരിവാളിപ്പ്. പേരോട് അബ്ദുറഹ്മാൻ സഖാഫി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  വന്നു.പ്രിയപ്പെട്ട ശിഷ്യന്റെ വേർപാട് അദ്ദേഹമെങ്ങനെ താങ്ങും! ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുമ്പോഴും അദ്ദേഹം വിതുമ്പുകയായിരുന്നു. ചൊക്ലിയിൽ നിന്നു വന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടി. പരസ്പരം ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നേതാക്കളും ഗുരുനാഥന്മാരും വാഹനങ്ങളിലിരുന്ന് കരയുന്നത് കാണാമായിരുന്നു. സ്നേഹം കൊണ്ട്  സൗഹൃദസാഗരം തീർത്തൊരു യുവാവിന്റെ വേർപാട് ആരെയാണ് തളർത്താതിരിക്കുക. രാവിലെ 11 മണിയോടെ കൊയിലാണ്ടിയിൽ നിന്നെത്തിയ പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി 239 / 95 ആം നമ്പറായി കേസ് രജിസ്റ്റർ ചെയ്തു. 3743- നാം നമ്പർ മൃതശരീരം ഖാലിദിന്റേതാണെന്ന്  സാക്ഷ്യപ്പെടുത്തി. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിനെടുത്തു.

SYS ന്റെ ആംബുലൻസ് വാനിൽ ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിൽ കൊണ്ടുപോയി കുളിപ്പിച്ചു. കഫൻ ചെയ്തു. പേരോടും ചിയ്യൂരും അതിനു നേതൃത്വം നൽകി. അവിടെ കൂടിയവരെല്ലാം മയ്യിത്ത് ഒരു നോക്ക്  കണ്ടു. പി.കെ.എം. ഇരിങ്ങല്ലൂരിന്റെ നേതൃത്വത്തിൽ കുറച്ചു പേർ അവിടെവച്ചു നിസ്കാരം നിർവഹിച്ചു.

ഉച്ചയ്ക്ക് ഒന്നര മണി

ഖാലിദിന്റെ  മയ്യിത്ത് കാരന്തൂരിലെ സുന്നി മർക്കസിലേക്ക്. മരുഭൂമിയിൽ തങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കിയ ആ മഹാത്മാവിനു വേണ്ടി അനാഥകളും അഗതികളുമടങ്ങുന്ന വിദ്യാർത്ഥികൾ ശൈഖുനായുടെ നേതൃത്വത്തിൽ നിസ്കരിച്ചു. പിന്നെ ഉള്ളുതുറന്ന് കണ്ഠമിടറി പ്രാർത്ഥിച്ചു. ഹൃദയവേദനയോടെ എല്ലാവരും ആമീൻ പറഞ്ഞു. 

 ഉച്ചയ്ക്ക് രണ്ടുമണിയോടെ മർക്കസിൽ നിന്ന് ചൊക്ലി യിലേക്ക് മയ്യിത്തു മായുള്ള പുറപ്പാട്. കാന്തപുരം ഉസ്താദ്, പേരോട്, എസ് എസ് എഫ് സംസ്ഥാന നേതാക്കൾ, പ്രവർത്തകർ തുടങ്ങി അനേകം പേർ വാഹനങ്ങളിൽ അനുഗമിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ ധീരധീരം ശബ്ദിച്ച ഖാലിദിന്റെ പ്രസംഗങ്ങൾ കേട്ടു കോരിത്തരിച്ച കവലകളിലൂടെ ദീർഘനേരം നാഥനു മുന്നിൽ ഉള്ളുരുകി പ്രാർത്ഥിച്ച പള്ളികൾക്കു മുൻപിലൂടെ സുഹൃത്തുക്കളുടെ തോളിൽ കൈവെച്ച് സംസാരിച്ചു നീങ്ങിയ  വഴിയോരങ്ങളിലൂടെ  വിപ്ലവ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച്,  ക്രൂരമായൊരു തീരുമാനത്തിനെതിരെ ജനരോഷമിളക്കിവിട്ട യാത്രക്കു സാക്ഷി നിന്ന പെരിങ്ങത്തൂര്ലൂടെ ഇപ്പോൾ ഖാലിദിന്റെ മയ്യിത്ത് കടന്നുപോകുന്നു. സാബിറ മൻസിലിന്റെ മുറ്റത്തേക്ക് കവിയൂരിലെ റോഡുകളിലൂടെയെല്ലാം മനുഷ്യ നദി ഒഴുകുകയാണ്  കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള ഖാലിദിനെ സ്നേഹിക്കുന്ന സഹസ്രങ്ങൾ അവിടെ ഒത്തുകൂടിയിരുന്നു. ഖാലിദിന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും സഹപ്രവർത്തകരും ബന്ധുക്കളും കുടുംബാംഗങ്ങളു  മെല്ലാമടങ്ങിയ വലിയൊരു ജനസഞ്ചയം. അക്കൂട്ടത്തിൽ പണ്ഡിതർ ഉണ്ട്, പ്രവർത്തകരുണ്ട്,  ധനികർ ഉണ്ട്, ദരിദ്രരുണ്ട്,  അഗതികളും അനാഥകളും മുണ്ട്  അവസാനമായി ആ മുഖം ഒരു നോക്ക് കാണാൻ വീർപ്പടക്കി നിന്ന ആയിരങ്ങളുടെ കണ്ണുകൾ നനഞ്ഞു. വീടിനകത്ത് ആദ്യം മയ്യത്ത് വെച്ചു. ചെറുപ്പംമുതൽ കളിച്ചുവളർന്ന, തന്റെ ജീവിത വളർച്ചയ്ക്കു സാക്ഷി നിന്ന വീട്ടുമുറ്റത്ത് ഖാലിദിന്റെ മയ്യിത്ത് ദർശനത്തിന് വച്ചപ്പോൾ നിറകണ്ണുകളോടെ,  ദുഃഖത്തിന് അലയടങ്ങാത്ത ഹൃദയത്തോടെ അനേകം പേർ! ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരും അവരെ നിയന്ത്രിക്കാൻ പാടുപെട്ടു.പലരും ഒന്നേ നോക്കിയുള്ളൂ. ആ ശാന്തമായ ഉറക്കം കാണാൻ അവസാനത്തെ അവസരം. പക്ഷേ ചേതനയറ്റ ആ ശരീരത്തിലേക്ക് അവർ എങ്ങനെ നോക്കും. മരണത്തിന്റെ ഭയാനകത യെ കുറിച്ച് അനിവാര്യതയെക്കുറിച്ച് പരലോകത്തെ കുറിച്ച് പറഞ്ഞു നടന്നയാൾ.

സമയം വൈകീട്ട് അഞ്ചുമണി 

പ്രകൃതിയൊന്നടങ്കം മൂകതയുടെ ആവരണമണിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന,  ഇന്നലെയോടൊപ്പം ഓർമ്മകളായിത്തീർന്ന ഖാലിദിന്റെ മയ്യിത്തെടുത്  പതിഞ്ഞസ്വരത്തിൽ തഹ്‌ലീൽ മുഴക്കി ആയിരങ്ങൾ കണ്ണോത്  പള്ളിയിലേക്ക്. പല നാളുകളിൽ നാഥന് മുന്നിൽ നമിച്ച, വുളു  ചെയ്ത, ദിക്റുകൾ ചൊല്ലി പ്രാർത്ഥിച്ച പള്ളിയിൽ ഖാലിദിന്റെ  മയ്യത്ത് മുന്നിൽവെച്ച് ചിത്താരി ഹംസ മുസ്ലിയാർ, കൂത്തുപറമ്പ് ബാവ മഖ്ദൂമി തുടങ്ങി അനേകം പണ്ഡിതരുടെ നേതൃത്വത്തിൽ ആറ് തവണകളായി നിസ്കാരം നിർവഹിക്കപ്പെട്ടു.  പള്ളിക്കാട്ടിൽ പുതുമണ്ണിളക്കിയിറക്കിയ  ഇടുങ്ങിയ കുഴി - ഖബർ.

പുതിയൊരു ലോകത്തേക്കുള്ള പ്രാഥമിക കവാടം. നന്മ ചെയ്തവർക്ക് വേണ്ടി വിശാലമാക്കപ്പെടുന്ന പാർപ്പിടം. കർമ്മധന്യമായ ഒരു ജീവിതത്തിന്റെ ബാലപാഠങ്ങളെഴുതി പഠിച്ച മണ്ണിലേക്കൊരു മടക്കം. 

പേരോട് അബ്ദുറഹ്മാൻ സഖാഫി പതറിയ സ്വരത്തിൽ ചൊല്ലിയ തസ്ബീത്  കൂടിനിന്നവർ ഏറ്റുചൊല്ലി. വിതുമ്പലടക്കാൻ പാടുപെടുന്ന ആത്മമിത്രങ്ങൾ.  കണ്ണുകൾക്ക് തളർച്ച. ഓരോരുത്തരും മൂന്നു പിടി മണ്ണുവാരി ഖബറിലേക്ക് അന്ത്യയാത്രാമൊഴി ചൊല്ലി. 

 "മണ്ണിൽനിന്നും നിങ്ങളെ നാം പടച്ചു, 

 മണ്ണിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടും.

മണ്ണിൽനിന്നു വീണ്ടും നിങ്ങൾ ഉയർത്തപ്പെടും"

നാഥാ, നന്മ ചെയ്തു വളർന്ന, നന്മ ഞങ്ങളോട് പറഞ്ഞു തന്ന, ഞങ്ങളുടെ ഖാലിദിന്  ജന്നാത്തുൽ ഫിർദൗസിൽ കടത്തണെ. നന്മ ചെയ്തവർക്ക് അവിടെ സ്ഥാനമുണ്ടല്ലോ.  പിന്നെ ഒരിക്കൽ കൂടി ആ  മുഖം കാണാൻ കൊതിക്കുന്ന ഞങ്ങളെയും അവിടെ നീ ഒരുമിച്ച് കൂട്ടണേ നാഥാ. നിന്റെ പ്രവാചകനും മുത്തഖീങ്ങൾക്കുമൊത്ത്.  ആമീൻ


Education & Career


കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് ആശ്വാസക്കനിയുമായി സാന്ത്വനം ടീം
അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി വീണ്ടും സാന്ത്വനം വളണ്ടിയർമാർ
മത സൗഹാര്‍ദത്തിന്‍റെ മാതൃകകള്‍ സൃഷ്ടിച്ച് എസ് വൈ എസ് സാന്ത്വനം
ബുക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ സാന്ത്വനം ഹെൽപ് ലൈൻ നടത്തിയ സേവനങ്ങൾ- നാൾവഴി
വിദൂരങ്ങളിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് സാന്ത്വനം പ്രവർത്തകർ
ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
മടങ്ങി വരുന്ന പ്രവാസികൾക്കായി കോറന്റൈൻ സൗകര്യം ഒരുക്കി പച്ചീരി സി.എം കോംപ്ലക്സ്
സിഎം കോംപ്ലക്സ് പച്ചീരി, CM Complex, Pacheeri
SYS Youth Rally
പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
മഞ്ചേരി സാന്ത്വന സദനം 
അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എസ്.വൈ.എസ് ടീം 24
+ എസ്.വൈ.എസ് കുടുംബ വായന: ബുക്ക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ
വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍

SYS Ernakulam
SYS പറവൂർ സോൺ 1000 പുസ്തക വീടുകൾ ഒരുക്കുന്നു Jamia Markaz
ഉദ്ഘാടനത്തിനൊരുങ്ങി ശരീഅഃ സിറ്റിയുടെ അത്യാധുനിക കെട്ടിടം
മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
ഔഫിന്‍റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം; കാന്തപുരം
Islam has strict guidelines for its institutions during covid-19 pandemic
'Demarcate between Pakistan sponsored propaganda and genuine grievances of Indian Muslims'
Rights, not privilege: Kanthapuram Aboobacker Musliyar on Minorities schemes
അറഫയിലെ "സ്വഹാബി സംഗമ"വും നോളജ് സിറ്റിയിലെ "സഖാഫി സംഗമ'വും
+  Kanthapuram bats for Rohingyas
+ Kanthapuram questions CAA
CAA will uproot Muslims: Kanthapuram
CAB will pave way for another partition: Grand Mufthi of India
+  പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
Madin Academy
Madin Academy mega prayer meet goes online
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
ആസാദി ക്യാമ്പസിന് അഭിവാദ്യവുമായി ജനാധിപത്യ പാഠശാലയിലേക്ക്  സൈക്കിൾ ചവിട്ടി അനസെത്തി
ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ  പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടികുഞ്ഞികണ്ണൻ
ഇന്ത്യയുടെ മതേതര മനസ്സ് ഡൽഹിയിലെ  ഇരകൾക്കൊപ്പം നിൽക്കണം; അവർക്ക് നീതി ലഭ്യമാക്കണം:പി സുരേന്ദ്രൻ
ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവർക്കെതിരെ താക്കീതായി ആസാദി കാമ്പസുകൾ ആരംഭിച്ചു
മഴവിൽ ക്ലബ് നന്മ വീട് പദ്ധതിയുടെ സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്‌തു
എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്
സർക്കാർ തീരുമാനങ്ങൾ പക്ഷപാതപരമാവരുത്; മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ് 
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
എസ് എസ് എഫ് വിപ്ലവ സഞ്ചാരം 
ഉപരിപഠനത്തിന് കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എസ്എഫ് നിവേദനം നൽകി
KMJ-Kerala Muslim Jamaath
KMJ പെരിന്തൽമണ്ണ മീലാദ് സന്ദേശറാലി  
മുത്തലാഖ് ബില്ല്  പൗരാവകാശ ലംഘനം : കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Gulf
പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം - ആര്‍ എസ് സി
ICF Qatar
വീടണയാന്‍ കൂടെയുണ്ട്; ഐ സി എഫ് ഖത്വര്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് പുറപ്പെട്ടു
RSC Oman
രിസാല സ്റ്റഡി സര്‍ക്കിള്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കി
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
ആർ. എസ്. സി .ദേശീയ സാഹിത്യോത്സവ്ന് ഉജ്വല സമാപനം
ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്
'പ്രവാചകരുടെ മദീന' ആര്‍.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ഒക്ടോബര്‍ 10 കേരളാ മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം; പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന് ബഹുജന സംഘടന- പള്ളങ്കോട്

International Arabic Day Celebration in Jamia Saadiyya
താജുൽ ഉലമയും നൂറുൽ ഉലമയും തലമുറകൾക്ക് കരുത്ത് :റഫീഖ് സഅദി ദേലംപാടി
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
ദുരന്ത നിവാരണ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ കര്‍മ സജ്ജരാവുക - ബേക്കല്‍ തങ്ങള്‍

ജില്ലയിലെ ചികിത്സാ രംഗം പ്രശ്‌ന രഹിതമാക്കാന്‍ ഗവണ്‍മെന്റ് സത്വരമായി ഇടപെടണം - കേരള മുസ്ലിം ജമാഅത്ത്

Post a Comment

أحدث أقدم