CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ

الا ان اولياء الله لاخوف عليهم ولاهم يحزنون:
(സൂറത്ത് യൂനുസ് 62)

CM വലിയുള്ളാഹിയുടെ വഫാത്തിന്റെ ഒരാഴ്ച മുമ്പ് റമളാൻ 27 ന് താജുൽ ഉലമ ഉള്ളാൾ തങ്ങൾ മഹാനവറുകളെ കാണാൻ പോയി. അന്ന് കോഴിക്കോട് മൂപ്പന്റെ വീട്ടിലായായിരുന്നു ഉണ്ടായിരുന്നത്. CM വലിയുള്ളാഹി ഉള്ളാൾ തങ്ങളെ സ്വീകരിച്ചിരുത്തി. അന്ന് CM വലിയുള്ളാഹി ക്ക് ശക്തമായ പനി ഉണ്ടായിരുന്നു. എങ്കിലും CM വലിയുള്ളാഹി ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു അൻത അലൽ ഹഖി (താങ്കൾ യഥാർത്ഥ വഴിയിലാണ്.)ശേഷം നിരവധി ദിക്റുകളുടേയും സ്വലാത്തുകളുടേയും അമലുകളുടേയും ഇജാസത്തുകൾ നൽകി.  CM വലിയുള്ളാഹി ഉപയോഗിച്ചിരുന്ന ഷാൾ കൈമാറി. ഉള്ളാൾ തങ്ങൾ വഫാത് വരെ പൂമുഖത്തിരിക്കുമ്പോഴെല്ലാം പുതച്ചിരുന്നത് ആ ഷാൾ ആയിരുന്നു. ഏകദേശം 20 വർഷത്തെ പഴക്കമുണ്ട് ഇന്നതിന്. വേറേയും സമ്മാനങ്ങൾ കൈമാറി  ആ കൂടി കാഴ്ചയിൽ . അവിടെ നിന്ന് ഇറങ്ങി വരുമ്പോൾ ഉള്ളാൾ തങ്ങൾ പറയുന്നുണ്ടായിരുന്നു "ഇതൊരു വിടവാങ്ങലാണല്ലോ" എന്ന്
കുറച്ച് ദിവസങ്ങൾക്ക് ശേഷം 1991 ലെ ശവ്വാൽ  4 ന് സി എം വലിയുള്ളാഹി ഈ ലോകത്തോട് വിട പറഞ്ഞു.

കൊയിലാണ്ടി ദർസിൽ താജുൽ ഉലമയുടെ ജൂനിയറായിരുന്നു CM വലിയുള്ളാഹി. അക്കാലത്ത് ഉള്ളാൾ തങ്ങൾ മഹാനവറുകൾക്ക് കിതാബ് ഓതി കൊടുത്തിരുന്നു. ആയതിനാൽ ഉള്ളാൾ തങ്ങളെ CM വലിയുള്ളാഹി വല്ലാതെ ആദരിച്ചിരുന്നു.

👉 C M വലിയുള്ളാഹി തികഞ്ഞ പണ്ഡിതനായിരുന്നു.
👉 നിരവധി പ്രഗത്ഭ പണ്ഡിതരിൽ നിന്നും അറിവ് പഠിച്ചു
👉 വേലൂർ  ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദം കരസ്ഥമാക്കി.
👉 ധാരാളം കാലം ദർസ് നടത്തി.
👉 മുഫസ്സിറുകളുടെ ഖുർആൻ വിശദീകരണം ഉൾകൊണ്ട് ഖുർ പാരായാണത്തിൽ മുഴുകി
👉 ആത്മീയ മേഖലകളിൽ പലർക്കും എത്തി പിടിക്കാൻ കഴിയാത്ത ഉന്നതങ്ങൾ കീഴടക്കി.
👉 ജീവിത കാലത്തും വഫാതിന് ശേഷവും നിരവധി കറാമതുകൾ പ്രകടമായി കണ്ടു
👉 പല സ്ഥലങ്ങളിലും ഭാവിയിൽ വരാൻ പോകുന്ന ദീനീ സ്ഥാപനങ്ങളെ പറ്റി മുൻ കൂട്ടി പ്രഖ്യാപിച്ചു.
👉 നിരവധി പണ്ഡിത പ്രതിഭകളെ തർബിയത്തിലായി വളർത്തി.
👉 നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി.
👉 മുഴുവൻ പുത്തൻ വാദികളേയും അവരെ സപ്പോർട്ട് ചെയ്യുന്നവരേയും ശക്തമായി എതിർത്തു
👉 മടവൂർ അജ്മീർ പോലെ ആകുമെന്ന് മുൻ കൂട്ടി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം യാഥാർത്യമയി എന്നത് മടവൂർ ശരീഫ് സന്ദർശിക്കുന്ന ആർക്കും ഇന്ന് വ്യക്തമായി മനസ്സിലാക്കാം.

പിതാവ് : കുഞ്ഞിമാഹിൻ കോയ മുസ്ലാർ

മാതാവ്: ആഇശ ഹജ്ജുമ്മ

1948 - 53 വരെ തളിപ്പറമ്പ്
 ഖുവ്വത്തിൽ പഠനം
1957-59 വരെ വേലൂർ ബാഖിയാത്തിൽ
1960 മടവൂരിൽ ദർസ്, ഖാളി  സ്ഥാനം
1962- ഹജ്ജ് യാത്ര
1965 മുതൽ രിയാള കല്ലായി വീട്ടിൽ
1974 മുതൽ : യാത്രകൾ
1977-78 രാംപൊയിൽ കോയട്ടി ഹാജിയുടെ വീട്ടിൽ
1978 -1991 കോഴിക്കോട് മൂപ്പന്റെ വീട്ടിൽ
1991: ഏപ്രിൽ 1 (1411 ശവ്വാൽ 4) വെള്ളി - വഫാത്

പ്രധാന ഗുരുവര്യർ
 കുഞ്ഞിമാഹിൻ കോയ മുസ്ല്യാർ (പിതാവ് )
മോങ്ങം അവറാൻ മുസ്ല്യാർ
മലയമ്മ അബൂബകർ മുസ്ല്യാർ
കുറ്റികാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാർ
കൊയിലാണ്ടി കുഞ്ഞി മുഹമ്മദ് മുസ്ല്യാർ
ശൈഖ് ആദം ഹസ്റത്ത്
ശൈഖ് ഹസൻ ഹസ്രത്ത്

തീർച്ചയായും അല്ലാഹുവിന്റെ ഔലിയാക്കൾക്ക്  ആരേയും ഭയമൊ ഏതെങ്കിലും വിഷയത്തിൽ ദു:ഖമൊ ഉണ്ടാവില്ല (സൂറത്ത് യൂനുസ് 62)

Articles
കോവിഡാനന്തരം:  മതസ്ഥാപനങ്ങൾക്ക്  ഒരു സാമ്പത്തിക നയരേഖ
ഉറങ്ങാൻ കിടക്കുമ്പോൾ 
മക്കൾ നന്നാവാൻ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

أحدث أقدم