ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ

നമ്മുടെ മാതാപിതാക്കളില്‍ ജനിച്ച സഹോദരി/സഹോദരൻ, മുലകുടി ബന്ധമുള്ളവര്‍, ഉമ്മ, ഭാര്യ, ഉമ്മയുടെയും ഉപ്പയുടെയും സഹോദരിമാര്‍ / സഹോദരന്മാർ , വല്ല്യുമ്മ, മകള്‍, എന്നിവരല്ലാത്ത സ്‌ത്രീ/പുരുഷന്മാരെല്ലാം  അന്യരാണ്.
നമ്മള്‍ ചോരയാണെന്നൊക്കെ പറഞ്ഞ് അടുത്തിടപെടുന്ന ആരൊക്കെ ഈ ലിസ്‌ററില്‍പെടാത്തവരുണ്ടോ അവരൊക്കെ നമുക്ക് അന്യരാണ്.
കാണലും തൊടലും സംസാരിക്കലും ഒന്നിച്ച് ഇരിക്കലും നടക്കലും യാത്ര ചെയ്യലും എല്ലാം വലിയ ഹറാം..

റബ്ബും റസൂലും (സ്വല്ലള്ളാഹു അലൈഹിവസല്ലം) പൊറുക്കാത്ത,സ്വര്‍ഗ്ഗത്തില്‍ ഇടം കിട്ടാത്ത പാപമാണത്.

നമ്മിലെത്ര പേര്‍ക്ക് അറിയും ഈ വിഷയത്തിന്‍റെ ഗൗരവം.

പുതിയ കാലത്തെ  FAMILY WHATSAPP GROUP കള്‍  ഈ ഹറാമിന്‍റെ ഹോള്‍സെയില്‍ കേന്ദ്രങ്ങളല്ലേ?

ജ്യേഷ്‌ടന്‍റെ ഭാര്യ, അനിയന്‍റെ ഭാര്യ, ഉപ്പയുടെ പെങ്ങളുടെ മകള്‍ / മകൻ, ഉമ്മയുടെ സഹോരന്‍റെ മകള്‍, ഉപ്പയുടെ ജ്യേഷ്‌ടന്‍റെ മകള്‍ / മകൻ, ഉമ്മയുടെ അനിയത്തിയുടെ മകള്‍ / മകൻ, ഉമ്മയുടെ ജേഷ്ഠത്തിയുടെ മക്കൾ എന്നിവരെയൊക്കെ
"കസിന്‍ " എന്ന ഓമനപ്പേരിട്ട് സ്ഥാപിക്കുന്ന ഇത്തരം ഗ്രൂപ്പ് വഴി എത്ര ഹറാമായ ചാറ്റും കാണലും കേള്‍ക്കലും നടക്കുന്നു...?

ഇങ്ങനെയുള്ള ഗ്രൂപ്പുകൾ വഴി വിവാഹിതരെന്നോ അവിവാഹിതരെന്നോ ഭേദമില്ലാതെ പുതിയ പുതിയ 'സ്നേഹ'ബന്ധങ്ങൾ.

എന്തുകൊണ്ട് കുടുംബത്തിലെ സ്ത്രീകൾക്ക് മാത്രവും പുരുഷന്മാർക്ക് മാത്രവുമായി വെവ്വേറെ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ തയ്യാറാവുന്നില്ല...?
അവരൊക്കെ നമുക്ക് അന്യരാണെന്ന് അറിയാത്തത്‌ കൊണ്ടാണോ?‌
അശ്ലീലമോ വികാരമോ ഇല്ലാതെ വെറും തമാശകൾ പറയലാണെങ്കിലും കുറ്റം കഠിനമേറിയതാണ്.., (സംസാരം നാവിന്‍റെ വ്യഭിചാരവും ചാറ്റ് ചെയ്യല്‍ കൈയ്യിന്‍റെ വ്യഭിചാരവുമാണ്‌)

അതിന് കാരണമായരും (ADMIN) പ്രോത്സാഹിപ്പിക്കുന്നവരും (Members) എല്ലാവരും റബ്ബിന് മുന്നില്‍ മറുപടി പറയേണ്ടിവരും... തീര്‍ച്ച...!

അതിനാല്‍ ചിന്തിക്കുക...സമയമിനിയുമുണ്ട്.
തൗബ ചെയ്യുക... നമ്മള്‍ അത്തരം കൂട്ടങ്ങളിലുണ്ടെങ്കില്‍ Left/remove ഉടനെ ചെയ്യുക.
വിഷമമുണ്ടാവും...
ദീനീ നിയമം കയ്‌പ്പേറിയാലും അനുസരിക്കാനുളളതാണ്..
അവര്‍ക്ക് മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ ഇടം..
ചിന്തിക്കുക..!

അന്യപുരുഷന്‍മാര്‍ എന്‍റെ തുണിയില്‍ പൊതിഞ്ഞ മയ്യിത്ത് പോലും കാണുകയോ അറിയുകയോ ചെയ്യരുതെന്ന നിര്‍ബന്ധത്താല്‍ എന്‍റെ മയ്യിത്ത്
കഫൻ ചെയ്യുബോൾ പോലും ശരീരത്തിന്റെ ഷെയിപ്പ് (മയ്യിത്തിന്റെ രൂപം) മറ്റാരും കാണരുത്!! അതു കൊണ്ട് ഈത്തപ്പനയുടെ വടം വെച്ചുകൊണ്ട് കഫൻ ചെയ്യണം എന്ന് വസ്വിയ്യത്ത് ചെയ്ത ഫാതീമാബീവി(റള്ളിയള്ളാഹു അൻഹ) പോവുന്ന സ്വര്‍ഗ്ഗത്തില്‍ പോവണോ.....

കുടുംബത്തിലെ അന്യപുരുഷരോട്/സ്ത്രീകളോട് തോന്നിയവരോടൊപ്പം നിയന്ത്രണമില്ലാതെ ഇടപെഴകിയും ചാറ്റ് ചെയ്തും സൊറ പറഞ്ഞു  നരകത്തീയിൽ
 പോവണോ..?
തീരുമാനം നമ്മുടേതാണ്

സഹോദരീ സഹോദരന്മാരെ ....
നമ്മൾ കുഴപ്പമില്ല എന്നു കരുതും. ഈ കുഴപ്പമില്ല എന്നു മനസ് പറയുന്നിടത്ത്  ഇതു  കുഴപ്പമാണ്
എന്നു മനസ് എന്താ പറയാത്തത്.....
അവിടെയാണ് ഇബ്‌ലീസ് (ലഹനതുല്ലാഹി അലൈഹി) ന്‍റെ കഴിവ്.

നമ്മൾ കുഴപ്പമില്ല എന്നു കരുതുന്ന ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നടക്കുന്നത് എന്താണ്?
ആദ്യം ഗ്രൂപ്പ് ചാറ്റിംഗ് ... പിന്നെ അത് പേഴ്സണൽ ചാറ്റ് ആയി മാറുന്നു.


Articles
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
മക്കൾ നന്നാവാൻ 
CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
കോവിഡാനന്തരം:  മതസ്ഥാപനങ്ങൾക്ക്  ഒരു സാമ്പത്തിക നയരേഖ
ഉറങ്ങാൻ കിടക്കുമ്പോൾ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development

Post a Comment

أحدث أقدم