ഒറ്റക്ക് നിസ്കരിക്കുമ്പോഴും ജമാഅത്തായി നിസ്കരിക്കുമ്പോഴും ബാങ്കും ഇഖാമത്തും സുന്നത്താണ്.
പുരുഷന് ബാങ്കും ഇഖാമത്തും സുന്നത്തുണ്ട്. എന്നാൽ സ്ത്രീക്ക് ഇഖാമത്ത് മാത്രമേ സുന്നത്തുള്ളൂ.
ബാങ്കും ഇഖാമത്തും കൊടുക്കുന്നവൻ വകതിരിവെത്തിയവനാ (മുമയ്യിസ്)കൽ ശർത്ത്വാണ്.
ബാങ്കിൻ്റെയും ഇഖാമത്തിന്റെ വാചകങ്ങൾ തുടരെ തുടരെയായി കൊണ്ടുവരലും ശർത്ത്വാണ്.
ബാങ്ക് കൊടുക്കുന്നവൻ, കൂട്ടത്തിൽ വെച്ച് ഉയർന്ന ശബ്ദമുള്ള ആളാകലും ഭംഗിയുള്ള ശബ്ദമുള്ള ആളാകലും സുന്നത്തുണ്ട്.
ഒറ്റക്ക് നിസ്കരിക്കുന്നവൻ ബാങ്കിനെയും ഇഖാമത്തിനെയും സ്വശരീരം കേൾക്കുന്ന ശബ്ദത്തിലും ജമാഅത്തായി നിസ്കരിക്കുന്നവൻ താനല്ലാത്ത മറ്റൊരാൾ കേൾക്കുന്ന ശബ്ദത്തിലും കൊടുക്കൽ ശർത്ത്വാണ്. പ്രസ്തുത ശബ്ദത്തിനേക്കാൾ ഉയർത്തൽ സുന്നത്തുമാണ്.
ബാങ്ക്- ഇഖാമത്തിന്റെ അർഥത്തിന് തെറ്റ് വരാത്ത വിധത്തിൽ ഭംഗിയിൽ കൊടുക്കൽ സുന്നത്തുണ്ട്.
വുളൂഇല്ലാതെ ബാങ്ക് - ഇഖാമത്ത് കൊടുക്കൽ കറാഹത്താണ്. ഇടയിൽ വെച്ച് വുളൂഅ് മുറിഞ്ഞാൽ പൂർത്തിയാക്കി കൊടുക്കലാണ് സുന്നത്ത്.
ബാങ്ക്/ഇഖാമത്ത് രണ്ടാലൊന്നേ കൊടുക്കുന്നുവെങ്കിൽ ബാങ്കാണ് കൊടുക്കേണ്ടത്. ഇഖാമത്തല്ല.
ബാങ്കും ഇഖാമത്തും ഒരാൾ തന്നെ കൊടുക്കലാണ് സുന്നത്ത്. അങ്ങനെ കൊടുത്തവൻ ഇമാമിനേക്കാൾ ഉത്തമനാണ്.
ബാങ്കും ഇഖാമത്തും കൊടുക്കുന്നതിൻ്റെ മുമ്പ് ബ്രഷ് ചെയ്യൽ സുന്നത്തുണ്ട്.
ബാങ്കിലും ഇഖാമത്തിലും ഖിബ്‌ലയിലേക്ക് തിരിയൽ സുന്നത്താണ്. ഖിബ്‌ലയിലേക്ക് പിന്തിരിയൽ കറാഹത്തുമാണ്.
ബാങ്കും ഇഖാമത്തും കൊടുക്കുമ്പോൾ നിൽക്കലാണ് സുന്നത്ത്. നടക്കൽ കറാഹത്താണ്.
ജമാഅത്തായുള്ള നിസ്കാരത്തിനുള്ള ബാങ്ക് കൊടുക്കുമ്പോൾ ചൂണ്ടുവിരൽ ചെവിക്കുണ്ടിൽ വെക്കൽ സുന്നത്താണ്. ഒറ്റക്ക് നിസ്കരിക്കുന്നവൻ ഉറക്കെ ബാങ്ക് കൊടുക്കുകയാണെങ്കിൽ അവനും സുന്നത്താണിത്.
ബാങ്ക് സാവകാശവും ഇഖാമത്ത് വേഗത്തിലും കൊടുക്കൽ സുന്നത്താണ്
ബാങ്കിൽ എല്ലാ ഈരണ്ട് തക്ബീറുകളെയും ഒറ്റ ശ്വാസത്തിലും, തക്ബീറുകളല്ലാത്ത ബാക്കിയുള്ളവ ഓരോന്നും ഓരോ ശ്വാസത്തിലും പറയലാണ് സുന്നത്ത്. രണ്ട് തക്ബീറുകൾ ഒറ്റ ശ്വാസത്തിൽ പറയുമ്പോൾ ആദ്യ തക്ബീറിൻ്റെ റാഇന് സുകൻ ചെയ്യലാണ് ഏറ്റവും നല്ലത്.
اَللّٰهُ أَكْبَرْاَللّٰهُ أَكْبَرْ
ബാങ്കിൽ ആദ്യ 4 തക്ബീറുകൾ കഴിഞ്ഞ് അശ്ഹദു അൻലാഇലാഹ ഇല്ലള്ളാഹുവിലേക്ക് കടക്കുന്നതിന് മുമ്പ് പതുക്കെ
أشهد أن لّا إلاه إلّا الله
എന്ന് രണ്ട് തവണയും
أشهد أنّ محمّدا رسول الله
എന്ന് രണ്ട് തവണയും ചൊല്ലൽ സുന്നത്താണ് (തർജീഅ്).
ബാങ്കിൽ ഹയ്യ അലസ്സ്വലാത് എന്ന് രണ്ട് തവണ പറയുമ്പോൾ മുഖം വലത്തെ ചുമലിന് നേരെ ഒരു പ്രാവിശ്യം തിരിക്കൽ സുന്നത്താണ്. ആദ്യം ഹയ്യ അലസ്സ്വലാത് എന്ന് പറയുമ്പോൾ പകുതി തിരിക്കുക. രണ്ടാമത്തേതിൽ ബാക്കി പകുതിയും തിരിക്കുക. ഇതാണ് ഉത്തമമായ രൂപം.
ഇതേ പ്രകാരം ഹയ്യ അലൽ ഫലാഹിൽ ഇടത്തോട്ടും തിരിക്കൽ സുന്നത്താണ്. ഇഖാമത്തിൽ ഓരോന്നും ഒരു പ്രാവിശ്യം മാത്രം പറയുന്നത് കൊണ്ട് ആ ഒന്നിൽ തന്നെ പൂർണ്ണമായും തിരിക്കുക.
സ്വുബ്ഹിയുടെ ബാങ്കിൽ ഹയ്യ അലൽ ഫലാഹ് എന്ന് 2 തവണ പറഞ്ഞതിന് ശേഷം രണ്ട് തവണ
اَلصَّلَاةُ خَيْرٌ مِّنَ النَّوْمْ
എന്ന് പറയൽ സുന്നത്തുണ്ട്.
ബാങ്ക് കൊടുത്തവൻ ബാങ്ക് കൊടുത്തിട്ട് അനാവശ്യമായി നിസ്കാര സ്ഥലത്ത് നിന്ന് പുറത്ത് പോകൽ കറാഹത്താണ്.
ബാങ്കിന്റെ സ്ഥലത്ത് നിന്നും മാറിയിട്ട് ഇഖാമത്ത് കൊടുക്കൽ സുന്നത്താണ്.
ഇഖാമത്ത് ബാങ്കിനേക്കാൾ കുറഞ്ഞ ശബ്ദത്തിൽ കൊടുക്കലാണ് സുന്നത്ത്.
ഇഖാമത്തിന്റെ മുമ്പ് നബി ﷺ തങ്ങളുടെ മേലിൽ സ്വലാത്ത് ചൊല്ലൽ സുന്നത്തുണ്ട്.
ഇഖാമത്തിൽ, അവസാനത്തെ ലാഇലാഹ ഇല്ലള്ളാഹ് എന്നതല്ലാത്ത എല്ലാ ഈരണ്ട് വാചകങ്ങളെയും ഒറ്റ ശ്വാസത്തിലും അവസാനത്തെ ലാ 'ഇലാഹ ഇല്ലള്ളാഹ്'
എന്നത് ഒരു ശ്വാസത്തിലും പറയലാണ് സുന്നത്ത്.
ഇഖാമത്തിന്റെയും നിസ്കാരത്തിന്റെ തക്ബീറത്തുൽ ഇഹ്റാമിൻ്റെയും ഇടയിൽ അനാവശ്യമായി സമയം ദീർഘിക്കരുത്.
ജമാഅത്ത് നിസ്കാരങ്ങളിൽ, ഇഖാമത്തിന് ശേഷം ഇമാമിന് വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ് മഅ്മൂമീങ്ങളോട് സ്വഫ് ശരിയാക്കാൻ കൽപ്പിക്കൽ സുന്നത്തുണ്ട്.
ബാങ്ക് കേൾക്കുമ്പോൾ ജവാബ് ചൊല്ലാൻ വേണ്ടി നിശബ്ദത പാലിക്കുകയും; ആദരവെന്നോണം ചെയ്യുന്ന ജോലി നിർത്തി വെക്കുകയും ചെയ്യണം.
ഒരാൾ ബാങ്ക് കേൾക്കുന്ന അവസരത്തിൽ
مَرْحَبًا بِالْقَائِلِ عَدْلًا مَرْحَبًا بِالصَّلَاةِ أَهْلًا
എന്ന് പറഞ്ഞാൽ അള്ളാഹു ഒരു ലക്ഷം പ്രതിഫലം അവന് നൽകുകയും ഒരു ലക്ഷം പാപങ്ങൾ പൊറുത്ത് കൊടുക്കുകയും ഒരു ലക്ഷം പദവി ഉയർത്തിക്കൊടുക്കുകയും ചെയ്യുന്നതാണ്.
ബാങ്കിനും ഇഖാമത്തിനും ജവാബ് കൊടുക്കൽ കേൾക്കുന്നവന് സുന്നത്താണ്. ബാങ്കുകാരനും ഇഖാമത്ത്കാരനും ഉരുവിടുന്ന അതേ വാചകങ്ങൾ (താഴെ പറയുന്നതൊഴിച്ച്) അവർ പറഞ്ഞ് കഴിഞ്ഞിട്ട് പറയലാണ് സുന്നത്ത്. അവർ പതുക്കെ പറയുന്ന അശ്ഹദു അൻലാഇലാഹ ഇല്ലള്ളാഹ് എന്നതിനു൦ അശ്ഹദു അന്ന മുഹമ്മദർ റസൂലുള്ളാഹ് എന്നതിനു൦ (തർജീഅ്) ജവാബ് പറയൽ സുന്നത്താണ്.
ഒരു സ്ത്രീ ബാങ്കിനോ ഇഖാമത്തിനോ ജവാബ് പറഞ്ഞാൽ ഓരോ അക്ഷരത്തിനും ഒരു ലക്ഷം പദവിയും, പുരുഷനാണെങ്കിൽ രണ്ട് ലക്ഷം പദവിയും അള്ളാഹു നൽകുന്നതാണ്.
ഹയ്യ അലസ്സ്വലാത്, ഹയ്യ അലൽ ഫലാഹ് എന്നിവയിൽ
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللّٰهِ الْعَلِيِّ الْعَظِيمْ
ഖദ്ഖാമതിസ്സ്വലാത്ത് എന്നതിൽ
أَقَامَهَا اللّٰهُ وَأَدَامَهَا وَجَعَلَنِي مِنْ صَالِحِي أَهْلِهَا
അസ്സ്വലാതു ഖൈറും മിനന്നൗ൦ എന്നതിൽ
صَدَقْتَ وَبَرِرْتَ
എന്നുമാണ് ജവാബ് പറയേണ്ടത്.
ബാങ്കിൽ ഓരോ അശ്ഹദു അന്ന മുഹമ്മദർറസൂലുള്ളാഹ് എന്ന് കേൾക്കുമ്പോഴും
مَرْحَبًا بِحَبِيبِي وَقُرَّةِ عَيْنِي مُحَمَّدِ بْنِ عَبْدِ اللّٰهِﷺ
എന്ന് ചൊല്ലി രണ്ട് തള്ളവിരലുകൾ ചുംബിച്ച് കണ്ണിന്മേൽ തടവിയാൽ ചെങ്കണ്ണോ അന്ധതയോ വരികയില്ല.
ബാങ്കിൻ്റെ അൽപ്പം ഭാഗമാണ് കേട്ടതെങ്കിലും മുഴുവൻ ഭാഗത്തിനും ജവാബ് ചെയ്യൽ സുന്നത്തുണ്ട്.
ഒരുപാട് ബാങ്കുകൾ ഒരുമിച്ച് കേൾക്കുകയാണെങ്കിൽ എല്ലാത്തിനും ഇജാബത്ത് ചെയ്യൽ സുന്നത്താണ്. ആദ്യം കേൾക്കുന്ന ബാങ്കിന് ഇജാബത്ത് ഒഴിവാക്കൽ കറാഹത്തുമാണ്.
ബാങ്ക്- ഇഖാമത്തിന്റെ ശേഷം നബി തങ്ങളുടെ മേലിൽ സ്വലാത്തും സലാമും (അത്തഹിയ്യാത്തിൽ ചൊല്ലുന്ന ഇബ്രാഹീമിയ്യ സ്വലാത്താണ് ഏറ്റവും നല്ലത്) ചൊല്ലിയിട്ട്
اللهمَّ رَبَّ هذِهِ الدَّعْوَةِ التَّامَّةِ وَالصَّلَاةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَالدَّرَجَةَ الرَّفِيعَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادْ
എന്ന ദുആ ചൊല്ലൽ സുന്നത്തുണ്ട്.
മഗ്രിബ് ബാങ്കിന്റെ ദുആഇന് ശേഷം
اَللّٰهُمَّ هٰذا إِقْبالُ لَيْلِكَ وَإِدْبَارُ نَهارِكَ وَأَصْواتُ دُعاتِكَ فَاغْفِرْ لِي
എന്നും, സുബ്ഹിയുടെ ബാങ്കിന്റെ ദുആഇന് ശേഷം
اَللّٰهُمَّ هٰذا إِقْبالُ نَهارِكَ وَإِدْبَارُ لَيْلِكَ وَأَصْواتُ دُعاتِكَ فَاغْفِرْ لِي
എന്നും പറയൽ സുന്നത്താണ്.
ബാങ്കിന്റെയും ഇഖാമത്തിന്റെയും ശേഷം ആയതുൽ കുർസിയ്യ് ഓതലും സുന്നത്തുണ്ട്.
ഇഖാമത്ത് പൂർണ്ണമായും കൊടുത്തതിന് ശേഷമാണ് നിസ്കാരത്തിനായി എഴുന്നേൽക്കേണ്ടത്.
Articles
+ ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്‌റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Islamic finance can play a key role in Post-COVID-19 economic revival
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality

إرسال تعليق