ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം

الفرق بين الأم والأب ؟

التي تحبك من لحظة أن تفتح عينيك هي أمك...
والذي يحبك بدون أن يظهر في عينيه هو أبوك .. (فتظلمه)
നീ കണ്ണുതുറന്ന നിമിഷം മുതൽ നിന്നെ സ്നേഹിച്ചവളാണ്  ഉമ്മ.
എന്നാൽ കൺവെട്ടത്ത് ഇല്ലാതിരുന്നപ്പോഴും നിന്നെ സ്നേഹിച്ചവനാണ് ഉപ്പ
(പക്ഷേ നീ അദ്ദേഹത്തോട് അക്രമം ചെയ്യുന്നു )

الأم تقدمك إلى العالم...
الأب يحاول أن يقدم لك العالم .. (فيشقى)
നിന്നെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് ഉമ്മയാണ്.
എന്നാൽ ഉപ്പ.. ലോകത്തെ നിന്നിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. (അപ്പോൾ അദ്ദേഹം കഷ്ടപ്പെടുന്നു)

الأم تمنحك الحياة...
الأب يعلمك كيف تحيا هذه الحياة .. (فيجهدك)
ഉമ്മയാണ് നിനക്ക് ജീവിതം നൽകുന്നത്
എന്നാൽ ആ ജീവിതം എങ്ങനെ ജീവിക്കണമെന്ന് നിന്നെ പഠിപ്പിക്കുന്നത് ഉപ്പയാണ്.
( അപ്പോൾ അദ്ദേഹം  നിന്നെ പരീക്ഷിച്ചേക്കാം)

الأم تحملك داخل رحمها 9 أشهر ...
الأب يحملكم جميعاً باقي العمر .. (ولا تشعر)
ഉമ്മ 9 മാസം ഗർഭപാത്രത്തിൽ നിന്നെ ചുമക്കുന്നു. എന്നാൽ ബാക്കിയുള്ള ജീവിതം മുഴുവനും നിന്നെ ചുമക്കുന്നത് ഉപ്പയാണ്
(അതു നീ അറിയുന്നില്ല)

الأم تصرخ عند الولادة فلا تسمعها...
والأب يصرخ بعد ذلك .. (فتشكو منه )
പ്രസവിക്കുമ്പോൾ ഉമ്മ നിലവിളിക്കുന്നു. അത് അതു നീ കേൾക്കുന്നില്ല...
എന്നാൽ അതിനു ശേഷമാണ് ഉപ്പ നിലവിളിക്കുന്നത്
(അപ്പോൾ അതേക്കുറിച്ച് നീ പരാതിപ്പെടുന്നു)

الأم تبكي إن مرضت ...
والأب يمرض إن بكيت .. (منزوياً)
നീ രോഗിയായാൽ ഉമ്മ കരയും. എന്നാൽ
നീ കരഞ്ഞാൽ ഉപ്പ രോഗിയാകും. (ഒറ്റപ്പെട്ടവനായി)

الأم تتأكد بأنك لست جائعاً...
الأب يعلمك أن لا تجوع .. ( فلا تدرك)
ഉമ്മ..
നിനക്ക് വിശക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു.
ഉപ്പ... വിശക്കാതിരിക്കാൻ നിന്നെ പഠിപ്പിക്കുന്നു
(പക്ഷേ നീ തിരിച്ചറിയുന്നില്ല)

الأم تحملك علي صدرها ....
والأب يحملك علي ظهره .. ( فلا تراه )
ഉമ്മ നിന്നെ നെഞ്ചിൽ ആണ് ചുമക്കുന്നത്.
എന്നാൽ ഉപ്പ നിന്നെ മുതുകിലാണ് ചുമക്കുന്നത്
(അതിനാൽ നീ അദ്ദേഹത്തെ കാണുന്നില്ല )

الأم ينبوع الحنان ...
والأب بئر الحكمة .. ( فتخشاه)
ഉമ്മ സ്നേഹത്തിൻറെ ഉറവയാണ്. ഉപ്പ തത്വജ്ഞാനത്തിന്റെ കിണറാണ്
( അതിനാൽ നീ അദ്ദേഹത്തെ ഭയപ്പെടുന്നു )

الأم تحمل عنك المسوؤلية...
الأب يزرع فيك المسؤولية .. ( فيتعبك)
ഉമ്മ നിൻറെ ഉത്തരവാദിത്വം കൂടി വഹിക്കുന്നു.
ഉപ്പ നിന്നിൽ ഉത്തരവാദിത്തങ്ങൾ വിതയ്ക്കുന്നു ..
(അത് നിന്നെ ക്ഷീണിപ്പിച്ചേക്കാം)

الأم تحميك من السقوط...
الأب يعلمك القيام بعد السقوط .. ( فيرهقك)
ഉമ്മ നിന്നെ വീഴാതെ സംരക്ഷിക്കുന്നു. എന്നാൽ വീണാൽ എങ്ങനെ എഴുന്നേൽക്കണം എന്ന് ഉപ്പയാണ് നിന്നെ പഠിപ്പിക്കുന്നത്.
(അപ്പോൾ അദ്ദേഹം നിന്നെ നിർബന്ധിച്ചേക്കാം)

الأم تعلمك كيف تمشي على رجليك...
الأب يعلمك كيف تسير في دروب الحياة .. (بإصرار)
രണ്ടു കാലിൽ എങ്ങനെ നടക്കണമെന്ന് ഉമ്മ പഠിപ്പിക്കുന്നു.
എന്നാൽ ജീവിതവഴികളിലൂടെ എങ്ങനെ നടക്കണമെന്ന് ഉപ്പ നിന്നെ പഠിപ്പിക്കുന്നു.
(നിർബന്ധപൂർവ്വം)

الأم تعكس الكمال والجمال....
الأب يعكس الواقع والجِد ..
(والخيال أجمل )
ഉമ്മ ഭംഗിയും പൂർണതയും പ്രതിഫലിപ്പിക്കുന്നു
ഉപ്പ യാഥാർത്ഥ്യത്തെയും ഗൗരവത്തെയും പ്രതിഫലിപ്പിക്കുന്നു. ( ഭാവനയാണ് ഏറ്റവും ഭംഗിയുള്ളത് )

حب الأم تعرفه منذ الولادة...
حب الأب تعرفه عندما تصبح أباً .. ( فصبراً جميلا )
ഉമ്മയുടെ സ്നേഹം ജനനം മുതൽ നീ തിരിച്ചറിയുന്നു.
എന്നാൽ ഉപ്പയുടെ സ്നേഹം നീയൊരു ഉപ്പ യാകുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്.
(അതിനാൽ  നന്നായി ക്ഷമിക്കുക)

فالأم ......لا تقدّر بثمن
ഉമ്മ ... വിലമതിക്കാനാവാത്തവളാണ്.
والأب .....لن يكرره الزمن
കാലം ആവർത്തിക്കാത്ത പ്രതിഭാസമാണ്..  ഉപ്പ..
(ربي ارحمهما كما ربياني صغيرا)

Articles
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
കോവിഡാനന്തരം:  മതസ്ഥാപനങ്ങൾക്ക്  ഒരു സാമ്പത്തിക നയരേഖ
ഉറങ്ങാൻ കിടക്കുമ്പോൾ 
മക്കൾ നന്നാവാൻ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Islamic finance can play a key role in Post-COVID-19 economic revival
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched

Post a Comment

Previous Post Next Post