അവ്വാബീൻ നിസ്കാരം

പന്ത്രണ്ടു വർഷത്തെ ഇബാദത്തിനു തുല്യമാണ് അവ്വാബീൻ നിസ്കാരം...

 അവ്വാബീൻ എന്ന് വെച്ചാൽ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നവൻ എന്നാണ് അർത്ഥം...

മഗ്രിബ്നു ശേഷം മറ്റു സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്...

 ഈ നിസ്ക്കാരം പന്ത്രണ്ട് കൊല്ലത്തെ ഇബാദത്തിനു തുല്യമാണെന്ന് ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുർമുദി (റ), ഇമാം ഇബ്നു മാജ (റ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്...

 ഇതു പതിവാക്കിയാൽ അമ്പതു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് അബ്ദുല്ലാഹിബ്നു ഉമർ (റ) എന്നിവരിൽ നിന്ന് ഇബ്നു നാസർ (റ) നിവേദനം ചെയ്തിട്ടുണ്ട്...

 അതിപ്രധാനമായ സുന്നത്തു നിസ്കാരങ്ങളിൽ ഒന്നാണ് സ്വലാതുൽ അവ്വാബീൻ... (അവ്വാബീൻ നിസ്കാരം)

 മഗ്രിബ് നിസ്കാരത്തിന്റെയും ഇശാഅ്‌ നിസ്കാരത്തിന്റെയും ഇടക്കായാണിത് നിർവ്വഹിക്കേണ്ടത്. മഗ്രിബ് നിസ്കാരത്തിന്റെ ദിക്റുകൾക്കിടയിൽ നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം...

 അവ്വാബീൻ നിസ്കാരം കുറഞ്ഞത് നാല് റക്അത്തും, കൂടിയത് ഇരുപത് റക്അത്തുമാണ്. രണ്ട്, രണ്ട് റക്അത്തുകളായി ആറു റക്അത്തുകൾ നിസ്കരിക്കുന്നതാണ് മധ്യമായ രീതി...

 ആറു റക്അത്തുകളായിട്ടൊരാൾ അവ്വാബീൻ നിസ്കാരം നിർവ്വഹിക്കുന്നതെങ്കിൽ..,

ഒന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം" قُلْ يَا أَيُّهَا الْكَافِرُونَ " എന്ന് തുടങ്ങുന്ന സൂറത്തും,

രണ്ടാം റക്അത്തിൽ ഫാതിഹക്ക് ശേഷം "إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ " എന്ന് തുടങ്ങുന്ന സൂറത്തും,

മൂന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം "تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ " എന്ന് തുടങ്ങുന്ന സൂറത്തും,

നാലാം റക്അത്തിൽ ഫാതിഹക്ക് ശേഷം "قُلْ هُوَ اللَّـهُ أَحَدٌ " എന്ന് തുടങ്ങുന്ന സൂറത്തും,

അഞ്ചാം റക്അത്തിൽ ഫാതിഹക്ക് ശേഷം " قُلْ أَعُوذُ بِرَبِّ الْفَلَقِ" എന്ന് തുടങ്ങുന്ന സൂറത്തും,

ആറാം റക്അത്തിൽ ഫാതിഹക്ക് ശേഷം " قُلْ أَعُوذُ بِرَبِّ النَّاسِ " എന്ന് തുടങ്ങുന്ന സൂറത്തും ഓതുന്നതാണ് ഏറ്റവും നല്ലത്.

 മഗ്രിബ് നമസ്കരിച്ചു കഴിഞ്ഞ്‌ വേറെ സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്...

 സാധാരണ സുന്നത് നിസ്കാരത്തിന്റെ നിയ്യത്ത് പോലെ തന്നെയാണ് ഈ നിസ്ക്കാരത്തിന്റെയും നിയ്യത്ത്.
അവ്വാബീൻ എന്ന സുന്നത്ത് നിസ്കാരം രണ്ട് റകഅത്ത് അല്ലാഹു തആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു, എന്നാണ് നിയ്യത്ത്.

Post a Comment

Previous Post Next Post