ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ

പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണ് ചേലാകർമ്മം എന്നു പറയുന്നത്.

മതപരമായ ഒരു കർമ്മമെന്നതിലുപരി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ചെയ്തു വരുന്നതായി നമുക്ക് കാണാം. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.

വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.വേസ് വെൽ ചേലാകർമ്മത്തിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ എഴുതുന്നു: “ചേലാകർമ്മത്തിന്റെ കടുത്ത വിരോധികളിൽ ഒരാളായിരുന്നു ഞാൻ. ആ കാലത്ത് ചേലാകർമ്മനിരോധനം നടപ്പിൽ വരുത്താനുള്ള സമരങ്ങളിൽ ഞാൻ സജീവമായിരുന്നു.എന്നാൽ 1980 കളിൽ പുറത്ത് വന്ന ഒരുപാട് പഠനങ്ങളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിൽ മൂത്രാശയ നാളത്തിലെ അണുബാധ (urinary tract infection) അധികമായി കണ്ടുവരുന്നെന്ന് തെളിയുകയുണ്ടായി. അത് പിന്നീട് ഭാവിയിൽ വൃക്കയുടെ തകരാറുകൾക്ക് (kidney failure) കാരണമാവുകയും ചെയ്യുന്നു. ഞാൻ ഈ വിഷയത്തിൽ വീണ്ടും പഠനങ്ങൾ നടത്തി കൊണ്ടേയിരുന്നു. അവസാനം എന്റെ മുൻ ധാരണകൾക്കെല്ലാം വിരുദ്ധമായ തീർത്തും ശരിയായ ഒരു നീരീക്ഷണത്തിലേക്ക് പുതിയ കാല പഠനങ്ങൾ എന്നെ നയിച്ചു. ഇന്ന് എല്ലാ ശിശുക്കളിലും നിർബന്ധപൂർവം ചേലാകർമ്മം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുകയാണ്.” 

ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്.

ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ചേലാകർമ്മം കൊണ്ടുള്ള ശാരീരിക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഒന്ന്: ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു.

1947യിൽ plant, khons peyer എന്നീ ജീവശാസ്ത്രജ്ഞർ ലിംഗാർബുദം ബാധിക്കുന്നതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തുകയുണ്ടായി. പരീക്ഷണത്തിന്റെ ഭാഗമായി ലിംഗാർബുദം ബാധിക്കുന്നവരിൽ കാണപ്പെടുന്ന മുഴകൾ പരീക്ഷണ എലികളിൽ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. ചേലാകർമ്മത്തിൽ നീക്കം ചെയ്യുന്ന ലിംഗാഗ്രത്തിലെ അയഞ്ഞ ചർമ്മത്തിന്റെ (foreskin) താഴെ Glans ന്റെ വിടവുകളിൽ smegma എന്ന പേരിൽ ഒരു തരം വെളുത്ത പാടകൾ അടിഞ്ഞ് കൂടി കിടക്കുന്നതായി കാണാം. ആ പാടയെ എലികളിൽ കുത്തിവെച്ചായിരുന്നു, അവർ പരീക്ഷണം നടത്തിയത്. ആ ഗവേഷണത്തിലൂടെ Smegma ലിംഗാർബുദത്തിന് കാരണമാവുന്ന human papilloma virus ന് കാരണമാകുന്നു എന്ന് തെളിയുകയുണ്ടായി. ചേലാകർമ്മം ചെയ്യാത്തവരുടെ Foreskin നീക്കം ചെയ്യാതെ Glans ൽ ഒട്ടിപ്പിടിച്ച് തന്നെ കിടക്കുന്നത് മൂലവും, മൂത്ര വിസർജനത്തിന് ശേഷം ശുദ്ധീകരിക്കുമ്പോൾ glans ശരിയായ രീതിയിൽ ശുദ്ധിയാകാത്തതിനാലും Smegma വലിയ തോതിൽ ഉൽപാദിപ്പിക്കപ്പെടുകയും, അത് ലിംഗാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ ലിംഗത്തിലവശേഷിക്കുന്ന Smegma ലൈഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും, അതിലൂടെ സ്ത്രീകളിലും കാൻസർ പടരാൻ കാരണമാവുന്നു. ഡോ:കോഡ്രി (Dr. Cowdry) എഴുതുന്നു: "ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ നടത്തുന്ന ചേലാകർമ്മത്തിലൂടെ ലിംഗാർബുദം ബാധിക്കുന്നതിനെ തടയാൻ സാധിക്കുന്നതാണ്". (cowdry ev /cancer cells . London 1958)

പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ 1987 ൽ ഈ വിഷയകമായ വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: "ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണാവരിലധികവും. (http://midad.com/article 197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്)

അമേരിക്കൻ ഐക്യ രാജ്യങ്ങളിൽ ചേലാകർമ്മം ചെയ്തവരിൽ ലിംഗാർബുദം ബാധിക്കുന്നതിന്റെ തോത് പൂജ്യവും, ചെയ്യാത്തവരിൽ ഒരു ലക്ഷത്തിൽ രണ്ടര ശതമാനമാണ്. (wiswell te :routine neontal circumcision a reappraisal American family physician 1990/41/859-862,Schoen :the status of circumcision of new born/Mew engl j,med 1990/32/18:1308-1312)

ചേലാകർമ്മം അധികമായി ചെയ്തു വരാത്ത ചൈന, ഉഗാണ്ട നാടുകളിൽ ലിംഗാഗ്ര കാൻസർ വളരെ കൂടുതലായി കണ്ടുവരുന്നു. മറ്റ് കാൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ നൂറിൽ 12 മുതൽ 22 വരെയുള്ള ആളുകളിലും ബാധിച്ചത് ലിംഗാർബുദമാണ്. (leiter e,lefkovities am: circumcision and penile carcinoma new York state med/1975,75;1520-1522)

1932 മുതൽ 1973 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിലും യൂറോപ്പിലും ലിംഗ കാൻസർ ബാധിച്ചവരെക്കുറിച്ച് അഞ്ച് പഠനങ്ങൾ നടക്കുകയുണ്ടായി. ആ അഞ്ച് പഠനങ്ങളും ചൂണ്ടി ക്കാണിച്ച ഒരു പ്രധാന വസ്തുത, അവരിലൊരാൾ പോലും ചേലാകർമ്മം ചെയ്തവരില്ലെന്നതാണ്. A) owolberg d:penile cancer bmj/1987,295/1306-1308, B)Dean al :epithelioma of penis urol/1953/33;252-283, C)lenowitz h ,Graham ap,carcinoma of the panis jurol/1946/56;458-484, D)Gardner gj,bhanalah t, Murphy gp; carcinoma of panis analysis of therapy consequetive cases j urol1974,108;428-430)

രണ്ട്: ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു.

ചേലാകർമ്മം ചെയ്യാത്തവരുടെ ലിംഗത്തിന്റെ അഗ്രഭാഗം (glans) തൊലി കൊണ്ട് (foreskin) മൂടിയ നിലയിലായിരിക്കും. ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്ത glans ന്റെ വിടവുകളിൽ smegma, യൂറിൻ, ബീജ (sperm) മറ്റ് വേസ്റ്റുകളും അടിഞ്ഞ് കൂടും. ഇത് balanitis,balano prostatis എന്നീ അസുഖങ്ങൾക്ക് കാരണമാവുന്നു. ഈ അസുഖങ്ങൾ തുടർന്ന് പോയാൽ പിന്നീടത് ലിംഗ കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമാവും. അത് പോലത്തന്നെ ചില സാഹചര്യങ്ങളിൽ foreskin തുറക്കാൻ സാധിക്കാത്ത നിലയിൽ Glans ന്റെ മുകളിൽ ടൈറ്റ് ആവുകയും para phimosis എന്ന അസുഖത്തിന് കാരണമാവുകയും ചെയ്യുന്നു. അത് മൂത്ര ദ്വാരം അടഞ്ഞ് പോകാനും സുഖമമായുള്ള മൂത്രവിസർജനം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തിന് meatal stenosis എന്നാണ് പറയപ്പെടുന്നത്. ചേലാകർമ്മം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം അസുഖങ്ങളിൽ നിന്ന് മുൻകരുതലാവുകയുള്ളുവെന്ന് പുതിയ കാല മെഡിക്കൽ പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. 1990 ൽ ഇറങ്ങിയ New England of journal of Medicine ൽ ഡോ: ഷാൻ എഴുതുന്നു: "ശിശുക്കളിൽ ചെറുപ്രായത്തിലെ നടത്തുന്ന പരിഛേദന കർമ്മം, ലിംഗത്തിലെ ശുദ്ധീകരണം എളുപ്പമാക്കുകയും foreskin ന്റെ ഇടയിൽ അണുക്കൾ ഒരുമിച്ച് കൂടുന്നത് തടയുകയും ചെയ്യുന്നു". (schoen :new England journal of medicine 1990-322)

ഡോ: ഫർഗൂസൻ പറയുന്നു: ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ്, ചെയ്തവരെക്കാൾ balanitis, para phimosis അസുഖങ്ങൾ ബാധിക്കാറുള്ളത്. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്)

മൂന്ന്: മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection) ചേലാകർമ്മം സുരക്ഷയൊരുക്കുന്നു.

Glans ൽ നിന്ന് foreskin നീക്കം ചെയ്യപ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും, അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു. (A. Bhagava rk,thin rnt:subpreputil carriage of aerobic microorganisms and balanitis, venereal dis 1983,sa:131-133, B) wiswell te, Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446)

എന്നാൽ ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം foreskin നെയും അതിനിടയിലെ glans നെയും ശുദ്ധിയായി സൂക്ഷിക്കാൻ സഹായ പ്രദമാവുകയും, അഴുക്കുകൾ അടിഞ്ഞ് കൂടുന്നതിനെ തടയുകയും അതിലൂടെ ഇത്തരം അണുക്കളുടെ വളർച്ചയെയും, അത് കാരണമുണ്ടാവാൻ സാധ്യതയുള്ള uti, pyelonephritis, meningitis എന്നീ അസുഖങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന് ആധുനിക പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. (A. schoen ej:the status of circumcision of new born new England,med/1990/322(18)1308_1312, B) winberg j,bollgren l,gotherfors l et al :the prepuce :a mistake of nature ?/Lancet 1989/1:598-599)

University of Texas ലെ South Western Medical School അസോസിയേറ്റ് പ്രഫസർമാരായ MC Craken, Ginsburg CM 1982ൽ uti (urinary tract infection) ബാധിച്ച 5 ദിവസത്തിനും 8 മാസത്തി നുമിടയിലുള്ള 109 കുട്ടികളെ പരിശോധന വിധേയമാക്കി. അതിൽ 95% കുട്ടികളും ചേലാകർമ്മം ചെയ്യാത്തവരായിരുന്നു. (Ginsburg cm ,mc craken ch: urinary tract infection in young infact pediatrics,1982,69,409-412)

അമേരിക്കയിലെ മിലിട്ടറി ഹോസ്പിറ്റലുകളിൽ ജനിച്ച 400000 കുട്ടികളുടെ ടെസ്റ്റ് ഫയലുകൾ ഡോ: വേസ് വെലിന്റെ നേതൃത്തത്തിൽ പഠന വിധേയമാക്കുകയുണ്ടായി. അതിൽ ചേലാകർമ്മം ചെയ്ത കുട്ടികളെക്കാൾ പത്ത് മടങ്ങ് ചേലാകർമ്മം ചെയാത്ത കുട്ടിക്കൾക്ക് uti ബാധിച്ചി ട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ uti രൂക്ഷമാവുകയും രക്തത്തിൽ sepsis ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ meningitis എന്ന അസുഖത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു. (risks from circumcision during the first mount of life compared with those for uncircumcised boys,pediatric 1989,83,1011-1015)

മൂത്രാശയ നാളത്തിലെ അണുബാധ, pyelone phitis എന്ന കിഡ്നിയിലെ അണുബാധയ്ക്ക് കാരണമാവുന്നു. അത് പിന്നീട് കൂടുതൽ അപകടകരമായ Scarriag നും കാരണമാവുന്നു.

നാല്: ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും എയ്‌ഡ്‌സ്‌ പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു.

ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ 'Tropical Venereology' (medicine in the tropics) ൽ എഴുതുന്നു "ഒരുപാട് ലൈഗികരോഗങ്ങളിൽ നിന്ന് പരിഛേദനം (ചേലാകർമ്മം) സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (Arya op :tropical venereology(medicine in the tropics) Edinburgh , London, Churchilil living stone/1980;1-15)

A J Fink തന്റെ 'New borne circumcision: A long term strategy for aids prevention' എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്. (Fink aj circumcision, mountain view , California 1998)

1990 ൽ ഇറങ്ങിയ New English Journal of Medicine ൽ വന്ന ഒരു പഠനമനുസരിച്ച്, രണ്ടാം ലോക മഹായുദ്ധകാലത്തും, വിയറ്റ്നാം കൊറിയ യുദ്ധ കാലഘട്ടത്തിലും അമേരിക്കൻ സൈന്യത്തിന് ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന് സുരക്ഷയായത് ചേലാകർമ്മമായിരുന്നു. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്)

അമേരിക്കൻ ഐക്യനാടുകളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും എയിഡ്സിന്റെ തോതിനെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി ഡോ: മാർക്ക് സിന്റെ ഒരു ഗേവഷണ പ്രബന്ധം 1989 ൽ പുറത്തിറക്കിയ American Medical Journal പ്രസിദ്ധീകരിക്കരിച്ചിരുന്നു. ആ പഠനങ്ങളെല്ലാം ചേലാകർമ്മം ചെയ്യുന്നത് എയിഡ്സിന് കാരണമാവുന്ന വൈറസിന്റെ സാധ്യത ഇല്ലാതാക്കുന്നെന്ന് സൂചിപ്പിക്കുന്നു. glans ന്റെ മുകളിൽ foreskin അവശേഷിക്കുന്നത് എയിഡ്സിന്റെ സാധ്യത അധികമാക്കുന്നുണ്ട്. ചേലാകർമ്മം നിർവഹിക്കുന്നതിന്റെ അടിസ്ഥാന പരമായ ഗുണം ലൈംഗിക അവയവങ്ങളുടെ ശുദ്ധിയാണ്. ലോകപ്രശസ്ത ശിശു രോഗവിഭാഗം വിദഗ്ദൻ ഡോ: ഷാൻ ലിംഗ ക്യൻസറിനെക്കുറിച്ചും ലൈംഗിക അവയവങ്ങളുടെ ശുദ്ധിയെക്കുറിച്ചും ഇങ്ങനെ എഴുതുകയുണ്ടായി: "ലൈംഗിക അവയവങ്ങളെ ശുദ്ധിയായി സൂക്ഷിക്കുകയെന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. വളരെ പുരോഗമിച്ച രാഷ്ട്രങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. ബ്രിട്ടണിലെ ചേലാ കർമ്മം നിർവഹിക്കാത്ത സ്ക്കൂൾ കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, 70% കുട്ടികളുടെ ലിംഗാവയവങ്ങൾ ശുദ്ധിയിലാത്ത അവസ്ഥയിലാണ്. ഡെൻമാർക്കിൽ നടന്ന മറ്റൊരു പഠനമനുസരിച്ച് ശരിയായ രീതിയിലുള്ള ശുദ്ധീകരണമില്ലാത്തതിനാൽ 63% വിദ്യാർത്ഥികളിലും 6 വയസിൽ തന്നെ glans, foreskin മായി ഒട്ടിച്ചേർന്ന അവസ്ഥയിലാണ്. (http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്)

ചേലാകർമ്മത്തിന്റെ യുക്തിയെക്കുറിച്ച് സംസാരിച്ച മുൻ കാല കർമ്മ ശാസ്ത്രജഞരെല്ലാവരും സൂചിപ്പിച്ചത് ഇത് തന്നെയാണ്. ഇമാം ഇബ്നു ഖുദാമ തന്റെ 'മുഗ്നി'യിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്മദ് ബൻ ഹൻബൽ(റ) പറയുന്നു: ഇബ്നു അബാസ്(റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്.” ഇമാം ഇബ്നു ഖുദാമ, അൽ മുഗ്നി, വാള്യം 1, പേ115)

ലൈംഗിക അവയവങ്ങളുടെ ശുദ്ധിക്കായി, പാശ്ചാത്യ നാടുകളിലെ ചില ഡോക്ടർമാർ നിർദേ ശിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള glans ശുദ്ധീകരണം അപ്രായോഗികമാണ്. ഡോ: വേസ് വെൽ എഴുതുന്നു: ശരിയായ നിലയിൽ glans നെ ശുദ്ധിയാക്കൽ പ്രയാസകരമാണെന്ന് അമേരിക്കയിലെയും, യൂറോപ്യൻ രാജ്യങ്ങളിലെയും ഒരുപാട് പഠനങ്ങൾ തെളിയിച്ചതാണ്. ചേലാകർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുള്ള ലിംഗാർബുദമടക്കമുള്ള അസുങ്ങളെ ഇല്ലാത്താക്കാൻ ഈ ക്ലീനിങ്ങിലൂടെ അസാധ്യമാണ്. അതിനാൽ തന്നെ ഏക പരിഹാരം ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം തന്നെയാണ്. (wiswell te : American family medicine 1991)

ചേലാകർമ്മത്തിന്റെ യുക്തി ലൈംഗികാവയവങ്ങളുടെ ശുദ്ധിയാണ്. ചേലാകർമ്മം നിർവഹിക്കാത്തവരുടെ Foreskin ഉം glans ഉം ശരിയായി ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ,അവിടെ അടിഞ്ഞുകൂടുന്ന അഴുക്കുകൾ മുൻപ് സൂചിപ്പിച്ച വ്യത്യസ്ത അസുഖങ്ങൾക്ക് കാരണമാവുന്നുവെന്നാണ്.

ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകത്തിലെ 17–ാം അധ്യായത്തിലെ പത്ത് മുതൽ പതിനാല് വരെയുള്ള വചനങ്ങളിൽ പരിഛേദന സ്വീകരിക്കാനുള്ള ദൈവകൽപന കാണാൻ സാധിക്കും. എനിക്കും നിങ്ങൾക്കുമിടയിലും, നിങ്ങളുടെ സന്തതികൾക്കിടയിലും മധ്യതയുള്ള പ്രമാണിക്കേണ്ടതായ എന്റെ നിയമമാണ്, എന്ന് പറഞ്ഞ് കൊണ്ടാണ് ഈ കാര്യം അബ്രഹാമിനെ പഠിപ്പിക്കപ്പെടുന്നത്. അതേ അധ്യായത്തിലെ 24 മുതൽ 27 വരെയുള്ള വചനങ്ങളിൽ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസിൽ അബ്രഹാം പരിഛേദനക്ക് വിധേയനായെന്നും, മകൻ ഇശ്മാഈലും അബ്രഹാമിന്റെ അടിമകളും പരിഛേദനത്തിന് വിധേയമായിമെന്നുമുണ്ട്. അബ്രഹാമിന്റെ മകൻ ഇസ്ഹാഖും, ഇസ്ഹാഖിന്റെ മകൻ യാക്കോബും, യാക്കോബിന്റെ പുത്ര പാരമ്പര്യത്തിലെ ഇസ്റാഈൽ സമൂഹവും വളരെ കണിശമായി ഈ ചര്യ തുടർന്ന് പോന്നിരുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് യെഹെസ്കേലിന്റെ പുസ്തകത്തിലെ 44 –ാം അധ്യായത്തിലെ 9 മുതൽ 14 വരെയുള്ള വചനങ്ങൾ. ഇസ്റാഈൽ സമൂഹത്തിലെ അവസാന പ്രവാചകനായ യേശു ക്രിസ്തുവും പരിഛേദനയേറ്റതായി ലൂക്കോസിന്റെ സുവിശേഷത്തിലെ 2 –ാം അധ്യായത്തിലെ 21 –ാം വചനം സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവും ശിഷ്യരായ അപ്പോസ്തലൻമാരും തുടർന്ന്പോന്ന ഈ ദൈവകൽപന എടുത്ത് കളഞ്ഞത് പിൽക്കാലത്ത് പൗലോസായിരുന്നു. ഗലാത്യർക്കായി എഴുതിയ ലേഖനത്തിൽ പരിഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങൾ തിരിച്ച് പോയാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്കൊരു പ്രയോജനവുമില്ലെന്ന് പൗലോസ് നിഷ്കർഷിക്കുന്നു.

ഇനി ഇസ്‌ലാമികമായി ചേലാകർമ്മം മുസ്‌ലിംകൾ നിർവഹിക്കുന്നത് അത് പ്രവാചകൻ പഠിപ്പിച്ച ഒരു ജീവിത രീതിയുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെയാണ്. അതിൽ യുക്തിയുടെയും ശാസ്ത്രീയതയുടെയും തെളിവുകളൊന്നും ആവശ്യമില്ല തന്നെ. വിശ്വാസത്തിന്റെ ഭാഗമായി വിശ്വാസികൾ സ്വീകരിക്കേണ്ട ജീവിത രീതിയിൽ വരുന്നത് കൊണ്ട് തന്നെ അതംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയുമാണ്. വിശ്വാസമില്ലാത്തവർക്ക് അതിനെ നിരാകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. വിശ്വാസം എന്നത് തന്നെ ഒരു ത്യാഗബോധത്തിൽ അധിഷ്ടിതമാണ്. ഇബ്‌റാഹീം മില്ലത്ത് പിന്തുടരുന്നവർ ആ ത്യാഗ ബോധത്തിൽ പടുത്തുയർത്തപ്പെട്ട വിശ്വാസം സ്വീകരിക്കേണ്ടവരുമാണ്.

ചേലാകർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, അല്ലാഹുവിന്റെ കൽപ്പനക്ക് കീഴ്പ്പെടുകയെന്ന വികാരമാണ് ചേലാകർമ്മമുൾപ്പടെ മതചര്യകൾ നിഷ്കര്ഷയോടെ കൊണ്ടുപോകാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകളും ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതുമാണെന്നും മുസ്‌ലിംകൾ ഉറച്ചു വിശ്വസിക്കുന്നു.

വിശുദ്ധ ഖുർആനിൽ മൂന്നിലധികമിടങ്ങളിൽ വ്യംഗ്യമായും നബി തിരുമേനിയുടെ ഒരു പാട് ഹദീസുകളിൽ വ്യക്തമായും, ചേലാകർമ്മം ചെയ്യുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

ചേലാകർമ്മം ചെയ്യൽ “ശുദ്ധപ്രകൃതി" (ഫിത്റത്ത് ) യുടെ ഭാഗമാണെന്നും, ഇബ്രാഹം നബി ചേലാകർമ്മം ചെയ്തിട്ടുണ്ടെന്നും, ഇസ്‌ലാം സ്വീകരിച്ചവരോട് ചേലാകർമ്മം ചെയ്യാൻ പ്രവാചകൻ കൽപിച്ചിട്ടുണ്ടെന്നുമാണ് പരിഛേദനയുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. (സ്വഹീഹുൽ ബുഖാരി 5889,3656) ഇബ്നു അബ്ബാസിന്റെ (റ) അഭിപ്രായപ്രകാരം ദൈവകൽപന പ്രകാരം ആദ്യമായി പരിഛേദന സ്വീകരിച്ചത് ഇബ്രാഹിം (അ) പ്രവചകനാണ്.പിന്നീടുള്ള എല്ലാ പ്രവാചകരും അവരുടെ സമൂഹങ്ങളും ഈ കർമ്മം തുടർന്ന് പോന്നു. അതിനാൽ തന്നെ അക്കാലം മുതൽക്കെയുള്ള ജൂതരും, ഈജിപ്ത്യരും പരിഛേദന സ്വീകരിച്ചതായി കാണാൻ സാധിക്കും.
Articles
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+  ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം 
ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
കോവിഡാനന്തരം:  മതസ്ഥാപനങ്ങൾക്ക്  ഒരു സാമ്പത്തിക നയരേഖ
ഉറങ്ങാൻ കിടക്കുമ്പോൾ 
മക്കൾ നന്നാവാൻ 
ആറു നോമ്പ്
ഫിത്‌റ് സകാത്ത്
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Islamic finance can play a key role in Post-COVID-19 economic revival
Madin Academy mega prayer meet goes online
Islamophobia in India upsets Arabs, affects ties: Saudi editor
SYS to promote veg cultivation in homes
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages

Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Post a Comment

أحدث أقدم