എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി

താജുല്‍ ഉലമ സ്മരണിക അടിസ്ഥാനമാക്കി എസ് വൈ എസ് സ്ഥാപനങ്ങളില്‍ നടത്തിയ ബുക്ക് ടെസ്റ്റിന്റെ ഭാഗമായി മഞ്ചേരി ഹികമിയ്യ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു.

മലപ്പുറം: എസ് വൈ എസ് റീഡ് പ്രസ് പ്രസിദ്ധീകരിച്ച താജുല്‍ ഉലമ സ്മരണിക അടിസ്ഥാനമാക്കി എസ് വൈ എസ് നടത്തുന്ന ബുക്ക്‌ടെസറ്റിന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പ്രൗഢ തുടക്കം. ജില്ലയിലെ 30 സമന്വയ സ്ഥാപനങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയാണ് തുടക്കം. പ്രസ്ഥാനത്തിന് കീഴില്‍ നടക്കുന്ന സ്ഥാപനങ്ങളിലാണ് ഇന്നലെ ടെസ്റ്റ് സംഘടിപ്പിച്ചത്.  ഇന്നും നാളെയുമായി യൂനിറ്റ്, സര്‍ക്കിളുകളില്‍  ഒരുക്കിയ കേന്ദ്രങ്ങളില്‍ പതിനായിരിത്തത്തിലധികം കുടുംബിനികളും പരീക്ഷ എഴുതും. സ്ഥാപനം, കുടുംബം, ജനറല്‍ എന്നീ മുന്ന് വിഭാഗങ്ങളിയാണ് ടെസ്റ്റ് ക്രമീകരിച്ചിരുന്നത്. ജനറല്‍ വിഭാഗത്തിനുള്ള ടെസ്റ്റ് അടുത്ത മാസം 2 നാണ് നടക്കുന്നത്. 
കുടുംബിനികള്‍ക്കുള്ള ടെസ്റ്റിന്റെ ചോദ്യാവലി എസ് വൈ എസ് ഔദ്യോഗിക സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കിള്‍ പരീക്ഷാ ബോര്‍ഡ് നിശ്ചിത അക്കൗണ്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് യൂനിറ്റ് ബോഡിന് കൈമാറണം. 
സ്ഥാപനങ്ങളുടെ പരീക്ഷാ പേപ്പറുകള്‍ എക്‌സാമിനര്‍മരില്‍ നിന്നും സര്‍ക്കിള്‍ പരീക്ഷാബോര്‍ഡ് ഏറ്റുവാങ്ങി വാല്വേഷന് സോണ്‍ ബോര്‍ഡിന് കൈമാറണം. നിശ്ചിത കേന്ദ്രങ്ങളില്‍ സോണ്‍ പരീക്ഷാബോര്‍ഡ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കുടുംബം, ജനറല്‍ പരീക്ഷ പേപ്പറുകള്‍ യൂനിറ്റ് ബോര്‍ഡ് മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതത് ആന്‍സ്വര്‍ കീ നിശ്ചിത സമയങ്ങളില്‍ സൈറ്റില്‍ ലഭ്യമാകും. മൂല്യ നിര്‍ണയം പൂര്‍ത്തിയാകുന്ന മുറക്ക് മാര്‍ച്ച് 5 ന് മുമ്പായി മെയിന്‍ പരീക്ഷക്ക് അര്‍ഹത നേടിയവരുടെ പേരു വിവരം എസ് വൈ എസ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. 90 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷക്ക് അവസരം.
SYS Malappuram
Kanthapuram
SSF National
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
IPF
English News

Post a Comment

أحدث أقدم