കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ നിയമിച്ചു. ന്യൂ ഡൽഹിയിലെ രാം ലീല മൈതാനിയിൽ നടന്ന ബഹുജന സമ്മേളനത്തിൽ രാജ്യത്തെ പ്രധാന സുന്നി സംഘടനയായ ഓള്‍ ഇന്ത്യാ തന്‍സീം ഉലമായെ ഇസ്്ലാം സംഘടിപ്പിച്ച ഗരീബ് നവാസ് സമാധാന സമ്മേളനത്തിലാണ് കാന്തപുരത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. പ്രശസ്ത പണ്ഡിതനായിരുന്ന, 2018 ജൂലൈയിൽ വിടപറഞ്ഞ അഖ്‌തർ റസാ ഖാൻ ബറേൽവി-യായിരുന്നു നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇനി മുതൽ രാജ്യത്തെ സുന്നി വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്‌ലിംകളുടെ മത വിഷയങ്ങളിൽ ഔദ്യോഗികമായി ഫത്‌വ (മതവിധി) നൽകാനുള്ള ഏറ്റവും ഉയർന്ന സ്ഥാനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ആയിരിക്കും.
സുന്നി സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിം ജനതയുടെ പരമോന്നത നേതാവായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു പണ്ഡിതൻ ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്.
ലോകത്തെ മുസ്ലിംകൾ ഉള്ള രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിത സ്ഥാനമാണ് ഗ്രാൻഡ് മുഫ്‌തി. തുര്‍ക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഇസ്‌ലാമിക കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്ന വിവിധ മുഫ്തിമാരുടെ തലവനാണ് ഇത്.

ഇന്ത്യന്‍ സുന്നി മുസ്‌ലിംകള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരണമെന്ന് സമാധാന സമ്മേളനത്തില്‍ കാന്തപുരം ആഹ്വാനം ചെയ്തു.
വിശ്വാസപരമായ നിലപാടുകളില്‍ ഉറച്ചുനില്‍കുന്നതോടൊപ്പം ഇസ്‌ലാമിലെ കര്‍മശാസ്ത്ര വൈവിധ്യങ്ങള്‍ ഐക്യത്തിന് തടസ്സമാകരുത്. ഇന്ത്യയിലെ സുന്നി മുസ്‌ലിംകള്‍ വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരാണെന്നും അവര്‍ വിശ്വാസപരമായി സമാന ധാരയിലുള്ളവരാണെന്നും കാന്തപുരം വ്യക്തമാക്കി. മുസ്‌ലിംകള്‍ തങ്ങളുടെ പുരോഗതിക്ക് വേണ്ടി ഒരു കെട്ടിടം അതിന്റെ വിവിധ’ഭാഗങ്ങള്‍ ശക്തിപ്പെടുത്തും പോലെ സഹായിക്കണം.
സമുദായത്തിലെ പിന്നാക്ക- ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഗരീബ് നവാസ് സമാധാന സമ്മേളനം വീക്ഷിക്കാനായി രാം ലീല മൈതനായില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തായാക്കിയുള്ള ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതന്മാരുടെ പ്രഖ്യാപനം തക്ബീര്‍ വിളികളോടെ വിശ്വാസികള്‍ ഏറ്റെടുത്തു. ഉത്തരേന്ത്യയിലെ പ്രമുഖ സൂഫി പണ്ഡിതന്‍ ഹസ്റത്ത് മന്നാന്‍ ഖാന്‍ റസ്‌വി ബറേലിയെയും കാന്തപുരം എ പി അബുക്കര്‍ മുസ്‌ലിയാരെയും പണ്ഡിതര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
ഡോ. അമീന്‍ മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന്‍ ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈന്‍ മിസ്ബാഹി ഡല്‍ഹി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഫ്തി മുക്റം അഹ് മദ് യുപി, ഹസ്‌റത്ത് മന്നാന്‍ റാസ ബറേല്‍വി, ഹസ്‌റത്ത് ബാബര്‍ മിയ അജ് മീരി, ജാവേദ് നഖ്ശബന്ധി ഡല്‍ഹി, ശിഹാബുദ്ദീന്‍ റസ്വി ബറേല്‍വി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി രാജ്യത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതരും സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
1993 മുതൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായ കാന്തപുരം എ.പി അബൂബക്കർ ഇന്ത്യയിൽ നിന്നുള്ള ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനാണ്. ജോർദ്ധാനിലെ റോയൽ ഇസ്‌ലാമിക് സ്‌ട്രാറ്റജിക് സ്റ്റഡീസ് സെന്റർ പുറത്തിറക്കുന്ന ലോകത്തെ പ്രധാന 500 ഇസ്‌ലാമിക വ്യക്തിത്വങ്ങളിൽ കഴിഞ്ഞ നിരവധി വർഷമായുള്ള ഇന്ത്യയിൽ നിന്നുളള പണ്ഡിതൻ, ലോക മുസ്‌ലിം പണ്ഡിതരുടെ ബൗദ്ധിക വേദിയായ റോയൽ ആലുൽ ബൈത്ത് ഇൻസ്റ്റിട്ട്യൂട്ടിലെ സ്ഥിരാംഗം, അറബ് ലോകത്തെ മുസ്‌ലിം പണ്ഡിത സമ്മേളങ്ങളിൽ ക്ഷണിക്കപ്പെടുന്ന പ്രധാന പണ്ഡിതൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ് . ഇന്ത്യയിലെ 23 സംസ്ഥങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കീഴിൽ നടക്കുന്നു. ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനുമായ കാന്തപുരം അറബി, ഉറുദു, മലയാളം ഭാഷകളിലായി അൻപത് രചനകൾ നടത്തിയിട്ടുണ്ട്. ഇവയിൽ പലതും പ്രസിദ്ധീകരിച്ചത് അറബ് രാജ്യങ്ങളിലെ പ്രസാധനാലയങ്ങളാണ്.

പാണ്ഡി ത്യത്തിന്റെ ഹൃദയ സോപാനത്തിൽ 
സ്നേഹ മുദ്ര ചാർത്തി ലോക പണ്ഡിത ശ്രേണിയിലെ ധൈഷണിക വ്യക്തിത്വം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ....സ്വ ജീവിതം കൊണ്ട് പാണ്ഡിത്യത്തിന്റെ സർവ തലങ്ങളെയും കർമഭൂമിയിൽ രേഖ പ്പെടുത്തി ലോക സമൂഹത്തിനു മാതൃക കാട്ടിയാണ് കാന്തപുരം ഇന്ത്യൻ മുസ്ലിം സമാജത്തിലെ /പണ്ഡിത നഭസ്സിലെ പ്രകാശനക്ഷത്രമായി ജ്വലിച്ചു നിൽക്കുന്നത്... സമൂഹത്തെയും സമുദായത്തെയും ധാർമിക വിപ്ലവത്തിലൂടെ 
സാസ്കാരിക വഴിത്താരയിലേക്കും വൈജ്ഞാനിക വഴിയിലേക്കും നിർഭയം വഴി നടത്താനും പണ്ഡിതന്റെ സമകാലിക കർമവും ദൗത്ത്യവും ചിരന്തനമായി അടയാളപ്പെടുത്താനും കാന്തപുരത്തിന് സാധിച്ചു. എന്നിടത്താണ് ഈ സ്നേഹസാന്നിധ്യം സർവ രംഗത്തും സുസമ്മത വ്യക്തി ത്വ മായി ഇടം തേടിയത്. സ്വ സമുദായത്തിന്റെ ജീവൽ പ്രധാനമായ വിഷയങ്ങൾക്കൊപ്പം സർവ മതസ്ഥരുടെയും ജനങ്ങളുടെയും രാജ്യത്തിന്റെയും മർമ പ്രധാന കാര്യങ്ങൾ കേൾക്കാനും കർമ ഭൂമിയിൽ നടപ്പിൽ വരുത്തി കാണിച്ചു കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.. ലോക പണ്ഡിത സദസ്സിലെ അനുഗ്രഹീത നേതൃത്വമായി അംഗീകരിച്ചു എന്ന തും കാന്തപുരം സൃഷ്ടിച്ചെടുക്കുന്ന മാനവിക തല വും മത സന്ദേശവും എത്ര മാത്രം സ്വീകാര്യമാണെന്നതിനു തെളിവാണ്... ഈ ഗുരു.. ഇന്ത്യയുടെ സ്നേഹ സാന്നിധ്യമാണ്.. ലോകത്തിന്റെ പ്രതീക്ഷയാണ്.. അഗതികളുടെയും അനാഥകളുടെയും ആലംബമാണ്... വിശ്വാസി ഹൃദയങ്ങളുടെ വഴി തെളിച്ചമാണ്‌.... സർവോപരി മാനവികതയുടെ സർഗ വിലാസമാണ്.... കാലം പണിത കർമ ഭൂമിയിൽ കാന്തപുരം സൃഷ്ട്ടിക്കുന്ന നന്മയുടെ കാൽപാടുകൾ ചിരന്തന ചരിത്രമായി നിറവാർന്ന രേഖ യായി കാലത്തിന്റെ ചുവരിൽ അടയാളപെട്ടു കിടക്കും.... കാലമാണ് സാക്ഷി.......

SYS Malappuram
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
English News
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

أحدث أقدم