എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ പ്രൗഢമായ തുടക്കം

കോഴിക്കോട്: പ്രൊഫഷണൽ വിദ്യാർത്ഥികൾക്കു വേണ്ടി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ സമ്മേളനം 'പ്രൊഫ്‌സമ്മിറ്റ്' ആരംഭിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറയിലാണ്  ഈ വർഷത്തെ പ്രൊഫ് സമ്മിറ്റ് നടക്കുന്നത്.  മെഡിക്കൽ, എഞ്ചിനിയറിംഗ്, പാരാമെഡിക്കൽ, നിയമം തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന  നാലായിരത്തോളം വിദ്യാർത്ഥികളാണ് സമ്മിറ്റിൽ പ്രതിനിധികളായെത്തുന്നത്. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലി അക്ബർ സഖാഫി പതാക ഉയർത്തിയതോടെ സമ്മിറ്റിന് ഔദ്യോഗിക തുടക്കമായി. ഇന്നലെ രാത്രി നടന്ന 'ഇൻഫിനിറ്റ് ലവ്' സെഷനിൽ സി.കെ.റാഷിദ് ബുഖാരി വിദ്യാർത്ഥികളുമായി സംവദിച്ചു. മൂന്ന് വേദികളിൽ 21 സെഷനുകളിലായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യസ കരിയർ രംഗത്തെ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും. 
സമ്മിറ്റിൽ ഇന്ന്
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും . പേരോട് അബ്ദുറഹ്മാൻ സഖാഫി, ദി ഹിന്ദു സീനിയർ എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ.അബ്ദുസലാം മുസ്ലിയാർ ദേവർ ശോല,  ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, ഐ ഐ ടി കാൺപൂർ കൗൺസിലർ ഡോ.ശൗകത്ത് അലി സഖാഫി, കരിയർ വിദഗ്ദരായ ജമാൽ മാളിക്കുന്ന്,ബാബു പ്രദീപ്, എൻ.വി.അബ്ദുറസാഖ് സഖാഫി, ഇബ്രാഹീം സഖാഫി കുമ്മോളി, ഡോ.പി.കെ അബ്ദുസലീം, ഇബ്രാഹീം ബാഖവി, ഡോ അഹ്മദ് ജുനൈദ്(അമിറ്റി യൂണിവേഴ്സിറ്റി) മാധ്യമപ്രവർത്തൻ കെ സി സുബിൻ, എം.മുഹമ്മദ് സാദിഖ്, അബു റഷീദ് സഖാഫി ഏലംകുളം, എഞ്ചിനീയർ അബ്ദുറഊഫ്, മുഹ്യുദ്ദീൻ ബുഖാരി, കെ.അബ്ദുൽ കലാം, എം അബ്ദുൽ മജീദ് വിവിധ സെഷനുകൾ നിയന്ത്രിക്കും. 
പ്രൊഫഷണൽ വിദ്യാർഥികളിൽ സാമൂഹിക ബോധം വളർത്തുകയും രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളുടെ ഭാഗവാക്കുകയും ചെയ്യുകയാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത്. പ്രൊഫ് സമ്മിറ്റ് നാളെ സമാപിക്കും.
എസ് എസ് എഫ് ദേശീയ പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം പ്രൊഫ്സമ്മിറ്റിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ സയ്യിദ് അലി അക്ബർ സഖാഫി പതാക ഉയർത്തുന്നു.  read more

SYS Malappuram
Kanthapuram
SSF National
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
English News

Post a Comment

أحدث أقدم