ലോകത്തെ ആദ്യത്തെ സർവകലാശാല

ഒരു സ്ത്രീയാണു ലോകത്തെ ആദ്യത്തെ സർവകലാശാല സ്ഥാപിച്ചതെന്നു  നിങ്ങൾക്കറിയാമോ ? അതും ആയിരം വർഷങ്ങൾക്കു മുമ്പ്!
അതെ "ഫാത്തിമ അൽ ഫിഹ്രി" (Fatima al-Fihri) എന്ന മുസ്ലിം സ്ത്രീയാണു ലോകത്തിലെ ആദ്യത്തേതായ  "അൽ ഖറവിയ്യിൻ സർവകലാശാല" (University of Al Quaraouiyine) മൊറോക്കോയിലെ ഫെസ് എന്ന സ്ഥലത്തു  സ്ഥാപിച്ചത്. ഗിന്നസ് വേൾഡ് റെക്കോഡും യുനെസ്കോയും ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി അംഗീകരിക്കുന്നതും ലോകത്തു നിലവിലെ ഏറ്റവും പഴമയുള്ളതും ഇന്നുവരെ തുടർച്ചയായി പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണു  അൽ ഖറവിയ്യിൻ യൂണിവേഴ്സിറ്റി.

AD 800 ൽ ടുണീഷ്യയിലെ ഖെയ്‌റവാനിലാണ് ഫാത്തിമ അൽ ഫിഹ്രി ജനിച്ചത്. ഫാത്തിമയും അവരുടെ സഹോദരിയായ മറിയമും വിദ്യാലയ വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. അവരുടെതു അത്ര സമ്പന്നമല്ലാത്ത ഒരു കുടുംബമായിരുന്നു, ഫാത്തിമയുടെ പിതാവ് ഒരു സാധാരണ വ്യാപാരിയായിരുന്നു. അക്കാലത്തു  മൊറോക്കോയിലെ ഫെസ് എന്ന നഗരം കച്ചവടത്തിനും ധന സമ്പാദനത്തിനും പേരുകേട്ട ഇടമായതുകൊണ്ട് ഫെസിലേക്കുള്ള വലിയ കുടിയേറ്റത്തിന്റെ ഭാഗമായി മാറുകയായിരുന്നു ഫാത്തിമയുടെ കുടുംബവും. ഫെസിലെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലുമായി തുടക്കം കുറിച്ച ഫാത്തിമയുടെ കുടുംബം പതിയെ അഭിവൃദ്ധി പ്രാപിച്ചു. അവളുടെ പിതാവ് "മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഫിഹ്രി" ഒരു വ്യാപാരിയെന്ന നിലയിൽ വമ്പിച്ച വിജയം കൈവരിക്കുകയും ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു.

തുടർന്നു ഫാത്തിമായുടെ കുടുംബം ഫെസിൽ താമസം തുടരുകയും ഫാത്തിമ വിവാഹിതയാവുകയും ചെയ്തു. കാലങ്ങൾക്കു ശേഷം ഫാത്തിമയുടെ ഭർത്താവും പിതാവും മരണപ്പെടുകയും അവരുടെ മുഴുവൻ സ്വത്തവകാശം ഫാത്തിമ്മക്കും അവളുടെ സഹോദരി മറിയമിനും ലഭിക്കുകയുണ്ടായി.ആ വലിയ സമ്പാദ്യം  ഉപയോഗിച്ചു ശേഷിച്ച കാലം അവർക്ക് ഒരു ബുദ്ധിമുട്ടുമറിയാതെ സുഖലോലുപരായി കഴിയാമായിരുന്നു പക്ഷെ അതിനു വിപരീതമായി അവർ  ആ സ്വത്തത്രയും സമൂഹത്തിനു പ്രയോജനം ചെയ്യുന്നതിനായി വിനിയോഗിക്കാൻ തീരുമാനിച്ചു.

ഫെസ് നഗരത്തിലെ മസ്ജിദുകൾക്ക്‌ വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ ജനസംഖ്യയെ ഉൾക്കൊള്ളാനാവുന്നില്ലെന്നു അവർ മനസ്സിലാക്കിയിരുന്നു. ഉന്നത പഠനത്തിനും ആരാധനാ ചടങ്ങുകൾ നിർവഹിക്കുന്നതിനുമായി നഗരത്തിൽ ഒരു ഇടം ആവശ്യമാണെന്നു അൽ ഫിഹ്രി തീരുമാനിക്കുകയും തുടർന്നു തന്റെയും  സഹോദരിയുടെയും സ്വത്തുപയോഗിച്ച് AD 859 ൽ "അൽ ഖറവിയ്യിൻ മസ്ജിദും സർവ്വകലാശാലയും" സ്ഥാപിക്കുകയായിരുന്നു. അൽ ഖറവിയ്യിൻ എന്ന പേര് അവരുടെ ജന്മദേശമായ ടുണീഷ്യയിലെ ഖെയ്‌റവാൻ (Qayrawan) എന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു.

കെട്ടിടത്തിന്റെ രൂപരേഖ ഫാത്തിമ മുൻകൂട്ടി കാണുകയും സ്വയം നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു. 30 മീറ്റർ നീളമുള്ള മുറ്റം, പ്രാർത്ഥനാ ഹാൾ, വായനശാല, വിദ്യാലയം എന്നിങ്ങനെ ഫാത്തിമക്കു  വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവർ  തൊട്ടടുത്തുള്ള ഭൂമിയെല്ലാം വാങ്ങുവാൻ തുടങ്ങി, അങ്ങനെ വിദ്യാലയത്തിന്റെയും മസ്ജിദിന്റെയും വലിപ്പം പതിയെ പതിയെ ഇരട്ടിപ്പിച്ചു. തന്റെ വിലപ്പെട്ട സമയവും ധനവും ഇതിനു  സന്തോഷത്തോടെ മാറ്റിവച്ചു.വലിയ ദൈവ ഭക്തയിരുന്ന ഫാത്തിമ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ച ദിവസം മുതൽ പൂർത്തിയാവുന്നതുവരെ വ്രതാമാചരിക്കുവാൻ നേർച്ചയാക്കി.ഈ വ്രതം    AD 859 ൽ കെട്ടിടം പൂർത്തിയാവുന്നതു വരെ രണ്ടു വർഷത്തോളം തുടർന്നു

ഖറവിയ്യിൻ സർവ്വകലാശാലയിൽ ആദ്യം ഖുർആനും ഇസ്ലാമിക നിയമ തത്വങ്ങളും മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീടു ഗണിതം, അറബി ഭാഷാ ശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, വൈദ്യം, ഭൂമിശാസ്ത്രം, ചരിത്രം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും   ബിരുദം നൽകാൻ ആരംഭിക്കുകയും ചെയ്തു. ഈ കോഴ്‌സുകൾക്ക്‌ മുസ്ലിമുകളെ മാത്രമല്ലാതെ ക്രിസ്ത്യർ, ജൂതർ തുടങ്ങി എല്ലാ മതത്തിലുള്ള വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു. മാത്രമല്ല മുഴുവൻ സ്ഥാപനവും ഫാത്തിമ സ്പോൺസർ ചെയ്തതുകൊണ്ട് എല്ലാവർക്കും വിദ്യാഭ്യാസം സൗജന്യമായിരുന്നു. പെട്ടെന്നു  തന്നെ ആത്മീയവും വിദ്യാഭ്യാസപരവുമായ ഒരു വലിയ കേന്ദ്രമായി മാറിയ ഈ സർവകലാശാലയെ ലോകമെമ്പാടുമുള്ള പണ്ഡിതന്മാരും ബുദ്ധിജീവികളും സന്ദർശിക്കുവാൻ തുടങ്ങി. ഫാത്തിമ പിൽക്കാല വർഷങ്ങളിൽ അവിടെ പ്രഭാഷണങ്ങൾ നടത്തിപൊന്നു.

ഇന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റി അല്ലെങ്കിൽ സർവ്വകലാശാല എന്ന ആശയത്തിനു ആദ്യം രൂപം നൽകിയതു  ഫാത്തിമ അൽ ഫിഹ്രിയാണ്. വിപുലമായ പഠനത്തിനുള്ള അവസരങ്ങൾ നൽകുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന ഈ ആശയം മധ്യകാലഘട്ടങ്ങളിൽ ലോകമെങ്ങും വ്യാപിച്ചു. ഇതിന്റെ ഫലമായി തുടർന്നുള്ള നൂറ്റാണ്ടുകളായി യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ബൊളോഗ്ന യൂണിവേഴ്സിറ്റിയും (1088) ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും (1096) രൂപം കൊണ്ടു.

ഇപ്രകാരം അൽ ഖറവിയ്യിൻ ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പുരാതന കാലം മുതൽ പഠന കേന്ദ്രങ്ങൾ നിലവിലുണ്ടായിരുന്നു, പക്ഷെ പുരാതന നാഗരികത ബിരുദം നൽകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ രീതിയോ വിവിധ വിഭാഗങ്ങളിലായുള്ള സ്ഥാപനീയമായ ഉന്നത വിദ്യാഭ്യാസ ഗവേഷണങ്ങളോ ആരംഭിച്ചിരുന്നില്ല. യുനെസ്കോയുടെയും ഗിന്നസ് ബുക്കിന്റെയും അംഗീകാര പ്രകാരം അൽ ഖറവിയ്യിൻ സർവകലാശാലയാണു  ലോകത്തിലെ ആദ്യത്തെ ബിരുദം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം. ആ കാലഘട്ടങ്ങളിൽ തന്നെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പ്രകൃതിശാസ്ത്രം, ഭാഷകൾ, ജ്യോതിശാസ്ത്രം തുടങ്ങി വിവിധ തരത്തിലുള്ള വിഷയങ്ങൾ പഠിക്കുവാൻ അൽ ഖറവിയ്യിനിലേക്ക് ഒഴുകിച്ചെന്നിരുന്നു. ഫാത്തിമയും തന്റെ ശിഷ്‌ടകാലം അവിടെ പഠിക്കാനും പഠിപ്പിക്കാനുമായി വിനിയോഗിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിൽ വളരെ പ്രശസ്തിയാർജ്ജിച്ച ഈ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി ലോകമെമ്പാടും കണക്കാക്കപ്പെട്ടിരുന്നു.

ഫാത്തിമ ഈ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ച ലൈബ്രറിയാണു  ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറിയായി കണക്കാക്കപ്പെടുന്നത്. കനേഡിയൻ-മോറോക്കൻ വാസ്തുശില്പിയായ അസീസ ചൗനി ഈ ലൈബ്രറിയെ പുതുക്കി പണിത ശേഷം 2016 ൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു  കൊടുത്തതു ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നിലവിൽ 9-ാം  നൂറ്റാണ്ടിലെ ഖുർആനും ആദ്യകാല ഹദീസ് ശേഖരങ്ങളുമുൾപ്പെടെ വളരെ പഴമയുള്ള 4000 കയ്യെഴുത്തുപ്രതികളുടെ ഒരു വലിയ ശേഖരം തന്നെ ഈ ഗ്രന്ഥാലയത്തിലുണ്ട്. പിന്നീട് ഖറവിയ്യിൻ പള്ളി 22000 പേരെ ഉൾക്കൊള്ളാവുന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ പള്ളിയായി മാറിയത് അതാതു  കാലഘട്ടങ്ങളിലുള്ള ഭരണാധികാരികളാൽ നവീകരിക്കപ്പെട്ടതു കൊണ്ടായിരുന്നു. അറിവു  നൽകുന്നതിന്റെ കാര്യത്തിൽ ഇസ്ലാമിൽ സംവരണവും മുൻവിധികളും ഉണ്ടായിരുന്നില്ല, ഖറവിയ്യിനിൽ ഒരു വിദ്യാർത്ഥിയുടെ മത-സാമൂഹ്യ പശ്ചാത്തലം അവന്റെ വിദ്യാഭ്യാസത്തെ ഹനിക്കുന്ന ഒരു ഘടകമായിരുന്നില്ല. അൽ ഖറവിയ്യിൻ സർവകലാശാല ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മനസ്സുകളേയും ഒരുപോലെ ആകർഷിച്ചു.

ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ (Islamic Golden Age) സ്ത്രീകൾ പുരുഷന്മാർക്കു  തുല്യമോ അതിലധികമോ തന്നെ സമൂഹത്തിനായി സംഭാവന ചെയ്തു. ഫാത്തിമ അൽ ഫിഹ്രിയും അൽ ഖറവിയ്യിൻ സർവ്വകലാശാലയും മുസ്ലിം സ്ത്രീകൾ മാനവരാശിയുടെ പുരോഗതിക്കായി എന്തു ചെയ്തുവെന്നതിന്റെ അനേകം സാക്ഷ്യങ്ങളിൽ ഒന്നാണെന്നതു ഇന്നും പലർക്കും അറിയില്ലായിരിക്കാം. സ്ത്രീകളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആ കാലഘട്ടത്തിൽ തന്നെ സമൂഹത്തിനു  തുറന്നുകാട്ടിയ ഒരു പ്രഗത്ഭ മുസ്ലിം സ്ത്രീയുടെ ചരിത്രമാണിത്. ഇന്നു  പെൺകുട്ടികൾക്കും പ്രാപ്യമായിരിക്കുന്ന വിദ്യാഭ്യാസത്തെ ആ കാലഘട്ടങ്ങളിൽ തന്നെ മതം-ലിംഗ ഭേദമന്യേ സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ നൽകിയ സ്ത്രീയാണു  അൽ ഫിഹ്രി. ഫാത്തിമയുടെ ദീർഘവീക്ഷണവും പ്രതിബദ്ധതയും  നിസ്വാർത്ഥതയും സർവകലാശാല എന്ന ആശയത്തിന്റെ പിറവിക്കു  തന്നെ കാരണമായി. AD 880 ൽ തന്റെ 80-ാമത്തെ വയസ്സിൽ അൽ ഫിഹ്രി ഈ ലോകത്തോടു വിട പറഞ്ഞു. സാമൂഹിക  പ്രതിബദ്ധതയും സമർപ്പണത്തിന്റെ മഹത്വവും  പ്രവൃത്തിയിലൂടെ പഠിപ്പിച്ച ഈ വനിത എല്ലാവർക്കും എക്കാലത്തും മാതൃകയും പ്രചോദനവുമാണ്.

Articles
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti

Post a Comment

أحدث أقدم