കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം

മലപ്പുറം: കൊറോണ പ്രതിരോധിക്കാനും ദുരന്തബാധിതർക്ക് സഹായമെത്തിക്കാനുമായി എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുഴുവൻ കീഴ് ഘടകങ്ങളെയും സജ്ജമാക്കി. രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും മറ്റും എത്തിയതിന്റെ പേരിൽ ക്വാറന്റയിനിൽ കഴിയുന്നവർക്കും നിത്യ ജോലിക്ക് തടസ്സം നേരിട്ടതിന്റെ പേരിൽ ജീവിതം വഴിമുട്ടിയവർക്കും കുടുംബനാഥൻ ഐസൊലേഷനിലോ ക്വാറന്റയിനിലോ അകപ്പെട്ടതിന്റെ പേരിൽ നിത്യ ചെലവിന് പ്രയാസപ്പെടുന്നവർക്കും ഇതിനോടകം തന്നെ ധാരാളം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സഹായാഭ്യർത്ഥന വരുന്നതിനനുസരിച്ച് നൽകാൻ യൂണിറ്റ്, സർക്കിൾ ഘടകങ്ങൾ കിറ്റുകൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ അതിഥി തൊഴിലാളികളെയും കണ്ടെത്തി സഹായം വിതരണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെ മാസ്‌ക് വിതരണത്തിന് സോണുകൾ കേന്ദ്രീകരിച്ച് പ്രത്യേക നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയിട്ടുണ്ട്. ഫയർഫോഴ്‌സ് ഓഫീസ്, താലൂക്ക് ഓഫീസുകൾ, ഡി എം ഒ ഓഫീസ്, പോലീസ് സ്റ്റേഷനുകൾ, ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആശുപത്രികളിലെ രോഗികൾ,  കൂട്ടിരിപ്പുകാർ  തുടങ്ങി സാമൂഹ്യ ബന്ധം അനിവാര്യമായി വരുന്നവർക്കെല്ലാം മാസ്‌കുകൾ വിതരണം ചെയ്തിട്ടുണ്ട്.
എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കൺട്രോൾ ബോർഡ് നിലവിൽ വന്നിട്ടുണ്ട്. കൺട്രോളർ : കെ.പി ജമാൽ കരുളായി 9447483978, കോഓഡിനേറ്റർ: പി പി മുജീബ് റഹ്മാൻ 9744935900, അംഗങ്ങൾ: എ. പി ബശീർ ചെല്ലക്കൊടി , സി കെ ഹസൈനാർ സഖാഫി കുട്ടശ്ശേരി , പി അബ്ദുറഹ്മാൻ കാരക്കുന്ന് , സി കെ ശക്കീർ അരിമ്പ്ര, എൻ ഉമർ പെരിന്താറ്റിരി , വി പി എം ഇസ്ഹാഖ്, സിദ്ദീഖ് സഖാഫി ഉൾപ്പെട്ടതാണ് ജില്ലാ കൺട്രോൾ ബോർഡ്. ബോർഡിനു കീഴിൽ സംഘടനയുടെ സാന്ത്വനം, സേവനം സാമൂഹികം, സാംസ്‌കാരികം എന്നീ വകുപ്പുകളോട് ഇതര വകുപ്പുകൾ കൂടി ചേർത്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൺട്രോൾ ബോർഡിന്റെ കീഴിലായി ജില്ലയിലെ 11 സോണുകളിലും 75 സർക്കിളുകളിലും ഇതിനോടകം ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്.  പ്രസ്തുത ഹെൽപ്പ് ഡസ്‌ക്കുകളാണ്  നിരാലംബരെ കണ്ടെത്തി സംസ്ഥാന, ജില്ലാ ഹെൽപ്പ് ഡെസ്‌ക്കുകളുമായി ബന്ധപ്പെട്ട് മരുന്ന്,  ഭക്ഷണം, കൂട്ടിരിപ്പ് തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കാൻ നേതൃത്വം നൽകുന്നത്.
നേരത്തെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ, ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ തുടങ്ങിയവയിൽ സേവനം ചെയ്യാൻ സാന്ത്വനം / ടീം ഒലീവ് വളണ്ടിയർമാർ രംഗത്തുണ്ട്. 24 മണിക്കൂറും സേവന സന്നദ്ധമായ ആംബുലൻസ് സംവിധാനത്തോടെയുള്ള വളണ്ടിയർ ടീം ഒറ്റ ഫോൺ കോൾ കൊണ്ട് ആളുകളെ ആശുപത്രിയിലെത്തിക്കാൻ സജ്ജമാണ്. സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച ഉടനെ തന്നെ എസ് വൈ എസ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗപ്പെടുത്തി ബോധവൽക്കരണ വാഹന പ്രയാണം നടത്തിയിരുന്നു. ജാഥയിൽ  സാമൂഹിക വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു. സമ്പൂർണ്ണ ലോക്ക് ഡൗ ൺ പ്രഖ്യാപിച്ചതിനാൽ ഓൺലൈൻ വഴിയുള്ള ബോധവൽക്കണം തുടർന്നു വരുന്നു. പോലീസിനെയും മറ്റു പ്രാദേശിക ജാഗ്രതാ സമിതികളെയും സഹായിക്കാൻ പ്രത്യേകം പരിശീലനം നേടിയ വളണ്ടിയർമാർ രംഗത്തുണ്ട്. ക്വാറന്റൈനിലുള്ള ആളുകൾക്കു മാനസികസമ്മർദ്ദം വരാതിരിക്കാൻ വളണ്ടിയർമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

SYS Malappuram
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
SYS Youth Rally
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം

Post a Comment

أحدث أقدم