കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്

മലപ്പുറം: വിദേശ രാജ്യങ്ങളില്‍ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതശരീരം നാട്ടില്‍ കൊണ്ടുവരാനുള്ള പൂര്‍ണ്ണ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റവതരണ വേളയിലാണ് ഇക്കാര്യമറിയിച്ചത്. നോര്‍ക്ക വഴിയാണ് ഇത് സാധ്യമാക്കുന്നത്.
ഇക്കാര്യമുന്നയിച്ച് ജില്ല കമ്മിറ്റി നേരത്തെ മുഖ്യമന്ത്രി, സ്പീക്കര്‍ ,തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പ്രവാസികളുടെ ഏറെ കാലത്തെ പ്രധാന ആവശ്യമാണ് ഇതിലൂടെ അംഗീകരിക്കപെട്ടത്്.
രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചങ്കില്‍ മാത്രമേ അവരോട്‌നീതി കാണിച്ചു വെന്ന് നമുക്ക് പറയാനാവൂ.  ലക്ഷകണക്കിന് പ്രവാസികള്‍ക്ക്  ആശ്വാസം നല്‍കുന്നതിനും, തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വാഗ്ദാനങ്ങള്‍ പാലിക്കാനും സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു.കെ.പി ജമാല്‍ കരുളായി, എ.പി ബഷീര്‍, ഹസൈനാര്‍ സഖാഫി ,റഹിം കരുവള്ളി, മുഈനുദ്ധീന്‍ സഖാഫി, ശക്കിര്‍ അരിമ്പ്ര, വി.വി.എം.ഇസ്ഹാഖ് 'അബ ദുറഹ്മാന്‍ കാരക്കുന്ന്, ഉമര്‍ മുസ് ലിയാര്‍ ചാലിയാര്‍, സി സീദ്ധീഖ് സഖാഫി വഴിക്കടവ് സംബന്ധിച്ചു.
SYS Malappuram
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
English News
Sunni centre to adopt 100 villages
-------------------------------------------------------------------------
കുട്ടികളിലെ വിവിധ പഠന പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ബോധനരീതികൾ നടപ്പാക്കാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനം. 
Diploma in Learning Disability (LD) Management & Remediation - Six Months
STED Council Certificate
ആർക്കൊക്കെ പങ്കെടുക്കാം:
📌സ്വന്തം മക്കളിലെ പഠന പ്രയാസങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ
📌LD-മേഖലയിൽ ജോലിചെയ്യുന്നവർ
📌Remediator ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ
📌കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ
📌അധ്യാപകർ...
Pilot Faculty
Mr. V. Muhammed Oorkkadavu
✳(Psychologist, Psycho-Hypno-Edu-Grapho Therapist)
✳PhD-Scholar, MSc, MA, MEd, MBA, PGDPC, PGDTE, PGCTE
Study Centre: Explore International, MANJERI (Pandikkad Road, Near Old Bus Stand)
Call: 9539051386
---------------------------------------------------------------

Post a Comment

أحدث أقدم