നാട്ടിൽ ബിസിനസ് ആഗ്രഹിക്കുന്ന പ്രവാസികളോട് രണ്ടു വാക്ക്... Two words to pravasees who want business in the country ...

പ്രവാസികളും ബിസനസ്‌കാരും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ...

ഒരു ബിസിനസ്‌ ട്രെൻഡിനെ കുറിച്ചാണ് ഈ പറയുന്നത്.
പ്രതേകിച്ചു പ്രവാസികൾക്കിടയിൽ 
പ്രവാസം മതിയാക്കി നാട്ടിൽ ഒരു സംരംഭം ആഗ്രഹിക്കുന്നവർ തീർച്ചയായും വായിക്കുക.


പലപ്പോഴും ഞാൻ കാണാനിടയാവാറുള്ള ഒന്നാണ്.
ഞാൻ ഒരു പ്രവാസിയാണ്. എന്റെ കയ്യിൽ  5 ലക്ഷം രൂപയുയുണ്ട് നാട്ടിൽ വന്നാൽ ഞാൻ എന്ത് ബിസിനസ് ചെയ്യണം?? 
ഇപ്പോൾ ഏറ്റവും സ്കോപ്പ് ഉള്ള ബിസിനസ്‌ ഏതാണ്?? 
ഈ ചോദ്യങ്ങൾ ചോദിക്കുന്നത് എവിടെയാണെന്ന് അറിയോ  വാട്സ്ആപ്പ്,
ഫേസ്ബുക് ഗ്രൂപുകളിൽ..
അതിനു ഉത്തരമെന്നോണം പലരും പലരീതിയിലുള്ള മറുപടികൾ കൊടുക്കുന്നു. 
ചിലർ നാട്ടിലെ അവസ്ഥ മോശമാണ്.!!
ചിലർ ആ ബിസിനസ് ചെയ്തോളൂ, ഇതാണ് കുറച്ചൂടി നല്ലത്, ചിലർ മച്ചാനെ ഉള്ള ക്യാഷ് കളയല്ലേ.
അങ്ങനെ പകുതിയും നെഗറ്റീവ് ചിലർ എന്നെ വിളിക്കൂ. നല്ല ഒരു പ്ലാൻ ഉണ്ട്... ഒരുമിച്ച് ചെയ്യാം എന്ന് സഹായ വാഗ്ദാനങ്ങൾ.

ഇത്രയും ഞാൻ പറയാൻ കാരണം ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ബിസിനസ് 2 വർഷം കൊണ്ട് ഷട്ടർ ഇടും തീർച്ച.. 

എന്താണെന്നല്ലേ ഒരു ബിസിനസ് കാരൻ  പ്രതേകിച്ചു പ്രവാസികൾ ബിസിനസ്‌ലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും.ഞാൻ എന്റെ അനുമാനങ്ങൾ നടത്തുന്നത് റീടൈൽ ബിസിനസ് നെ മുന്നോട്ട് വെച്ചാണ്.. 

നിങ്ങൾ ഒരു റീടൈൽ ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1- ലൊക്കേഷൻ 
ഞാൻ ഉറപ്പായും പറയും 
ഇപ്പോൾ പല റീടൈൽ ബിസിനസ്ന്റെയും പ്രധാന തകർച്ചയുടെ കാരണം 
ലൊക്കേഷൻ ആണ്.
പ്രതേകിച്ചു ഗൾഫ് റിട്ടേൺ സ്, അവരുടെ മനസ്സിൽ അല്ലെങ്കിൽ  മിക്കപേരുടെയും താല്പര്യം സ്വന്തം വീടിനടുത്തു പെട്ടന്ന് എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത് ഉള്ളത് വെച്ച് തട്ടികൂട്ടുക എന്നത് ഇന്നത്തെ ഒരു ട്രെൻഡ്ആണ്... ഉദാഹരണം. ടർഫും, ഹോട്ടലും, ചപ്പാത്തി കമ്പനിയുമാണ് ഇന്നത്തെ മലബാർ ട്രെൻഡ്.. എന്തിനു ഓരോ 5 കിലോമീറ്ററിലും 2 ടർഫ് വീതം ആയി. എന്നാൽ ഈ അടുത്ത് എന്റെ ഒരു ഫ്രണ്ട്മായി സംസാരിച്ചപ്പോഴാണ് അറിഞ്ഞത് തൃശൂർ ഭാഗങ്ങളിൽ ടർഫ് എന്നത് വളരെ അപൂർവവും, കേൾക്കാത്ത ഒന്നുമാണ്.  എന്നാൽ എന്ത് കൊണ്ടാണ് നമ്മൾ അതറിഞ്ഞു അവിടെ ഇൻവെസ്റ്റ്‌ ചെയ്യാത്തത്. നമ്മുടെ comfort ലെവൽ വിട്ട് ലൊക്കേഷൻ തേടാൻ നാം ഭയപ്പെടുന്നു.

ഒന്ന് പറയട്ടെ നിങ്ങളുടെ ബിസിനസ് എന്താണോ അതിനു അനിയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് വളരെ പ്രസക്തമാണ്. മറ്റൊരു ഉദാഹരണം  ജൈവ പച്ചക്കറികൾ നമ്മുടെ സാധാരണ ടൗണിൽ എത്രത്തോളം വിൽക്കാൻ പറ്റും എന്നാൽ അതിന്റെ മാർക്കറ്റ് ഉള്ള സ്ഥലം കണ്ടെത്തി അവിടെ കച്ചോടം നടത്തി നോക്കൂ മാറ്റം കാണും...

ഉദാഹരണം, കൂടുതലായി പ്രഫഷണലുകൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കുന്നവരിലാണ് അതിന്റെ മാർക്കറ്റ്. അത്കൊണ്ട് തന്നെ അവരെ ഞമ്മൾ തേടി പോവേണ്ടത് അത്യാവശ്യമാണ്. 
നമ്മുടെ ഓൺലൈൻ ഡെലിവറികൾ ഇന്ത്യയിൽ വലിയ സിറ്റികളിൽ ഓപ്പറേഷൻ നടത്തിയതിനു ശേഷമാണ് കേരളത്തിലേക്ക് അവരുടെ പ്രവർത്തനം വിപുലീകരിച്ചത്. എന്ത് കൊണ്ട് ബാംഗ്ലൂരിൽ തുടങ്ങിയ സമയത്ത് തന്നെ കൊച്ചിയിൽ തുടങ്ങികൂടായിരുന്നോ. കൊച്ചിയിൽ തുടങ്ങിയ സമയത്ത് തന്നെ കാലിക്കറ്റ്‌ തുടങ്ങിക്കൂടായിരുന്നോ. 
ഇല്ല. അവർക്കുള്ള മാർക്കറ്റ് ആയിക്കഴിഞ്ഞാൽ മാത്രമേ അവർ ഇൻവെസ്റ്റ്‌ ചെയ്യൂ അതെ പോളിസി നമ്മുടെ ചെറിയ ബിസിനസ്ലേക്കും കൊണ്ടുവരണം.

ഇന്നും ചില സ്ഥലങ്ങളിലും സൂപ്പർമാർക്കറ്റുകളിൽ കയറാൻ മടിക്കുന്ന എത്രയോ മനുഷ്യർ ഉണ്ട്. അവിടെ നിങ്ങൾ ഒരു സൂപ്പെർ മാർക്കറ്റ് പ്ലാൻ ചെയ്തത് കൊണ്ട് വലിയ പ്രയോജനം ഇല്ല. ഇനി ഒരു പുതിയ ബിസിനസ്‌ രീതി പരീക്ഷിക്കുന്നത് നല്ലതല്ലേ. അങ്ങനെ തന്നെ അല്ലെ മാറ്റം കൊണ്ടുവരിക... 

ഒന്നോർക്കുക ഒരു റീടൈൽ ഷോപ്പിനു ഒരു ഡോർ മാത്രമേ ഉള്ളൂ... അതിലൂടെ മാത്രമേ  ഉപഭോക്താക്കൾ വരികയുള്ളൂ.. 
അത് കൊണ്ട് തന്നെ ലൊക്കേഷൻ തേടി അലയുക..

2- അനുഭവം 

ഇത് നന്നായി മനസ്സിരുത്തി വായിക്കാൻ ശ്രമിക്കുക. 
മിക്ക ചെറിയ  സംരംഭത്തിന്റെയും പ്രധാന തകർച്ചയുടെ  കാരണം മുന്നേയുള്ള അനുഭവത്തിന്റെ കുറവാണു. നിങ്ങൾ എന്ത് ബിസിനസ്‌ തുടങ്ങുന്നുണ്ടെങ്കിലും അതിൽ നിങ്ങൾക്ക് മുൻ പരിജയം വേണം. അതായത് സമാനമായ ബിസിനസ് സംരംഭത്തിൽ ജോലിചെയ്യുക. അതായിരിക്കണം നിങ്ങളുടെ പ്രധാന  ഇൻവെസ്റ്റ്‌മെന്റ്. ഒന്നുകൂടെ പറയാം ആ ഇൻവെസ്റ്റ്‌മെന്റ്ന് നിങ്ങളുടെ ക്യാപിറ്റലി നേക്കാളും മൂല്യമുണ്ട്. അത് നിങ്ങൾ വഴിയേ അറിയും തീർച്ച.

ഒരു ഉദാഹരണം പറഞ്ഞാൽ... നിങ്ങൾ ആരുടെയെങ്കിലും ഉപദേശം കേട്ട് ഒരു ബിസിനസ് തുടങ്ങിയാൽ സംഭവിക്കാൻ പോവുന്നത് ആദ്യത്തെ ഒരു വർഷം നിങ്ങൾക്ക് പ്രോഡക്റ്റ് പഠിക്കാൻ പോവും, രണ്ടാമത്തെ വർഷം നിങ്ങൾ മാർക്കറ്റ് പഠിക്കാൻ എടുക്കും. പഠിച്ചു വരുമ്പോഴേക്കും കയ്യിലുള്ള ക്യാപിറ്റൽ തീരും...  നിങ്ങൾ ഷട്ടർ ഇടാൻ നിർബന്ധിതാനാകും. അതെ കയ്യിലുള്ള ക്യാഷ് എടുത്ത് പുതിയ ബിസിനസ് പഠിക്കാൻ നിൽക്കരുത്. 
പകരം ഇത് അനുഭവം ഉള്ള ഒരാൾ ആണെങ്കിൽ ഇപ്പോൾ ഏതു പ്രോഡക്റ്റ്നാണ് മാർക്കറ്റ്..? 
എന്തൊക്കയാണ് മാർക്കറ്റിലെ പ്രശ്നങ്ങൾ? ആരാണ് നിങ്ങളുമായി മത്സരിക്കുന്നവർ..? 
ഇത്തരം എല്ലാ ബിസിനസ്‌ പ്രശ്ങ്ങളും അവർ ജോലി ചെയ്യുന്ന സമയത്ത് നേരിട്ടത് കൊണ്ട് തന്നെ അവർക്ക് അവരുടെ പണം ചിലവാക്കി ഇതൊന്നും പഠിക്കേണ്ടതില്ല.

ഇവിടെ എനിക്ക് ഓർമ വരുന്നത് അലിബാബയുടെ സ്ഥാപകൻ ജാക്ക്മാ പറഞ്ഞതാണ്. 
നിങ്ങൾ 30 വയസ്സ് വരെ നല്ല ഒരു ബോസിന് കീഴിൽ ജോലി ചെയ്യക എന്നതാണ്. 
(സ്റ്റാർട്ട്അപ്പ്‌ ന് അത് ബാധകമല്ല അത് ഞാൻ പിന്നീട് പറയാം )

3- ബന്ധങ്ങൾ 
അതെ ഇന്ന് ലോകത്തു കാണുന്ന ഏത്  ബിസിനസ് ന്റെയും 90% വും ബന്ധങ്ങളിലൂടെ ആണ്. 
അത് കൊണ്ട് തന്നെ ഞമ്മൾ തുടങ്ങുന്ന സംരംഭം ഏതാണോ സമാന സംരഭം ചെയ്യുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കുക. അത് തുപോലെ നമുക്ക് നമ്മുടെ ബിസിനസ്‌ എത്രത്തോളം ഉയരത്തിലെത്തിക്കാൻ ആർക്കൊക്കെ സാധിക്കും... ആരുമായാണ് ഞാൻ ബന്ധം സ്ഥാപിക്കേണ്ടത്... എന്നത് ഒരു ചാർട് ഉണ്ടാക്കി അവരിലേക്ക് അടുത്ത് കൊണ്ടേ ഇരിക്കുക. ഉദാഹരണം, ഞമ്മൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിൽ അതിലേക് എത്തിപ്പെടാൻ ഏതൊരു വ്യക്തിയും ചെയ്യുന്ന ഒന്ന് എന്നത് ബന്ധങ്ങളിലൂടെ ആണ്. ബന്ധങ്ങൾ സ്ഥാപിക്കാനും, ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാനും കഴിയുന്നവന് മാത്രമേ ബിസിനസിൽ വിജയിക്കൂ സാധിക്കുകയുള്ളൂ...

പ്രതേകിച്ചു ബന്ധങ്ങൾ ഇല്ലാത്തതാണ് പ്രവാസികൾ നേരിടുന്ന പ്രശനം. അതുകൊണ്ട് എന്താണോ ചെയ്യാൻ പോവുന്നത് അതിന്റെ ഒരു പ്ലാൻ ഉണ്ടാക്കി സമാന സംരഭം ചെയ്യുന്നവരുമായി നിങ്ങൾ ബന്ധം സ്ഥാപിക്കുക. ഇന്നത്തെ ഈ സോഷ്യൽ മീഡിയയുടെ കാലത്ത് അതൊക്ക എത്ര എളുപ്പമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ...

അത് കൊണ്ടാണ് കയ്യിൽ കാശില്ലാതെ ബിസിനസ് തുടങ്ങിയ സെയിൽസ്മാന്റെ കഥ ഞാൻ കേൾക്കുന്നത്. നാട്ടിലെ പെയിന്റ് പണിക്കാരൻ ഹാർഡ്‌വെയർ ഷോപ്പ് ഇടാൻ സാധിക്കുന്നത്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ന് പുതിയ പ്രോഡക്റ്റ് കൊണ്ട്വരാൻ കഴിയുന്നത്. ദിവസം 1 പുതിയ ബന്ധമെങ്കിലും സ്ഥാപിക്കുക. 
ഇനി ഇത് ചെറിയ കച്ചവടങ്ങൾക്ക് മാത്രമാണോ ആവിശ്യം?? അല്ല നമ്മുടെ ചുറ്റും കാണുന്ന എല്ലാ വലിയ ബിസിനസ്‌കാരും ചെയുന്നു...

എന്തിനു nestle വർഷത്തിൽ പലരീതീയിൽ പരസ്യം ചെയ്ത് ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്നു അറിയിക്കുന്നു. അതിലൊരു ഗ്യാപ് വന്നാൽ പോലും ഇപ്പോൾ nestle ഔട്ട്‌ ആയോ എന്ന ബോധ്യം കസ്റ്റമറുടെ മനസ്സിൽ വരുമെന്ന് അവർക്കറിയാം.. 
അതുകൊണ്ട് ഇടതടവില്ലാതെ അവർ നമ്മളുമായി ആഡിലൂടെ ബന്ധപെട്ടു കൊണ്ടിരിക്കുന്നു. 
ബാങ്കുകൾ ഓരോ ബർത്ത്ഡേ വിഷസും നമ്മെ അറിയിക്കുന്നു...
ഇതൊക്കെ ചെറിയ ഉദാഹരണമാണ്.. ഒന്നോർക്കുക 
എത്രത്തോളം ബന്ധം സ്ഥാപിക്കാൻ കഴിയുമോ 
അത്രത്തോളം നമ്മുടെ ബിസിനസ്‌ വളരും.

4- തുടക്കത്തിലേ ആവേശം പലപ്പോഴും പിന്നീട് കാണാറില്ല 😍

ഓക്കേ. ഞാൻ വ്യക്തമായി പറയാം. ഞാൻ എന്റെ നാട്ടിലെ ഒരു ബേക്കറി യുടെ കഥ പറയാം. 
ഉത്ഘാടനദിവസം എന്താ പ്രോഗ്രാം. ചുറ്റും LEd, ഷവർമ, ഷൗവായ, ക്വാളിറ്റി സ്റ്റാഫ്‌, എല്ലാർക്കും യൂണിഫോം, അങ്ങനെ അടിപൊളി, എന്നാൽ ആദ്യത്തെ 3 മാസം കഴഞ്ഞപ്പോ അതാ കിടക്കുന്നു ഷൗവായയുടെ മെഷീൻ കാണാനില്ല. പിന്നെ ഷവർമയും ഔട്ട്‌. പുറത്തേക്കുള്ള ടേബിളും അകത്തേക്ക് കയറി. 
കുറച്ചു മാസങ്ങൾക്ക് ശേഷം ഷട്ടറും ഇട്ടു... 
ഇതിൽ നിന്ന് എനിക്ക് പറയാൻ ഉള്ളത് നമ്മൾ മലയാളികൾ അല്ലെങ്കിൽ ഏതൊരു ഉപഭോഗ്താവും വളർച്ചയുള്ള കടയിൽ നിന്നെ സാധനം വാങ്ങൂ. ആദ്യ ദിവസം എന്താ ഒരു ബേക്കറി എന്നുപറഞ്ഞ എന്റെ നാട്ടുകാർ പിന്നെ പറയുവാ പഴയ കച്ചവടം ഇപ്പോൾ ഇല്ലെന്നാ തോന്നുന്നേ കാരണം ഫാസ്റ്റ്ഫുഡ്‌ ഇപ്പോൾ നിർത്തി എന്നാ കേട്ടെ.. ഇങ്ങനെ ഒരു ടോക്ക് നടന്നു കഴിഞ്ഞാൽ പിന്നെ ആ കട പിന്നീട് ഉയർന്നു വരാൻ ബുദ്ധിമുട്ടാണ്...

പകരം 
ആദ്യം ഒരു പ്ലാൻ ഉണ്ടാക്കുക. 
ചെറിയ ഒരു ബേക്കറി ഇട്ട് ഒന്ന് നാട്ടുകാർ അറിഞ്ഞിട്ട് പിന്നെ അടുത്തുള്ള കടമുറി വാങ്ങി, പിന്നെ രണ്ടു പണിക്കാരെ കൂടി ഉൾപ്പെടുത്തി, ഫാസ്റ്റഫുഡ് സ്റ്റാർട്ട് ചെയ്യുക അങ്ങനെ സ്റ്റെപ് സ്റ്റെപ് ആയി മുന്നോട്ട് പോവുമ്പോൾ നാട്ടുകാർ ഇങ്ങനെ പറയും... അവൻ ഇപ്പോൾ ഉഷാറാണ്. ചെറിയ സെറ്റപ്പായി വന്ന അവൻ ഇപ്പോൾ ഉഷാറായി വരുവാണ് ട്ടോ... ഇങ്ങനെ ഒരു ടോക്ക് വന്നു കഴിഞ്ഞാൽ പിന്നെ വളർച്ചയാണ്... അതെ തുടക്കത്തിലെ ആവേശം അല്ല വേണ്ടത് സ്റ്റെപ് സ്റ്റെപ് ആയി പടി കയറുക.

എനിക്ക് ഒരു 1000 രൂപ കിട്ടിയാൽ മതി, കൂടുതൽ ഒന്നും വേണ്ട എന്ന് പറഞ്ഞും ബിസിനസ് തുടങ്ങാതരിക്കുക. ഇതൊരു പോസറ്റീവ് ചിന്തയല്ല. പകരം എന്റെ ബിസിനസ് വലുതാവില്ലെന്നും കൂടുതൽ നേടാൻ കഴിയില്ല എന്നും നിങ്ങൾ നിങ്ങളോട് ഉറപ്പിക്കുന്നതാണ്. 
 പകരം അടുത്ത ഈ വർഷം ആ കട മുറി കൂടി ഞാൻ വാടകക്ക് എടുത്ത് കച്ചവടം വിപുലീകരിക്കും എന്ന് പ്ലാൻ ചെയ്ത് ബിസിനസ് ചെയ്യുക...

By Mizhaab Ahamed 

ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്കിൽ നടന്ന ചർച്ചകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. Click here 

Post a Comment

أحدث أقدم