കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം വന്നത് കൊണ്ട് തന്നെ പഴയ വാഹനങ്ങൾ വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..! Beware of second-hand vehicle buyers

വാഹനത്തിന്റെ വില പ്രതിദിനം വർധിക്കുന്ന ഈ സാഹചര്യത്തിൽ പലരും സെക്കൻഡ് വാഹനങ്ങൾ വാങ്ങാൻ ആണ് താല്പര്യം കാണിക്കുന്നത്. കാരണം കുറഞ്ഞ വിലയിൽ കൂടുതൽ ഉപകാരപ്രദമായ വാഹനങ്ങൾ വാങ്ങാൻ സാധിക്കുന്നു എന്നത് തന്നെ.

പുതിയ നല്ലൊരു വാഹനം വാങ്ങുകയാണെങ്കിൽ വലിയ വില കൊടുക്കണം. എന്നാൽ ഒരു വർഷം കഴിയുമ്പോഴേക്കും ആ വാഹനത്തിന്റെ വില വളരെയധികം കുറയാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സെക്കൻഡ് വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകൾ താല്പര്യപ്പെടുന്നു. വില തുച്ഛം ഗുണം മെച്ചം എന്ന് തന്നെയാണ് ഇതിന് കാരണം.

 എന്നാൽ ഇനി മുതൽ സെക്കൻഡ്   വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കുക പുതിയ വാഹന നിയമങ്ങൾ കേന്ദ്രം പാസാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ കാലപ്പഴക്കംചെന്ന വാഹനങ്ങളൊന്നും വാങ്ങാൻ ഇനി ആരും മുതിരരുത്. കാരണം, വാഹന രജിസ്ട്രേഷൻ പുതുക്കൽ നിരക്ക് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വരുകയാണ്. സാധാരണക്കാരന് വേദനയായിരിക്കും ഇനിമുതൽ ഒരു വാഹനം എന്നുള്ളത്. കാരണം ചാർജ് വളരെ കുത്തനെയാണ് കൂട്ടിയിട്ടുള്ളത്. 

വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍, പരിശോധനാ ഫീസുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടി. കൂടുതൽ വിവരങ്ങൾ ചുവടെ പോയിന്റ് ആയി കൊടുത്തിരിക്കുന്നു.

 ഇനിമുതൽ ഇതെല്ലാം നോക്കിയിട്ട് ആയിരിക്കണം ഒരു വാഹനം എടുക്കേണ്ടത്.

♦️കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 
♦️2022 ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരും. 
♦️പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. 
♦️കാറിന്റേത് 600-ല്‍നിന്ന് 5000 ആയി ഉയരും. 
♦️ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്ട്രേഷന് 2000 രൂപയും പുതുക്കാന്‍ 10,000 രൂപയും നല്‍കണം. 
♦️ഇറക്കു മതി ചെയ്ത കാര്‍ രജിസ്ട്രേഷന് 5000 രൂപയും പുതുക്കാന്‍ 40,000 രൂപയും നല്‍കണം.

വര്‍ധിപ്പിച്ച മറ്റു നിരക്കുകള്‍
♦️മോട്ടോര്‍ സൈക്കിള്‍ പുതിയ രജിസ്ട്രേഷന്‍–-300, 
♦️മുച്ചക്രവാഹനം–-600, 
♦️രmജിസ്ട്രേഷന്‍ പുതുക്കല്‍–-2500. 
♦️ലൈറ്റ് മോട്ടോര്‍ വാഹനം: രജിസ്ട്രേഷന്‍–-600, പുതുക്കല്‍–-5000. 
♦️രജിസ്ട്രേഷന്‍ പുതുക്കുന്നതിനു മുന്നോടിയായ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ഫീസും കുത്തനെ കൂട്ടി. 
♦️ഇരുചക്രവാഹനം–-- 400, ഓട്ടോറിക്ഷ-, കാര്‍, മീഡിയം ഗുഡ്സ്–-- 800, ഹെവി–-- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളില്‍ നിരക്ക് വീണ്ടും ഉയരും.
♦️പതിനഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ത്രീ വീലര്‍–-- 3500, കാര്‍-–- 7500, മീഡിയം പാസഞ്ചര്‍ -ഗുഡ്സ്–-- 10,000, ഹെവി-–- 12,500 എന്നിങ്ങനെയാണ് നിരക്ക്. പുറമേ ഫിറ്റ്നസ് സെന്ററിന്റെ ഫീസും നല്‍കണം. കാലാവധി കഴിഞ്ഞ് പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ അധികം നല്‍കണം.

Post a Comment

أحدث أقدم