പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നു; എങ്ങനെ എളുപ്പത്തിൽ ലിങ്ക് ചെയ്യും?

നിങ്ങള്‍ പാന്‍ കാര്‍ഡ് (PAN Card) നമ്ബര്‍ ആധാര്‍ കാര്‍ഡുമായി (Aadhaar Card) ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് 2022 ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2022 മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ട്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും ഈ സമയപരിധി അവസാനിക്കുന്നതോടെ പ്രവര്‍ത്തനരഹിതമാക്കും.

ആദായനികുതി നിയമത്തിലെ (Income Tax Act) വകുപ്പ് 139എഎ പ്രകാരം, 2017 ജൂലെ 1ന് പാന്‍ കാര്‍ഡ് ഉള്ളവരും ആധാര്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ വ്യക്തികള്‍ ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ നികുതിദായകന്‍ ആധാര്‍ നമ്ബര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍, ആ വ്യക്തി പാന്‍ കാര്‍ഡ് സമര്‍പ്പിച്ചിട്ടില്ലെന്നാകും ആദായനികുതി വകുപ്പ് കണക്കാക്കുക. അതിന്റെ അനന്തരഫലങ്ങള്‍ ആ വ്യക്തി നേരിടേണ്ടി വരുമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, മ്യൂച്ചല്‍ ഫണ്ടുകളോ ഷെയറുകളോ വാങ്ങല്‍, 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272ബി പ്രകാരം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചെങ്കില്‍ 10,000 രൂപ പിഴ ഈടാക്കാവുന്നതാണ്. നിബന്ധനകള്‍ പാലിക്കാതിരുന്നാല്‍ പിഴ ചുമത്താവുന്നതാണ് എന്ന് ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഓരോ വീഴ്ചയ്ക്കും 10,000 രൂപ പിഴ ഈടാക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന് ടാക്സ്മാന്‍ (Taxmann) ഡിജിഎം നവീന്‍ വാദ്വ വിശദീകരിക്കുന്നു.

2021ലെ ബജറ്റില്‍, കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി വകുപ്പ് നിയമത്തില്‍ 234എച്ച്‌ എന്ന പുതിയ വകുപ്പ് ചേര്‍ത്തിരുന്നു. ഫിനാന്‍സ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇന്‍കം ടാക്സ് നിയമത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ (സെക്ഷന്‍ 234എച്ച്‌) കൂട്ടിച്ചേര്‍ത്തത്. അത് പ്രകാരം, നിശ്ചയിച്ച സമയപരിധിയ്ക്കുള്ളില്‍ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്ത വ്യക്തികള്‍ പിഴയടയ്ക്കാന്‍ ബാധ്യസ്ഥരായിരിക്കും.

''പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും അത് എത്രയും വേഗം ചെയ്യുന്നതാകും ഉചിതം. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് ധാരാളം നേട്ടങ്ങളുണ്ട്'', 'ടാക്സ്ബഡി.കോം' സ്ഥാപകന്‍ സുജിത് ബംഗാര്‍ പറഞ്ഞു.

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയായാല്‍ നിങ്ങളുടെ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക.

ആധാര്‍ കാര്‍ഡ് പാനുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെ?

പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ (പാൻ) കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ അവസാന ദിവസം അടുത്തു. ആദായനികുതി വകുപ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നൽകിയിട്ടിട്ടുള്ള അവസാന തിയതി ഈ മാസം 31 ആണ്. ഏപ്രിൽ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളുടെ സാധുത ഇല്ലാതാവും എന്ന് മാത്രമല്ല ആദായനികുതി നിയമപ്രകാരം ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്.

പലർക്കും പാൻ കാർഡ് എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാം എന്ന് അറിവില്ലാത്തതാണ് ഒരു പ്രശ്‌നം. യഥാർത്ഥത്തിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട. ഓൺലൈനിൽ വെറും 5 മിനിറ്റ് കൊണ്ട് ചെയ്തു തീർക്കാവുന്നതാണ് പാൻ കാർഡ് - ആധാർ ബന്ധിപ്പിക്കാൻ. ഇരു കാർഡുകളുടെയും നമ്പറുകളാണ് ഇതിൽ പ്രധാനം. തുടർന്ന് ഇവ തമ്മിൽ ലിങ്ക് ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.

  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ തുറക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് മുതലായ എല്ലാ വിവരങ്ങളും നൽകുക.
  • 'എന്റെ ആധാർ വിശദാംശങ്ങൾ യുഐ‌ഡി‌ഐ‌ഐ ഉപയോഗിച്ച് സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു' എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.
  • ക്യാപ്‌ച കോഡ് നൽകുക.
  • ലിങ്ക് ആധാറിൽ ക്ലിക്കുചെയ്‌ത് സബ്മിറ്റ് അമർത്തുക.

കഴിഞ്ഞു, നിങ്ങളുടെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു.
    
ആധാറുമായി ബന്ധിപ്പിക്കാനുള്ള മറ്റു മാർഗങ്ങൾ

 പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിക്കുന്നതിലൂടെ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് ചെയ്തും ലിങ്ക് ചെയ്യാം.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ, 
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തതിൻ്റെ സ്റ്റാറ്റസ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم