തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (Kerala Public Service Comission) 44 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം (New Notifications) ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 ആണ്. വ്യക്തിഗത പ്രൊഫൈൽ വഴി അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജിവനക്കാര്‍ക്കുമാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.
പ്രായപരിധി 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും വിധവകള്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടാകും. എസ്എസ്എൽസി അഥവാ തത്തുല്യമാണ് യോഗ്യത.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍-ആരോഗ്യവകുപ്പ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)-ജലസേചനം, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)-ഹോമിയോപ്പതി, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് I-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം)-വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റര്‍ -കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II-കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.
📌 എന്താണ് പി എസ് സി ?
📌 എങ്ങനെയാണ് അപേക്ഷിക്കുക?
അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
إرسال تعليق