ഉയർന്നതുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങൾക്ക് ലഭിച്ചേക്കാം. നിശ്ചിത തുകയ്ക്ക് മുകളിൽ നടത്തുന്ന ഇടപാടുകൾ ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളും ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ഐടി വകുപ്പ് ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇടപാടുകളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ നോട്ടീസ് ലഭിച്ചേക്കാം.
◼️നോട്ടീസ് ലഭിക്കാൻ സാധ്യതയുള്ള ഇടപാടുകൾ
ബാങ്ക് എഫ്ഡി : പണമായി പത്ത് ലക്ഷം രൂപയിൽ കൂടുതൽ സ്ഥിരനിക്ഷേപമിട്ടാൽ ബാങ്കുകൾ ആദായനികുതി വകുപ്പിനെ അറിയിക്കും. അതായത് സാമ്പത്തിക വർഷം ഒന്നിലധികം ഡെപ്പോസിറ്റുകളിലായി ഈതുകയിൽ അധികം ഒരുവ്യക്തി നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും.
എസ്ബി ആക്കൗണ്ട് : ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ സാമ്പത്തികവർഷം 10 ലക്ഷം രൂപയിൽകൂടുതൽ പണമായി എത്തിയാലും ആദായ നികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. പത്തുലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമോ പിൻവലിക്കലോ നടന്നാൽ അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കറന്റ് അക്കൗണ്ടിൽ 50 ലക്ഷം രൂപയാണ് പരിധി.
ക്രെഡിറ്റ് കാർഡ് ബില്ല് : ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് ഒരു ലക്ഷം രൂപയോ അതിൽകൂടുതലോ പണമായി നൽകിയാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യവസ്ഥചെയ്യുന്നു. കൂടാതെ, ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കായി ഒരുവർഷം 10 ലക്ഷം രൂപയോ അതിൽകൂടുതലോ ചെലവഴിക്കുകയാണെങ്കിൽ അതേക്കുറിച്ചും ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അതുകൊണ്ടുതന്നെ കാർഡുവഴിയുള്ള ചെലവഴിക്കൽ പരിധിക്ക് നിയന്ത്രണംവെയ്ക്കുക. പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പിന് ചെലവഴിക്കുന്നതുകയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നുണ്ട്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വൻകിട ഇടപാടുകൾ വെളിപ്പെടുത്തുകയുംവേണം.
വസ്തു ഇടപാട് : 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തു വാങ്ങൽ, വിൽപന എന്നിവ രജിസ്ട്രേഷൻ വകുപ്പ് അധികൃതർ നികുതി അധികൃതരെ അറിയിക്കണമെന്നുണ്ട്. അതുകൊണ്ടുതന്നെ വൻകിട ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം ആദായനികുതി വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കും. വാങ്ങുന്നവും വിൽക്കുന്നവരും നികുതി റിട്ടേണിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടോയന്നെ് ആദായി നികുതി വകുപ്പ് പരിശോധിക്കും.
ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം : പത്തുലക്ഷം രൂപക്കുമുകളിലുള്ള ഓഹരി, മ്യൂച്വൽ ഫണ്ട്, കടപ്പത്രം എന്നിവയിലെ നിക്ഷേപത്തെക്കുറിച്ച് ആദായനികുതിവകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വാർഷിക വിവര റിട്ടേൺ (എഐആർ)സ്റ്റേറ്റുമെന്റ് ഐടി വകുപ്പ് കൃത്യമായി സൂക്ഷിക്കുന്നുണ്ട്. നിശ്ചിത പരിധിക്കപ്പുറം ഇടപാട് നടന്നാൽ അക്കാര്യം ആദായനികുതിവകുപ്പ് ശേഖരിക്കും. ഫോം 26എഎസിലെ പാർട്ട് ഇ-യിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കും.
വിദേശ കറൻസി : ഇടപാട്
പത്ത് ലക്ഷം രൂപക്കുമുകളിൽ മൂല്യമുള്ള വിദേശ കറൻസി ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം വകുപ്പിന് അറിയാൻ സംവിധാനമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ട്രാവലേഴ്സ് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴിയുള്ള വിദേശ ഇടപാടുകളും ആദായനികുതിവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
إرسال تعليق