കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 2000 രൂപ വീതം അക്കൗണ്ടിലേക്ക്?

രണ്ടു ഹെക്ടറിൽ കവിയാത്ത കൃഷി ഭൂമിയുണ്ടോ? പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.

പദ്ധതി പ്രകാരം സ‍ര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.
 
കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്ക് ഉള്ള നിബന്ധനകൾ ....

1. അപേക്ഷകന് ഭൂമി 4 ഏക്കർ 94 സെന്റിൽ കൂടരുത് [2 ഹെക്ടർ ]

2.താഴ്ന്ന ഭൂപരിധി ഇല്ല .

3. കൃഷി എന്നതിന് എന്ത് തരം കൃഷി എന്ന പരിധി ഇല്ല. മത്സ്യ കൃഷി, പക്ഷി കൃഷി, മറ്റ് മൃഗങ്ങളുമായി ബന്ധപ്പെട്ട കൃഷികൾ തുടങ്ങിയവയും ഉൾപ്പെടും. സസ്യ കൃഷിയാണെങ്കിലും എന്ത് തരം സസ്യം എന്ന പരിധി ഇല്ല.

4. റേഷൻ കാർഡിൽ തൊഴിൽ എന്ന സ്ഥാനത്ത് കൃഷി എന്ന് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഇല്ല.

5. അപേക്ഷകൻ സർക്കാർ -അർദ്ധ സർക്കാർ ജോലിക്കാരാകരുത്

6. അപേക്ഷകൻ ഡോക്ടർ, എഞ്ചിനീയർ , അഡ്വക്കറ്റ് തുടങ്ങിയ പ്രൊഫഷണലുകളാകരുത്.

7.അപേക്ഷകൻ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവരാകരുത്

8. അപേക്ഷകൻ 10000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവരാകരുത്

9. ഭൂമി അപേക്ഷകന്റെ പേരിൽ തന്നെയുള്ളതായിരിക്കണം.

10. അപേക്ഷകൻ/അപേക്ഷക മേയർ തുടങ്ങി മുകളിലേക്കുള്ള ജനപ്രതിനിധി അവരുത്


ഹാജരാക്കേണ്ട വിവരങ്ങൾ ...

1.റേഷൻ കാർഡിന്റെ കോപ്പി. [ ഒറിജനലും കരുതിക്കൊള്ളുക ]
2. അപേക്ഷകന്റെ പേരിലുള്ള അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ കോപ്പി.
3. ആധാർ കാർഡിന്റെ കോപ്പി.
4. കരം അടച്ച രസീതിന്റെ കോപ്പി...
                                                                      
                                         
🛑കൃഷിവകുപ്പിൽ സമർപ്പിക്കേണ്ട ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

 കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക 


കിസാൻ മൻധൻ


കിസാൻ മൻധൻ പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ള കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയ്ക്കായി അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ 10,774 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് അവരുടെ പ്രവേശന പ്രായം അനുസരിച്ച് വിരമിക്കൽ പ്രായം (60) വരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ സംഭാവന നൽകാം.
 


Post a Comment

أحدث أقدم